സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയത്തിലെ കവിതയും രാഷ്ട്രീയവും

യാസർ യോസ

പ്രതാപ് ജോസഫ് നമ്മുടെ നാട്ടിലെ പ്രണയിനികളുടെ ജീവിതത്തിലെ ഒരേട് പറിച്ചെടുത്തിട്ട്‌ നമ്മെ അവരിലൂടെ കൂട്ടി കൊണ്ടു പോകുന്നു , ഒരു രാത്രിയും ഒരു പകലും . ഞാനതിനെ കവിത എന്ന് വിളിക്കുന്നു. മികച്ച പ്രണയ സിനിമകളിൽ ഒന്ന് എന്ന് അടയാളപ്പെടുത്തുന്നു. പ്രണയ സിനിമകളിലെ രാഷ്ട്രീയത്തെ കുറിച്ച് , അത്തരം ദൃശ്യങ്ങൾ സ്പർശിച്ച് പോയതിനെ കുറിച്ച് ആശങ്ക പ്പെടുന്നവരോട് അറിഞ്ഞോ അറിയാതെയോ നമ്മൾ കടന്നു പോകുന്ന ജീവിത രാഷ്ട്രീയത്തിന്റെ പരിസരത്തെ കുറിച്ചാണ്, അതെ അത് മാറ്റി നിർത്തിയുള്ള ഒരു ജീവിതം ഇല്ല എന്ന ഒരു ഓർമ്മപ്പെടുത്തലാണ് അവസാന ദൃശ്യത്തിലെ ആ അലച്ചിൽ പാട്ട് എന്ന് പറയാതെ വയ്യ. ഏറ്റവും പുതിയ കാലത്തും വ്യത്യസ്ഥ മത/ ജാതി/ സാമ്പത്തിക തലങ്ങളിലുള്ളവർ പ്രണയിനികൾ ആകുമ്പോൾ , ഇന്ത്യനവസ്ഥയിൽ അതൊരു കൊടും പാതകം ആയിരിക്കും എന്നത് സൂചിപ്പിക്കുന്നതിനേക്കാൾ അപ്പുറം ആ സിനിമ നമ്മോട് ചിലത് പറയുന്നുണ്ടെന്നുള്ളതാണ് ആ സിനിമയെ വ്യത്യസ്ഥമായ ദൃശ്യാനുഭവം ആയി തീർക്കുന്നതെന്ന്‌ തോന്നുന്നു.

