സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പുഞ്ചിരി

ഷാജു

ജീവനുള്ളവയെല്ലാം ചിരിക്കുന്നുണ്ട്. സസ്യങ്ങൾ ആടുകയും പാടുകയും പുഞ്ചിരിക്കയും ചെയ്യുന്നുണ്ടെന്ന് യുറോപ്പുകാരിയായ പ്രശസ്ത ശാസ്ത്രജ്ഞ ബാസ്റ്റർ കരോലിന വർഷങ്ങൾക്കു മുമ്പേ പറഞ്ഞിരുന്നു. ഇന്ത്യയുടെ എക്കാലത്തെയും പ്രിയപ്പെട്ട ശാസ്ത്രജ്ഞൻ ജെ.സി ബോസും ഇതാവർത്തിച്ചു സൂചിപ്പിച്ചു.

മനസ്സിന്റെ അകവലയത്തിൽ സന്തോഷത്തിന്റെ ഊർജജ രേണുക്കൾ ഉണർന്നിരിക്കുമ്പോൾ മുഖത്ത് സ്വാഭാവികവും സഹജവുമായ ചിരി പൂക്കൾ വിരിയുന്നു. സന്തോഷത്തേക്കാൾ, പുഞ്ചിരിയേക്കാൾ മഹത്വപൂർണ്ണമായ മറ്റൊരു ഔഷധവുമില്ല.

ഒരു നേർത്ത പുഞ്ചിരിക്ക് ശരീരമാസകലമുള്ള വേദനകളെ ശമിപ്പിക്കാനുള്ള അതുല്യ ശേഷിയുണ്ടെന്ന് ആരോഗ്യ വിദഗ്ധനായ ഡോ.നോർമൻ കസെ. മുഖകമലത്തിലെ 74 പേശികളെ അയവുള്ളതാക്കി തീർക്കാൻ ഒരു നിമിഷ നേരത്തെ ചിരി കൊണ്ട് സാധ്യമത്രേ !! .

ലോക പ്രശസ്ത ചിത്രകാരൻ ലിയോഡാർനോ ഡാവിഞ്ചി തന്റെ എക്കാലത്തെയുംവിശ്വ പ്രശസ്ത ചിത്രമായ മോണാലിസയുടെ ചുണ്ടിൽ ചാലിച്ച് ചേർത്ത് വെച്ച നേർത്ത പുഞ്ചിരി കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ചിത്രലോകത്തിന് വിസ്മയകരമായ കാഴ്ചയായി ശേഷിക്കുന്നു.

സദാ പുഞ്ചിരി പൂക്കൾ ചൊരിയുന്നവരുടെ തലച്ചോറിലെ ന്യൂറോണുകൾ ഉണർന്നു പ്രവർത്തിക്കുകയും ഹീലിംഗ് എൻസൈമുകളായ സെറോടോണിൻ മെലോടോണിൽ , ഈസ്ട്രജൻ, ഡോപോമിൻ തുടങ്ങിയ ജീവരസങ്ങൾ ഒഴുകിയെത്തി വ്യക്തി ജീവിതത്തിൽ ഉണർവ്വും ഉത്സാഹവും ഉന്മേഷവും ഉയർത്തുന്നതായും പഠനങ്ങൾ പറയുന്നു.

സ്മൈൽ ( Smile ) എന്ന ആംഗലേയ പദം കൊണ്ട് തന്നെ, അതിന്റെ വാച്യാർത്ഥം അന്വർത്ഥമാക്കുന്നുണ്ട്. സെൽ മോർ ഇൻക്രീസ് ലെസ്സ് എസ്പെന്റിച്വർ .( Smile )
ഒരു ചിലവും വഹിക്കാതെ കൊടുക്കും തോറും വർദ്ധിക്കുന്ന ദിവ്യതയാണത്രേ പുഞ്ചിരി . ആർക്കും സമ്മാനിക്കാവുന്ന, വിലമതിക്കാനാവാത്ത ശ്രേഷ്ഠ ഉപഹാര നിർവ്വഹണത്തിൽ മനുഷ്യൻ എന്തിനാണിത്ര പിശുക്ക് കാണിക്കുന്നത് ?ഇക്കാര്യം എത്ര ചിന്തനം ചെയ്തിട്ടും മനസ്സിലാവുന്നില്ല !!.

നമ്മൾ ചെയ്യുന്ന പ്രവൃത്തി ചെറുതോ , വലുതോ ഏതുമാവട്ടെ ഒരു ചെറിയ പുഞ്ചിരിയോടെ അത് തുടങ്ങുകയും അവസാനിക്കുന്നത് വരെ പ്രവൃത്തിയുടെ പാശ്ചാത്തലത്തിൽ അന്തരികമായി ഒരു ചിരി ഒളിപ്പിച്ചു നിലനിർത്തുകയും ചെയ്യുക. ഇത്തരമൊരു വേളയിൽ അനർഗ്ഗളമായ ഊർജ്ജ ശേഷി അകമനസ്സിൽ നിറയുകയും ആനന്ദ സ്വരൂപനായ് തീരുകയും ചെയ്യുമെന്നും പഠനങ്ങൾ പറയുന്നു.

ചിരിയുടെ മാലപ്പടക്കങ്ങൾ പൊട്ടിക്കുന്ന നൻമ നിനവുകളോടെ ഉറങ്ങാൻ കിടക്കുക. ഉറക്കിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പുള്ള അവസാനത്തെ ചിന്താധാരകളുടെ തുടർച്ചയാണത്രേ പ്രഭാതത്തിൽ ഉണരുമ്പോൾ പിറവി കൊള്ളുന്ന ആദ്യ സങ്കൽപ്പം.

ജപ്പാനിലെ സെൻ ഗുരു ഹോതി നഗര തെരുവിലൂടെ ഒരു തോൾ സഞ്ചിയും തൂക്കി പതിവായി കടകൾ തോറും കയറിയിറങ്ങും. കടക്കാർ തോൾസഞ്ചിയിലേക്ക് മധുര പലഹാരങ്ങളും മിഠായികളുമിടും. പുഞ്ചിരിയോടെ കടകളിൽ നിന്നിറങ്ങുന്ന ഹോതി പാതയോരത്തെ യാത്രികർക്കെല്ലാം മിഠായികൾ സമ്മാനമായി നൽകും .

പുഞ്ചിരിക്കാൻ മറന്നു പോയ പലരെയും ചിരിയുടെ കല പഠിപ്പിച്ച ഹോതി, ഒരു ദിവസം റോഡിൽ മരിച്ചു കിടക്കുമ്പോഴും ചിരിച്ചു കൊണ്ടായിരുന്നത്രേ !! ഗുരുവിന്റെ ശരീര സംസ്കാര വേളയിൽ കൂടിയവരാരും തന്നെ കരഞ്ഞില്ല. അവർ പരസ്പരം പുഞ്ചിരിച്ചു. പുഞ്ചിരിച്ചു കൊണ്ട് ജനിക്കുകയും പുഞ്ചിരിയോടെജീവിക്കുകയും പുഞ്ചിരി തൂകി കൊണ്ട് മരിക്കുകയും ചെയ്ത യോഗിവര്യനായിരുന്നു ഹോതി.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…