ഉടലുകളുടെ ചലനപ്രക്രിയയിൽ നിന്ന് ഭാഷയുണ്ടാവുന്ന അതിമനോഹരമായ ഒരു കലാരൂപമാണ് പാവക്കൂത്ത്. ദ്യശ്യബോധത്തിൽ നിന്ന് പതുക്കെ നമ്മുടെ ശൈശവ സ്മരണകളെ പുതുക്കി ക്കൊണ്ടുവരുന്ന പാവകൾ വളരെ ഗൗരവമുള്ള വിഷയങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കേരളീയ ജീവിതത്തിൽ ഇത്തരം ദൃശ്യകലാരൂപങ്ങൾക്കുള്ള പ്രാധാന്യം ചെറുതൊന്നുമല്ല. എന്നാൽ, അത്ര വലിയ പ്രാധാന്യത്തോടെ ഇത്തരം കലാരൂപങ്ങളുടെ നൈതികത തിരിച്ചറിയാനോ,വളർത്തിയെടുക്കാനോ മുന്നോട്ടു വരുന്ന കലാകാരൻമാർ ഇന്ന് കേരളത്തിൽ കുറവാണ്. എന്നാൽ ഏത് വസ്തുവിനെയും പാവകളാക്കി മാറ്റാം എന്ന് വിശ്വസിക്കുന്ന അജിത്കുമാർ ആയഞ്ചേരി ഈ രംഗത്ത് പുതിയൊരു അന്വേഷണത്തിന് തുടക്കം കുറിച്ച അധ്യാപകനും ഗവേഷകനുമാണ്. 2000- ൽ കോഴിക്കോട് നാട്യദർശന എന്ന പേരിൽ ഒരു പാവകളി തിയേറ്ററിന് രൂപം നൽകി കേരളത്തിന്റെ സാംസ്കാരികപാരമ്പര്യത്തെ സംരക്ഷിക്കുന്നു. ഇന്ത്യയിൽ പാവകളി തിയേറ്റർ രംഗത്ത് പുതിയൊരു കാൽവെയ്പ്പാണ് നാട്യദർശന. ഇന്ത്യയിലും ഇന്ത്യക്കു പുറത്തും പാവക്കൂത്ത് അവതരിപ്പിച്ച് വരുന്ന അജിത്കുമാർ ഒരു ഗവേഷകന്റെ ഉൾക്കാഴ്ചയും അർപ്പണബോധവും കൈമുതലാക്കിയ യുവാവാണ്. കുട്ടികൾക്കുവേണ്ടി നിരവധി വർക്ക്ഷോപ്പുകൾ നടത്തിയ അനുഭവ ത്തിൽ നിന്ന് അദ്ദേഹം പറയുന്നു :
“കുട്ടികൾ തന്നെ അവരുടെ പരിസരത്ത് നിന്ന് കണ്ടെത്തുന്ന വസ്തുക്കൾ പാവയാക്കി മാറ്റുമ്പോൾ ക്രിയേറ്റിവിറ്റി കൂടുതലാണ് ‘ എന്ന്. പാവകളി നമ്മുടെ കരിക്കുലത്തിന്റെ ഭാഗമായി തീരേണ്ടതിന്റെ ആവശ്യകതയെ അദ്ദേഹം എടുത്തു പറയുന്നു. ഒരുപാടു സാധ്യതകളുള്ള ഒരു കലാരൂപമത്രെ പാവ ത്ത്. പാവകളി തിയേറ്റർ രംഗത്ത് കേരള ത്തിൽ ഇന്ന് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒരു കലാകാരനും കോ- ഓർഡിനേറ്ററുമാണ് നുജിത്കുമാർ ആയഞ്ചേരി. പരമ്പരാഗത