സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഒ എൻ വി – മലയാളകവിതയുടെ ഉപ്പ്

ഡോ വിനി ദേവയാനി


ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു വരുമ്പോൾ അവ തരളമാകുന്ന ആകുന്നുണ്ട് .വളരെ തരളമായ മലയാള ഭാഷ വാക്കുകൾ കാല്പനികത എന്നിങ്ങനെ .മുണ്ടശ്ശേരിമാഷുടെ വാക്കുകളിൽ പറഞ്ഞാൽ മാറ്റൊലി കവിതകൾ .വയലാർ പി ഭാസ്കരൻ എന്നിവരുടെ കൂട്ടത്തിൽ തന്നെയാണ് ഓ എൻ വി യും വരുന്നത് .ആ തരളിതയാണ് കവി എന്നതിനേക്കാൾ കൂടുതൽ സിനിമ ഗാനങ്ങൾക്ക് ഈണമാകാൻ ആ വരികൾ പ്രേരണയായതും .കാരണം കവിതയിലെ ആ ചിന്താതലം ജനപ്രിയ സിനിമകളിലേക്ക് ആഴ്ന്നിറങ്ങിയപ്പോൾ വരികൾക്ക് പുതിയ ചിന്താ മാനം ലഭിച്ചു . ആ പുതിയ മാനം കേരളത്തിന്റെ നവോഥാന സംസ്കാരത്തിന്റെ ഒരു ഭാഗമായി തീർന്നു. മാത്രമല്ല ഓ എ ൻ വി എഴുതി തുടങ്ങുന്ന കാലത്ത് സിനിമാപാട്ടുകളേക്കാൾ നാടക ഗാനങ്ങൾആണ് എഴുതിയത് .1950 ൽ നിങ്ങൾ എന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിൽ അദ്ദേഹം എഴുതിയ ആ ഗാനങ്ങളാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുതന്നെ സ്വാധീനം നേടിക്കൊടുക്കാൻ കാരണമായത് .പൊന്നരിവാൾ അമ്പിളിയിൽ കണ്ണെറിയുന്നോളെ എന്ന ഗാനം അന്നത്തെ കാലത് പ്രചാരമുള്ള ഗാനമായി മാറി .കാല്പനികതക്ക് ഒരു പുതിയമാനം സൃഷ്ടിച്ചു. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ അരികുസത്യതിന്റെ കാല്പനികത.അരികുവൽക്കരിക്കപ്പെട്ടവരുടെ ജിഹ്വയാകാൻ ആ വരികൾക്കായി.
.സിനിമാപ്പാട്ടും കവിതയും വ്യത്യസ്തമല്ലാത്ത രീതിയിൽ വയലാറും ദേവരാജൻ മാസ്റ്ററും ഒ എൻ വി യും വളർത്തി. അതുവരെ സിനിമ നമുക്കില്ല. നാടകങ്ങൾ ഉണ്ടെങ്കിലും ജനഹൃദയങ്ങളെ കീഴടക്കിയിരുന്നില്ല. പിന്നെ നമുക്കുള്ളത് കവിതകൾ മാത്രമായിരുന്നു.അങ്ങനെയൊരു കവിതചരിത്രം നമുക്കുണ്ടെങ്കിൽ അത് പുരാണ ഇതിഹാസ പശ്ചാത്തലങ്ങളിൽ മുഴുകിയ മാനവ ചിന്തകൾക്ക് ഉപരിയായ അതിശയോക്തി കലർന്ന അമാനുഷികമായ ഒരു ലോകത്തെ വാഴ്ത്തി പാടുന്നതായിരുന്നു.അതിൽ മണ്ണിന്റെയും മനുഷ്യന്റെയും അധ്വാനത്തിന്റെയും ചൂടും ചൂരും ഉണ്ടായിരുന്നില്ല …കതിരണിപ്പാടത് വെയിലമൂത്തനേരത്ത് കുളിരും കൊണ്ടോടി വാ കാറ്റേ വാ
കരുമാടിക്കുട്ടന്മാർ കൊതിതുള്ളും തോപ്പിലെ ഒരു കണി വീഴ്ത്തുവാൻ കാറ്റേ വാ
നല്ലൊരു നാളിലെ മാളോ രെ മണ്ണിലെ തുള്ളിക്കളി കാണാൻ കാറ്റേ വാ
ഒരു സാംസ്‌കാരിക ബിംബമാണ് കരുമാടിക്കുട്ടന്മാർ എന്നത് .
ബുദ്ധനുപരി കറുത്ത ശരീരമുള്ള കുട്ടികൾ – എന്നുള്ളതിലേക്ക് ഊന്നുകയാണ് .നേരത്തെ സൂചിപ്പിച്ച പോലെ അരികസ്തിത്വങ്ങളിലേക്ക് . ചങ്ങമ്പുഴയുടെ വാഴക്കുല പോലെ ഒരു ബിംബമാണ് അതും. .പിന്നീട് അദ്ദേഹം ഒരണു കൂടി പരിണിതപ്രജ്ഞ നായപ്പോൾ പ്രകൃതിയിലേക്ക് തിരിഞ്ഞു. അപ്പോഴാണ് പ്രകൃതിയിൽ നാം കാല്പനികമായ കണ്ടതൊന്നും അത്ര ശുഭമായിരുന്നില്ല എന്ന് തിരിച്ചറിയുന്നത് .മലയാളത്തിലെ എക്കാലത്തെയും നല്ല കവിതയായ് നാം പിറന്ന ഭൂമിക്ക് നൽകാൻ ഉദകക്രിയപോലെ ഒന്നായ ഭൂമിക്കൊരു ചരമ ഗീതം അങ്ങനെ പിറന്നതാണ് . ഇവ്വിധത്തിൽ മധ്യവർഗത്തിന്റെ മോഹം ,കാല്പനികത ,ജീവിതം അതിലും താഴ്ന്നവരുടെ ദുരിതം എങ്ങനെയാണ് അദ്ദേഹം തന്റെ അസ്തിത്വം സാഹിത്യത്തിൽ സ്ഥിരമാക്കി വച്ചത് . കേവലമായ കാല്പനികതയിൽനിന്നുമാറി ചിന്താനു ബാധമായ കാല്പനികതയിലേക്കതു മാറി. സത്യത്തെ നേരിട്ട് കാണുമ്പോൾ പ്രതികരിക്കാതിരിക്കാൻ അവർക്കു സാധിക്കുന്നില്ല .ഉജ്ജയിനിയിലേക്കു വരുമ്പോൾ കാല്പനികതക്കപ്പുറം പാരമ്പര്യത്തിലൂന്നിയ അതിസമര്ഥമായ ഇമേജുകളും സങ്കൽപ്പങ്ങളും ആണ് വരുന്നത് .ഉജ്ജയിനിയും അങ്ങനെയൊരു സംസ്കാരമാണ് .കാളിദാസനും മറ്റും ഉണ്ടാക്കിയെടുത്ത ഭാരതത്തിന്റെ സാഹിത്യത്തെ ഉന്നതങ്ങളിലെത്തിച്ച ലാവണ്യത്തിന്റെ -കാവ്യ ബോധം .തത്വാത്മകമായ കാവ്യജീവിതത്തിലെ ഉയർച്ചയായിരുന്നു ഉജ്ജയിനി. 1950 കാലിൽ എഴുതിയ നാടകഗാനങ്ങളിൽ കേരളീയം എന്ന സാംസ്‌കാരിക ധാരയായിരുന്നു ഒഴുകിയിരുന്നത് എങ്കിൽ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അത് സാര് വ ലൗകികം എന്ന തലത്തിലേക്കുയർന്നു.
പാരമ്പര്യത്തെ വാഴ്ത്തുന്നതോടൊപ്പം അതിന്റെ മൂക്കോലങ്ങളുടെ വിലയറിയാതെ വളരുന്ന തലമുറകളെ കുറിച്ചുള്ള ആധിയുമു ണ്ട്മറ്റൊരു പ്രത്യേകത മലയാളഭാഷയുടെ ഏറ്റവും നിർമലമായ വാക്കുകൾ ഉപയോഗിച്ച കവിയാണദ്ദേഹം എന്നതാണ്.

