മൊഴിമാറ്റം : ദീപേഷ് കെ. രവീന്ദ്രനാഥ്
ഒരു സുമോ കാറിൽ പാലക്കാട്ടുനിന്ന് കോന്നിയിലേക്ക് യാത്ര ചെയ്യുന്ന ഗുരു നിത്യചൈതന്യയതിക്ക് ഇരുവശത്തു
മായി ഞെരുങ്ങിയിരിക്കുകയായിരുന്നു ഞാനും ഷൗക്കത്തും. വണ്ടി നേരെ ഹിമാലയത്തിലേക്ക് ഓടിക്കുന്നതിനെ ക്കുറിച്ച് ചില തമാശകളൊക്കെ പൊട്ടിച്ചുകൊണ്ടാണ് ഇരിപ്പ്. എന്നാൽ ഗുരുവിന് ഭക്ഷ്യവിഷബാധയേറ്റതോടെ, അദ്ദേഹത്തിന്റെ ജന്മനഗരമായ കോന്നിയിലേക്ക് സ്ട്രെക്ച്ചറിൽ കൊ ണ്ടുപോകേണ്ടിവന്നു. കോന്നിയിലെ ഗുരുകുലത്തിൽ പുതുതായി പണിത മാതൃഭൂതേശ്വരി ക്ഷേത്രത്തിൽ അദ്ദേഹം തന്റെ മാതാവിന്റെ സമാധിസ്ഥലത്തിന് മേൽ ശാരദാദേവിയുടെ ഒരു പ്രതിമ പ്രതിഷ്ഠിക്കാൻ പോവുകയാണ്. ഞാനും ഷൗക്കത്തും പലകാര്യങ്ങളിലും തുല്യരാണ്. ഇരുവരും ജീവിതത്തെ ലാഘവത്തോടെ നോക്കിക്കാണു
ന്നവർ. ഗൗരവമേറിയതൊന്നുമില്ല.ഓരോ നിമിഷവും സന്തോഷത്തോടെ തമാശകളിലൂടെ ജീവിക്കുന്നു. അടുത്ത നിമിഷത്തെ അതിന്റെ പാട്ടിന് വിട്ടേക്കു ന്നു. ഭൂതത്തെ ഭൂതകാലത്തിൽത്തന്നെ കുഴിച്ചുമൂടി ഇനിയും എഴുതപ്പെടാത്ത ഭാവിയെക്കുറിച്ച് വ്യാകുലപ്പെടാതെ അ ങ്ങനെ …
ഗുരുവിനെ ശുശ്രൂഷിച്ചിരുന്നതും ഞങ്ങളൊരുമിച്ചാണ്.ഷൗക്കത്ത് എന്നെ
‘ Monki ‘ എന്നാണ് വിളിച്ചിരുന്നത്. ( സന്ന്യാസിക്ക് ഇംഗ്ലീഷിൽ പറയുന്ന Monk- ന് ഷൗക്കത്ത് തന്നെ കണ്ടെത്തിയ സ്ത്രീലിംഗമാണത് )ഞാനാകട്ടെ ഷൗക്കത്തിനെ സൂഫിയെന്നും വിളിച്ചു. ഞങ്ങൾ രണ്ടുപേരും ഗുരുവിന്റെ പരിച രണദൗത്യം ഏറ്റെടുത്തു. പ്രത്യേകിച്ചൊരു മുൻധാരണയൊന്നുമില്ലെങ്കിലും ഞങ്ങളുടെ പ്രവൃത്തികൾ താളാ കമായിരുന്നു. ഗുരുവിനെ മസാജ് ചെയ്യൽ, കുളിക്കാനുള്ള വെള്ളം ചൂടാ ക്കൽ, കുളിപ്പിക്കൽ, പാചകം ചെയ്യൽ വൃത്തിയാക്കൽ,ഭക്ഷണം നൽകൽ നോട്ട് കുറിക്കൽ,കത്തെഴുതൽ, രാത്രി കാലങ്ങളിൽ ഗുരുവിന് മൂത്രമൊഴിക്കാ
