സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രക്തസാക്ഷി ശ്രുതി

പി.എൻ.ദാസ്

“നമ്മുടെ പഴയ സഖാക്കളെ കുറിച്ചോർക്കുമ്പോൾ കരുണയും നന്ദിയും മതിപ്പും നമ്മെ ഉലയ്ക്കുന്നു. നമുക്ക് കടന്നുവരാനായി പുതിയ പാതതുറക്കാൻ അവർ അധ്വാ നിക്കുകയും മരിക്കുകയും ചെയ്തു.”

നിക്കോസ് കസാൻദ്സക്കിസ്
ഒന്ന്

രക്തസാക്ഷികൾ ജനിക്കുന്ന ഓരോ സമൂഹവും അതിന്റെ ജീർണ്ണതയുടെ ഉച്ചാവസ്ഥയിലത്രെ.മഹാനായൊരാളെ കൊലചെയ്യുന്നത്.
‘സാക്ഷി ‘ എന്നർത്ഥമുള്ള ഒരു ഗ്രീക്ക് പദത്തിൽ നിന്ന് കിട്ടിയ വിവക്ഷയിലാണ് ബൈബിൾ പുതിയ നിയമത്തിൽ രക്തസാക്ഷിയെന്ന സംജ്ഞ പലേടത്തും ഉപയോഗിച്ചിരിക്കുന്നത്. ഒരാളുടെ വിശ്വാ സത്തോട് ക്രിസ്ത്യാനികൾക്ക് പുലർത്താവുന്ന സാക്ഷിത്വം മരണ മല്ലാതെ മറ്റൊന്നുമല്ല എന്ന തത്വം ബൈബിൾ പലേടത്തും വ്യക്തമായി പറയുന്നുണ്ട്. എല്ലാ മതങ്ങളിലും രക്തസാക്ഷികളുണ്ടായിട്ടുണ്ടെങ്കിലും അവർക്ക് വേണ്ടി പ്രത്യേകം പെരുന്നാളുകൾ ആചരിക്കുന്നത് ക്രിസ്തുമതവും ജൂതമതവുമത്രെ.

ചരിത്രത്തിന്റെ ഉദയം മുതൽ താൻ ജീവിക്കുന്ന സമുദായത്തിന്റേയോ രാജ്യത്തിന്റേയോ താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിന്റേയോ പേരിൽ ഭരണകൂടത്തിന്റെ എതിരാളികളുടെ മാരകായുധങ്ങൾക്കിരയായി ജീവബലി നടത്തി രക്തസാക്ഷികളായവർ നിരവ ധിയുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പട്ടാളത്തിന്റെയും പോലീസിന്റെയും വെടിയേറ്റു മരിച്ച ചന്ദ്രശേഖർ ആസാദ്, പിംഗ്ലേ,കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങി മരിച്ച ഗണേശ് ശങ്കർ വിദ്യാർത്ഥി,വധശി ക്ഷയ്ക്ക് വിധേയനായ ഭഗത് സിങ്ങ്, കയ്യൂർ സഖാക്കൾ എന്നിവരും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ സായുധ വിപ്ലവ പാതയിൽ പോയ, പീഢനങ്ങൾക്കിരയായി വധിക്കപ്പെട്ട വർഗ്ഗീസ്, തൂക്കിലേറ്റപ്പെട്ട ഭൂമയ്യ, കിസ്തഗൗഡ എന്നിവരും ഉൾപ്പെടെ അനേകം രക്തസാക്ഷികൾ ഉണ്ട്.

1931 മാർച്ച് 23 ന് സഹപ്രവർത്തകരായ രാജ്ഗുരുവും സുഖ് ദേവുമൊത്ത് ഭഗത് സിങ്ങ് വധശിക്ഷയ്ക്ക് വിധേയനായി. ‘എന്നെ സംസ്കരിക്കുന്ന മണ്ണിൽ നിന്നുപോലും പെറ്റനാടിനോടുള്ള പ്രേമത്തിന്റെ സുഗന്ധം പരക്കും’ -എന്ന ഉറുദുഗാനം ആലപിച്ചുകൊണ്ടാണ് അവർ കഴുമരച്ചുവട്ടിലേക്ക് നടന്നുപോയത്. മവോസേതുങ്ങിന്റെ സാ യുധ വിപ്ലവ ചിന്ത ഭൂമയ്യ,കിസ്തഗൗഡ എന്നിവരെ പ്രചോദിപ്പിച്ചു. തൂക്കിലേറ്റുന്നതിന് മുൻപ് അവർ തങ്ങളുടെ അന്തിമാഭിലാഷം അറി യിക്കുകയുണ്ടായി. ‘ഞങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാൻ അനുവദിക്കണം. ഞങ്ങൾ മരിച്ചാലും രാജ്യം മോചിക്കപ്പെടുന്നത് വേറൊരു ശരീരത്തിലിരുന്നാണെങ്കിലും ഞങ്ങൾ കാണും’.

