സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അടയുന്ന പൊതുവഴികൾ തുറക്കുന്ന പെരുവഴികൾ

ആകാംക്ഷ

കേട്ട് കേട്ട് സംവേദന ക്ഷമമല്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത് കണ്ട് കണ്ട് കാഴ്ചയില്ലാത്ത ഒരു കാലത്തിലാണ് നാം താമസിക്കുന്നത്. പലതവണ കേട്ടതുകൊണ്ടും കണ്ടതുകൊണ്ടും കാതിന്റെയും കണ്ണിന്റെയും പ്രജ്ഞ നഷ്ടപ്പെട്ട ആളുകളാണ് നാം. അതിൽ യാതൊരു പ്രയാസവും തോന്നാത്ത, പുതിയ ഒരു ജീവിതവും തിരഞ്ഞെടുക്കാത്ത ഒരു സർഗ്ഗാത്മകതയും ബാധിക്കാത്ത മൃഗങ്ങളുടെ സ്വരൂപത്തെയാണ് നാം സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.

ഒരു വേദനയും തൊടാത്ത ആളുകളാവാനുള്ള തിടുക്കത്തിൽ സ്വാഭാവിക മായ ആനന്ദം പോലും അനുഭവിക്കാത്തവരായി തീർന്നിരിക്കുന്നു നാം. ഏറ്റവും ഫാസ്റ്റായ ഒരു ‘സിസേറിയനിലൂടെ കാര്യങ്ങളെല്ലാം ശരിപ്പെടുത്താമെന്ന് ഇന്ന് ഓരോരുത്തരും കരുതുന്നു. എല്ലാ പ്രശ്നങ്ങളെയും പരിഹരിക്കാനായി തുറന്നുവെച്ച ചാനലുകൾ. എല്ലാ പ്രശ്നങ്ങൾക്കും തീർപ്പുകൽപ്പിക്കുന്നപത്രങ്ങൾ… എല്ലാം ശരിയാക്കുന്ന’ ഭരണാധികാരികൾ, മതപുരോഹിതന്മാർ, സ്കൂളുകൾ, ദർശനങ്ങൾ……..

ഇവയത്രയും ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ടാക്കുന്ന സ്ഥാപനങ്ങളാണ്. ഇതെല്ലാം നമുക്കറിയാമെങ്കിലും ഒരു വിട്ടുവീഴ്ചക്കും നാം തയ്യാറല്ല. ഇതിൽനിന്നെല്ലാം മാറിനിന്നുകൊണ്ടുള്ള ഒരു ജീവിതം സങ്കൽപ്പിക്കാനേ ആവില്ല.

മനുഷ്യസംസ്കാരത്തെ പുതുക്കി പണിയാൻ നൂറ്റാണ്ടുകളായി നാം ഒരുങ്ങുന്നു. പുതിയ മാനവനെ കുറിച്ചുള്ള അവബോധങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. എന്നിട്ടുംഎന്തുകൊണ്ടാണ് പരിഹരിക്കാനാവാത്ത ഹിംസാത്മകത ഭൂമുഖത്തുണ്ടാവുന്നത്. മാർക്സും ഗാന്ധിയും മുതൽ കൃഷ്ണമൂർത്തിവയുള്ളവരുടെ ആശയലോകം നമ്മുടെ മുമ്പിൽ പുതിയ നിർദ്ദേശങ്ങളുമായി വന്നു. പക്ഷെ, ഹിറ്റ്ലറും നെപ്പോളിയനും അലക്സാണ്ടറും കണ്ട ലോകത്തിൽ നിന്നും വിഭിന്നമായി നമു ക്കെന്തുണ്ടായി. അതുകൊണ്ടാണ് ശാസ്ത്രതജ്ഞനായിരുന്ന അബ്ദുൾ കലാം രാഷ്ട്രത്തലവനാകുന്നതോടെ ആവശ്യമെങ്കിൽ ഇന്ത്യ അണുവായുധം ഉപയോഗിക്കും എന്ന് ഉദ്ഘോഷിച്ചത്‌.