ശൈലിയിൽ തോൽപാവക്കുത്ത് അവതരിപ്പിച്ചു വരുന്ന ഒരു കുടുംബത്തിന്റെ ചരിത്രമാണ് രാമചന്ദ്രപുലവർ പറഞ്ഞു തുടങ്ങുന്നത്, കേരളത്തിൽ ക്ഷേത്ര കലകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരിനമെന്ന നില യിൽ ഇന്ന് തെക്കൻ കേരളത്തിൽ തോൽപ്പാവക്കൂത്ത് അരങ്ങേറി വരുന്നു. ജനുവരി മുതൽ മെയ് വരെ ഭഗവതിക്ഷേ ത്രങ്ങളിൽ നടന്ന് വരുന്ന ഈ വേദിയെ കൂത്തുമാടം എന്ന് വിളിക്കുന്നു. രാത്രി 10 മണി മുതൽ തുടർച്ചയായി അവതരിപ്പിച്ചു വരുന്ന ഈ ക്ഷേത്രകലാരൂപം ഗുരു കൃഷ്ണമൂർത്തി പുലവരുടെ അർപ്പണ ബോധത്തിന്റെ പ്രസ്ഥാനമായി കണക്കാക്കപ്പെടുന്നു. 1979, 80, 85 വർഷങ്ങളിൽ കൃഷ്ണ മൂർത്തി പുലവർ ദേശീയ അവാർഡിന് അർഹനായി. ഈ പാരമ്പര്യത്തെ പിന്തുടർന്നു കൊണ്ടാണ് ശ്രീ രാമചന്ദ്ര പുലവർ പാവക്കുത്ത് പ്രസ്ഥാനത്തിന്റെ അമരക്കാരനായി കേരളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.ഷൊർണ്ണൂരിൽ നിന്ന് ഏകദേശം ഏഴു കിലോമീറ്റർ മാത്രം അകലെ കവളപ്പാറയിൽ താമസിക്കുന്ന രാമചന്ദ്രപുലവർ ശൈവവെള്ളാളർ കമ്മ്യൂണിറ്റിയിലാണ് ജനിച്ചത്.പൂർവ്വികർ കൂനത്തറക്കാരായിരുന്നുവത്രെ. തമിഴ് സാഹിത്യത്തിലെ കമ്പരാമായണമാണ് തങ്ങളുടെ പ്രചോദനമെന്ന് രാമചന്ദ്ര പുലവർ വിശ്വസിക്കുന്നു. ഇന്ത്യയിൽ പാവകളിയുടെ ചരിത്രം പരിശോധിക്കുമ്പോൾ ഏകദേശം 2000 വർഷത്തെ ചരിത്ര സത്യങ്ങളുണ്ടെന്ന് രാമചന്ദപുലവർ അവകാശപ്പെടുന്നു. ഐതിഹ്യങ്ങളിൽ നിന്നുള്ള വാങ്മയ മാണ് ഈ കലകളുടെ സ്രോതസ്സെന്ന് രാമ ചന്ദ്രപുലവർ പറയുന്നു. മിക്കതും പുരാണങ്ങളെ കേന്ദ്രീകരിച്ച ആശയങ്ങ ളത്രെ. ഇതൊരു ക്ഷേത്ര കലാരൂപമെന്ന നിലയിൽ വളർന്നതാണെന്ന് അദ്ദേഹം അവകാശപ്പെടുന്നു. കുട്ടികളുടെ ബുദ്ധിവികാസത്തെ പ്രചോദിപ്പിക്കുന്നതിൽ പാവക്കുത്തിന് പ്രധാന പങ്കുവഹിക്കാൻ പറ്റുമെന്ന് രാമചന്ദ്ര പുലവർ വിശ്വസിക്കുന്നു.