ആവണിപ്പാടം കുളിച്ചു തോര്‍ത്തി
മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റഴുന്നേറ്റു വേയ്തിട്ടു കുളിച്ചൊരു
പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു

ആയമ്മയെ കാണാന്‍ അക്കരെ ഇക്കരെ
ആ വഴി ഈ വഴി ആരു വന്നു
ഇന്നലെ പോയി മടങ്ങുമ്പോള്‍
കണ്ണേറുതട്ടിയെന്‍ കാല്‍ മുടന്തി
എണ്ണയിട്ടൊന്നുഴിഞ്ഞു തായോ
അദ്ദേഹത്തിന്റെ വാക്കുകൾ പച്ചമലയാളമായിരുന്നു എന്നുപറയാം. ഘനഗംഭീരമായ വാക്കുകൾ അദ്ദേഹം ഉപയോഗിക്കാറേയില്ല. അതുകൊണ്ടുതന്നെയാണ് മലയാളികൾ അത് നെഞ്ചേറ്റിയതും.
കുഞ്ഞേടത്തിയെ തന്നേയല്ലോ
ഉണ്ണിക്കെന്നെന്നും ഏറെയിഷ്ടം
പോന്നെപ്പോലത്തെ നെറ്റിയിലുണ്ടല്ലോ
മഞ്ഞൾവരക്കുറിചാന്തുപൊട്ടും
.ഈറൻമുടിയിലിലെളെളണ്ണ മണം
ചില നേരമാ തുമ്പത്തൊരുപൂവും
കവിതയെ പുതിയകാലത്തിനനുസരിച്ച് മാറ്റാൻ ഒ എൻ വി ക്കായി .കാവ്യാത്മകമായി മെലോഡിയസായി ഗാനങ്ങളെ മാറ്റിയതിൽ വയലാറും ദേവരാജൻ മാസ്റ്ററും ഒഎന്വിയും പി ഭാസ്കരൻമാഷും നല്കിയതും അതായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…