നുള്ള പാത്രം പിടിക്കാനായി ഞെട്ടിയു ണരൽ, മറ്റുചിലപ്പോൾ രാത്രിയിൽ ഗുരു ഉണർന്നിരിക്കെ വെറുതെ കൂട്ടിരിക്കൽ. ഗുരുവിന്റെ മുറിയുടെ ഇരുമൂലക ളിലുമായിട്ടാണ് ഞങ്ങളുടെ ഉറക്കം. ഒ രിക്കൽ ഒരു രാത്രി ഗുരു ഞങ്ങളോട് ര ണ്ട് പായ കൊണ്ടുവരാൻ പറഞ്ഞു. അ ദ്ദേഹത്തിന് ഇരുവശത്തുമായി അതിട്ടു കൊണ്ട് അതിൽ ഗുരുവിന് അഭിമുഖമാ യി ഉറങ്ങിക്കൊള്ളാൻ. വല്ല ആവശ്യവു മുണ്ടെങ്കിൽ ഗുരുവിന് ഞങ്ങളിൽ ഒരാ ളുടെ മുഖത്തേക്ക് ടോർച്ച് അടിക്കാൻ വേണ്ടിയാണത്. ഒരുദിവസം അദ്ദേഹം ഞങ്ങളുടെ കൈപ്പത്തികൾ പരിശോധി ച്ചുകൊണ്ട് അതിന്റെ വൈപരീത്യം കാ ണിച്ചുതന്നു. മാർദ്ദവമുള്ള കൈകളായി രുന്നു ഷൗക്കത്തിന്.എന്റേതാകട്ടെ പ രുക്കനും. അതുപോലെ തന്നെ ഞങ്ങ ളുടെ സ്വഭാവവും – നീ നിർവാണം നേ ടിയോ? നിനക്ക് ബോധോദയം കിട്ടിയോ? എന്ന് ചോദിച്ച് ഞങ്ങൾ പരസ്പരം വഴക്കടിക്കുമായിരുന്നു. ഞങ്ങൾ തമ്മിൽ പരസ്പരം പിടികൊടുക്കാത്ത ഒരു മത്സരം നടക്കുകയാണെന്ന് ഗുരുവും.
അന്ന് ഗുരുവിനോടൊപ്പം വണ്ടിയിൽ പോകവെ ഹിമാലയയാത്രയെക്കുറിച്ച് ഞങ്ങൾ നേരമ്പോക്കായി പറഞ്ഞത് യാഥാർഥ്യമാവുകയായിരുന്നു. ഞങ്ങളുടെ ഗുരു1999 മേയ് 14 ന് ദേഹം വെടിഞ്ഞതോടെയാണത്. ഗുരുവിന്റെ സമാധിക്കൊടുവിൽ ആദ്യത്തെ പ്രാർത്ഥ നായോഗമായിരുന്നു അത്. സ്വാമി മുനിനാരായണ പ്രസാദാണിനി ഗുരു വിന്റെ പിൻഗാമി. അദ്ദേഹം ആദ്യമായി ഗുരുവിന്റെ കസേരയിൽ ഇരിക്കവെ എ ല്ലാവരിലും ആശങ്കയുടെ നിഴൽ പരന്നു. ഇനിയങ്ങോട്ട് ഗുരുകുലവുമായുള്ള ബന്ധവും ജീവിതയാത്രയുമൊ ക്കെയാണ് മനസ്സിൽ. മൂന്നാം വയസ് തൊട്ട് ഗുരുനിത്യയുടെ മുഖത്തേക്ക് നി ഷ്കളങ്കമായി നോക്കി തുടങ്ങിയതു തൊട്ട് അന്നോളം എനിക്ക് അദ്ദേഹമാ യിരുന്നു ലോകം, എന്റെ കേന്ദ്രം.അതു കൊണ്ടുതന്നെബാഹ്യലോകത്തേക്കൊരു അന്വേഷണാത്മക യാത്രയുടെ ആവശ്യവും തോന്നിയിട്ടില്ല. ഞാൻ സന്ദർശിച്ച ഒരേയൊരു ഗുരുകുലം ഫേൺ ഹിൽ ഗുരുകുലമാണ്. പക്ഷേ ഗുരുവിന്റെ വിടവാങ്ങലോടെ, എനിക്ക് സകല ഗുരുകുലങ്ങളിലും കയറിയിറങ്ങി അങ്ങ് ഹിമാലയത്തോളം ചെന്നെത്തണമെന്ന് തോന്നി. ഞാൻ എന്നിൽത്തന്നെ മുഴുകാൻ കണ്ടെത്തിയ ഒരു വഴിയായി രുന്നു അത്. അന്ന് പ്രാർത്ഥനയ്ക്കുശേ ഷം ഞാനെന്റെ പദ്ധതിയെക്കുറിച്ച് പറ ഞ്ഞു.