നിലാവേ നിലാവേ .. നീലനിലാവേ…… നീയുതിർത്തൊരാ പൂമെത്തയിൽ മെല്ലെ നിദ്രാവിഹീനയായിരിപ്പൂ
ഞാ…നിരിപ്പു..
പാലൊളി ചിതറും നിൻ മുഖബിംബമാകെയാ
നിർഝരിയിൽ വീണലിഞ്ഞു
നിലാവേ….. നീലനിലാവേ…
ഇരുളിൽ മുങ്ങുമെൻ കനവുകളെല്ലാം തെളിയുന്നിതെന്നിൽ
നീ .. വരുമ്പോൾ
നീയെന്നരികിലായ്
ഇല്ലയെന്നാലത്
എന്നിലെയെന്റെ …. മരണമല്ലേ……. നിലാവേ…… നീലനിലാവേ…..
രാക്കിളിതൻ രാഗങ്ങൾ
ഏറ്റുപാടാം നമുക്കിനി മൗനരാഗത്തേരിലേറി
യാത്രയാകാം……
നാം നുകർന്ന പ്രണയത്തിൻ മധുരമൊന്നു നുണയാം
നിലാവേ…നീലനിലാവേ…….