രണ്ട്

യേശു ക്രിസ്തു കുരിശിലേറ്റപ്പെടുമ്പോൾ കേവലം മുപ്പത്തിമൂന്ന് വയസ്സ് മാത്രമേ ആയിരുന്നുള്ളു. ഒരു യുവാവ്, അനഭ്യസ്തവിദ്യൻ, ആർക്കും ഒരു ദ്രോഹവും ചെയ്യാത്തവൻ. പക്ഷേ സത്യം പറഞ്ഞു. അതായിരുന്നു അദ്ദേഹം ചെയ്ത ഏക അപരാധം. സോക്രട്ടീസി നെ വിഷം കൊടുത്ത് കൊല്ലുകയായിരുന്നു . അദ്ദേഹം ആരേയും നോവിച്ചിട്ടില്ല. സത്യം പറഞ്ഞു എന്നതുമാത്രമായിരുന്നു അദ്ദേഹത്തി ന്റെ കുറ്റം.

ജൊവാൻ ഓഫ് ആർക്കിനെ ജീവനോടെ ദഹിപ്പിക്കുകയാണുണ്ടായത്. യുവതിയായ അവർ ഒരു തെറ്റും ചെയ്തിരുന്നില്ല. തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി അവർ പോരാടി. അവർ അതിരറ്റ ശക്തിയുള്ളവരായിരുന്നു. അവർ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തു. ജനത മുഴുവൻ അവരെ വാഴ്ത്തി. അസൂയാലുമവായ പോപ്പിന് ഇതിഷ്ടമായില്ല. അവരൊരു ദുർമന്ത്രവാദിനിയായി പ്രഖ്യാപിക്കപ്പെടുകയും അവർ അത് അംഗീകരിക്കും വരെ അതിക്രൂരമായി മർദ്ദിക്കുകയും ഒടുവിൽ മനുഷ്യരാശിയെ മുഴുവൻ നടുക്കി ക്കൊണ്ട് അവരെ ചുട്ടുകൊല്ലുകയും ചെയ്തു.

മൻസൂർ ഹല്ലാജ്, സർമദ് ഇവരും രക്തസാക്ഷി കുലത്തിലെ അനശ്വര ജ്യോതിസ്സുകളത്രേ.

മൻസൂർ ഹല്ലാജ് ‘അനൽഹഖ് ‘ എന്ന പ്രഖ്യാപനത്തിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു രക്തസാക്ഷിയത്രെ. ‘ഞാനീശ്വരൻ വേറൊരീശ്വരനില്ല’ അഥവാ ‘അഹം ബ്രഹ്മാസ്മി ‘ എന്ന് അനൽഹഖിന്റെ അർത്ഥം. മുഹമ്മദീയർക്കിത് പൊറുക്കാനായില്ല. അവരദ്ദേഹത്തെ വധിച്ചു. വധിക്കുമ്പോഴും അദ്ദേഹം ചിരിക്കുകയാ യിരുന്നു. ആരോ ചോദിച്ചു
‘താങ്കളെന്താണ് ചിരിക്കുന്നത്’? അദ്ദേഹം മൊഴിഞ്ഞു. ‘കാരണം നിങ്ങൾക്കെന്നെ കൊല്ലാനാവില്ല.നിങ്ങളെന്റെ ദേഹത്തെ മാത്രമാണ് വധിക്കുന്നത്. ഞാൻ വീണ്ടും വീണ്ടും പറയുകയാണ് ഞാനെന്റെ ശരീരമല്ല’. ‘അനൽഹഖ്’

