സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മൂന്നാംനാൾ

കടലാസ് പെട്ടിയിലാണത്രേ കണ്ടത്…പൂവുകൾ തുന്നിയ കുഞ്ഞുടുപ്പിൽ ഉണങ്ങിപ്പിടിച്ച മഞ്ചാടി മണികൾക്ക് മൂന്നുനാൾ പഴക്കമുണ്ടായിരുന്നു… പൊട്ടിയ ചുണ്ടുകൾക്കിടയിൽ ഈച്ചകൾ ആർത്തിരുന്നു..പാതി തുറന്ന കണ്ണിൽ ഭയവും… മുറ്റത്ത് നിറയെ…

നോമ്പോർമ്മകൾ

റമദാൻബർക്കത്തിന്റെ പരിമള പ്പകലുകളിൽ മൈലാഞ്ചി മൊഞ്ചുള്ള ഓൾടെ വിളിയിൽ ഞാനാ മുറ്റത്ത് ഓടിയെത്തും പട്ടുറുമാലിന്റെ നൈർമല്യമുള്ള വെളുത്ത പത്തിരികൾ ആവി പറക്കുന്ന കോഴിക്കറിയോടൊപ്പം ചായ്‌പ്പിന്റെ അരത്തിണ്ണയിൽ…

നിലാവ്

നിലാവേ നിലാവേ .. നീലനിലാവേ…… നീയുതിർത്തൊരാ പൂമെത്തയിൽ മെല്ലെ നിദ്രാവിഹീനയായിരിപ്പൂ ഞാ…നിരിപ്പു.. പാലൊളി ചിതറും നിൻ മുഖബിംബമാകെയാ നിർഝരിയിൽ വീണലിഞ്ഞു നിലാവേ….. നീലനിലാവേ… ഇരുളിൽ മുങ്ങുമെൻ…

പൂർണ്ണത

ആശയങ്ങളെ ; നിങ്ങൾ നിയമാവലികളിൽ പിടയുന്നോ! ഭാഷകളോട് കണ്ണടക്കു, ചിന്തകളിൽ നിറയൂ. സംവദിക്കാൻ എന്തിനീ പദങ്ങൾ. വർണ്ണങ്ങൾ,ചുവടുകൾ, ഭാവങ്ങൾ, മുദ്രകൾ, എന്തിന്; മഹാമൗനവും. ഭാഷയില്ലെങ്കിൽ നിങ്ങളുണ്ട്.എന്നാൽ…

ഹൃദയ ശൂന്യത

അവളുടെ ഹൃദയംപൊള്ളയായ ഒരു മരപ്പാവയുടേതായിരുന്നു … അത് മുറിയുന്നില്ലചോര കിനിയുന്നില്ലനെടുവീർപ്പിടുന്നില്ല … ഹൃദയമില്ലാത്ത ശൂന്യതഹോമഹാഭാഗ്യം … നോവുന്നില്ലനീറുന്നില്ല അതെന്നേ മരണപ്പെട്ട മരമായിരിക്കുന്നു ….

മൃതി പർവം

കാലങ്ങൾ എന്നിൽ കരവിരുത് ചാർത്തുമ്പോൾ, ഞാൻ മൃതിയോടടുക്കുന്നുവോ ? ത്വക്ക് ചുളിഞ്ഞിട്ടില്ല, ഓർമ്മകൾ മാഞ്ഞിട്ടില്ല, പക്ഷെ മരണം എന്ന മഹാവൈദ്യൻ എന്നരികിലുണ്ട്. ജന്മമെന്ന ശ്വാശ്വത സത്യം…

വായിക്കുമ്പോൾ:

ഓരോ വാക്കും ഒളിപ്പിയ്ക്കുന്നുണ്ടതിൽ ഒരു വിസ്ഫോടനം. മുന്നേറ്റം നടത്താനായ്‌ വെമ്പുന്നുണ്ടുള്ളിൽ സൂക്ഷ്മം നീരാളിക്കൈവിരലറ്റത്ത്‌ മിന്നലിന്നൊരു തരി. തൊടുത്തുവിടപ്പെട്ടാൽ താഴ്‌വഴിയിലൂടെ പിണരായിപ്പാഞ്ഞ്‌ ഒരു രഹസ്യത്തെയെന്നപോലെ തൊട്ടുനിൽക്കുന്ന തന്തുവിലേയ്ക്ക്‌…

ചരമ കോളം

കൊമ്പൊടിഞ്ഞാമാക്കലിൽ നിന്നും ചാലക്കുടിയിലേക്ക് പോകവേ മൂന്നാമത്തെ നാഴികകല്ലിനു ശേഷം ഏഴാമത്തെ വളവും കഴിഞ്ഞ് യക്ഷി മൂലയുടെ ഇടതു വശത്തിലെ ഇലക്ട്രിക് പോസ്റ്റിൽ ഞാത്തിയിട്ടിരിക്കുന്ന മരണ അറിയിപ്പ്…

മുയൽ

മുയിലുകൾ മാത്രമുള്ളൊരു മേട്പുൽനാമ്പുകളിലാകെമുയലിൻ്റെ ചൂര് .. രാത്രിയുടെ കൂരിരുട്ടിൽമുയൽ കണ്ണുകൾ മിന്നാമിനുങ്ങുകളായി മേടിറങ്ങും . കാരറ്റ് പാടത്തിൽ സ്വപ്നങ്ങൾ നട്ട്മിന്നി പറക്കുമ്പോഴാവുമൊരു ആപ്പിൾമരത്തിൻ്റെ ചില്ല മധുരപെരുക്കങ്ങളാകുന്നത്ഒരു…

അബൗദ്ധം

അഗാധമായ ഇരുട്ടുകളിൽപ്പോലും തേടിയാൽ കണ്ടെടുക്കാവുന്ന ഒറ്റവെളിച്ചത്തുരുത്തുകളുണ്ട്‌; ആവോളം ചേർന്നിരിയ്ക്കാൻ ഒരു നേരുതെളിച്ചമെങ്കിലും വാഗ്ദാനമായ്‌ നീട്ടുന്നവ. ഭ്രാന്തിന്റെ നിർമ്മിതരസസൂചികകൾ വെളിപ്പെടുത്തിയേയ്ക്കാവുന്ന കണക്കുകളോർത്ത്‌ ഉള്ളാന്തലുകളിലാണ് എന്നതിനാൽ അർത്ഥമില്ലായ്മകളുടെ ചരടുവലിദിശയിലാണ് തുടർന്നുപോവൽ; എരിച്ചിലുകളെപ്പൊതിയുന്നൊരു കട്ടിമെഴുക്‌ ചെറുചിരിയായ്‌…