കുറച്ചുനേരം കഴിഞ്ഞപ്പോഴേക്കും ഒരു ദൃഢനിശ്ചയത്തോടെയെന്ന പോലെ ഷൗക്കത്ത് എനിക്കുമുന്നിൽ നിൽക്കുന്നു. -“ ഞാനും വരുന്നു. നമ്മൾ ഒരുമിച്ച് യാത്ര ചെയ്യാൻ പോവുകയാണ്. നീ തനിച്ചല്ല പോവേണ്ടത്”. ഞാൻ ശരിക്കും ഞെട്ടി. ഹിമാലയം! അ തായിരുന്നു സകലരുടേയും മനസ്സിൽ. ഞങ്ങളിൽ പലരും അതിനുള്ള പല പ ദ്ധതികളും ഗ്രൂപ്പുകളും ഉണ്ടാക്കുന്ന തി രക്കിലായിരുന്നു. അവരിൽ ചിലരും എ ന്നെ വന്ന് കണ്ടു. എന്തോ ഒരു ലക്ഷ്യ ത്തോടെ ഹിമാലയത്തിലേക്ക് ഒരു യാ ത്രയെന്നത് അത്ര സുഖകരമായി തോ ന്നിയില്ല. യാത്രയുടെ കാരണവും ല ക്ഷ്യവും എന്തെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചപ്പോൾ ഒരു പിടിയും കിട്ടിയില്ല.ഷൗക്കത്തിനും ഒരു തുമ്പില്ലായി രുന്നു. ഞാൻ ഗുരുവിന്റെ പഠനമുറിയി ലേക്ക് ചെന്നു. അദ്ദേഹത്തിന്റെ കസേര യ്ക്കരികിലിരുന്ന് ഐ-ചിങ് തുറന്നു വായിച്ചു. ‘ശരിയായ വ്യക്തിക്കൊപ്പം യാത്ര ചെയ്യുക’ എന്ന ഉപദേശമാണ് അതിൽനിന്നെനിക്ക് കിട്ടിയത്. അപ്പോഴാണ് ഷൗക്കത്ത് മുറിയിലേക്ക് കടന്നു വന്നത്. ഞങ്ങൾ ചിരിച്ചു.യാദൃച്ഛികമെന്ന് ആദ്യം തോന്നി. പക്ഷേ ഉള്ളിലെവിടെയോ രണ്ടറ്റങ്ങളെ കോർത്തിണക്കുന്ന ഒരു നേർത്ത രേഖയുടെ സാധ്യതതെളിയുക
യായിരുന്നു. ഞങ്ങൾ ഗുരു വിന്റെ സമാധിസ്ഥലത്ത് അന്ന് രാത്രി കുറേ നേരമിരുന്നു. നിശ്ചിതമായ ഒരു ദിവസം കോയമ്പത്തൂർ റെയിൽവെ സ്റ്റേഷനിൽ കണ്ടുമുട്ടാമെന്നും യാത്ര അവിടെ നിന്ന് തുടങ്ങാമെന്നും നിശ്ചയിച്ചു.
അതിനിടയിൽ ഞങ്ങൾ രണ്ടാളും കേരളത്തിലെ വ്യത്യസ്തമായ ദിശക ളിലേക്ക് യാത്ര പോയി. ചിലപ്പോൾ
ഒരേയിടത്ത് കണ്ടുമുട്ടി. വീണ്ടും യാത്ര പ റഞ്ഞ് പിരിഞ്ഞു. ഇന്ത്യൻ ഭൂപടത്തിൽ
നിന്ന് ഞങ്ങൾ യാത്ര ചെയ്യാനുദ്ദേശി ക്കുന്ന സ്ഥലങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെയുണ്ടാക്കി. പണം ഒട്ടുമില്ലായിരു ന്നു. എന്നാൽ ലിസ്റ്റ് ഏറെ നീണ്ടതുമാ യിരുന്നു. ഞാനൊരു ഭിക്ഷാപാത്രം തര പ്പെടുത്തി. വേണ്ടിവന്നാൽ വിശപ്പും ദാ ഹവും സഹിക്കാനും തയ്യാറെടുത്തു. സമയവും കാലവും ജീവസന്ധാരണവും പൂർണ്ണമായും താവോവിന് വിട്ടു കൊടുത്തു.