ഭാരതത്തെ പ്രതിനിധീകരിച്ച് സംസാരിക്കുമ്പോൾ കാണിക്കേണ്ടുന്ന ആദർശധീരതയാണിത്. പക്ഷെ, ഒരു തീവ്രവാദിയും അബ്ദുൽ കലാമും തമ്മിൽ അവിടെ എന്തു വ്യത്യാസമാണ് ഉണ്ടാവുന്നത്. ഇത് തന്നെയാണ് ഓരോ തീവ വാദിയുംപറഞ്ഞുകൊണ്ടിരിക്കുന്നത്. ബിൻലാദനും, പ്രഭാകരനും, ബുഷും, അദ്വാനിയും, മദനിയും ഒക്കെ ഇതുപോലെ, അല്ലെങ്കിൽ ഇത് തന്നെ പറയുന്നു. ഓരോരുത്തരും പ്രതിനിധീകരിക്കുന്ന ആശയത്തിന്റെ പുനസ്ഥാപനത്തിന് വേണ്ടി അവർ മൗലികവാദികളാവുന്നു. അങ്ങനെ കാലഹരണപ്പെട്ട മതദർശനങ്ങളുടെ പിൻതുടർച്ചക്കാരെന്ന മുദ്രമാത്രം നമുക്ക് സ്വന്തമായി.

ഗാന്ധിസത്തിന്റെ മറുപുറം

വംശഹത്യയും ഭീകരവാദവും യുദ്ധവും മത മേധാവിത്വവും സമ്പദ് വ്യവസ്ഥയുടെ പകുതിയും കവർന്നെടുക്കുന്ന ഒരു ദുരന്തകാലത്തിലൂടെ നടക്കുകയാണ് നാം. എല്ലാ ചികിത്സാവിധികളും തകരാറിലായിരിക്കുന്നു. ഒരു സൂപ്പർമാൻ വരാനുണ്ടെന്ന് ആർക്കും അത്ര വിശ്വാസമില്ല. അതുകൊണ്ട് എന്നോ പാഴായി തീർന്ന വ്യവസ്ഥകളെ പതുക്കെ പുനസ്ഥാപിച്ച് നിർവൃതികൊള്ളാനെ നിവൃത്തിയുള്ളൂ.

രാഷ്ട്രീയസിദ്ധാന്തങ്ങളും സാമ്പത്തികസിദ്ധാന്തങ്ങളും ഇക്കാലമത്രയും പാകപ്പിഴയുടെ കദനകഥകൾ മാത്രം പറഞ്ഞു. ലോകത്തിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതപ്രസ്ഥാനങ്ങളും പ്രതികാരം നിർവഹിച്ച ചരിത്രത്തിൽ നിന്നാരംഭി ക്കുന്നു. അത് തെറ്റാണെന്ന് വിലയിരുത്തുകയല്ല. പിന്നീട് ചരിത്രത്തിന്റെ ഭാഗമാകുമ്പോൾ പുതിയ കലാപങ്ങൾക്കും ഭീകരവാദങ്ങൾക്കും അടിത്തറ പാകുന്നു. ബൈബിളും ഗീതയും ഖുർആനും ഏത് വിധമാണോ ഹിംസാത്മകമായി തീരുന്നത് അതു പോലെ, ലോകത്ത് രൂപം കൊണ്ട് എല്ലാദർശനങ്ങൾക്കും ഈ കുറ്റങ്ങളിൽനിന്നു വിമുക്തമാകാനാവില്ല. ഗാന്ധിസത്തിന് പോലും അത്തരമൊരു നിയതിയിൽനിന്ന് രക്ഷപ്പെടാനായില്ല. അങ്ങനെ ഒരു ഭാരതീയന്റെ വെടിയേറ്റ് ഗാന്ധി മരിയ്ക്കാനിടയായി.

