സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഉമ്മാച്ചു : മാനവികതയുടെ സാക്ഷ്യപത്രം

മിസ്‌രിയ ചന്ദ്രോത്ത്

ഉറൂബിന്റെ ഉമ്മാച്ചു ഏതു തരത്തിലാണ് എന്നെ വലയം ചെയ്തിട്ടുള്ളത് എന്ന് എന്നും ആലോചിക്കുന്ന ഒരു കാര്യമാണ്, മലയാള സാഹിത്യത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നായി എന്നും ഉയർന്നു വരുന്ന പേരാണ് ഉമ്മാച്ചു, വിവരിക്കാനാവാത്ത ഒരു കനത്ത ഭാരം ഹൃദയഭാഗത്ത് വന്നടിയുന്നുണ്ട് മികച്ച ആ സ്ത്രീ കഥാപാത്രത്തെ  കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുമ്പോൾ.

 പ്രിയപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിൽ ഉമ്മാച്ചുവിനെ രേഖപ്പെടുത്തി വെക്കാൻ പ്രത്യേകിച്ചുകാരണങ്ങൾ തന്നെയുണ്ട്, ഉമ്മാച്ചുവിൽ ഉറൂബ് ചിത്രീകരിച്ചിരിക്കുന്ന മൂന്ന് തലമുറയിലെ അഥവാ മൂന്ന് കാലഘട്ടത്തിലെ പ്രതിനിധികൾ നമ്മോട് പറയുന്ന ഒരു കാര്യമുണ്ട് മനുഷ്യൻ അവന്റെ സമുദായത്തിന് എങ്ങനെയെല്ലാം അടിമപ്പെട്ടിരിക്കുന്നു എന്ന കാര്യം, സമൂഹത്തിലേക്കല്ല സമൂഹത്തെ പിരിച്ചു നിർത്തുന്ന സമുദായത്തിലേക്കുള്ളതാണ് അവന്റെ എല്ലാ പ്രവൃത്തികളും, തെറ്റ് ശരി എന്ന നിലയ്ക്കോ സ്വാതന്ത്ര്യത്തിന്റെ മഹത്വത്തിലേക്കോ മനുഷ്യർ കാര്യങ്ങൾ നീക്കി കൊണ്ട് പോവില്ല, സമുദായത്തിന്റെ കല്പ്പനകളിൽ പെട്ട് വട്ടം ചുറ്റുന്ന മുഷിഞ്ഞ ലോകമാണ് നമ്മുടേത്, ഇത്തരത്തിലുള്ള അരക്ഷിതാവസ്ഥ അന്നത്തെ സമൂഹത്തിൽ ഉണ്ടാക്കിയ ജീർണത വളരെ വലുതാണ് (ഇന്നത്തേയും ).

പാകിസ്ഥാൻ രൂപീകരണത്തിന്റെ പ്രഥമിക വാദങ്ങൾ ഉണ്ടായതും അത് ഏതു തരത്തിൽ മുസ്ലിങ്ങളെ സ്വാധിനിച്ചു എന്നും ഉറൂബിന് വ്യക്തമാക്കാൻ സാധിക്കുന്നുണ്ട്,”നായരാണെങ്കിലും” നല്ലൊന്നാഎന്ന് ഉമ്മാച്ചുവിനും, “മാപ്ലയാണെങ്കിലും” ഉശിരുള്ള സ്ത്രീയാ എന്ന് ലക്ഷ്മിഅമ്മയ്ക്കും  തിരുത്തലുകൾ വരുത്തി സഹജീവികളെ സ്നേഹിക്കേണ്ടി വരുന്നതിലെ രാക്ഷ്ട്രീയം നിസ്സഹായതയുടേത് കൂടിയാണ്.നമ്മൾ ഈ നിസ്സഹായതയിൽ നിന്നും ഇനിയും പൂർണമായി രക്ഷപ്പെട്ടിട്ടുണ്ടോ? ഒളിഞ്ഞും തെളിഞ്ഞും ഈ നിസ്സഹായതയുടെ വിഴുപ്പും പേറി ജീവിക്കാൻ വിധിക്കപ്പെട്ടവരല്ലേ നമ്മൾ -ഇന്നും ഈ നൂറ്റാണ്ടിലും!

ഉമ്മാച്ചു എന്നും ഒരു നെടുവീർപ്പാണ് ഈ തരത്തിൽ വായിക്കുമ്പോൾ,

ഉമ്മാച്ചു പഠിപ്പിച്ചത് മനുഷ്യർ പരസ്പരം താങ്ങാകേണ്ടവരാണെനന്നും  സ്നേഹിക്കേണ്ടവരാണെന്നും  കൂടിയാണ്,

നോവൽ അവസാനിക്കുമ്പോൾ ഉയർന്നു കേൾക്കുന്ന ഒരാൺകുഞ്ഞിന്റെ കരച്ചിൽ  സമൂഹത്തോട് അത് തന്നെയാവും വിളിച്ചു പറയുന്നതും.

.

2 Responses

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(20)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(3)
ലേഖനം
(30)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(126)
കഥ
(24)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(25)
Editions

Related

ലൂണ ലേയ്ക്ക് തുറന്നുവെച്ചൊരുപുസ്തകം .

ഒരു പകൽ മുഴുവനും ഒരാളെ മറ്റൊരാളുടെ കണ്ണാൽ അടുത്തുകാണുവാൻ,മിണ്ടുമ്പോൾ ….കണ്ണുകൊണ്ടു പരസ്പരം കേൾക്കുവാനാണവർ ലൂണാ ലേയ്ക്കിൽ എത്തിച്ചേർന്നത് . ഇന്നലെ വരെ അങ്ങനെയൊരു സ്ഥലമവർക്കു സ്വപ്നം…

സമയം

സമയം തീരുകയാണ് ; ഭൂമിയിലെ സമയം തീർന്നു തീർന്നു പോകുന്നു. നിമിഷങ്ങളായി നാഴികകളായി വിനാഴികകളായി ദിവസങ്ങൾ , ആഴ്ചകൾ, മാസങ്ങളായി വർഷങ്ങളായി സമയം തീർന്നു പോവുകയാണ്…

ഒറ്റമരം

നമുക്ക് ഈ പ്രണയതീരത്ത് വെറുതെയിരിക്കാം, കഥകൾ പറഞ്ഞ് കണ്ണിൽ നോക്കിയിരിക്കാം. വെയിലും മഴയും മഞ്ഞും കുളിരും നാം അറിയണമെന്നില്ല. ഋതുക്കൾ എത്ര മാറി വന്നാലും ഈ…