സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

നാരായണഗുരു ഒരു ഇമ്മനെന്റലിസ്റ്റ് ചിന്തകൻ

നിസാർ അഹമ്മദ്

ബുദ്ധനെയും ലാവോ സുവിനെയും പോലെ എല്ലാവർക്കും ഒറ്റധർമം എന്ന് സങ്കൽപ്പിച്ചയാളായിരുന്നു നാരായണഗുരു. ജഗത്തിൽ ഉള്ളടങ്ങിയ ഒന്നാണ് , ജീവന്റെ ജൈവികമായ ഒരു ശേഷിയാണ് ധാർമികമാവൽ എന്ന് അദ്ദേഹം കരുതി. ഓരോ മനുഷ്യനും ധാർമികമാവാനുള്ള പ്രാപ്തി ജന്മനാ ലഭിക്കുന്നുണ്ട് എന്നതിനാൽ പ്രത്യേകിച്ച് ധർമ സൂത്രങ്ങൾ ഉണ്ടാക്കി അവരെ ധാര്മികതയിൽ ഉദ്ബോധിപ്പിക്കേണ്ട ആവശ്യമില്ല. മനുഷ്യർക്ക് സഹജമായി ഉള്ള ധർമ വിവേചന ശേഷിയിലുള്ള ഈ വിശ്വാസമാണ് ഗുരുവിനെ എല്ലാത്തരം ആൾക്കാർക്കും, അതായത് യുക്തിവാദികൾ മുതൽ ബുദ്ധമാർഗ്ഗികൾക്കു വരെ , സ്വീകാര്യനാക്കി മാറ്റിയത്. ഇത് അദ്വൈതത്തിന്റെ മാർഗ്ഗമല്ല. അദ്വൈതത്തിന്റേത് ജ്ഞാനമാർഗ്ഗമാണ്. അതിൽ ജ്ഞാനത്തിൽ പ്രവർത്തിച്ചാൽ മതിയാകും. ധാർമികത പ്രത്യേകമായി കൊണ്ടുവരേണ്ടതില്ല. അതേ സമയം ഗുരു ധാർമികതയെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരുന്നത്. അദ്വൈതം അദ്ദേഹത്തിന് ദാർശനികമായ ഒരു പിൻബലം മാത്രമായിരുന്നു. ശരീരത്തിന്റെ reflexivity എന്ന നിലയ്ക്ക് ധാർമികമാവാനുള്ള ശേഷി മനുഷ്യർക്ക് സംസ്കാര നിരപേക്ഷമായി ഉണ്ട് എന്നും ഇതാണ് ധാർമികതയുടെ ഉറവിടം എന്നും വിശ്വസിച്ചാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ മുഴുവനും. അതു കൊണ്ട് “ഇങ്ങനെ ചെയ്യണം ” എന്നോ ” ഇങ്ങനെ ചെയ്യരുത് ” എന്നോ പഠിപ്പിക്കാനല്ല , മനുഷ്യരിൽ അന്തർലീനമായ ധാർമികശേഷിയെ പുനരാവിഷ്കരിക്കാനാണ് അദ്ദേഹം മുതിർന്നത്.

സ്പിനോസയെപ്പോലെ ഇമ്മനെന്റലിസ്റ്റ് ആയ ഒരു ദാർശനികനാണു ഗുരു. അദ്ദേഹത്തിന്റെ തത്വചിന്താ പദ്ധതിയിലെ ആധാര തത്വം ആത്മം എന്നതാണ്. ഇത് നേരത്തെ സൂചിപ്പിച്ച ശരീരത്തിന്റെ reflexivity തന്നെ. അത് ജഗത്തിൽ നിന്ന് വേറിട്ട ഒന്നല്ല. ജഗത്തിൽ അടങ്ങിയതാണ്. ജീവന്റെ reflection ആണ് self . ഞാൻ , മറ്റൊരാൾ എന്ന നിലയ്ക്ക് ഉള്ളത് ഒറ്റ സെൽഫാണ് .
~ പ്രാക്സിസ് ഗ്രന്ഥവരി എന്ന പരമ്പരയിൽ Insight Publica പ്രസിദ്ധീകരിച്ച ” ഉണ്മയുടെ ഇടയൻ “എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…