രണ്ടു പേർ രണ്ടു പേരിൽ പരസ്പരം പണയപ്പെടുത്തുന്നതിനെയാണ് നമ്മൾ പ്രണയം എന്ന് പറയുന്നത്, എങ്കിൽ പോലും എല്ലാ പ്രണയത്തിലും രണ്ട് അധികാര കേന്ദ്രങ്ങൾ കൂടി പ്രവൃത്തിക്കുന്നുണ്ട് എന്നതാണ് സത്യം. പൗരുഷത്തിന്റെ പ്രതീകമായി കൊണ്ടാടപ്പെട്ട ഒരു സിനിമയിലെ ജനപ്രിയ നായകന്റെ ഡയലോഗ് ആവർത്തിക്കുന്നതിൽ അതിന്റെ ഒരു ഭാഷയുണ്ട്, ഏറ്റവും പുതിയ കാലത്ത് അതൊരു അത് അത്ര നിഷ്ക്കളങ്കമല്ല തന്നെ. ചുംബനം ചോദിച്ച് ഓടിയതിന്റെ ഒടുവിൽ ചെടികളുടെ മറവിൽ അവന്റെ ബനിയൻ ഊരലിൽ അത് കുറേക്കൂടി വ്യക്തമാകുന്നുണ്ട്, ഏതൊരു പ്രണയത്തിലും വൈകാരികതയാണ് മുന്നിട്ട് നിൽക്കുന്നതെങ്കിലും പുരുഷനിൽ അൽപ്പം വൈചാരികതയും ഉണ്ടെന്ന് തോന്നുന്നു. രക്ഷപ്പെടാനുള്ള ഒരു സാദ്ധ്യതയെ അവൻ ഉപയോഗിച്ചേക്കാം എന്നത് വെറുമൊരു തോന്നലല്ല. അത് ഒരു പക്ഷെ അവളെ രക്ഷിക്കാൻ കൂടിയാകാം എന്നത് അതിന്റെ ഒരു മറുവശം ആണ്. പ്രണയമെന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് സമ്പൂർണ്ണമായ സമർപ്പണമാണെങ്കിൽ ഒരു പുരുഷനിൽ അതങ്ങനെയല്ലെന്ന് തോന്നുന്നു. അവർ ബന്ധപ്പെട്ടതിന്റെ ശേഷം ആലസ്യത്തിൽ അങ്ങനെ കിടക്കുമ്പോൾ അവൻ അവളോട് ചോദിക്കുന്നുണ്ട്, ഇത് മുൻപ് ഉണ്ടായിട്ടുണ്ടോ എന്ന് ഇല്ല എന്ന അവളുടെ മറുപടി അവനെ അമ്പരപ്പിക്കുന്നു, അതെ, അവന്റെ പൗരുഷ ബോധങ്ങളിൽ ആത്യന്തികമായി സ്ത്രീ എന്നത് ശരീരമാണ്. കിട്ടുന്ന അവസരം പാഴാക്കരുത് എന്നൊരു ലോജിക്ക് അതിനടിയിൽ വർത്തിക്കുന്നുണ്ട് എന്നതാണ് സത്യം. അവള് കൂട് കെട്ടാനുള്ള സാദ്ധ്യത തേടിയാണ് വന്നത്, അവൻ പറന്നു പോകാനുള്ള ഒരു സാദ്ധ്യതയും. അവന്റെ വരവിൽ അവന്റെ ഉള്ളിൽ ഉറപ്പിച്ച തീരുമാനം ഉണ്ട്, / അത് അവന്റെ ശരീര ഭാഷയിൽ തന്നെ കാണാം/ എന്നിട്ടും അവൻ പ്രണയം അനുവദിച്ച അധികാരം അവളിൽ പ്രയോഗിക്കുകയാണ്. എന്തിനാണ് അതെന്ന ഒരു ചോദ്യം അവിടെ അവശേഷിക്കുന്നു.