എഴുപതുകളിലും എൺപതുകളിലും കേരളിയനുണ്ടായിരുന്ന രക്ഷക സങ്കല്പം പോലും ഇന്ന് കൈമോശം വന്നിരിക്കുന്നു. കമ്പ്യൂട്ടറിന്റെ മാന്ത്രികത നമ്മെ വിഭ്രമിപ്പിച്ച സമയവും ഏതാണ്ട് കഴിയാറായി നമുക്കൊന്നും ചെയ്യാനില്ലാത്ത ഒരു ലോകം നാം പതുക്കെ ഉണ്ടാക്കിയെടുക്കുന്നു. പട്ടിണിയും മരണവും വരെ പാകപ്പെടുത്താവുന്ന ഒന്നാണിന്ന്. ഒന്നും അത്ര ഭയപ്പെടാനുള്ളതല്ലെന്ന് നമുക്ക്ബോധ്യമായിരിക്കുന്നു. എല്ലാകുഴപ്പങ്ങൾക്കിടയിലും നാം ജാഥനയിക്കുന്നു. പ്രതിഷേധങ്ങൾ രേഖപ്പെടുത്തുന്നു. അടിസ്ഥാനപരമായി ഒന്നും പരിഹരിക്കാനാവാതെ കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റത്തേക്ക് എത മാത്രം കൊടികൾ പാറുന്നു.

ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വം അപ്പാടെ പാപ്പരത്തംനിറഞ്ഞതാണ്. ജനാധിപത്യത്തിന്റെ അതിശയോക്തിയിൽ മുങ്ങിക്കുളിച്ച് ഭാരതീയനെ അനുനയത്തിലൂടെ ശിക്ഷിക്കാമെന്നും വശത്താക്കാമെന്നും നമ്മെഭരിക്കുന്നവർക്കറിയാം.

നിലനില്പിനുംഅധികാര സംരക്ഷണത്തിനും എന്ത് വിട്ടുവീഴ്ചയ്ക്കും നമ്മളിന്ന് തയ്യാറാണ്. നമ്മുടെ പൊതുപ്രവർത്തകർക്ക് തത്വാധിഷ്ഠിതബോധമൊന്നും അത്ര കൂടുതലില്ലെന്ന് എല്ലാവരും സമ്മതിക്കുന്നു.

ആശയപരമായ വിരുദ്ധതയുടെ മൂർച്ചയിൽ ജീവിക്കുകയും, ക്ഷണികമായ നേട്ടങ്ങളെ കരുതി ഏറ്റവും വിനാശകരമായ നീക്കുപോക്കുകൾക്ക് തയ്യാറാകുകയും ചെയ്യുന്നു നമ്മുടെ ഭരണാധികാരികൾ.

ഇന്ത്യക്കാരന്റെ ദൈവം.

ഇന്ത്യക്കാരൻ വലിയ പൂജാരിയാണ്, പുതിയ വേഷം ധരിക്കുന്ന ആരെയും പൂജിക്കാൻ പരിശീലിച്ചവൻ. അതിനാൽ നമുക്ക് ഒരുപാട് ദൈവങ്ങളുണ്ടായി. ഇപ്പോൾ ആർക്കും മനുഷ്യനാവാൻ ആഗഹമില്ല. ഒരു ദൈവമായാൽ മതിയായിരുന്നു എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് ദൈവം പോലും അറിയാത്ത ദൈവത്തിന്റെ ശിഷ്യന്മാർ കൂടി കൂടിവരുന്നു.

നമ്മുടെ ആത്മീയഗുരുക്കന്മാർ ഒരുകാലത്ത് ഭാരതീയന്റെ പൈതൃകം ലോകത്തിന് മുൻപിൽ പ്രചരിപ്പിച്ച് മനുഷ്യന്റെ സ്വാതന്ത്യത്തെ പ്രകാശനം ചെയ്തവരാണ് പുതിയൊരു നവോത്ഥാനത്തിന് തുടക്കം കുറിച്ച സ്വാമി വിവേകാനന്ദൻ ഭാരതം കണ്ട മഹാപുരുഷന്മാരിൽ പ്രശോഭിച്ചുനിന്ന യുവത്വമായിരുന്നു.