യാത്ര പുറപ്പെടാൻ നിശ്ചയിച്ച ദിവ സം, ഗീതാഞ്ജലിയിൽ ഫോൺബെൽ മുഴങ്ങി. ഷൗക്കത്തായിരുന്നു.ബസ്
സ്റ്റാന്റിൽ കാത്തുനിൽക്കുന്നുണ്ടെന്ന്. കോയമ്പത്തൂരിന് ഒരേ ഏരിയയിൽ ത ന്നെ മൂന്ന് ബസ്സ്റ്റാന്റുകളുണ്ട്.അവ ശ്യസാധനങ്ങളെല്ലാം നിറച്ച് ചെറിയൊരു സഞ്ചിയുമായി ഞാൻ പ്രധാന വീഥിക്ക് ഇരുവശത്തുമുള്ള ബസ്സ്റ്റാന്റുകളിലൂടെ തലങ്ങും വിലങ്ങും നടന്നു. ചുറ്റിലും നോക്കിക്കൊണ്ട് അന്വേഷിച്ച് നടന്ന് ഞാൻ തളർന്നു. ആ സമയമത്രയും ഷൗക്കത്തും എന്നെത്തേടി മടുത്ത്
ഗീതാഞ്ജലിയിലേക്ക് ഫോൺ ചെയ്യാൻ പോവുകയായിരുന്നെന്ന് പിന്നീട്
ഞാൻ അറിഞ്ഞു. ഞാനൊരു കസേര യിൽ തളർന്നിരുന്നുകൊണ്ട് പറഞ്ഞു ഗുരോ, ഇനിയും തേടി നടക്കാൻ വയ്യ. അയാളാണ് ശരിയായ സഹയാത്രിക നെങ്കിൽ അയാളെ എനിക്ക് മുന്നിൽ കൊണ്ടെത്തിക്കുക. ഷൗക്കത്ത് വീട്ടി ലേക്ക് വിളിച്ച് വല്ല ദിശയോ അടയാളമോ കൊടുത്തിരിക്കുന്നോ എന്നറിയാൻ അവിടേക്ക് ഒന്നുവിളിച്ചാലോ എന്ന് ചിന്തിച്ചു. അങ്ങനെ ഒരു ബൂത്തിലേക്ക് ചെന്നു. ഞാനും ഷൗക്കത്തും ഓടി കയറിയത് ഒരേ ബൂത്തിലേക്കാണ്.
ഞങ്ങൾ ഒരിക്കൽക്കൂടെ ഉറക്കെ ചിരിച്ചു.
ഇക്കണക്കിന് ഇനിയങ്ങോട്ട് ഞങ്ങൾ എങ്ങനെ യാത്ര ചെയ്യുമെന്ന് ചിന്തിച്ചു പോയെങ്കിലും ഉള്ളിൽ വീണ്ടും ഒരു ഹൈ-ഫൈ സാധ്യത തെളിഞ്ഞു വന്നു.
അതിവേഗം പായുന്ന ബസ്സിലിരു മധുരമീനാക്ഷി ക്ഷേത്രത്തിലേക്ക് ർ ചെയ്യവെ, ഞാനൊരു hardwareബോർഡ് കാണിച്ചുകൊടുത്തു. ‘e’ മാഞ്ഞു പോയ ബോർഡ് നോക്കി ഞാൻ പറഞ്ഞു :
“വടക്കിലെ ഹരിദ്വാർ” ( Haridwar ),
വിഡ്ഢി, അത് ഹാർഡ് വെയറിണ് ,ഹരിദ്വാറല്ല. ഷൗക്കത്തിൻ്റെ മറുപടി. ഞങ്ങൾ ഉറക്കെ ചിരിച്ചതും ബസ് സ്പീഡ് ബ്രേക്കിലായതും ഒരുമിച്ചായിരുന്നു. സ്വതവേ മെലിഞ്ഞ പ്രകൃതക്കാരിയായ ഞാൻ മുന്നോട്ടാഞ്ഞ് സീറ്റിൽ ഊക്കോടെ വീണു. ‘എല്ലാം പോയേ’ ഞാനറിയാതെ പറഞ്ഞു പോയി. ഞങ്ങൾ വീണ്ടും ചിരി തുടങ്ങി. ചിരിയുടെ യും കണ്ണുനീരിൻ്റെയും ആ യാത്ര അങ്ങനെ തുടങ്ങി.
