സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയലേഖനം

ബിൻസി അഭിലാഷ്

പിശുക്കരിലും പിശുക്കനായ കാമുകാ ..
കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽ
ഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ …

ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലി
അതിപ്പോ
ഉമ്മയായാലും
ചോന്ന ഹൃദയമായാലും
ഒന്നോ രണ്ടോ .
അല്ലാതെ
അതില്കൂടുതൽ അയച്ചാൽ
നിന്റെ ബാങ്ക് ബാലൻസ് കുറഞ്ഞു പോകുവോ ??

ഇത്രമാത്രം ദാരിദ്ര്യമുള്ള മെസ്സേജ് അയക്കുന്ന
കാമുകൻ നീ മാത്രേ
ഈ ഭൂമി മലയാളത്തിൽ കാണു ..

നീണ്ടു പരന്നൊരു കവിതയും എഴുത്തുമൊക്കെ അയക്കുമ്പോ
ഒരു ഹാർട്ടോ
അല്ലെങ്കിൽ രണ്ടുമ്മയോ
മാത്രം മറുപടി തരുന്ന
നിന്റെ ലുബ്‌ദം കാണുമ്പോ
ഒരെണ്ണമെങ്ങാനും
അറിയാതെ കൂടുതൽ അയച്ചാൽ
ചാട്ടവാറടിയെങ്ങാനും
ശെരിയത് കോടതി വിധിക്കുമോ ?

നീയെഴുതിയ
അതി ഗംഭീര പ്രണയപ്പാട്ടുകളും
കവിതയുമൊക്കെ
മുൻകാല പ്രാബല്യത്തോടെ ഗാലറിയിൽ ഇപ്പോഴുമുള്ളതിനാലും
പുസ്തകങ്ങൾ വായിച്ചും വാങ്ങിച്ചും
കൂട്ടുന്നതിനാലും
പത്തും നൂറും പേജിൽ കഥകളും നാടകവും
ലേഖനങ്ങളും
എഴുതുന്നതിനാലും നിനക്ക് ഇനി അക്ഷരാഭ്യാസമില്ലേ
എന്ന് സംശയിക്കാൻ തരമില്ല.

അല്ലയോ മഹാനുഭാവ ,
ഇനീ നിമിഷം വരെം
ഒരു പ്രേമലേഖനം പോലും കിട്ടാതെ
വരണ്ടുപോയ ഒരു കാമുകിയുടെ
ഹൃദയവേദന നിങ്ങൾ ഇനിയെപ്പോഴാണ് മനസിലാക്കുക ?

കണ്ണാടിയൊക്കെ വെച്ച്
ബുദ്ധിമുട്ടി തപ്പിത്തടഞ്ഞു
പ്രണയലേഖനം വായിക്കുന്നത്
എന്ത് ബോറാവും എന്ന്
താങ്കൾ ഒന്ന് സങ്കല്പിച്ചു നോക്കണം ,,
അതത്ര ബുദ്ധിമുട്ടുള്ള പണിയാണെന്നു തോന്നുന്നില്ല .
അതുകൊണ്ട് സങ്കല്പിച്ചു നോക്കണം .

അതുംപോരാഞ്ഞു
ഇനി കുറേ കൂടി താമസിച്ചാണ്
താങ്കൾക് ബോധോദയം ഉണ്ടാകുന്നതെങ്കിൽ
ഞാനെന്റെ മക്കളെയോ
കൊച്ചുമക്കളെയോ
കൊണ്ട് അത് വായിച്ചു കേൾക്കേണ്ടി വരും അതതിലും എന്തൊരു ബോറാണ് !!

അതിനപ്പോൾ ഞാൻ തനിയെ വായിക്കുമ്പോൾ അനുഭവിച്ചേക്കുമായിരുന്ന
ആ ചിത്രശലഭ തുടിപ്പുകളും
ഇതുവരെയുഅറിഞ്ഞിട്ടില്ലാത്ത
പ്രേമലേഖന സുഖവുമൊക്കെ നഷ്ടമാകും .

ഇനിയിപ്പോ ഞാനങ്ങു മരിച്ചു പോയ ശേഷമാണ്
താങ്കൾക് അങ്ങനൊരു സാഹസം ചെയ്യാൻ തോന്നുന്നതെങ്കിൽ
എനിക്കതിൽ ഒരു അവകാശവും പിന്നില്ലെല്ലോ .

ഇതൊക്കെ ഈ അക്ഷര പിശുക്കനായ എന്റെ
പ്രണയിതാവിനോട് പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ എന്ന് ചോദിച്ചാൽ
നിസ്സംശയം പറയാം
ഒരുപിണ്ണാക്കും നടക്കാൻ പോകുന്നില്ല
ഞാനിങ്ങനെ എന്തൊക്കെ
എത്രെയോ തവണ പറഞ്ഞിരിക്കുന്നു !

എങ്കിലും എന്റെ അക്ഷര പിശുക്കാ
പ്രേമലേഖനം ഈസ് പ്രേമലേഖനം
ഒരെണ്ണമെങ്കിലും നിന്റെ കൈയ്യക്ഷരത്തിൽ കിട്ടാതെ ഞാനങ്ങു ചത്തുപോയാൽ
അതെന്നാ നാണം കേട്ടപോക്കായിരിക്കുമെന്നു
നീയൊന്നോർത്തു നോക്കിയേ ..
അതും മരണം വരേം
“നീയേ “എന്ന് മാത്രം ഓർത്തു നടന്നിട്ട് !

ബുർജ് ഖലീഫയോ
ഈഫൽ ടവറോ
പിങ്ക് ഡയമണ്ടോ ഒന്നുമല്ല ഹെ
ഞാൻ ചോദിക്കുന്നത് …
ഒരു പ്രേമലേഖനം
അതും ഒരേ ഒരു പ്രേമലേഖനം .

ഒരു വെള്ളക്കടലാസുപോലും
വാങ്ങി ബുദ്ധിമുട്ടേണ്ട ..
കയ്യിലുള്ള തൊട്ടു ഞെക്കി യന്ത്രത്തിൽ
തൊട്ടു തേച്ചതായാലും മതി .

ഒരെണ്ണം ഒന്ന് കൊടുക്കെന്റപ്പാ
നീയെഴുതേണ്ട പ്രേമലേഖനം
നിന്നോടല്ലാതെ വേറെ ആരോട് പോയി ചോദിക്കും
എന്നെനിക്കറിയില്ലാത്തതിനാൽ
നിന്നോട് തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നു .

ആരോട് പറയാൻ
ആര് കേൾക്കാൻ

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…