നൂറ്റാണ്ടുകൾക്കുശേഷവും വിവേകാനന്ദന്റെ ആത്മീയ ചൈതന്യം ഭാരതത്തിന്റെ മണ്ണിൽ മങ്ങി പോകാതെ സ്പന്ദിക്കുന്നതിന് കാരണം അയാളിലെ നിസ്വാർത്ഥതയായിരുന്നു. ഇന്ന് ഇന്ത്യക്കാരന് അങ്ങനെയുള്ള ഒരാത്മീയ ഗുരുവിനെ കണ്ടെത്താനാവുന്നില്ല.

സായിബാബയും അമൃതാനന്ദമയിയും രവിശങ്കറും വെട്ടിത്തുറന്ന വഴികൾ ബുദ്ധിയുടേയും ഭാഗ്യത്തിന്റെതുമാണ്. പ്രാർത്ഥനയും കരുണയും സ്നേഹവും മാന്ത്രികതയും തെറ്റാണെന്നോ നിഷിദ്ധമാണെന്നോ ‘ആക്ഷേപിക്കുവാൻ നമുക്കൊന്നും അർഹതയില്ല.
അവരത് ചെയ്യുന്നത് മാനുഷികമായ പരികല്പനകൾക്ക് വിധേയമായിക്കൊണ്ടാണെങ്കിൽ തെറ്റൊന്നുമില്ല. ആശുപ്രതികളും വിദ്യഭ്യാസസ്ഥാപനങ്ങളും ധ്യാനകേന്ദ്രങ്ങളും ആവശ്യത്തിലധികം അവരുണ്ടാക്കട്ടെ. ആർക്കും ഒരു വിരോധവും ഇല്ല. പക്ഷെ ദിവ്യതയുടെ പരിവേഷമണിഞ്ഞ് ഗുണപ്രദമല്ലാതെ ലക്ഷങ്ങൾ വാരിയെറിഞ്ഞ് അവരുടെ കട്ടൗട്ടറുകൾ നിർമ്മിക്കുന്ന ആരാധകരെ തിരിച്ചുവിളിക്കുക. ഒരുദിനം എല്ലാ സുരക്ഷാസൗകര്യങ്ങളും വലിച്ചെറിഞ്ഞ് ജനമദ്ധ്യത്തിൽ മനുഷ്യരായി നടക്കുക. യേശുവും ബുദ്ധനും കൃഷ്ണനും നബിയും നടന്ന വഴികളുണ്ടല്ലോ. ഒരുദിനം തന്നെ ജീവനിൽ കൊതിയില്ലാതെ നടക്കുവാൻ പറ്റുന്നുവെങ്കിൽ അവർ ‘ദൈവങ്ങളായി. ഭൂമിയിൽ സ്വാതന്ത്ര്യമനുഭവിക്കുന്ന ഓരോ മനുഷ്യനും സമമായി. അമൃതാനന്ദമയിയും സായിബാബയും ശങ്കറും അതിന് തയ്യാറാകുമ്പോൾ മാത്രമേ ആത്മീയഗുരു ക്കന്മാരാകുന്നുള്ളൂ.

കടം വാങ്ങൽ

ഒരു ഈശ്വരന്റെയും സഹായമില്ലാതെ നമുക്ക് കടംകിട്ടാനുണ്ട്. ലോകനിലവാരത്തിൽ കടം വാങ്ങിയില്ലെങ്കിൽ പുരോഗതിയുണ്ടാവില്ലെന്നും അത് തിരിച്ചടക്കാൻ ഞങ്ങളുണ്ടാവില്ലെന്നും വാങ്ങുന്നവർക്കറിയാം. അതുകൊണ്ടാണ് മുൻപ് ശമ്പളക്കാരന്റെ കഴുത്ത് പിടിക തീരുമാനമുണ്ടായത്. പക്ഷെ, ശരിയായില്ല. ശരിയാവില്ലെന്നറിയാം എങ്കിലും നോക്കാതി രുന്നുകൂടാ. കാരണം കടം വാങ്ങണമല്ലോ. കടം വാങ്ങുന്നതിന് മുമ്പ് കാര്യങ്ങളൊക്കെ ഏതാണ്ട് ശരി യായി. എന്തൊരു മഹാത്ഭുതം. ഇത് കണ്ട് പൊറു ക്കേണ്ട ഗതികേടിലാണ് നാം ഒരു രാഷ്ട്രത്ത ഒന്നിച്ച് അപകടപ്പെടുത്തുന്ന സാമ്പത്തിക തിരിമറിയെ കണ്ടില്ലെന്ന് നടിച്ച് ജീവിച്ചേ മതിയാവൂ. ഇതിനല്ലാം ഉത്തരവാദികളായ ആളുകൾക്കാണ് നാം വോട്ടുചെയ്യുന്നത്. അവരെയാണ് എല്ലാ സൗകര്യങ്ങളോടും കൂടി അംഗീകരിച്ച് ആദരിക്കുന്നത്.

