നമുക്ക് ഈ പ്രണയതീരത്ത്
വെറുതെയിരിക്കാം,
കഥകൾ പറഞ്ഞ്
കണ്ണിൽ നോക്കിയിരിക്കാം.
വെയിലും മഴയും
മഞ്ഞും കുളിരും
നാം അറിയണമെന്നില്ല.
ഋതുക്കൾ എത്ര മാറി വന്നാലും
ഈ തീരത്ത് നാം ഉണ്ടാകും
ഒറ്റമരമായി
നിലാവ് വിരിച്ചിട്ട
ചില്ലകൾ പൂക്കുന്ന
മണൽ ശയ്യയിൽ
ഒറ്റ നിഴലായ് നാം ഉണ്ടാകും!
പ്രണയം കാലത്തിനും
കവിതയ്ക്കും വർണ്ണനകൾക്കും
അതീതമാണെന്ന് അന്നു നാം
വേരിന്റെ
ആഴങ്ങളിൽ ചെന്ന്
ഉറക്കെ വിളിച്ചു പറയും
റ്റെത്തടിയിൽ പ്രതിധ്വനിച്ച്
ചില്ലകൾ നക്ഷത്രങ്ങളോടായി അതു
തന്നെ വീണ്ടും പറയും !