സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പരിചിതമായ പ്രേമലേഖനങ്ങൾ

ഐശ്വര്യ വിജയൻ


                     

“ദള മർമ്മരങ്ങൾ പെയ്ത ചില്ലകൾക്ക് ഉള്ളിൽ മഴയായി ചാറിയത് ആരെ”.   ആ പെയ്ത് ഇറങ്ങിയത് വെറും ഒരു മഴ  ആയിരുന്നില്ല  ആരതി യോട് ഉള്ള വിക്ടറിന്റെ പ്രണയത്തിന്റെയും , ചേർത്തുപിടികലിന്റെയും , കരുത്തലിന്റെയും മഴയായിരുന്നു .   വരികൾ പാടിയത് ആരതി ആണെങ്കിലും അവളുടെ ആ പാട്ട് കണ്ണുകൾ കൊണ്ട് പുഞ്ചിരി തുക്കി ആസ്വദിച്ചു നിർക്കുന്ന വിക്ടറിനെ   എനിക്ക് മറക്കാൻ കഴിയില്ല.


എന്റെ പ്രണയമായിരുന്നവനിൽ നിന്ന് ഞാനും അങ്ങനെ ഒരു നോട്ടം ഒരുപാട് ആഗ്രഹിച്ചതായിരുന്നു. പക്ഷെ എനിക്ക് അത് കിട്ടാതെ പോയി. ഒരുപാട് പ്രണയം കണ്ടിട്ടുണ്ടെങ്കിലും നിങ്ങളോളും നല്ല ഒരു കാമുകനെ എനിക്ക് കാണാൻ സാധിച്ചിട്ടില്ല വിക്ടർ .മനസ്സ് കൊണ്ട് ആരതി തളർന്നു പോയ അവസ്ഥയിൽ ഊണ്ണും, ഉറക്കവും ഇല്ലാതെ അവളോട്‌ ഒപ്പം എല്ലാത്തിനും ഒരു നിഴൽ ആയി നിങ്ങൾ  ഒപ്പമുണ്ടായിരുന്നു. അവൾ മറ്റൊരാളെ സ്നേഹിക്കുന്നു എന്ന് അറിഞ്ഞിട്ടും അവൾക്ക് ഒപ്പം അയാളുടെ അരിക്കിലേക്ക് പോയതും ,അവസാനം അവൾ മനസ്സ് മരവിച്ചു കിടന്നപ്പോൾ അവൾക്കായി  ശബ്‌ദിച്ച നിങ്ങൾ  ഇന്നത്തെ പോസ്സിവെന്സ്  കൊണ്ട് ചോറുണ്ടാക്കി കഴിക്കുന്ന  കാമുകൻ മാരിൽ നിന്ന് വാഴ്ത്തപെടേണ്ട വ്യക്തി തന്നെ ആണ്.
നിങ്ങളുടെ പ്രണയത്തെ എനിക്ക് എം. ടിയുടെ മഞ്ഞിലെ ഈ വരികളോട് ഉപമിക്കാൻ ആണ് ഇഷ്ടം .”എനിക്ക് നിങ്ങളെ ഇഷ്ടമാണ് കാരണമൊന്നുമില്ല പരിഭ്രമികനൊന്നുമില്ല !  വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുത്തില്ല ഒന്നും ചെയ്യില്ല .ഒരു ബന്ധവും സങ്കല്പിക്കാതെ വെറുതെ ….എനിക്കു നിങ്ങളെ ഇഷ്ടം ആണ്”.
എപ്പോഴും ഈ വരികൾക്ക് ഒപ്പം പാടാൻ എന്റെ ചുണ്ടുകളും വെമ്പൽ കൊള്ളുകയാണ്  പക്ഷെ അത് കണ്ടില്ല എന്ന് നടിച്ചു എന്റെ ചുണ്ടുകളെ  ഞാൻ ചേർത്തു പിടിക്കുക ആണ് .  നീ എന്തിനാണ് സായി എന്നെ പാടരുത് എന്ന് വിലക്കിയത്  നിനക്ക് വേണ്ടി മാത്രം ആണ് ഞാൻ  പാടിയ വരികളും , പാടാൻ കൊതിച്ച വരികളും എല്ലാം ഉപേക്ഷിച്ചത്   എന്നിട്ടും നീ  എന്തിനാണ് എന്നെ ഉപേക്ഷിച്ചു പോയത് .  എന്ന് എങ്കിലും എനിക്ക് അതിനുള്ള ഉത്തരം എങ്കിലും നീ തരുമോ…
കാവിലെ ഈ വലിയ  മരത്തിനെ ചുറ്റിയുള്ള  വേരുകൾ കൊണ്ട് ഉള്ള എന്റെ  രാജകീയ  കസേരയിൽ   ഇരിക്കുമ്പോൾ എന്റെ മനസ്സിലെ നിശബ്ദ മഴയും, പേമാരികളും കുറച്ചു സമയത്തേക്ക് എങ്കിലും എന്റെ അരിക്കിലേക്ക് വരാറില്ല.


