സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മഴ

കെവി സുമിത്ര.


ജൂൺ 15 .അന്നും പുലർച്ചെ മഴ പെയ്യുകയായിരുന്നു…നേർത്തും ഞെരങ്ങിയും മൂളിയും പെയ്യും മിഥുനമഴ ..നഗരത്തിലെ പ്രധാന റോഡിനരികെയുള്ള ആ പുരാതന വീട്ടിൽ അന്ന് പതിവിലും നേരത്തെ സൂര്യനുണർന്നു..പഴയൊരു മെലഡിഗാനത്തിൻ്റെ അകമ്പടിയോടെ അവിടമാകെ പ്രകാശത്തിൻ്റെ നനുത്ത രേണുക്കൾ..വീടാകെ അലങ്കാര പ്രഭയുടെ വിളക്കകങ്ങൾ ..ഐശ്വര്യത്തിൻ്റെ സ്വർണ്ണാകാരം പോലെ ഒരമ്മ അവിടെ അടുക്കള മുറ്റത്ത് വിരുന്നൊരുക്കുന്നു..കണ്ണിലും മുഖത്തും സന്തോഷത്തിൻ്റെയോ സങ്കടത്തിൻ്റെയോ മിന്നലാട്ടം..ചുവന്നു തുടുപ്പുള്ള മുഖത്തു വിയർപ്പു കണങ്ങൾ ..വിതുമ്പാൻ വെമ്പി നിൽക്കുന്ന മുഖം..മഴയുടെ ആർദ്രത മുഴുവനും ഒപ്പിയെടുക്കുന്ന ആ മുഖം കണ്ടു കൊണ്ടാണ് ഇരുപതു വയസുള്ള ആ പെൺകുട്ടി തട്ടുമ്പുറത്തെ ആ മരപ്പടികൾ പതിയെ ചവിട്ടിയിറങ്ങി വന്നത്..അവൾക്കറിയാം ‘അമ്മ ഇന്ന് മുതൽ എന്താവുമെന്ന്..എങ്ങനെ പെരുമാറുമെന്നു..അമ്മയുടെ ആത്മാവിൻ്റെ ഒരംശമാണിന്ന് ആ വീട്ടിൽ നിന്ന് പടിയിറങ്ങി പോകുന്നത്.. ആ അമ്മയുടെ നെഞ്ചിൻ്റെ തുടിപ്പ്..അവിടം വിട്ടു പോകാൻ അവൾക്കു മനസോട്ടും ഇല്ലെങ്കിലും പോയല്ലേ പറ്റൂ..അത് കാലത്തിൻ്റെ കണക്കെഴുത്തു..’അമ്മ .. തുടിപ്പിലും നെഞ്ചിടിപ്പിലും ശ്വാസത്തിലും ഉള്ള ആത്മാംശം …എത്ര വാക്കുകൾ കൊണ്ടും വർണ്ണിക്കാനോ എഴുതി ഫലിപ്പിക്കാനോ പറ്റാത്ത ആത്മസാന്നിധ്യം..നെഞ്ചിലെ മിടിപ്പ് ഒന്ന് തെറ്റിയാൽ ടെലിപതി പോലെ ‘അമ്മ ശ്വാസം കൊണ്ടറിയും..വാക്കുകൾ ഒന്ന് തെറ്റിയാൽ ‘അമ്മ കണ്ണടച്ച് കാരണമാറിയും..കണ്ണുകളൊന്നു നനഞ്ഞാൽ ‘അമ്മ കാതുകൾ കൊണ്ടറിയും അതായിരുന്നു അവളും അമ്മയും തമ്മിലുള്ള രസതന്ത്രം….