പാവക്കൂത്തിനെ പ്രധാനമായും നാലായി തരം തിരിക്കാം. നൂൽപാവക്കൂത്ത്, നിഴൽപാവക്കൂത്ത് , കയ്യുറ പാവക്കൂത്ത്, റോഡ് പാവക്കൂത്ത്. അവയിൽ പ്രധാനമെന്ന് വിളിക്കപ്പെടുന്ന നിഴൽപാവക്കൂത്ത് ഒറീസ്സയിൽ രാവണച്ഛായ എന്നും ആന്ധയിൽ തോൽ ബൊമ്മലാട്ടം എന്നും കർണ്ണാടകയിൽ തോല് ഗോമ്പലാട്ടം എന്നും തമിഴ്നാട്ടിൽ പാവക്കൂത്ത് എന്നും കേരളത്തിൽ തോൽപാവക്കൂത്ത് എന്നും അറിയ പ്പെടുന്നു. കേരളത്തിന് നിഴൽനാടകത്തിന് പരമ്പരാഗതമായ കൂത്തുമാടമുണ്ട്. ഇരു പത്തൊന്ന് വിളക്കുവെച്ച് നടത്തുന്ന ചടങ്ങുകൾ. നാളികേരം ഉടച്ച് തിരിവെച്ച് അനു ഷ്ഠാനങ്ങളോടെ കൂത്ത് അരങ്ങേറുന്നു. പണ്ഡിതനും പാമരനും കാണാനിഷ്ടപ്പെ ടുന്ന തോൽപാവക്കൂത്തും, നിഴൽപാവ ക്കുത്തും തെക്കൻ കേരളത്തിന്റെ കലാ സമ്പ്രദായങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണത്രെ. 1979 നവംബറിൽ 55 രാജ്യങ്ങൾ പങ്കെടുത്ത വേൾഡ് ഇന്റർനാഷണൽ ഫെസ്റ്റിവൽ സോവിയറ്റ് റഷ്യയിലെ താഷ്കന്റിൽ വെച്ച് നട ന്നപ്പോൾ കേരളത്തിൽ നിന്ന് ക്യഷ്ണൻകുട്ടി പുലവരുടേയും രാമചന്ദ്ര പുലവരുടേയും പങ്കാളിത്തമുണ്ടായിരുന്നു.
മീനാനായക്
കുട്ടികളുടെ സാമൂഹ്യപ്രശ്നങ്ങളായ ബാലവേല, വേശ്യാവൃത്തി, ലഹരിവിൽപ്പന എന്നിങ്ങനെയുള്ള ചൂഷണങ്ങൾക്കെതിരെ പോരാടിക്കൊണ്ടിരുന്ന സാമൂഹ്യ പ്ര വർത്തക മീനാനായക്, ഇന്ന് ഇന്ത്യയിൽ ഏറ്റവും അറിയപ്പെടുന്ന ഒരു പാവനിർമ്മാണ തിയേറ്റർ പ്രവർത്തകയാണ്. ഒരു ഡിസൈനറും അഭിനേത്രിയുമായ മീനാനായക്കിന് പാവനിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ബഹുമതി ലഭിച്ചു. ജപ്പാൻ് ഫൗണ്ടേഷൻ ഫെലോഷിപ്പ് നേടിയ മീനാനായക് ഇന്ത്യയിലെ മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള സാംസ്കാരിക വിഭാഗത്തിലെ മുതിർന്ന ഒരാളും കുടിയാണ്. ഫ്രാൻസ്, റിപ്പബ്ലിക്ക് ഗിക്ക്, ജപ്പാൻ,യു കെ, ശ്രീലങ്ക എന്നിവിടങ്ങളിൽ വെച്ച് നടന്ന ദേശീയവും അന്തർദേശീയവുമായ സെമിനാറുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചുകൊണ്ട് ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ച മീനാനായ ക്കിന്റെ എറ്റവും പ്രശസ്തമായ രചന ‘കൽസൂത്രി’യാണ്. കുട്ടികളുടെ പ്രശ്നങ്ങളെ ആധാരമാക്കിയുള്ള ബോധവൽക്കരണമാണ് കൽസൂത്രിയിലൂടെ ചിത്രീകരിക്കപ്പെടുന്നത്. മീനാനായക്കുമായി സി. ശ്രദ്ധയും എൻ. സി.അമലും നടത്തിയ അഭിമുഖത്തിൽ നിന്ന്.