ചെവിയിൽ പാടി കൊണ്ടിരിക്കുന്ന  ഹെഡ്സെറ്റും , ഫോണും ഒരു വശത്തേക്ക് മാറ്റി വെച്ചു  സുൽത്താന്റെ പ്രേമലേഖനം കൈയിലെടുത്ത് ആ പ്രണയം ഇങ്ങനെ  വായിക്കുമ്പോൾ , ആ കാവിന്റെ പച്ചപ്പിലും ,നിശബ്ദതയിലും ഞാൻ സാറാമ്മയെയും , കേശവനായരെയും അടുത്ത് അറിഞ്ഞു  അവരിൽ ജീവിക്കാൻ തുടങ്ങി  . വായനയുടെ പകുതിയിൽ എത്തി  കുറച്ച് നിമിഷങ്ങൾക്ക് ശേഷം എന്റെ ചുറ്റിനും കരിയിലക്കൾ  ചിലകുന്ന ശബ്ദം കേട്ട് മുഖം ഉയർത്തി നോക്കിയപ്പോൾ ഒരു  കാവി കൈയിലിയും, കറുത്ത  കുർത്തയും  ഒരു തോൾ  സഞ്ചിയും  ആയി  ഒരു താടി കാരൻ  എന്റെ അരിക്കിലേക്ക് നടന്ന് വരുന്നു ഇതിന് മുമ്പ് ഒരിക്കലും അദേഹത്തെ കണ്ടിട്ടില്ലെങ്കിലും ആ മുഖം എന്നിൽ വല്ലാതെ ഒരു പരിചയം തോന്നിച്ചു. ആദ്യമായിട്ട് കാണുക ആയിരുന്നുവെങ്കിലും എനിക്ക് ഒരു പുഞ്ചിരി നൽകാൻ അയാൾ മറന്നില്ല ഒരുപാട് കാലങ്ങൾക്ക് ശേഷം ആണ്  ഞാൻ ആരുടെയെങ്കിലും ഒരു പുഞ്ചിരി ഏറ്റുവാങ്ങുന്നത്  ,ഒരു പരിചയവും ഇല്ലാത്തിരുന്നിട്ടും ഞാനും അയാൾക്ക് ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു.