മതവും മനുഷ്യനും മതേതരത്വവും

മനുഷ്യനിലുള്ള വിശ്വാസം നഷ്ടപ്പെട്ടപ്പോ ഴാണ് നമുക്ക് ദൈവങ്ങളുണ്ടായത്. ദൈവങ്ങളെ ചൊല്ലി തർക്കങ്ങൾ വന്നപ്പോഴാണ് നമുക്ക് മതങ്ങ മുണ്ടായത്. അങ്ങനെ മതത്തിന്റെ ആദിമരൂപങ്ങളിൽ തന്നെ ഹിംസാത്മകത പടർന്നിരുന്നു. മതം മനുഷ്യ നിർമ്മിതമായതിനാൽ മനുഷ്യന്റേതായ എല്ലാ പരി മിതികളും മതത്തിനുണ്ടായി. മനുഷ്യവാസനകളെ അടിച്ചമർത്താൻ എല്ലാ സമൂഹവും മതത്തെ പ്രയോ ജനപ്പെടുത്തി. അതുകൊണ്ട് കാലഹരണപ്പെട്ടതാ ണെങ്കിലും അടിസ്ഥാനവിശ്വാസമെന്ന നിലയിൽ എല്ലാ സമൂഹങ്ങളിലും മതം നിലനിന്നുവന്നു. നാം എത്ര തന്നെ ഉപേക്ഷിച്ചാലും നമ്മിൽ നിന്നും മാറാത്ത ഒന്നാകുകയും, നാം എത്രമാത്രം പിന്തുടരുന്നവോ അത്രമാത്രം അപകടകരവുമായി മതം രൂപാന്തരപ്പെടുന്നു.

മതവിദ്യാഭ്യാസസ്ഥാപനങ്ങൾ വർധിച്ചുവന്ന എല്ലാ സംസ്ഥാനങ്ങളിലും വർഗ്ഗീയ പ്രശ്നങ്ങൾ ഏറ്റവും രൂക്ഷമാണ്. കേരളത്തിൽ ഈയിടെ പ്രത്യക്ഷപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളത്രയും ഒരുവലിയ വിനാശത്തിന്റെ വിത്ത് പാകാനായി ഉടലെടുത്ത വയാണ്. വിദ്യാഭ്യാസവകുപ്പിന്റെ ചുമതല ഒരിക്കലും മതരാഷ്ട്രീയ പക്ഷത്ത് നിൽക്കുന്നവരുടെ കൈവശമാകരുത്. ഓരോ മതക്കാരന്റെയും വിശ്വാസങ്ങളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളുണ്ടാകുന്നത് ഒരു മതേതരരാജ്യത്ത് തെറ്റല്ല. പക്ഷെ, അതുകൊണ്ടുണ്ടാകുന്ന വിഭാഗീയത ഒരു വലിയ കുഴപ്പം തന്നെയാണ്. കേരളത്തിലെ ആരാധനാലയങ്ങളും മദ്രസകളും കൃസ്ത്യൻ സഭകളും കേന്ദ്രീകരിച്ച് വളർന്നുവരുന്ന വിഭാഗീയ ചിന്താഗതി കണ്ടില്ലെന്ന് നടിക്കാൻ പറ്റുമോ? ഈയിടെ കേരളത്തിൽ അങ്ങോ ളമിങ്ങോളും നിർമ്മിക്കപ്പെട്ട സ്കൂളുകൾ വ്യാപകമായ മതസ്ഥാപനങ്ങളായി തീർന്നു. ന്യൂനപക്ഷ സംരക്ഷണവും ഭൂരിപക്ഷസംരക്ഷണവും ഇപ്പോൾ ഉറപ്പുവരുത്തുന്നത് സ്കൂളുകളിലൂടെയാണ്.

