എൻ്റെ ഈ പിഞ്ചുകൈകളൊന്ന്
പിടിച്ച് എന്നാണ് ഇനി
നമ്മൾ ചന്തമോലോരോന്ന്
കാണാൻ പോകുന്നത്
ലോകമെന്തെന്നറിയാത്ത നാളിൽ
പെങ്ങളേയുമെന്നേയും
മുറുക്കിപ്പിടിച്ചു പാതമുറിച്ചു
കടക്കുന്നതിനി
എന്നാണ്
കണ്ണുകൾ നിറയുന്ന
കാഴ്ചകളോരോന്ന് കണ്ടു
മടങ്ങുമ്പോളൊന്നിച്ചിരുന്നു
ഉണ്ണുന്നതിനി
യെന്നാണ്
ഇന്ദ്രിയ തുള്ളികളൊന്നായി
പ്പുണർന്ന ചിത്രത്തിൽ
നിന്ന്
ഉപ്പാ
ഒന്നും മിണ്ടാത്ത
തെന്താണ്
പുന്നാരമോനെന്നു
മററുള്ളവരെന്നെ
കളിയാക്കി
വിളിക്കുന്നത് കാണാൻ
ഉപ്പ ഇനി എന്നാണ് വരിക.
കൊച്ചു മനസ്സുമായി
തെല്ലൊന്നു തളരുമ്പോൾ
കടലുപോലിരുമ്പുന്നു
സ്നേഹത്തിൻ ലാവയെ
ഉപ്പാ..യെന്ന്
ഉറക്കത്തിലും
ഉണർവ്വിലും
ഞാനുറക്കെ വിളിക്കുന്നു.