സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

തേനും വയമ്പും (കുട്ടികളുടെ) നാവിൽ…

സുരേഷ് സി പിള്ള

കൊച്ചു കുട്ടികളുടെ വായിൽ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി ഇപ്പോളും പലരും ചെയ്യാറുണ്ട്. ജനിച്ചു വളരെ കുറച്ചു ദിവസങ്ങളായ കുട്ടികൾക്കു പോലും ‘ബുദ്ധി’ ഉണ്ടാകേനെന്ന വിശ്വാസത്തിൽ ഇത് ചെയ്യാറുണ്ട്. നമ്മളിൽ പലരും ഇത് കണ്ടിട്ടുണ്ടാവും, ചിലരൊക്കെ ചെയ്തിട്ടും ഉണ്ടാവും.

ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കുന്നത് ശരിയാണോ?

ആദ്യം നമുക്ക് തേനിനെ പറ്റി നോക്കാം. പ്രകൃതിദത്തമാണ്, രോഗ പ്രതിരോധ ശക്തി തരുന്നതാണ്, തേൻ എന്നുള്ള കാര്യമൊക്കെ ശരിയാണ്.

പക്ഷെ, ഒരു വയസ്സു പ്രായം ആകുന്നതു വരെ കുട്ടികൾക്ക്, ഒരു കാരണ വശാലും, തേൻ കൊടുക്കരുത്. കയ്യിൽ തേച്ച് ഒരു തുള്ളി പോലും. താഴെ lethal ഡോസ് കൊടുത്തിരിക്കുന്നത് വായിക്കുമ്പോൾ, ഇതിന്റെ ഗൗരവം മനസ്സിലാകും.

എന്താണ് തേനിന്റെ പ്രശ്നം?

Clostridium botulinum (ക്ലോസ്റ്റിറിഡിയം ബോട്ടുലിനം) എന്ന ബാക്ടീരിയ തേനിൽ കാണാനുള്ള സാധ്യത വളരെ വലുതാണ്. പ്രാണവായുവില്ലാതെ ജീവിക്കാന് കഴിയുന്നതും (anaerobic), spore (രേണുക്കൾ ) ഉണ്ടാക്കുന്നതുമായ ബാക്ടീരിയ ആണ് ക്ലോസ്റ്റിറിഡിയം ബോട്ടുലിനം.

നാഡീവ്യൂഹത്തെ തകരാറിലാക്കുന്ന വിഷം (ന്യൂറോ ടോക്സിൻ) ‘botulinum’ ടോക്സിൻ (വിഷം) ഉണ്ടാക്കാൻ പ്രാപ്തി ഉള്ള ബാക്ടീരിയ ആണ് ഇത്. ‘Botulinum’ ടോക്സിന് അതി ഗുരുതരമായ നാഡീവ്യൂഹത്തിനുണ്ടാകുന്ന ‘flaccid paralytic’ എന്ന അസുഖം ഉണ്ടാക്കാൻ ത്രാണി ഉള്ളതാണ്.

തേൻ കൊച്ചു കുട്ടികൾക്ക് കൊടുക്കുന്നത് തീർച്ചയായും ഒഴിവാക്കാണോ?

പൂർണ്ണമായും ഒഴിവാക്കണം. കാരണം ഇപ്പോൾ അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വീര്യമുള്ള വിഷങ്ങളിൽ (Toxic) ഒന്നാണ് botulinum toxin. ഇത് തീർത്തും വളരെ ചെറിയ അളവു മതി (lethal dose of 1.3–2.1 ng/kg) കൊച്ചു കുട്ടികളിൽ മാരകമായ അസുഖം (infant botulism- intestinal infection with toxin-forming Clostridium botulinum) ഉണ്ടാക്കാൻ.

അമേരിക്കയിലെ FDA (Food and Drug Administration) പറയുന്നത് എന്താണെന്നു നോക്കാം ‘ Honey isn’t safe for children less than a year old. It can contain the Clostridium botulinum organism that could cause serious illness or death.

‘UK യിലെ ഒന്നാം നമ്പർ പത്രമായ the guardian (The GuardianThursday 25 August 2005 01.13 BST) പറയുന്നത് ‘Unsuitable for infants under 12 months.”
“Almost every jar of honey sold in the UK now comes with this stark warning, with no explanation as to why. Likewise, the Food Standards Agency strongly advises against giving honey in any form to under-ones.”