രക്തസാക്ഷി സർമദ് ഒരു സൂഫിയയിരുന്നു. അദ്ദേഹത്തെ ഒരു ഇസ്ലാമിക രാജാവിന്റെ കല്പന പ്രകാരം ഒരു പള്ളിയിൽ വെച്ച് കൊ ലപ്പെടുത്തുകയായിരുന്നു. ‘ലാഇലാഹ ഇല്ലല്ലാഹ് ‘! എന്ന പ്രാർത്ഥന സർമദ് ഉരുവിട്ടു. ‘ഈശ്വരനാണോരേയൊരീശ്വരൻ നിങ്ങൾ ക്കും ഈശ്വരനും ഇടയ്ക്ക് വേറൊരു പ്രവാചകനില്ല’. ആരും ഇല്ല എന്നാണ് ഇതിന്റെ അർത്ഥം. ഇത് അദ്ദേഹം വളർന്ന സമൂഹത്തിന് അംഗീകരിക്കാനായില്ല. അവർ അല്പം കൂടി ആവശ്യപ്പെട്ടു. മുഹമ്മദ് അവന്റെ പ്രവാചകനാകുന്നു’. എന്നവർ പ്രഖ്യാപിച്ചു. ‘മുഹമ്മദ് ഒരേയൊരു പ്രവാചകനാണെന്നത് സൂഫികൾ നിഷേധിക്കുന്നു. സർമദിന്റെ കുറ്റം അതായിരുന്നു . മുഹമ്മദ്, യേശു, മോസസ്, ബുദ്ധൻ ഒരേയൊരു പ്രവാചകരല്ല. ഇസ്ലാമിലെ മതമേധാവികൾ ചേർന്നാണ് സർമദിനെ വധിച്ചത്. അവസാനമായി അദ്ദേഹം മൊഴിഞ്ഞു. “എന്നെ കൊന്നുകഴിഞ്ഞാലും ഞാനി കാര്യം പറഞ്ഞുകൊണ്ടിരിക്കും.’ലാഇലാഹ ഇല്ലല്ലാഹ് ..! “

വളരെ ദാരുണമായ നിലയ്ക്കാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ശിരസ്സ് ജുമാമസ്ജിദിന്റെ പടവുകളിലൂടെ ഉരുണ്ട് പോയി. അവിടെ കൂടിയിരുന്ന ആയിരങ്ങൾ ആ ശിരസ്സ് ഉരുണ്ടുപോകു ന്നതും ഉച്ചത്തിൽ പ്രഖ്യാപിക്കുന്നതും കേട്ടു ” ലാഇലാഹ ഇല്ലല്ലാഹ് ….

ദില്ലിയിലെ മഹത്തായ പള്ളിയത്രെ ജുമാമസ്ജിദ്. അവിടെ വെച്ചാണ് സർമദ് വധിക്കപ്പെട്ടത്. അവിടെ ഇന്നും ഈ മഹാനായ മനുഷ്യന്റെ സ്മാരകമുണ്ട്.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(22)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(4)
ലേഖനം
(30)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകാസ്വാദനം
(1)
പുസ്തകപരിചയം
(16)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(129)
കഥ
(24)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(26)
Editions

Related

ആത്മാവിലേക്ക് ആഴ്ന്നിറങ്ങിയ അമേയ

സൂഫിസത്തിന്റെ സ്വാധീനമുള്ള ഒരു കവിതാ പുസ്തകമാണ് ഇന്ന് വായിച്ചത്.നിഖിലാ സമീറിന്റെ ‘അമേയ’.ഹരിതം ബുക്സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.മകൾ ഫാത്തിമ സെഹ്റ സമീറിന്റെ മനോഹരങ്ങളായ വരകളും ഈ പുസ്തകത്തെ…

ടർക്കിഷ് ബാത്ത്

വെറും ഒരു കുളി എന്നതിലുപരി ടർക്കിഷ് ബാത്ത്, ഓരോരുത്തർക്കും ഒരു സുൽത്താനയായി പരിചരിക്കപ്പെടാനുള്ള അവസരം കൂടിയാണ്. പുരാതനകാലത്ത് വീടുകളിൽ കുളിപ്പുരകൾ സാധാരണമായിരുന്നില്ല. അങ്ങനെയാണ് പൊതുസ്നാനഘട്ടങ്ങളുടെ സംസ്കാരം…

ഋതുഭേദങ്ങൾ

ഋതുക്കൾ മഴ നനഞ്ഞും പൂവണിഞ്ഞും മഞ്ഞുതിർന്നും ഇലപൊഴിച്ചും അതിവേഗചലനങ്ങളിൽ ശലഭദളങ്ങൾ വിടർത്തിയങ്ങനെ… നീണ്ട പക്ഷങ്ങളിലാഹുതി ചെയ്ത മേഘവിസ്മയങ്ങളുടെ രൗദ്രതാളങ്ങളിൽ നനഞ്ഞമർന്ന് ഒരു കിളിക്കൂട്…. സ്വരവിന്യാസങ്ങളുടെ ചിന്മുദ്രകളിൽ…