മുൻകൂട്ടി തയ്യാറാക്കിയ പ്രോഗ്രാമുകളൊന്നുമില്ലാതെയായിരുന്നു ഞങ്ങളുടെ യാത്ര അനുനിമിഷം ചുരുളലിയുന്ന യാഥാർത്ഥ്യത്തിനൊപ്പം ഞങ്ങളും ഒഴുകിക്കൊണ്ടിരുന്നു. അത്രതന്നെ…..വിചിത്രമെന്ന് തോന്നാം.പക്ഷെ അതായിരുന്നു ഞങ്ങളുടെ വിധി. മുൻകൂട്ടിയുള്ള പ്ലാനിങ്ങുകളൊന്നും സുഖകരമായി തോ ന്നിയില്ല.കാരണം പ്ലാൻ ചെയ്തതൊന്നും അതുപോലെ നടന്നില്ല.അതുകൊണ്ട് തന്നെ പ്രതീക്ഷകളൊക്കെ ഉപേക്ഷിച്ച് ഞങ്ങളെ മുന്നോട്ട് നയിച്ച ഏതോ അജ്ഞാതകരങ്ങളിൽ സ്വയമങ്ങ് അർപ്പിച്ചും വരുംവരായ്കകളെ
നിരുപാധികം നേരിടാൻ തന്നെ ഉറച്ചു.
ഈ ലോകം അസാമാന്യമായ മാറ്റങ്ങ ളുടേതായതുകൊണ്ടും ഞങ്ങൾ മനു ഷ്യരായതുകൊണ്ടും ഞങ്ങളുടെ യാത്ര സമ്മിശ്രാനുഭവങ്ങൾ നിറഞ്ഞതാ യിരുന്നു. ചിലപ്പോൾ പ്രകൃതിഭംഗിയിൽ ആകൃഷ്ടരായി നിഗൂഢാത്മക ത ലങ്ങളിലേക്ക്, ചിലപ്പോൾ കാവ്യാത്മക തയിലേക്ക്, മറ്റുചിലപ്പോൾ പരസ്പര സംരക്ഷണത്തിലേക്ക്, ഇതൊന്നുമല്ലെ ങ്കിൽ നരകത്തിൽ പോയി തുലഞ്ഞോ എന്ന മനോഭാവത്തിലേക്കൊക്കെ ആ യാത്ര പലവട്ടം പോയ്ക്കൊണ്ടിരുന്നു. അങ്ങനെ ചിലപ്പോഴൊക്കെ ദേഷ്യം അ ടക്കാനാവാതായപ്പോൾ ഞങ്ങൾ വെ വേറെ ട്രെയിനുകളിൽ കയറി വ്യത്യസ് തമായ ഇടങ്ങളിലേക്ക് പോകാനായി വേർപിരിഞ്ഞു.വീണ്ടും ഒന്നിച്ചു .ചില പ്പോൾ ബഹുമാനവും ശ്രദ്ധയും തോന്നും. ഇതിനെല്ലാമിടയിൽ നിഗൂഢപർവ്വതങ്ങൾ അഗാധഭക്തി മനസ്സിൽ നിറയ്ക്കുന്നു. നിശ്ശബ്ദതയുടെ ശബ്ദങ്ങൾ ഉള്ളിൽ മാറ്റൊലിക്കൊള്ളുന്നു. ജീവിതത്തിന്റെ പൊടിപടലങ്ങൾക്കും ഇരമ്പലുകൾക്കു
മിടയിൽ വന്ന് നിറയുന്ന നിശ്ശബ്ദതയുടെ സീമാതീതമായ ഒഴുക്ക്.
ഞങ്ങൾ യാത്രയ്ക്കിറങ്ങുമ്പോൾ, അപാരപാണ്ഡിത്യമുള്ള ഒരു മഹാഗുരു വിന്റെ ശിഷ്യരായിരുന്നു. ഞങ്ങളും വി വരദോഷികളൊന്നുമല്ല. എന്നാൽ യാത്ര പുരോഗമിക്കവെ, ഒന്നും പഠിക്കാതി രിക്കുകയെന്ന പ്രക്രിയയുടെ പരമാന ന്ദമെന്തെന്ന് ഞങ്ങൾ കണ്ടെത്തുകയാ യിരുന്നു. ഉത്തുംഗപർവ്വതങ്ങൾ ഞങ്ങ ളുടെ വലിപ്പക്കുറവിനേയും നിസ്സാരത യേയും എടുത്തുകാട്ടി, അവയ്ക്ക് മു ന്നിൽ മനം നിറയെ ബഹുമാനത്തോടെ കുമ്പിടുകയല്ലാതെ വേറെന്തുചെയ്യാൻ. തടാകങ്ങളുടെ, നദികളുടെ, വനങ്ങളുടെ ആദിമപരിശുദ്ധി,ആത്മപ്രതിഫലനത്തിന്
ഞങ്ങളെ സഹായിയിച്ചു.