നിങ്ങൾ എങ്ങനെയാണ് പവനിർമ്മാണ രംഗത്ത് എത്തിപ്പെടുന്നത് ?
ഒരു സാമൂഹ്യ പ്രവർത്തക എന്ന നിലയിലാണ്
ആദ്യം ഞാൻ അറിയപ്പെട്ടത്. എന്നാൽ പത്ത് വർഷങ്ങൾക്ക് മുമ്പ് യാദൃശ്ചികമായി എനിക്ക് ഈ മേഖലയെ പരിചയപ്പെടാൻ സാധിച്ചു. പാവകളെപ്പറ്റി പഠിച്ചു. പാവകൾ പ്രധാനമായും രണ്ടു വിധത്തിലുണ്ട്.പരമ്പരാഗതവും ആധുനികവും പരമ്പരാഗതമായ പാവനിർമ്മിതിയെ മനസ്സിലാക്കിക്കൊണ്ടാണ് ഞാൻ ഈ രംഗത്ത് എത്തുന്നത്. എന്നാൽ ഞാൻ ഏറ്റവും കൂടുതൽ ആവിഷ്ക്കരിക്കാൻ ശ്രമിച്ചത് ആധുനികമായ രീതിയാണ്.നിഴൽ പാവക്കൂത്തിൽ പരമ്പരാഗതമായ രീതി ഞാൻ അത്ര ഇഷ്ടപ്പെടുന്നില്ല.
പരമ്പരാഗത പാവക്കൂത്തും ആധുനിക പാവക്കൂത്തും തമ്മിലുള്ള വ്യത്യാസം?
പരമ്പരാഗത പാവക്കൂത്തിൽ പ്രധാനമായും കണ്ടു വരുന്നത് സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങളെയാണ്. രാമായണം, മഹാഭാരതം പോലുള്ള ഇതിഹാസപുരാണങ്ങളിലെ നായിക നായകന്മാരുടെ പ്രത്യേകതകളാണ് പരമ്പരാഗത പാവക്കൂത്തിൽ കണ്ടു വരുന്നത്. രാമൻ, സീത, രാവണൻ, ഹനുമാൻ…. അവരുപയോഗിക്കുന്ന ആഭരണങ്ങൾ….. അലങ്കാര വസ്തുക്കൾ…എന്നിവയുടെയെല്ലാം അനുകരണീയരൂപം.
എന്നാൽ എന്റെ രീതി ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. എന്റെ രീതി ആ നിക്കാണ്. എന്റെ കഥാപാത്രങ്ങളെ ഞാൻ നിലവിലുള്ള സമൂഹത്തിൽ നിന്ന് എടുത്തതാണ്. അവർക്ക് ആഭരണങ്ങൾ കുറവാണ് വേഷ വിധാനങ്ങൾ കുറവാണ്, പ്രമേയങ്ങൾ തികച്ചും വ്യത്യസ്തമാണ്. കഥാപാത്രങ്ങൾക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ട്. അവർ ജീവി ക്കുന്ന കഥാപാത്രങ്ങളാണ്.
രൂപത്തിലും ഭാവത്തിലും ആധുനികമായ പാവക്കൂത്ത് പാരമ്പര്യ പാവക്കൂത്തിൽ നിന്നും വളരെ വ്യത്യസ്തമാണ്. പാരമ്പര്യ പാവക്കൂത്ത് അനുഷ്ഠാനങ്ങളുമായുള്ള ബന്ധം കുറവാണ്. അവ പ്രധാനമായൂം സാമൂഹ്യമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.
പാവനിർമ്മിതയിൽ അടിസ്ഥാന പരമായി എന്റെ ആശയങ്ങൾ കുട്ടികളെ മുൻനിർത്തിയാണ്. കുട്ടികളെ സംബന്ധിക്കുന്ന സാമൂഹ്യപ്രശ്നങ്ങളാണ് എന്റെ അടിസ്ഥാന ഘടകം. കുട്ടികളെ ഉപദ്രവിക്കുന്ന സംഭവങ്ങളെ സൂചിപ്പിക്കാൻ ഞാൻ പാവക്കൂത്ത് ഉപായാഗിച്ചു വരുന്നു. പ്രത്യേകിച്ച് നിഴൽപ്പാവകളെ.