എന്റെ രാജകീയ കസേരയ്ക്ക് കുറച്ചു അപ്പുറത്തുള്ള ഒരു പടിയിലെ കരിയിലക്ക് മുകളിൽ അയാൾ ഒരു  ഇരിപ്പിടം ഒരുക്കി അവിടെ ഒരു  ഇടം ഉറപ്പിച്ചു. ഞാൻ കൂടുതൽ അയാളിലേക്ക് ശ്രദ്ധിക്കാതെ സാറാമ്മ യിലേക്കും, കേശവൻ നായിരിലേക്കും  മടങ്ങി  സാറാമ്മയും ,കേശവനായരെയും ഇഷ്ടപ്പെട്ടോ എന്ന്  ഒരു ചോദ്യം  എന്നിൽ പെട്ടന്ന് പതിഞ്ഞു ,ആദ്യം സുൽത്താൻ തന്നെ എന്നോട് ചോദിക്കുന്നത് പോലെയാണ്  എനിക്ക് തോന്നിയത് ,ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ അയാളുടെയും , എന്റെയും കൈയിൽ  പ്രേമലേഖനങ്ങൾ പൂത്തുനിൽകുന്നു. വായിച്ച അത്രയും എനിക്ക് ഇഷ്ടായി എന്ന്‌ ഞാൻ പറഞ്ഞപ്പോൾ അയാളുടെ മറുപടി  കൗതുകമായി തോന്നി  ” ബഷീർ ഒരു പ്രേമലേഖനം എഴുതിയപ്പോൾ അത് എല്ലാവരും സന്തോഷത്തോടെ ഏറ്റുവാങ്ങി ,നമ്മൾ ഒക്കെ ആർക്കെങ്കിലും ഒരു പ്രേമലേഖനം കൊടുത്താൽ നമ്മുക്ക് ഒക്കെ ഏറ്റുവാങ്ങേണ്ടത് അടിയും ,ചീത്തവിളിയും ആണ്. ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ ഒന്ന് നന്നായി ചിരിച്ചത് അപ്പോഴായിരുന്നു..പിന്നീട് ഞങ്ങൾ രണ്ട് പേരയുടെയും ഇടയിലേക്ക് മാധവിക്കുട്ടി യും , എം. ടി യും പത്മരാജനും, കെ ആർ മീരയും , ആഷിതയും തുടങ്ങി  പ്രിയപ്പെട്ട എഴുത്തുകാർ എല്ലാം വന്നുപോയി. ഇഷ്ട സിനിമകളെ പറ്റിയും , ഇഷ്ടഗാനങ്ങളെ പറ്റിയും എല്ലാം ഞങ്ങൾ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു .


പേരിന് പോലും സംസാരങ്ങൾ ഇല്ലാതെ എന്റെ വീട്ടിലെ മൗനവൃത്തിൽ നിന്ന് എനിക്ക് ഒരു മോക്ഷം കിട്ടിയത് അയാളിൽ നിന്നായിരുന്നു.   ഒരുപാട് കാലങ്ങൾക്ക് ശേഷം വിലക്കുകൾ ഒന്നും ഇല്ലാതെ എന്തൊക്കെയോ  വാതോരാതെ ഞാൻ സംസാരിച്ചു. അയാൾ ശെരിക്കും ഒരു ഭ്രാന്തനാണ് ഇഷ്ടങ്ങൾക്ക് ഒപ്പം മാത്രം യാത്ര ചെയ്തു ജീവിതത്തെ അസ്വദിക്കുന്നവൻ.
അയാൾ പോയ കാശ്മീർ  യാത്രയുടെ വിശേഷങ്ങൾ എനിക്ക് ഒരുപാട് ഇഷ്ടായി .. അത് കേട്ടപ്പോൾ എനിക്ക് അയാളോട് ചെറിയ ഒരു അസൂയ തോന്നി. ആ മഞ്ഞ് മലകളിൽ ഇരുന്നുള്ള ആ കാപ്പി  കൂടി എന്ത്  രസായിട്ടാണ് ആ രുചി അയാൾ എന്നിലേക്ക് കൂടെ പകർന്ന് നൽകിയത്.അയാളുടെ കുഞ്ഞു കുഞ്ഞു വട്ടുകളെയും അയാളുടെ വീട്ടിലെ ലൈബ്രയിലെ പുസ്തകങ്ങളെ  പറ്റിയും എല്ലാം എന്നോട് നിർത്താതെ   സംസാരിച്ചുകൊണ്ടിരിന്നു , ..അങ്ങനെ സംസാരിച്ചു സംസാരിച്ചു കാവിൽ ഇരിട്ടുമുടിയപ്പോൾ ഇനിയും ഇവിടെ നിൽക്കേണ്ട പൊയ്ക്കോളൂ, . പ രിചയപെടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എന്ന്   പറഞ്ഞു   പ്രേമലേഖനം കൈയിൽ എടുത്ത് തിരിഞ്ഞു പോലും നോക്കാതെ  അദ്ദേഹം പെട്ടന്ന് നടന്നു പോയി….ഞാൻ മൗനമായി അയാൾ പോകുന്നത് നോക്കി മാത്രം നിന്നു.ഇരുട്ടമുടിയ ആ സന്ധ്യയിൽ എന്നിലേക്ക് ഒരുപാട് വെളിച്ചം നൽകിയാണ് അയാൾ നടന്ന് അകന്ന് പോയത്.