നമ്മുടെ മതസാമൂഹിക രാഷ്ട്രീയ പ്രവർത്തകർ ഒരു കാര്യം മനസ്സിലാക്കണം. മുസൽമാന്റെതായാലും ഹിന്ദു വിന്റെതായാലും കൃസ്ത്യന്റേതായാലും വിദ്യ അഭ്യസിക്കുന്നവർ കുട്ടികളാണ്. വേർതിരിവുകൾ എന്താണെന്നറിയാത്ത കുഞ്ഞുങ്ങൾ. ഇത് ചെറുപ്പത്തിലേ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വെച്ച് കുഞ്ഞുങ്ങളെ നിങ്ങൾക്ക് വിഭാഗീയനാക്കാനാകുന്നുവെങ്കിൽ മതേതരത്വം എന്ന രാഷ്ട്രീയ സിദ്ധാന്ത
ത്തിന് എന്തു പ്രസക്തിയാണുള്ളത്. ഓരോരുത്തനും പകുത്ത് വെച്ച് പരി പാലിക്കാനുള്ളതല്ല ഇവിടുത്തെ ഭാരതീയന്റെ ജന്മം. അവനാഗ്രഹിക്കുന്ന മതപരമായ സ്വാതന്ത്യം അവനു കിട്ടിയിരിക്കണം.

വിദ്യാഭ്യാസപരമായി ഏറെ വളർന്നുവെന്ന് കരുതുന്ന കേരളത്തിൽ പോലും ഇന്റർ റിലീജിയസ് മാര്യേജ് നന്നെ കുറവാണ്. സാമൂഹിക ഇടപെടലുകൾ അത്രമാത്രം പിടിമുറുക്കിയതുകൊണ്ട് അത്തരം സാദ്ധ്യതകൾ വരെ പോഷിപ്പിക്കാൻ കഴിയാതെ വരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ കച്ചവട സ്ഥാപനങ്ങളും സാംസ്കാരികപ്രസ്ഥാനങ്ങൾ സ്ഥാപനങ്ങളുമായി അധപതിച്ച കേരളത്തിൽ ഇനിയും ഒരു നൂറുവർഷം കഴിഞ്ഞ ആ നിലയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകൂ.

രണ്ട് വർഷം മുൻപ് ഒരു കേരളീയ സ്ത്രീ, കമലാദാസ് ഒരുമഹാസ്വാതന്ത്ര്യത്തിലേക്ക്
പതുക്കെ കാൽവെച്ച് ഞാൻ സുരയ്യയാകുന്നു എന്ന് പറഞ്ഞപ്പോൾ അത് എത്രമാത്രം തെറ്റായി വിലയിരുത്തപ്പെട്ടു. കമലാദാസ് മാത്രമല്ല ലോകത്തിലെ ഏത് സ്ത്രീക്കും പുരുഷനും അങ്ങനെ ഒരു തീരുമാനം എടുക്കാനുള്ള സ്വാതന്ത്യം സംരക്ഷിക്കപ്പെടണം. എന്നാൽ ഒന്നിന്റെയും ഭാഗമാകാതെ ഒരു ശുദ്ധമാനവികനായി തുടരാൻ ഒരാൾക്കാവുന്നുവെങ്കിൽ അതിലും വലുതായി ലോകത്ത് മറ്റൊന്നില്ല. മതപ രിവർത്തനത്തിലൂടെ ഭൂരിപക്ഷത്തിന്റെ ഹിംസാത്മകത വളർത്തുന്നതിനേക്കാൾ ഭേദം ഏത് മതത്തിലാണോ ജന്മം കൊണ്ടത് ആ മതത്തിന്റെ കൊള്ളരുതായ്മയെ നിരസിക്കുന്നതാണ്. കമലാദാസിന് കഴിയാതിരുന്നത് അതാണ്. പ്രായാധിക്യം കൊണ്ടും സർഗ്ഗാത്മകതയുടെ അലൗകികതകൊണ്ടും ആ സ്ത്രീ അൽഭുതങ്ങൾ കാണിച്ചു. അതൊരു തെറ്റല്ല. മറിച്ച് അതിന് നൽകിയ പരസ്യം അവർക്ക് യോജിക്കാത്തതായി.