നനഞ്ഞ ടൈൽസ് പാകിയമുറ്റത്തു കതിർ മണ്ഡപത്തിലേക്ക് പോകാനായി കാർ വന്നു നിന്നപ്പോൾ ഒരു മിന്നൽപിണർ ഉള്ളിലൂടെ പോയ പോലൊരു തോന്നൽ..കാറിലേക്ക് കയറും മുന്നേ അമ്മയെ ഒന്നും കൂടെ നോക്കാൻ തോന്നി..പിന്നെ വേണ്ടാന്ന് വെച്ച്..മറ്റുള്ളവരുടെ മുന്നിൽ നിന്നു കൊണ്ട് ‘അമ്മ കരയുന്നതു സഹിക്കാൻ പറ്റില്ല..ഉള്ളിലേക്ക് എല്ലാ സങ്കടങ്ങളും ഒതുക്കുകയായിരുന്നു..എല്ലാം.സ്വന്തം അസ്തിത്വം പോലും…അമ്മയെ വിട്ടു സഹോദരങ്ങളെ വിട്ടു ബന്ധുക്കളെ വിട്ടു വീട് വിട്ടു കൂട്ടുക്കാരെ വിട്ടു എല്ലാം.ഒടുവിൽ ആത്മാവിനോട് ചേർത്ത് പിടിച്ച കവിതയും സംഗീതവും നൃത്തവും വിട്ടു..മറ്റൊരു ജന്മത്തിലേക്കുള്ള യാത്രയുടെ ആരംഭം..അവൾക്കു അതറിയാമായിരുന്നു..ഈ യാത്രയുടെ തുടക്കവും ഒടുക്കവും ..പിന്തിരിഞ്ഞു നോക്കാൻ പോലും സമയമില്ലാതെ സ്വന്തം പേര് പോലും അവൾ മറന്നു പോയ ഇരുപത്തിനാലു വർഷങ്ങൾ …അവളുടെ പേര് അവൾ എന്ന് മാറ്റിയെഴുതപ്പെട്ട വർഷങ്ങൾ …

പിന്നെയും മിഥുനമഴകൾ പോയിയും വന്നുമിരുന്നു..ആ അമ്മയും മകളും കാലം കൊണ്ട് ആകാശത്തിലെ നക്ഷത്രങ്ങളായി മാറി കാണും… പെയ്യലിൻ്റെ കുത്തൊഴുക്കിൽ മഴകൾ കവിതയും ചിത്രങ്ങളുമായി രൂപാന്തരപ്പെട്ടു കാണും..ഇലകളുടെ നടുവിൽ കൂടി തെളിയുന്ന ഞെരമ്പിലിപ്പോഴും പച്ചപ്പിൻ്റെ കുതിർപ്പ് ..
ജന്മത്തിൻ്റെ രണ്ടാം കാതത്തിലവൾ ആമിയായി ..മേഘരൂപൻ്റെ ആമി.. വർഷങ്ങൾ പിന്നിട്ടപ്പോഴും മഴകൾ അവളെ ആമിയെന്ന് വിളിച്ചു പോന്നു …അയാളെ പോലെ..കാത്തിരിപ്പിൻ്റെ കനൽ അവരുടെയിടയിൽ വിചിത്രമായൊരു തോണിയുണ്ടാക്കി..അകലങ്ങൾ കൊണ്ട് കവിത പോലൊരു കൂടുണ്ടാക്കി ..സ്നേഹത്തിൻ്റെ ചെറു ശലഭങ്ങൾ അവിടമാകെ പറന്നു ..ജീവിതത്തിനും സ്വപ്നത്തിനും ഇടയിലൂടെയുള്ള നേർത്ത വരമ്പിൽ …അപ്പോഴും അവർ അവരായി ജീവിച്ചു.
അയാളുടെ കൊഴിഞ്ഞ കൗമാരങ്ങൾ ശാന്തമായൊരു പുഴയായിരുന്നു..വേരുകളുടെ ഉള്ളകങ്ങളിൽ സൂര്യവെളിച്ചം സൂക്ഷിക്കുന്നയാൾ .ബന്ധങ്ങളുടെ കുളിർമയിൽ ‘അമ്മ അയാൾക്കും ഒരു നനുത്ത ഓര്മയായിരുന്നു..അവരെ തമ്മിൽ ബന്ധിപ്പിച്ച കണ്ണികൾ ആ അമ്മമാരാകാം..നക്ഷത്രങ്ങൾ ചിരിക്കാറില്ല..അവ നമ്മെ നോക്കി നിൽക്കുകയെ ഉള്ളൂ ..കവിതകൾ പോലെ സംഗീതം പോലെ ഒഴുക്കുള്ള പ്രതലങ്ങളിൽ കൂടി സംഗീതമാണ് കവിതയാണ് അവരൊഴുകി..അയാളുടെ നഷ്ട്ടപെട്ട ബാല്യ കൗമാരങ്ങൾ കൊഴിഞ്ഞ പ്രണയ സന്ധ്യകൾ ഓർമ്മ വെച്ച നാൾ മുതൽ മണ്ണിൻ്റെ മണം പുരണ്ട ഈർപ്പമുള്ള സ്വപ്ന നനവുകൾ..അയാൾ അതായിരുന്നു.ഇന്നലെകളുടെ സന്ധ്യാമ്പരങ്ങളിൽ സുഗന്ധം പൂക്കാൻ കൊതിക്കുന്നയാൾ ..ഉള്ളിൽ നിറവും നിനവും ഒരേ പോലെ ആവാഹിക്കുന്നയാൾ.. ഒരിക്കലും ഒന്നിക്കില്ലെങ്കിലും ജീവിതത്തിൻ്റെയോ മരണത്തിൻ്റെയോ ആത്മാംശങ്ങളിൽ അവർ ഒന്നിക്കുന്നു..മഴകൾ പെയ്യുന്നു ചുറ്റിലും ..ഇലകളിലൂടെയും മണ്ണിലൂടെയും മനസിലൂടെയും …മഴ നിലയ്ക്കാത്ത മഴ ..തോരാത്ത മഴ..ജീവിതത്തിൻ്റെ മണമുള്ള മഴ….ഋതുവെന്നു പേരുള്ളയാൾ മഴ എന്ന് പേരുള്ള അവളെ നോക്കി ചിരിക്കുന്നു..അവളും അയാളെ നോക്കി നോക്കി ചിരിച്ചു കൊണ്ടേയിരിക്കുന്നു..