ആരായിരുന്നു അയാൾ    അത്രയും നേരം സംസാരിച്ചിട്ടും ഞങ്ങൾ പേര് പോലും അങ്ങോട്ടും ഇങ്ങോട്ടും  ചോദിച്ചില്ല .
ആദ്യമായി കാണുന്ന ഒരാൾ ഇത്രയും നന്നായി സംസാരിക്കുമോ ?
ഒന്ന് വിളിക്കുക പോലും ചെയ്യാതെ എന്റെ മനസിന്റെ  പുമുഖത്തെക്ക് കയറി സ്വയം ഒരു കസേര വലിച്ചിട്ട് ഇരുന്നൊരാൾ. എവിടെ നിന്നോ  വന്നു എവിടെയെക്കോ  പോയി. എന്തിന് ഇനിയും ജീവിത വഴിയിൽ കാണുമോ എന്ന് പോലും എനിക്ക് അറിയില്ല. ഒരു പ്രേമലേഖനവും ആയി വന്ന് മനസിൽ സന്തോഷത്തിന്റെയും , പുഞ്ചിരി യുടെയും സമാധാനത്തിന്റെയും,  മതിലുകൾ നിർമ്മിച്ചു അയാൾ എങ്ങോട്ടോ പോയി മറഞ്ഞിരിക്കുന്നു .എന്റെ മനസ്സിലെ ഒരുപാട് കാർമേഘങ്ങളെ ഇല്ലാതെ ആക്കിയാണ് അയാൾ പോയത്.
കാൽ പാദങ്ങൾക്ക് ഒപ്പം  വെമ്പൽ കൊണ്ടിരുന്ന എന്റെ ചുണ്ടുകളും ആ കാവിൽ നിന്ന് പടി ഇറങ്ങിയപ്പോൾ ഞാൻ പോലും അറിയാതെ  ചലിക്കാൻ തുടങ്ങി “ദളമർമ്മ രങ്ങൾ പെയ്ത ചില്ലകൾക്ക് ഉള്ളിൽ മഴയായി ചാറിയത് ആരെ

One Response

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(4)
ലേഖനം
(30)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(16)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(129)
കഥ
(24)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(26)
Editions

Related

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്.നിഖിലാ സമീറിന്റെ ‘അമേയ’.ഹരിതം ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.മകൾ ഫാത്തിമ സെഹ്റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ…

ടർക്കിഷ് ബാത്ത്

വെറും ഒരു കുളി എന്നതിലുപരി ടർക്കിഷ് ബാത്ത്, ഓരോരുത്തർക്കും ഒരു സുൽത്താനയായി പരിചരിക്കപ്പെടാനുള്ള അവസരം കൂടിയാണ്. പുരാതനകാലത്ത് വീടുകളിൽ കുളിപ്പുരകൾ സാധാരണമായിരുന്നില്ല. അങ്ങനെയാണ് പൊതുസ്നാനഘട്ടങ്ങളുടെ സംസ്കാരം…

ഋതുഭേദങ്ങൾ

ഋതുക്കൾ മഴ നനഞ്ഞും പൂവണിഞ്ഞും മഞ്ഞുതിർന്നും ഇലപൊഴിച്ചും അതിവേഗചലനങ്ങളിൽ ശലഭദളങ്ങൾ വിടർത്തിയങ്ങനെ… നീണ്ട പക്ഷങ്ങളിലാഹുതി ചെയ്ത മേഘവിസ്മയങ്ങളുടെ രൗദ്രതാളങ്ങളിൽ നനഞ്ഞമർന്ന് ഒരു കിളിക്കൂട്…. സ്വരവിന്യാസങ്ങളുടെ ചിന്മുദ്രകളിൽ…