ആശയങ്ങളെ ;
നിങ്ങൾ നിയമാവലികളിൽ
പിടയുന്നോ!
ഭാഷകളോട് കണ്ണടക്കു,
ചിന്തകളിൽ നിറയൂ.
സംവദിക്കാൻ എന്തിനീ പദങ്ങൾ.
വർണ്ണങ്ങൾ,ചുവടുകൾ,
ഭാവങ്ങൾ, മുദ്രകൾ,
എന്തിന്; മഹാമൗനവും.
ഭാഷയില്ലെങ്കിൽ നിങ്ങളുണ്ട്.
എന്നാൽ ചിന്തകളെ;
നിങ്ങളില്ലെങ്കിൽ ഭാഷയോ.
ചുരുങ്ങാനാണെങ്കിൽ
നിറയേണ്ടതില്ലീ പദങ്ങളിൽ,
സ്വതന്ത്രരായങ്ങനെ
അപൂർണ്ണരായ്.
അല്ലെങ്കിലോ;
പിറക്കട്ടെ ശബ്ദങ്ങൾ.
ഹാ..
അപൂർണരോ !
പൂർണ്ണർ.