സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

എന്റെ മൗനത്തെ വ്യാഖ്യാനിക്കാൻ വരരുത്..!

ഡോ: ജസീന ബഷീർ

മൗനമായിരിക്കുക എന്നാൽ..,
ശാന്തമായിരിക്കുക എന്നാവണമെന്നില്ല..

ഒരുപക്ഷെ
ഹൃദയത്തിന്റെ നടുവിലൂടെ,
കലങ്ങി മറിഞ്ഞൊരു
പുഴ ഒഴുകുന്നുണ്ടാവും..

അല്ലെങ്കിൽ..,
അശാന്തിയുടെ ഒരു കടൽ ആർത്തിരമ്പുന്നുണ്ടാവും..

അതുമല്ലെങ്കിൽ..,
ഒരു പെരുമഴ ഇടിമിന്നനിനൊപ്പം
നൃത്തം ചെയ്യുന്നുണ്ടാവും..

മൗനമായ് ചിരിക്കുന്നുണ്ടെങ്കിൽ..,
സന്തോഷം കൊണ്ടാവണമെന്നില്ല..
ഒരുപക്ഷെ
നൊന്തിട്ടും നോവുന്നില്ലെന്ന്
പൊള്ള് പറയുന്നതാവാം..

അല്ലെങ്കിൽ…,
നഷ്ടങ്ങളോട് പുഞ്ചിരിച്ച്
യുദ്ധം ചെയ്യുന്നതാവാം..

അതുമല്ലെങ്കിൽ..,
അപമാനത്തെ മറച്ചുവെക്കാൻ
ഒരു ചിരി കടം വാങ്ങിയതാവാം..

മൗനമായിരുന്ന് കണ്ണ് തുടച്ചെങ്കിൽ,
അത് ഉടലിൽ തൊട്ട-
വേദന കൊണ്ടാവണമെന്നില്ല
ഒരുപക്ഷെ
ചില ഒറ്റവാക്കുകൾ കൊണ്ട്
ഹൃദയം പൊള്ളിയടർന്നതാവാം

അല്ലെങ്കിൽ..,
സ്വകാര്യ സന്തോഷങ്ങളിൽ
കണ്ണുകൾ ചിരിച്ചതാവാം..

അതുമല്ലെങ്കിൽ..,
ചില നിറമുള്ള ഓർമ്മകൾ
ശബ്ദങ്ങൾക്ക് പുതപ്പായതാവാം..

ഒരാളുടെ മൗനത്തെ
പൂർണ്ണമായും വ്യാഖ്യാനിക്കാൻ
മറ്റൊരാൾക്ക് അസാധ്യമെന്നിരിക്കെ,
നിങ്ങളെന്റെ മൗനത്തെ വ്യാഖ്യാനിക്കരുത്..
നിങ്ങളപ്പാടെ തോറ്റു പോയേക്കാം…

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…