പർവ്വതങ്ങളെ അലങ്കരിച്ച ചെറുപൂ ക്കൾ ചെറുതാണ്. സുന്ദരം എന്ന് ഞങ്ങ ളെ പഠിപ്പിച്ചു.ക്ഷേത്രങ്ങൾ, ദേവാലയ ങ്ങൾ, പള്ളികൾ തുടങ്ങി, ഭാരതമണ്ണി ലൂടെ നടന്നു മറഞ്ഞ നിരവധി മഹാഗു രുക്കന്മാരുടെ സമാധികൾ വരെ സന്ദർ ശിച്ചു. ഞങ്ങളുടെ പ്രോഗ്രാം പോലെത ന്നെ ഞങ്ങളുടെ യാത്രാ ഉപാധികളും വിചിത്രമായിരുന്നു. ട്രെയിനിലും ബസ്സിലും ചിലപ്പോൾ റിസർവ്വ് ചെയ്ത്, മറ്റു ചിലപ്പോൾ റിസർവ്വ് ചെയ്യാതെ. അ ല്ലെങ്കിൽ ട്രക്കുകളിലും കാറിലും, യാത്രക്കാരുള്ള ഓട്ടോകളിൽ അവരുടെ സമ്മതത്തോടെയും, സൈനികവാഹ നങ്ങളിലും വിമാനത്തിലും വാടകയ് ക്കെടുത്ത വണ്ടിയിലും നടന്നുമൊക്കെ യാത്ര ചെയ്തു. മതപരമായ പല ഇൻ
സ്റ്റിറ്റ്യൂഷനുകളിലും ചെന്നു. പലതരം തപശ്ചര്യകളും തത്ത്വചിന്തകളും പി തുടരുന്നവരെയും കണ്ടു.അവയിൽ ചിലത് ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ്. കാ ലാവസ്ഥയുടെ തീവ്രമായ വ്യതിയാന ങ്ങളെ സഹിച്ചുകൊണ്ട് അനേകം വർ ഷങ്ങളായി അചഞ്ചലമായ പരിശീലനം നടത്തുകയാണ് പലരും. വഴിയേ വന്ന പരിമിതികളിലേക്കും സൗകര്യങ്ങ ളിലേക്കും ഞങ്ങൾ ഒരുപോലെ നയി ക്കപ്പെട്ടു. ജീവിതത്തിന്റെ പല ഭാവങ്ങ ളേയും ഞങ്ങൾ രുചിച്ചറിഞ്ഞു.കിട്ടിയ ആഹാരം പങ്കിട്ടും ഗഞ്ജ വലിക്കുന്ന ഒരു യോഗിക്കൊപ്പം വഴിവക്കിൽ തങ്ങിയും ചേരികളിൽ പാർക്കുന്നവരോട് ആശ്വാസവാക്കുകൾ പറഞ്ഞും രാജ്യ ത്തെ അപരിഷ്കൃതമായ ഗ്രാമീണജീ
വിതത്തിലും നഗരജീവിതത്തിന്റെ കു തിപ്പിലും പുകയിലും പങ്കുചേർന്നും ഞങ്ങൾ വളരെ ഉയരത്തിൽ ശാന്തവും ശുദ്ധവുമായ ഒരു ഗുഹവരെ ചെന്നെത്തി. ജനങ്ങൾ മിക്കവാറും സന്മനസ്സുള്ളവരും ദയാലുക്കളുമായിരുന്നു. തീർത്തും അപരിചിതനായ ഒരാൾക്കൊപ്പം അനിശ്ചിതത്വത്തിന്റെ മുൾമുനയിലുള്ള താമസം ,സ്നേഹസമ്പന്നമായ ഒരു കുടുംബത്തിന്റെ ഊഷ്മളമായ സുര ക്ഷിതത്വം, നന്നായി പണിത ഒരു ആശ മത്തിലെ ശാന്തിയും സുഖവും,തണു പ്പടിക്കുന്ന ടെന്റുകൾ,വൃത്തിഹീനമായ സ്ഥലങ്ങൾ തൊട്ട് സാമൂഹ്യജീവിത ത്തിന്റെ വ്യാമോഹങ്ങൾ വരെ അനുഭ വിച്ചറിഞ്ഞു . ജീവിതത്തിന്റെ നാനാതു റകളിൽപ്പെട്ടവരോട് ദീർഘസംഭാഷണ