മതത്തിന്റെ ആശയങ്ങൾ മലിനമാക്കാത്ത ഒരാളെ സംബന്ധിച്ചിടത്തോളം ഏറ്റവും സ്വതന്ത മായ ഒരു നിലപാട് സ്വീകരിക്കാൻ കഴിയുമെന്ന് തോന്നുന്നു. യഥാർത്ഥ മതവിശ്വാസി ദൈവത്തിന്റെ പേരിൽ വാളെടുക്കുന്നില്ല. ഈശ്വരനിൽ വിശ്വസിക്കുന്ന ഒരാളും തന്നെ പള്ളിയോ അമ്പലമോ പൊളിക്കുന്നില്ല. വിശ്വാസികളുടെ പേരിൽ ഉടലെടുക്കുന്ന അക്രമങ്ങൾ ഇക്കാലമത്രയും വിശ്വാസികളെ സംരക്ഷിക്കുന്ന വിധമായിരുന്നില്ല. മിക്കപ്പോഴും അത് രാഷ്ട്രീയവിധ്വംസകരൂപമായി അധഃപതിച്ചു. ഇന്ത്യയിലങ്ങോളമിങ്ങോളം ഉണ്ടായ എല്ലാ കലാപങ്ങളുടെയും പിൻനിരയിൽനിന്ന് ഇത് മനസ്സിലാക്കാം.

വർഗ്ഗീയതയെക്കുറിച്ച് കേരളത്തിൽ അങ്ങോളമിങ്ങോളം നടന്നവർത്തമാനങ്ങൾ ഒരിക്കലും അവയെ വേരോടെപറിക്കാനുള്ളആലോചനകളായിരുന്നില്ല. നമ്മുടെ സാംസ്കാരിക പ്രവർത്തകർഅന്വേഷണകുതുകികളായി സന്ദർശിച്ച മാറാടും ഗുജറാത്തും ഭയത്തിന്റെ അടിസ്ഥാനത്തിൽ സമാധാനം’സ്ഥാപിച്ച ഇടങ്ങളാണ്.

വർഗ്ഗീയതയെക്കുറിച്ചും വംശീയതയെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചും എഴുതപ്പെട്ട പുസ്തകങ്ങൾക്കും റിപ്പോർട്ടുകൾക്കും എന്ത് ചെയ്യാ നായി എന്നു വിലയിരുത്തുമ്പോൾ സഹിഷ്ണുത മയക്കാൾ അസഹിഷ്ണുതയാണ് ഉണ്ടായതെന്ന് നിർവചിക്കേണ്ടിവരും. അവ ചേരി തിരിഞ്ഞുകൊ ണ്ടുള്ള സംഘർഷത്തിന്റെ സംവാദങ്ങൾമാത്രമാണെന്ന് വിലയിരുത്താവുന്നതാണ്. സന്ദർഭോചിത മായി വിറ്റഴിക്കാൻ ഉത്പാദിപ്പിക്കപ്പെട്ട ഉൽപ്പന്നങ്ങളായിരുന്നു. അവയത്രയും. യാതൊരു തത്വദീക്ഷയു മില്ലാതെ വിഘടിതമനോഭാവം വളർത്തുന്ന അത്തരം രചനകൾക്കും റിപ്പോർട്ടുകൾക്കും നമ്മുടെ മാധ്യമങ്ങൾ നൽകിയ പ്രാധാന്യം ചെറുതൊന്നുമല്ല.

