സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മൂന്നാംനാൾ

ധന്യ നരിക്കോടൻ

കടലാസ് പെട്ടിയിലാണത്രേ കണ്ടത്…
പൂവുകൾ തുന്നിയ കുഞ്ഞുടുപ്പിൽ ഉണങ്ങിപ്പിടിച്ച മഞ്ചാടി മണികൾക്ക് മൂന്നുനാൾ പഴക്കമുണ്ടായിരുന്നു…

പൊട്ടിയ ചുണ്ടുകൾക്കിടയിൽ ഈച്ചകൾ ആർത്തിരുന്നു..
പാതി തുറന്ന കണ്ണിൽ ഭയവും…

മുറ്റത്ത് നിറയെ പൂത്തു നിന്ന ചെമ്പരത്തി ചുവട്ടിൽ നിന്ന് ഉറുമ്പുകളുടെ കോപ്പി വര കടലാസ് പെട്ടിവരെ നീണ്ടു…

വെളിച്ചം കയറാൻ മടിച്ച മുറികളിലോരോന്നിലും ആരെയോ തിരഞ്ഞു വിളിച്ച അവളുടെ ശബ്ദം പ്രതിധ്വനിച്ചു..

കിണറ്റിൻ കരയിൽ അലക്കു കല്ലിന്മേൽ മച്ചിങ്ങ കൊണ്ടൊരു കളിവണ്ടി…

ഗേറ്റിനരികെ ഉറുമ്പരിച്ച് പാതി തീർന്ന പുളിമിഠായി
പുല്ലിൽ മുയലിനെ വരച്ചു ചേർത്ത കുഞ്ഞി ചെരുപ്പ്…

ആളും ബഹളവും ഇരുളും വെളിച്ചവും കടലാസുപ്പെട്ടിക്കരികെ എത്തിയതേയില്ല..
പാതി തിന്ന നൂലപ്പം ഇപ്പം വരാന്ന് പറഞ്ഞ അവളെയും കാത്തിരിപ്പാണ്…

ഇന്ന് കണക്കിന്റെ പരീക്ഷയല്ലേ..
മലയാളം കോപ്പി കാട്ടണ്ടേ..
അസംബ്ലിയിൽ അവളല്ലേ പ്രതിജ്ഞ ചൊല്ലേണ്ടത് എന്നൊക്കെ തേങ്ങി നാലാം ക്ലാസ്സിന്റെ വാതിൽക്കൽ ആരും കാണാതെ കണ്ണു തുടച്ചു ഒരു കുഞ്ഞു കാറ്റുമാത്രം…

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

വീട്

വീട് നിർമിക്കുമ്പോൾ നാം നമ്മെ നിർമ്മിക്കുകയാണ്. നിർമ്മാണം എന്നത്നാം കുക്കിംഗ് എന്ന് പറയുന്ന പോലെ എല്ലാ ചേരുവകളും പാകത്തിന് ഉൾപ്പെടുത്തി കൊണ്ട് രുചികരമാക്കുന്ന പ്രക്രിയയാണ്. ഒരാവിഷ്ക്കാരം,…

സമരം ചെയ്യേണ്ടതുണ്ട്

കഴിഞ്ഞ ദിവസം തൃശൂർ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ അന്തേവാസികൾക്കൊപ്പം വർത്തമാനം പറഞ്ഞിരുന്നത് ജീവിതത്തിൽ എന്നെന്നും സ്മരിക്കുന്ന അനുഭവമായി തുടരാതിരിക്കില്ല. അതത്രയും ഹൃദയസ്പർശിയായിരുന്നു. ആദ്യമായാണ് ഒരു…

ലോകം എല്ലാരുടേതുമാണെന്ന് ബഷീർ പറഞ്ഞതിന് ശേഷം, പിന്നീട് കണ്ണിലുടക്കുന്നത് ഏഴാംഭ്രാന്തനാണ്.

വല്ലാത്തൊരു വായനാനുഭവം ഇവിടെ കുറിക്കട്ടെ. അവസാനിച്ചു, വീണ്ടും വരികൾ തേടണമെന്ന് മന്ത്രിച്ചു കൊണ്ടുതന്നെ,ഇനിയും ചെല്ലണം, ആഴത്തിലിറങ്ങി ചെല്ലണമെന്ന് മനസ്സ് ആവർത്തിച്ചു. അശ്രദ്ധയിലെങ്ങാനും ഒരു വരി വിട്ടുപോയിട്ടുണ്ടെങ്കിലോ,…