സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

ഡോ .വിനി ദേവയാനി

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏

പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ രംഗത്തേക്ക് കടന്നു വന്നവരെ ആക്ഷേപിച്ച് ആട്ടിയോടിക്കുകയും ചെയ്തിരുന്ന ആ കാലത്ത് നിശ്ചയദാർഢ്യത്തോടെ എതിർപ്പുകൾ അവഗണിച്ച് ഒട്ടേറെ വിവാദങ്ങൾക്കിടയിലും തളരാതെ, അചഞ്ചലമായ മനസ്സോടെ ….. അഭ്യസിച്ച കലയുടെ പുരോഗതിക്കും പ്രചരണത്തിനും വേണ്ടി പ്രവർത്തിച്ച പ്രതിഭയായിരുന്നു ശ്രീമതി കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ. മോഹിനിയാട്ടത്തിന്റെ പുനരുദ്ധാരണം എന്ന മഹാകവിയുടെ സ്വപ്നം കേരള കലാമണ്ഡലത്തിൽ യാഥാർത്ഥ്യമാക്കിയതിൽ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മക്കുള്ള പങ്ക് നസീമമാണ്.

കല്യാണ കുട്ടിയമ്മയ്ക്ക് കുഞ്ഞുനാൾമുതലേ പെൺകുട്ടികളോട് കാണിക്കുന്ന വിവേചനത്തിനോട് എതിർപ്പായിരുന്നു പഠിക്കാൻ മിടുക്കയായിരുന്നു കൂടി എട്ടാം ക്ലാസ് കഴിഞ്ഞപ്പോൾ തുടർന്ന് പഠിക്കുവാൻ അന്നത്തെ സമുദായ നിയമം കല്യാണി കുട്ടിയമ്മയെ അനുവദിച്ചിരുന്നില്ല. സഹോദരിയുടെ പഠനത്തോടുള്ള താല്പര്യം മനസ്സിലാക്കിയ സംസ്കൃതപണ്ഡിതൻ കൂടിയായ ജ്യേഷ്ഠൻ അതിനു വേണ്ട ശ്രമങ്ങൾ നടത്തിക്കാൻ ചില പുസ്തകങ്ങൾ വാങ്ങിക്കുവാൻ കുടുംബ ബന്ധുകളായിരുന്ന വള്ളത്തോൾ തറവാട്ടിലേക്ക് പറഞ്ഞയച്ച കല്യാണി കുട്ടിയമ്മ തിരിച്ചെത്തിയത് കലകളുടെ കോവിലായിരുന്ന കലാമണ്ഡലത്തിലെ നൃത്ത രംഗങ്ങളിൽ ആകർഷയായി മനസ്സുടക്കി കൊണ്ടാണ്. അവരുടെ താൽപര്യം കണ്ട മഹാകവി വള്ളത്തോൾ തന്നെ കുട്ടിയെ കലാമണ്ഡലത്തിലേക്ക് അഭ്യസിക്കുവാൻ ക്ഷണിച്ചു. ബഹുമുഖ പ്രതിഭയായിരുന്ന കല്യാണ കുട്ടിയമ്മ ചെറുപ്പത്തിൽ ചെറുകഥകളും ലഘു നാടകങ്ങളും കവിതകളും എഴുതിയിരുന്നു. പ്രസിദ്ധ കഥകളി ആചാര്യൻ പട്ടിക്കാന്തൊടിയിൽ നിന്നും കഥകളിയും അഭ്യസിച്ചു.പ്രൊഫഷണൽ നാടകരംഗത്തും സജീവമായിരുന്നു.വെള്ളാരപ്പിള്ളിയിൽ താമസമായപ്പോൾ കല്യാണിക്കുട്ടിയമ്മ അവിടെ ഒരു സ്ത്രീ സമാജം സ്ഥാപിച്ചു. അവിടെ ജോലി ഇല്ലാതിരിക്കുന്ന സ്ത്രീകളെ പായ നെയ്ത്ത്, പനമ്പട്ടനെയ്ത്ത്,റാന്തൽ നിർമ്മാണം, നൂൽ നൂൽപ്പ്, വർണ്ണ കടലാസ് പൂക്കൾ നിർമ്മാണം ,സംഗീതം എന്നിവയും പഠിപ്പിച്ചിരുന്നു. ജീവിതത്തിന്റെ വേദനകളാകുന്ന മുള്ളുകൾ തന്റെ നൃത്തച്ചുവടുകളാലും ലാസ്യരസങ്ങളാലും മൃദുലമാക്കി മാറ്റിയ അതിജീവനത്തിന്റെ പാഠം കൂടിയായിരുന്നു അവർ.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…

പൂർണ്ണത

ആശയങ്ങളെ ; നിങ്ങൾ നിയമാവലികളിൽ പിടയുന്നോ! ഭാഷകളോട് കണ്ണടക്കു, ചിന്തകളിൽ നിറയൂ. സംവദിക്കാൻ എന്തിനീ പദങ്ങൾ. വർണ്ണങ്ങൾ,ചുവടുകൾ, ഭാവങ്ങൾ, മുദ്രകൾ, എന്തിന്; മഹാമൗനവും. ഭാഷയില്ലെങ്കിൽ നിങ്ങളുണ്ട്.എന്നാൽ…