പത്രപ്രവർത്തനത്തിന്റെ വീരസാഹസികത ഒരുന്മാദമായി അനുഭവിച്ച അനിതാപ്രതാപ് അയലന്റ് ഓഫ് ബ്ലഡിൽ തമിഴ് പുലികളുടെ നേതാവായ പ്രഭാകരനുമായി നടത്തുന്ന അഭിമുഖം പുതിയ കുറ്റവാളികൾക്ക് ഓജസ്സും വീര്യവും പകരുന്നു. അഫ്ഗാനിസ്ഥാനിലും ശ്രീലങ്കയിലും കാശ്മീരിലും യാത്രചെയ്യുമ്പോൾ ഒരു പുതിയ ലോകം കയ്യടക്കിയ ആത്മാഭിമാനത്തിന്റെ ആവേശമാണ് വീരഗാഥപോലെഎഴുതിവെച്ചിരിക്കുന്നത്ദുരൂഹതയുടെ പുതുവസ്ത്രമണിയുന്ന ഇത്തരം എഴുത്തുകാർ നമ്മുടെ സംസ്കാരത്തിന് ഏൽപ്പിക്കുന്ന മുറിവുകൾ ചെറുതൊന്നുമല്ല. ഇവരിൽനിന്ന് ഒരു സാംസ്കാരിക വിപ്ലവത്തിനും തുടക്കം കുറിക്കാനാവില്ല. അത്ര മാത്രം വികലമായ ഒരു സാംസ്കാരിക ബോധത്തെ സ്വായത്തമാക്കിയവരാണിവർ.

ഹിംസയുടെ മുഖം

ഈയിടെ ഹിംസയുടെ രൂപം ഏറ്റവും കൂടുതൽ കടന്നുവന്നത് രാഷ്ട്രീയ ജീവിതത്തിലാണ്. രാഷ്ട്രീ പ്രീണന നയങ്ങൾ എത്രവികലമായാണ് നമ്മുടെ നേതാക്കളിലൂടെ പുറത്തുവരുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട മദനിയെ സ്വതന്ത്രനാക്കാൻ ആവശ്യപ്പെടുന്നരാഷ്ട്രീയബോധത്തിന്റെ അർത്ഥശാസ്ത്രം എത്രനിരുത്തരവാദിത്വം നിറഞ്ഞതാണ് മദനി മാപ്പിനർഹനോ അല്ലയോ എന്നത് ഒരു ജനാധിപത്യ രാഷ്‌ട്ര സങ്കൽപങ്ങളിൽ വിശ്വസിക്കുമ്പോൾ അത് നമുക്ക് ജുഡീഷ്യറിക്ക് വിടാം. അയാൾ കുറ്റക്കാരനല്ലെങ്കിൽ തീർച്ചയായും മാപ്പിനർഹനാണ്. അത് തീരുമാനിക്കേണ്ടത് ഏതെങ്കിലും ഒരു മതവിശ്വാസിയോ രാഷ്ട്രീയക്കാരനോ അല്ല. മറിച്ച് ഇന്ത്യയിലെ പരമോന്നത നീതിപീഠം എന്ന് നാം വിളിക്കുന്ന കോടതിയാണ്. മതപരവും രാഷ്ട്രീയവുമായ ഇടപെടലുകൾ കാരണം ഇന്ത്യയിൽ വ്യാപകമായ ഭരണഘട നാലംഘനങ്ങൾ നടന്നുവരുന്നു. അതുകൊണ്ട് കേരളത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് രാഷ്ട്രീയ വിധേയത്വം കൊണ്ട് ക്ഷണിക്കപ്പെട്ട വേദിയിൽ അനുനയത്തിന്റെ ഭാഷയിൽ ഹിംസാത്മകത കുത്തിവെക്കുമ്പോൾ നമുക്ക് യാതൊരു അൽഭുതവും തോന്നുന്നില്ല. അത്രകണ്ട് ശുദ്ധമാണല്ലോ നമ്മുടെ ജനാധിപത്യം. എന്റെ അയൽക്കാരൻ കള്ളനാണെങ്കിൽ ഞാനെന്തിന് കള്ളനാവാതിരിണം. ഇതിന്ന് പലർക്കും ഒരു ഭരതവാക്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…