എന്തൊക്കെ പ്രശ്നങ്ങളാണ് താങ്കൾ ഇതിലുടെ മുന്നോട്ടു വെയ്ക്കുന്നത്?
കുട്ടികളെ ദത്തെടുക്കൽ, ബാലവേല, ബാലവേശ്യാവ്യത്തി, ലൈംഗികചൂഷണം, ഭിക്ഷയെടുക്കൽ,….എന്നിങ്ങനെയുള്ള കുട്ടികളുടെ പ്രശ്നങ്ങളാണ് ഞാൻ പറയാൻ ശ്രമിച്ചത്. ഈ പ്രശ്നത്തെ കുറിച്ച് സാധാരണക്കാരെ ബോധവാൻമാരാക്കുക എന്നതാണ് എന്റെ ലക്ഷ്യം.
ഇത്തരം പ്രശ്നങ്ങൾ സൂചിപ്പിക്കാൻ ഏത് തരം പാവകളെയാണ് താങ്കൾ ഉപയോഗിക്കുന്നത്?
നിഴൽ പാവകളെയാണ് ഞാൻ കൂടുത ലായി ഉപയോഗിക്കുന്നത്. അതിൽ ലൈഫ് സൈസ് പാവകളെയാണ് ആളുകൾക്കേറെയിഷ്ടം. ഞാൻ പാവകൾ നിർമ്മിച്ചല്ല കഥകളു ണ്ടാക്കുന്നത്. കഥകളെ മുൻനിർത്തിയാണ് പാവകൾ ഉണ്ടാക്കുന്നത്. ആദ്യം എന്റെ മനസ്സിൽ വിഷയങ്ങളുടെ സന്ദേശമാണ് ഉടലെ ടുക്കുന്നത്. പിന്നീടാണ് നിഴൽപാവകൾ വേണോ, ലൈഫ് സൈസ് പാവകൾ വേണോ എന്ന് തീരുമാനിക്കുന്നത്. ഉദാഹരണമായി പറയുമ്പോൾ …. ലൈംഗിക ചൂഷണമാണെങ്കിൽ – അതേ രൂപത്തിൽ നേരിട്ടല്ല കഥകളെ അവതരിപ്പിക്കുക. ചില സൂചനകളാണ് പറഞ്ഞു തുടങ്ങുക. ഇതിന് നിഴൽപാവകളെയാണ് ഞാൻ ഉപയോഗിക്കുന്നത്.
കുട്ടികളെ ഉപയോഗിച്ചുള്ള ലഹരി വിപ ണനമാണെങ്കിൽ വലിയ ലൈഫ്സൈസ് ( മനുഷ്യരുടെ അത്ര തന്നെ വലിപ്പത്തിലുള്ളവ ) പാവകളെയാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. അതിന്റെ ക്രൂരതയെ കൂടുതലായി ധ്വനിപ്പിക്കാൻ വേണ്ടിയാണ്.
കുട്ടികൾക്കിഷ്ടപ്പെടുന്ന കഥകൾ ഏ താണ്? കുട്ടികൾക്ക് വേണ്ടി ഏതൊക്കെ കഥകളാണ് സ്വീകരിച്ചു വരുന്നത്?
പഞ്ചതന്ത്രം കഥകൾ കുട്ടികൾക്ക് ഇഷ്ടമാണ്.നാടോടി പാരമ്പര്യമുള്ള കഥകളും ഒരുപോലെ കുട്ടികൾ ഇഷ്ട പ്പെടുന്നു.
പാവകൾ ഉണ്ടാക്കുന്ന രീതി ഒന്നു വിശ ദീകരിക്കാമോ?