അവന്റെ രക്ഷപ്പെടാനുള്ള ശ്രമത്തെ ഇങ്ങനെയും വായിക്കാം. അവൻ അധഃസ്ഥിതനാണ് അതിന്റെ ഒരു അപകർഷതാ ബോധം അവന്റെ ഉള്ളിൽ വിങ്ങുന്നത് കൊണ്ടാകാം, ഒരു പക്ഷെ അവളുടെ സമർപ്പണത്തെ അവൻ ഉപയോഗിക്കുന്നത് ഉയർന്നതിനെ താഴ്ന്നത് കീഴടക്കുമ്പോൾ ഉള്ള ഉന്മാദമാകാം. ഒരു പക്ഷെ പുരുഷന് തന്നെയും അജ്ഞാതമായ അന്തമില്ലാത്ത അവന്റെ കാമനയാകാം. സിനിമ തുടങ്ങുന്നത് തന്നെ ഏറ്റവും പുതിയ കാലത്തെ പെൺകുട്ടി അവസാനം എങ്ങനെയാകും എന്നത് ആദ്യം കാണിച്ചു കൊണ്ടാണ്, അത് ഏത് കാറ്റിലും ഉലയാത്ത ചെടിയാണ്, അത് എത് കാറ്റിലും ഉലയാത്ത ഒരു പർവ്വതമാണ് , നിശ്ചയദാർഢ്യത്തിന്റെ ഈ
ഉരുക്ക്‌ ശിലകൾക്ക്‌ മുൻപിൽ നിങ്ങൾ തോറ്റു പോകുകയെയുള്ളൂ എന്ന് പ്രതാപ് ജോസഫ് തന്റെ ഏറ്റവും പുതിയ സിനിമയായ ഒരു രാത്രി ഒരു പകൽ എന്ന സിനിമയിലൂടെ ഉറക്കെ പ്രഖ്യാപിക്കുന്നു. അതിന്റെ കളർടോൺ പശ്ചാത്തല സംഗീതം അവർ എത്തിച്ചേരുന്ന ദേശം , ഛായാഗ്രഹണം എന്തിന് അവളുടെ കാതര യായ ശബ്ദം എല്ലാം സമഞ്ജസമായി സിനിമയിൽ ചേർന്ന് നിൽക്കുന്നു. ഇതിലെ യമുന ചുങ്കപ്പള്ളിയുടെയും മാരിയുടെയും അഭിനയത്തെ ഉജ്ജ്വലം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ. പ്രതാപ് ജോസഫിന്റെ മികച്ച സിനിമ ഇത് തന്നെയാണെന്ന് എനിക്ക് തോന്നുന്നു. ഇതു പോലെയുള്ള സിനിമ ഇന്ത്യയിലെ രാഷ്ട്രാന്തരീയ ചലച്ചിത്രോത്സവങ്ങളിൽ നിന്ന് തള്ളപ്പെട്ടു പോകുന്നത് എന്തുകൊണ്ട് എന്ന ഒരു ചോദ്യം സിനിമ കഴിഞ്ഞിറങ്ങുമ്പോൾ നമ്മുടെ മനസ്സിൽ നിറയുന്നു.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(15)
സാഹിത്യം
(18)
സംസ്കാരം
(2)
സമകാലികം
(1)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(3)
ലേഖനം
(28)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(9)
ചെറുകഥ
(23)
ചിത്രകല
(4)
കവിത
(116)
കഥ
(22)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(4)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(22)
Editions

Related

സർഗ്ഗാത്മകതയുടെ നാലു പതിറ്റാണ്ടുകൾ…..

ശാന്തിനികേതനിലെ തന്റെ കലയും ജീവിതവുമിഴചേർന്ന അനുഭവങ്ങൾപങ്കു വയ്ക്കുകയാണ് വെള്ളിനേഴിയിലെ വീട്ടിൽ നിന്നും ലതാ പൊതുവാൾ.വെള്ളിനേഴിയിലെ കഥകളിമേളത്തിനിടയിലും പച്ചപ്പിന്റെമനോഹാരിതയിലും, കുടുംബ ജീവിതം നയിക്കുമ്പോഴും ലതാപൊതുവാളിന്റെ മനസ്സിൽ നിന്നും…

ഗുരു

നാരായണ ഗുരു കടന്നുപോയ കാലം കേരളമില്ലായിരുന്നു, മലയാളമേ ഉണ്ടായിരുന്നുള്ളു. ഗുരു കടന്നുപോയതിനു ശേഷം കേരളമുണ്ടായി, അപരിചിതനായ ഒരു മനുഷ്യനെപ്പോലെ കേരളത്തിന്റെ കാലവളർച്ചയുടെ ഓരോ ദശകത്തിലും നാരായണൻ…

നാരായണഗുരു ഒരു ഇമ്മനെന്റലിസ്റ്റ് ചിന്തകൻ

ബുദ്ധനെയും ലാവോ സുവിനെയും പോലെ എല്ലാവർക്കും ഒറ്റധർമം എന്ന് സങ്കൽപ്പിച്ചയാളായിരുന്നു നാരായണഗുരു. ജഗത്തിൽ ഉള്ളടങ്ങിയ ഒന്നാണ് , ജീവന്റെ ജൈവികമായ ഒരു ശേഷിയാണ് ധാർമികമാവൽ എന്ന്…