ങ്ങൾ നടത്തി. ഇങ്ങോട്ട് സംസാരി
ക്കാൻ താല്പര്യം കാണിച്ചവരോടൊക്കെ ഞങ്ങളും സംസാരിച്ചു. ട്രെയിനിലേയും ബസ്സിലേയും സഹയാത്രികർ,കൂടാരങ്ങൾ കെട്ടി പാർക്കുന്ന സ്വാമിമാർ, സന്ന്യാസ
ത്തിൽ വിരസതതോന്നി സുഖജീവിതം നയിക്കുന്ന സന്ന്യസിമാർ, ആർമി ജവാൻമാർ, ഓഫീസർമാർ, അവരുടെ കുടുംബാംഗങ്ങൾ, അസ്വസ്ഥമായ ഗ്രാമങ്ങളിലെ ആദിവാസികൾ, യുവതീയുവാക്കൾ, പ്രായം ചെന്നവർ, സ്ത്രീപുരുഷന്മാർ, പണക്കാരൻ, പാവപ്പെട്ടവൻ, മധ്യവർഗ്ഗക്കാർ, പുരോഹിതർ, കന്യാസ്ത്രീകൾ, ഗുരു ദ്വാരയിലെ സർദാർമാർ, ഭിക്ഷുക്കൾ അ ങ്ങനെ പലരും. ചോദ്യങ്ങളെടുത്തിടുന്നത് മിക്കവാറും ഷൗക്കത്തായിരിക്കും എനിക്ക് ദ്വിഭാഷിയുടെ റോളാണ്. ഷൗക്കത്തിന് മലയാളം നന്നായി വഴങ്ങു ന്നതുകൊണ്ട് അതേ പറയു. ഞാൻ അതിനെ ഇംഗ്ലീഷിലേക്കും ഹിന്ദിയി ലേക്കും മൊഴിമാറ്റും, അടിസ്ഥാനരഹി തമായ കാര്യങ്ങളെപ്പറ്റി സ്വാമിമാരോട് സംസാരിക്കുമ്പോഴൊക്കെ വലിയ വലിയ തത്ത്വങ്ങളുടെ ലോകത്തിലൂടെയാണ് ഷൗക്കത്തിന്റെ പോക്ക്.ഗീതയിലേയും ബൈബിളിലെയും ചില ഭാഗങ്ങളൊക്കെ പ്രതിപാദിക്കുന്നത് കേട്ട് ഞാൻ അതിശയിച്ചുപോയിട്ടുണ്ട്.പിന്നീട് ഞങ്ങളതിനെക്കുറിച്ച് ചർച്ച ചെയ്യവെ, താൻ പോലുമറിയാതെയാണ് അങ്ങനെ
യൊരാശയം തന്നിലേക്ക് വന്നതെന്നു പറയും. ഒരുപാട് കാലം ഗുരുവിന്റെ വിവേകസമ്പന്നമായ സംഭാഷണങ്ങൾ കേട്ട് കേട്ട് സ്വന്തമായ ഉൾക്കാഴ്ചയുടെ ചില തീപ്പൊരികൾ ഉത്തേജിപ്പിക്കാൻ, മറ്റുള്ളവരുടെ ചോദ്യങ്ങൾ സഹായിക്കുന്നതാവാം അത്. ചിലപ്പോൾ ചില സ്വാമികൾ അടിസ്ഥാനരഹിതമായ ചില ആശയങ്ങളുമായി വരു. അതോടെ അറുത്തുമുറിച്ച വിമർശനങ്ങൾ ഉടനടി വരും ഷൗക്കത്തിൽ നിന്ന്. ഒടുവിൽ കാര്യങ്ങളെ മാറ്റി മറിച്ചിട്ട് പറഞ്ഞ് ഒരുവിധം ഞാൻ സാഹചര്യത്തെ മയപ്പെ
ടുത്തും. ഗുരുനിത്യയുടെ ഭൂമിയിലിറങ്ങി ജീവിക്കുകയെന്ന സമീപനം മനസ്സിൽ കൊണ്ടുനടക്കുന്നതു കോണ്ടാവാം ഞങ്ങൾക്ക് ഭ്രമാത്മകമായ ചില ആത്മീ
യ സങ്കൽപ്പങ്ങളോട് വിയോജിപ്പാണ്.