പാരമ്പര്യമായി മൃഗത്തോലുകൾ കൊണ്ടാണ് പാവകൾ നിർമ്മിക്കുന്നത്. മാൻ, ആട്, പോത്ത് എന്നിവയുടെ തോലുകൾ … മാൻ തോലുകൾ കൊ ണ്ടുണ്ടാക്കുന്ന പാവകൾ നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പോത്തിൻ തോലുകൾ കൊണ്ടുണ്ടാ ക്കുന്ന പാവകൾ മോശം കഥാപാത്രങ്ങളെ അവതരിപ്പിക്കാനുമാണ് ഉപയോഗിച്ചുവരുന്നത്. ഇപ്പോൾ മാൻ തോലുകളുടെ ലഭ്യത കുറവായതുകൊണ്ട് പകരം ആടി ൻതോൽ ഉപയോഗിച്ചുവരുന്നു.
ആദ്യം തോലുകൾ പുഴുങ്ങുന്നു. പിന്നീട് രോമങ്ങളെല്ലാം പിഴുത് മാറ്റി, ഉണക്കി കഠിനവും സുതാര്യവുമാക്കുന്നു. പിന്നെ ആവശ്യാനുസരണം ചിത്രങ്ങളും നിറങ്ങളും ഉപയോഗിച്ച് രൂപകല്പന ചെയ്യുന്നു.നല്ല തോലിന്റെ ദൗർലഭ്യം കാരണം ഇപ്പോൾ പ്ലാസ്റ്റിക് പേപ്പറിൽ ചിത്രങ്ങൾ വരച്ച് രൂപകല്പന ചെയ്യുന്ന കച്ചവട തന്ത്രങ്ങളാണ് കടന്നുവരുന്നത്.
പുതിയ സാങ്കേതിക വിദ്യയുടെ വികാസം കാരണം ഇത്തരം കലാരൂപങ്ങൾക്ക് വേണ്ടത്ര പ്രചാരം കിട്ടാതെ പോകുന്നു. എന്തായാലും, ഇത്തരം കലാരൂപങ്ങൾ നിങ്ങൾഎങ്ങനെപ്രയോജനപ്പെടുത്തുന്നു
എന്നതാണ് പ്രധാനം.
സിന്റേ ചിതംബരറാവു
പാരമ്പര്യ രീതിയിൽ പാവക്കൂത്ത് അവത രിപ്പിച്ചു വരുന്ന ഒരു കലാകാരനാണ് സിന്റേചിദംബരറാവു. ആന്ധ്രപ്രദേശ്കാരനായ ഇദ്ദേഹം ആര്യമാരതി എന്ന സമുദായത്തിൽ പിറന്നു. വർഷങ്ങൾക്കു മുമ്പ് മഹാരാഷ്ട്രയിൽ നിന്ന് ആന്ധ്രയിലെ നിമ്മലകുണ്ട് ഗ്രാമത്തിലേക്ക് കുടിയേറി പാർക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ പൂർവ്വികർ. പിതാവ് നാരായനപ്പയിൽ നിന്ന് പാവക്കൂത്തിന്റെ ബാലപാഠങ്ങൾ പഠിച്ച ചിദംബരറാവു.തന്റെ മുഴുവൻ സ വമയവും തോൽപ്പാവ നിർമ്മാണത്തിലേക്ക് തിരിച്ചുവിട്ടു. ഈ മേഖലയിൽ ഇന്ന് ഇന്ത്യയിൽ അറിയപ്പെടുന്ന ഒരു വലിയ കലാകാര നാണ് ചിദംബരറാവു. അർപ്പണബോധവും കഠിനാധ്വാനവും കൈമുതലാക്കിയ ചിദംബര റാവുവിന് രാഷ്ട്രപതിയിൽ നിന്ന് 2003 – ൽ ദേശീയ അവാർഡ് ഏറ്റുവാങ്ങുവാൻ ഭാഗ്യമു ണ്ടായി.