സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രാണം എന്ന പ്രണയം

Muralidharan Punnekkad
മുരളീധരൻ പുന്നേക്കാട്

ജീവിതത്തിന്റെ ആഴവും പരപ്പും വൈവിദ്ധ്യങ്ങളുടെ പ്രശ്നങ്ങളും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതാണ് നോവൽ. ഒരു ചെറുകഥയിൽ പലപ്പോഴും ജീവിതത്തിന്റെ ഒരു ചെറിയ ഏടിനെ സ്പർശിച്ച് വായനക്കാരിൽ ചില ചലനങ്ങൾ ഉണ്ടാക്കിയെടുക്കാൻ മാത്രമേ കഴിയൂ. നോവലിലാകട്ടെ കഥാപാത്രങ്ങളുടെ ചിന്തകളും വികാരങ്ങളും അനുഭവങ്ങളും അനുഭൂതിയും പൂർണ്ണമായും ആവിഷ്ക്കരിക്കാൻ കഴിയും.
ഇത്രയും പറയാൻ കാരണം വളരെ കൈയടക്കത്തോടേയും സൂഷ്മതയോടേയും എഴുതിയ ഒരു പ്രണയ നോവൽ വായിക്കാനിടയായി. ഈയടുത്തയിട ഒറ്റയിരുപ്പിൽ വായിച്ചുതീർത്ത ഒരു നോവലാണ് ശ്രീദേവി മധുവിന്റെ പ്രാണം . കേവലം 98 പേജുകൾ മാത്രമുള്ള ഒരു ചെറിയ പുസ്തകമാണ് ഈ നോവൽ.
ഒരു ഡയറിക്കുറിപ്പിന്റെ മാതൃകയിലാണ് നോവൽ വികസിക്കുന്നത്. പൂർണ്ണിമ , മഹേഷ് എന്ന രണ്ട് കഥാപാത്രങ്ങളിലൂടെയാണ് നോവലിസ്റ്റ് കഥയെ മുന്നോട്ട് സഞ്ചരിപ്പിക്കുന്നത്.
” ജീവിതത്തിന് ഏറ്റവും കൂടുതൽ പരുക്കേൽക്കാൻ സാദ്ധ്യതയുളള ഒന്നാണ് പ്രണയമെന്ന് ” നോവലിസ്റ്റു തന്നെ പറയുന്നുണ്ട്. എന്നാലൊരിടത്തും പ്രണയത്തിന് ഒരു പരിക്കുമേൽക്കാതെ തന്റെ കഥാപാത്രങ്ങളെ വളരെ പക്വമായിട്ട് മുന്നോട്ട് കൊണ്ടുപോകുന്നു. പല സന്ദർഭങ്ങളിലും നമുക്ക് തോന്നും ഇപ്പോഴെല്ലാം തീരുമെന്ന് . അവിടെയെല്ലാം വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് മനോഹരമായ ട്വിസ്റ്റ് കൊടുത്ത് നോവലിനെ മുന്നോട്ട് നയിക്കുന്നു.
വായനക്കിടയിൽ പലപ്പോഴും വായനക്കാർ അറിയാതെ ആഗ്രഹിക്കും മഹേഷിന്റേയും പൂർണ്ണിമയുടേയും പ്രണയം ആരെങ്കിലുമൊന്ന് അറിഞ്ഞിരുന്നെങ്കിലെന്ന് , അത്രയേറെ മുൾമുനയിൽ നിർത്തിയാണ് കഥാപാത്രങ്ങളെ നോവലിസ്റ്റ് ജീവിപ്പിക്കുന്നത്. നോവൽ ഏതാണ്ട് മുക്കാൽ ഭാഗമെത്തുമ്പോൾ നമ്മൾ കരുതും ഈ കഥയൊരു ട്രാജഡി യിലവസാനിക്കുമെന്ന് . പക്ഷേ തത്രപൂർവ്വം വളരെ കൈയടക്കത്തോടെ കഥയെ അവസാനം ഒരു ഹാപ്പിമൂഡിൽ അവസാനിപ്പിക്കാൻ കഴിഞ്ഞു. ഒരു വിരഹ നായകനിൽ നിന്നും പുതിയ തലമുറയ്ക്ക് മാതൃകയായി മാറാൻ കഴിഞ്ഞു മഹേഷെന്ന കഥാപാത്രത്തിന്.
ഈ നോവലിന്റെ പിന്നാമ്പുറത്ത് മറ്റൊരു വായനകൂടി കടന്നുവരുന്നുണ്ട്. പ്രണയം പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന യുവതലമുറയ്ക്ക് ഒരു സന്ദേശമാണ് ഈ നോവൽ. കാഠാരയും ,പെട്രോൾബോംബും ,ആസിഡുമൊക്കെയായി ക്യാമ്പസുകളിലും നിരത്തുകളിലും പ്രണയത്തിന്റെ പേരിൽ നടത്തുന്ന അക്രമങ്ങൾക്കും കൊലപാതങ്ങൾക്കുമെതിരെ , എങ്ങനെയാണ് പക്വമായ ഒരു പ്രണയമെന്ന് യുവതയെ ബോദ്ധ്യപ്പെടുത്തുക കൂടിയാണ് മഹേഷിന്റേയും പൂർണ്ണിമയുടേയും പ്രണയത്തിലൂടെ നോവലിസ്റ്റ് ആവിഷ്ക്കരിക്കുന്നത്.
ശ്രീദേവി ഒരു ചിത്രകാരിയും കവിയും കൂടിയാണ്. അതിനാലാകാം ഈ നോവലിൽ പലയിടത്തും വാക്കുകൾ കൊണ്ട് സുന്ദരമായ ഇമേജുകളും മുഹൂർത്തങ്ങളും സൃഷ്ടിക്കാൻ അവർക്കായിട്ടുണ്ട്. ഭ്രമാത്മകതയും യഥാർത്ഥ ജീവിതവും പലയിടത്തും ഇഴ ചേർന്ന് കാണുന്നു. ഇത് രണ്ടും തിരിച്ചറിയാൻ വായനക്കാർക്ക് കഴിയുന്നില്ലെന്നുള്ളതാണ് നോവലിന്റെ മഹത്വം. പലപ്പോഴും വായനക്കിടയിൽ മഹേഷ് പൂർണ്ണിമയായും പൂർണ്ണിമ മഹേഷായും കടന്നുവരുന്നുണ്ട്. ഇന്ദിരാഗാന്ധിയുടെ മുഖമുളള അമ്മായി എവിടെയൊക്കെയോ കണ്ടു മറന്ന കഥാപാത്രമാണ്.
ആമയെന്ന ഉപമ നാലഞ്ച് ഭാഗത്ത് ആവർത്തിക്കുന്നുണ്ട്. ശ്രമിച്ചിരുന്നെങ്കിൽ ആവർത്തനം ഒഴിവാക്കാമായിരുന്നു.
ഈ വായന ഈ നോവലിലേയ്ക്കുളള വെറും ചൂണ്ടുപലക മാത്രമാണ് എല്ലാവരും വായിക്കുക പ്രോത്സാഹിപ്പിക്കുക. അക്ഷരദീപം പബ്ളിക്കേഷനാണ് പ്രസാധകർ വില : 150 രൂപയാണ്.
പ്രിയപ്പെട്ട എഴുത്തുകാരിക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഈ പ്രണയ ദിനത്തിൽ പുതിയ തലമുറയിലെ പ്രണയ ജോഡികൾക്കായ് ഈ വായന സമർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…