സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

സമയം

രാധാകൃഷ്ണൻ പെരുമ്പള

സമയം തീരുകയാണ് ;
ഭൂമിയിലെ സമയം
തീർന്നു തീർന്നു പോകുന്നു.

നിമിഷങ്ങളായി നാഴികകളായി വിനാഴികകളായി
ദിവസങ്ങൾ , ആഴ്ചകൾ,
മാസങ്ങളായി
വർഷങ്ങളായി സമയം
തീർന്നു പോവുകയാണ്
ആയുസ്സൊടുങ്ങുകയാണ്.

തണുത്ത
വീഞ്ഞു തുള്ളികൾ പോലെ
നമ്മൾ അത്
നനുത്തലഹരിയോടെ
നുണച്ചു കൊണ്ടിരിക്കുന്നു.

ചിലപ്പോൾ ഒരാഘാതത്തിൽ
ആ കണ്ണാടി ഭരണി
ഉടഞ്ഞു ചിതറിപ്പോകുന്നു.

ജീവൻ്റെ വീഞ്ഞ്
ക്ഷണികമായ
ഒരു ഗന്ധം മാത്രം
അവശേഷിപ്പിച്ച്
മണ്ണിൽ ഒലിച്ചുപോകുന്നു

അതല്ലെങ്കിൽ
നിത്യേന നുണച്ച് നുണച്ച്
അറിഞ്ഞും അറിയാതെയും
അതു തീർന്നു പോകുന്നു

പെട്ടെന്നൊരുന്നാൾ
എല്ലാ ലഹരികളുമൊഴിഞ്ഞ്
ശൂന്യമായി മാറുന്നു,
ശവമായി ഉപേക്ഷിക്കപ്പെടുന്നു.

ആ ദിവസത്തെ ഡയറി,
പിന്നീടുള്ള എല്ലാ ഡയറികളും മറ്റാരൊക്കെയോ എഴുതുന്നു.

സമയത്തെ തിരിച്ചുപിടിക്കാൻ നിവൃത്തികളൊന്നുമില്ല.

സമയത്തെ കുറേയൊക്കെ മറികടക്കാൻ 
ഭാഗ്യം ചെയ്തവരുണ്ട്.
കവികൾ , കലാകാരന്മാർ,
സാമൂഹ്യ പ്രവർത്തകർ,
പ്രണയികൾ…

തങ്ങളുടെ സമയം തീരുമ്പോഴേക്കും ബാക്കിയുള്ളവരുടെ
ഓർമ്മകളുടെ വീഞ്ഞു ഭരണിയിൽ
സ്ഥാനം പിടിക്കാൻ
അവർക്കാവുന്നു.

സൗന്ദര്യം സൃഷ്ടിച്ചതു കൊണ്ട്,
സമരം ചെയ്തതു കൊണ്ട്
മറ്റുള്ളവരെ സ്നേഹിച്ചതുകൊണ്ട് പ്രണയിച്ചതുകൊണ്ട്
അവർ ഓർമ്മകളിൽ ജീവിക്കുന്നു.

അനശ്വരതയുടെ തുണ്ടുകൾ നേടിയെടുക്കുന്നു.
സമയത്തെ മറികടക്കുന്നു.

000 

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

വീട്

വീട് നിർമിക്കുമ്പോൾ നാം നമ്മെ നിർമ്മിക്കുകയാണ്. നിർമ്മാണം എന്നത്നാം കുക്കിംഗ് എന്ന് പറയുന്ന പോലെ എല്ലാ ചേരുവകളും പാകത്തിന് ഉൾപ്പെടുത്തി കൊണ്ട് രുചികരമാക്കുന്ന പ്രക്രിയയാണ്. ഒരാവിഷ്ക്കാരം,…

സമരം ചെയ്യേണ്ടതുണ്ട്

കഴിഞ്ഞ ദിവസം തൃശൂർ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലെ അന്തേവാസികൾക്കൊപ്പം വർത്തമാനം പറഞ്ഞിരുന്നത് ജീവിതത്തിൽ എന്നെന്നും സ്മരിക്കുന്ന അനുഭവമായി തുടരാതിരിക്കില്ല. അതത്രയും ഹൃദയസ്പർശിയായിരുന്നു. ആദ്യമായാണ് ഒരു…

ലോകം എല്ലാരുടേതുമാണെന്ന് ബഷീർ പറഞ്ഞതിന് ശേഷം, പിന്നീട് കണ്ണിലുടക്കുന്നത് ഏഴാംഭ്രാന്തനാണ്.

വല്ലാത്തൊരു വായനാനുഭവം ഇവിടെ കുറിക്കട്ടെ. അവസാനിച്ചു, വീണ്ടും വരികൾ തേടണമെന്ന് മന്ത്രിച്ചു കൊണ്ടുതന്നെ,ഇനിയും ചെല്ലണം, ആഴത്തിലിറങ്ങി ചെല്ലണമെന്ന് മനസ്സ് ആവർത്തിച്ചു. അശ്രദ്ധയിലെങ്ങാനും ഒരു വരി വിട്ടുപോയിട്ടുണ്ടെങ്കിലോ,…