One Response

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(3)
സിനിമ
(14)
സാഹിത്യം
(16)
സമകാലികം
(1)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(2)
ലേഖനം
(26)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(8)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(9)
ചെറുകഥ
(22)
ചിത്രകല
(4)
കവിത
(99)
കഥ
(21)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(9)
ആരോഗ്യം
(1)
ആത്മീയം
(4)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(18)
Editions

Related

ഉന്മാദക്കടലിലേക്ക് ഒരാത്മസഞ്ചാരം

ഇന്ദുമേനോന്റെ യോഗിനി റിട്ടേൺസ് എന്ന കഥയുടെ വായനയില്‍ നിന്ന്‌ നക്ഷത്രങ്ങൾ വിരിഞ്ഞു നില്ക്കുന്ന ഏകാന്ത രാവുകളിൽ മഞ്ഞവെയിലൊളിച്ചുകളിക്കുന്ന തെളിവാർന്ന വൈകുന്നേരങ്ങിൽ മഴപ്പാറ്റകൾ പൊടിയുന്ന മഴത്തുമ്പികൾ പാറുന്ന…

ഉള്ളിലെ തൂപ്പുകാരി

എന്തൊരു ഭംഗി  ഞാൻ ചെന്നുനോക്കീടവേ,ചന്തമിയന്നൊരീ മാനസത്തിൽ;എന്നമ്മതൻ മനസ്സാണിതിൽനന്മക,-ളേറെയുണ്ടെന്നറിഞ്ഞീടുകയായ്.ഇല്ലയെനിക്കിവിടം വിടാൻ സമ്മതം;അന്നന്മകൾ തന്നുമില്ലെനിക്ക് !ഞാനവയെത്തൊട്ടറിയവേ,യദ്ഭുതം; മുൻപുഞാനമ്മയിൽക്കണ്ടവയാംതെറ്റുകളൊക്കെയുമെങ്ങുപോയീ?!ഞാനറിയാതവയെങ്ങുപൊയ്പ്പോയിയോ-യെന്നൊരു മാത്ര ഞാൻ വിസ്മയിക്കേ,ഉണ്ടവയൊക്കെ,യിരിപ്പുണ്ടാരുചെപ്പുതന്നിലിതാരാവാമിട്ടുവെച്ചു?!പിന്നെയടുത്ത നിമിഷമറിവുഞാൻ; എന്മനസ്സുചെയ്തീത്തൂപ്പുവേല !…

എനിക്ക് പറയാനുള്ളത്

ഇറ്റലിയിലെ പെറുഗിയയില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിലേക്ക് അതിഥിയായി പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ ഏജന്‍സികള്‍ രണ്ടുതവണ തടഞ്ഞുവെച്ച പ്രമുഖ പത്രപ്രവര്‍ത്തക റാണാ…