“This universal warning, however, makes the risks for infants in eating honey seem much greater than they are. The very word “botulism” is terrifying, summoning to mind either bioterrorism or that classic 1930s detective novel, Malice Aforethought, where murder is committed by smearing botulism on some meat paste sandwiches. But that is adult botulism, not infant botulism. Although they are caused by the same Clostridium botulinum spores, the two illnesses have widely differing effects.” (The GuardianThursday 25 August 2005)

വലിയ ആൾക്കാരിലോ?

കൊച്ചു കുട്ടികളുടെ ദഹനേന്ദ്രിയങ്ങളിൽ Clostridium botulinum എന്ന ബാക്ടീരിയക്കു വളരാൻ പറ്റും. എന്നാൽ ഒരു വയസ്സിനു മുകളിലോട്ട് ഉള്ളവരിൽ, ദഹനേന്ദ്രിയങ്ങളിൽ വളരുന്ന മറ്റു ബാക്ടീരിയകൾ Clostridium botulinum വളരാൻ അനുവദിക്കില്ല. അതു കൊണ്ട് പഠനങ്ങൾ പറയുന്നത് ഒരു വയസ്സിനു മുകളിൽ തേൻ കൊടുക്കുന്നത് കൊണ്ട് പ്രശനം ഇല്ല എന്നാണ്.

നാട്ടിൽ എത്ര കുട്ടികൾക്ക് ഇതു കൊണ്ട് മാരകമായ അസുഖങ്ങൾ ഉണ്ടായി എന്നതിനെക്കുറിച്ചൊന്നും കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല. (എന്തെങ്കിലും അസുഖമായാൽ നമുക്ക് പഴിചാരാൻ എൻഡോ സൾഫാനുണ്ടല്ലോ).

അപ്പോൾ വയമ്പോ?

വളരെ ഔഷധ ഗുണമുള്ളതാണ് വയമ്പ് (ശാസ്ത്രീയ നാമം Acorus Calamus). പുരാതന കാലം മുതലേ പല അസുഖങ്ങൾക്കും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന കെമിക്കലുകൾ alpha-asarone.
Beta-asarone, eugenol തുടങ്ങിയവയാണ്.

ഇത് മൂന്നും (alpha-asarone, Beta-asarone, eugenol ) കൂടിയ അളവിൽ ടോക്സിക്ക് (വിഷം) ആണ്.

ഇതിന്റെ ടോക്സിസിറ്റി പഠനങ്ങൾ ഒക്കെ നടന്നിട്ടുണ്ടെങ്കിലും, കൂട്ടികളിൽ ഉണ്ടാക്കുന്ന അനന്തരഫലങ്ങളെക്കുറിച്ചു കാര്യമായ പഠനങ്ങൾ, തിരഞ്ഞു നോക്കിയിട്ട് കണ്ടില്ല.

എന്നിരുന്നാലും eugenol നെ പറ്റി അമേരിക്കയിലെ NIH ന്റെ toxicology database (toxnet.nlm.nih. gov) പറയുന്നത് വായിക്കുക “Range of Toxicity: A) TOXICITY: A specific toxic dose has not been established. CHILD: A 2-year-old child developed metabolic acidosis, hypoglycemia, disseminated intravascular coagulation, hepatotoxicity, and generalized seizures after ingesting 5 to 10 mL of clove oil, containing 70% to 90% eugenol. INFANT: Metabolic acidosis, elevated urine specific gravity, proteinuria, and ketonuria were noted in a 7-month-old after ingestion of 1 teaspoon of clove oil (500 mg/kg of eugenol).”

അതായത് ചെറിയ അളവിലുള്ള വയമ്പ് (Acorus Calamus) എങ്ങിനെയാണ് കുട്ടികളിൽ ദോഷകരമായി പ്രവർത്തിക്കുക എന്ന് കാര്യമായ പഠനങ്ങൾ നടന്നിട്ടില്ല. എന്ന് വച്ച് ദോഷങ്ങൾ ഉണ്ടാവില്ല എന്നല്ല. അറിയാത്ത വസ്തു ഒരിക്കലും കുഞ്ഞിന്റെ വായിലേക്ക് ഇടാതിരിക്കുക.

തേൻ ഒരു കാരണവശാലും 12 മാസത്തിനു മുൻപ് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…