സ്വർഗീയമല്ലാത്ത
ഒന്നിലും നീയില്ല..
അതൊരു ജീവനഗീതമാണ്.
പ്രണയത്തിൻ്റെ ആമ്പൽപൂ പോലെ..
നിർമലതയുടെ ശരത്കാലമാണ്,
മഴവില്ലിൻ്റെ താളലയം പോലെ..
ഋതുത്വത്തിൻ്റെ ഊഷ്മളതയാണ്,
നക്ഷത്രങ്ങളുടെ താരാട്ട് പോലെ.
വസന്തത്തിൻ്റെ സങ്കീർത്തനമാണ്,
നീയില്ലാതെ പൂക്കളുടെ ഗന്ധമറിയാത്ത പോലെ..
കവിത്വത്തിൻ്റെ ഉച്ചസ്ഥായിയാണ്..
കരളിൽ നിറയും വാക്കുകൾ പോലെ..
നിൻ്റെ അസാന്നിധ്യത്തിൻ്റെ പേരാണ്..
നീയെന്ന ഈ കവിത..
ആത്മാവിൽ തൊട്ടെഴുതിയ രാഗമാണ്.
നീയെന്ന ആത്മരാഗത്തിൻ്റെ നിറഞ്ഞൊഴുക്ക്..
അക്ഷരം നട്ട് പിടിപ്പിച്ച മുറ്റം..
നിറയെ നമ്മുടെ നക്ഷത്രകുഞ്ഞുങ്ങൾ..
പടരും തോറും അകലുന്ന കാന്തം..
സ്നേഹപടർപ്പിൻ്റെ വിചിത്രപുസ്തകം..
ഋതു, അതിന് നീയെന്ന് പേര്
പ്രണയത്തിൻ്റെ മാന്ത്രികസിംഫണി