
രാത്രി
വിളംബിത
താളത്തിൽ
മഴ
യമൻ
വിസ്തരിക്കുന്നു
ഏഴാം യാമത്തിൽ
നിശാഗന്ധി
പൂത്ത് മലരുന്നു
ചുറ്റിലും
പരക്കുന്ന
പരിമളത്തെ
വകഞ്ഞ് മാറ്റി
നിൻ്റെ മണം
മൂക്കിൻ തുമ്പത്തേക്ക്
ഓടിയെത്തുന്നു
വിരഹ വേദനയുടെ
നീലത്തടാകത്തിൽ
ഓർമ്മയുടെ
ചുഴിയിൽപ്പെട്ട്
ഞാൻ
ആഴ്ന്നാഴ്ന്ന്
പോകുന്നു