വിശന്നു വലഞ്ഞു കാത്തിരിപ്പിനൊടുവിൽ അയാൾ ഭക്ഷണവുമായി എത്തി. ദേഷ്യത്തോടെ പിറുപിറുത്തു കൊണ്ടാണ് അയാൾ വന്നത്. ആർക്കോവേണ്ടിയിട്ടെന്നപോലെ അയാൾ ഇലയിൽ ചോറ് വിതറി. വിശപ്പ് എങ്ങോപോയി ഒന്നും കഴിക്കാതെ എണീറ്റു. പിന്നീട് ഒരിക്കൽ ഒരാൾ ഭക്ഷണവുമായി എത്തി, അയാൾ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പുഞ്ചിരയോടെ, സ്നേഹത്തോടെ അയാൾ ഇലയിൽ ചോറ് വിളമ്പി. ഒരു പീടിചോറയാൾ വായിലിട്ടു . വയറ് നിറഞ്ഞു, ഒപ്പം മനസ്സും നിറഞ്ഞു.
- June 5, 2023
- ചെറുകഥ
വിജയൻ ചെറുവറ്റ