തത്വങ്ങൾ പലതും പറയാൻ എളുപ്പ
മാണ്. പ്രയോഗിക്കാനാണ് പ്രയാസം. ഞങ്ങൾ സന്ദർശിച്ച ഒരാശ്രമത്തിലെ ഒരു സ്വാമി സനാതനധർമ്മത്തെ ക്കുറിച്ചും ബ്രഹ്മസത്യം – ജഗത് മിഥ്യയെന്ന തത്ത്വത്തെപ്പറ്റിയും ഒരു മുഴുനീളൻ പ്രസംഗം തന്നെ തട്ടിവിട്ടു. പ്രസംഗം കഴിഞ്ഞ് ഞങ്ങൾ അത്താഴത്തിന് പോകവെ സ്വാമി ഞങ്ങളെ വിളിച്ച് ഒമ്പത് മണിക്ക് മുമ്പ് തിരിച്ചെടുത്തണമെന്ന് പറഞ്ഞു. അവർക്ക് ഗേറ്റടയ്ക്കാനു
ള്ള സമയം അതായിരുന്നു. ഷൗക്കത്ത് ഉടനെ ചോദിച്ചു : “ ബ്രഹ്മം മാത്രമാണ് സത്യമെങ്കിൽ ജഗത് ഒരു മിഥ്യയെങ്കിൽ പിന്നെന്തിനാണ് ഗേറ്റടയ്ക്കുന്നത് ? ശ ങ്കരാചാര്യർ അത് പറഞ്ഞപ്പോൾ പരി ശുദ്ധമായ മനസ്സിൽനിന്ന് സ്വാഭാവിക മായി ഒഴുകിവന്നതാണ്. ജീവിക്കാൻ ന മ്മൾ പഠിച്ചുതുടങ്ങുമ്പോൾ സ്വാഭാവി കമായും അദ്ദേഹത്തിനുണ്ടായ പോലെ നിരവധി വിരോധാഭാസങ്ങൾ കാണാം. ഞങ്ങൾ യമുനോത്രിയിൽ എത്തിയ പ്പോൾ അവിടെ നിരവധി വർഷങ്ങളായി മൗനവ്രതത്തിലായിരുന്ന ഒരു സ്വാമിയെ കണ്ടു. ഞങ്ങളവിടെ എത്തുന്നതിന്റെ തലേ ദിവസമാണ് സ്വാമി മൗനം മതിയാക്കിയത്. ഒന്ന് വായ തുറന്ന് മിണ്ടാൻ പറ്റിയ മനുഷ്യരെ കാത്തിരി ക്കുകയായിരുന്നു താനെന്നാണ് സ്വാമി പറഞ്ഞത്. ഞങ്ങളാണ് അതിന് യോഗ്യരായവരെന്നും, ഒരു നേപ്പാളി
സ്വാമിക്ക് ചുറ്റും ഇരുന്ന ആൾക്കൂട്ടത്തി നിടയിൽ ഞങ്ങളിരിക്കവെയാണ് ആ സ്വാമി ഞങ്ങളെ കണ്ടത്. അയാൾ ഞ ങ്ങളെ സമീപിച്ചു. അതിൽപ്പിന്നെ ഞ ങ്ങളുടെ ഭക്ഷണത്തിന്റെയും താമസ ത്തിന്റെയും കാര്യം സ്വയം ഏറ്റെടുത്തു. അതോടെ ഞങ്ങളെ വിട്ട് പോകാനും കൂട്ടാക്കിയില്ല. ഗായത്രി പരിവാറിലെ അറിയപ്പെട്ട ഒരു സ്വാമിയാണയാൾ.അ യാളുടെ മറ്റ് സുഹൃത്തുക്കളെ ഞങ്ങൾ ക്ക് പരിചയപ്പെടുത്തിത്തരാമെന്ന് പറ ഞ്ഞു . മുജ്ജന്മത്തിൽ സ്വാമിയും ഞങ്ങ ളുമെല്ലാം ഒരുമിച്ചായിരുന്നുവെന്നാണ് അയാളുടെ അടുത്ത വാദഗതി, നിറവേറ്റ പ്പെടാതെയിരുന്ന എന്തോ മഹത്തായ ദൗത്യം പൂർത്തീകരിക്കാനാണത്രെ ഈ ജന്മത്തിൽ ഞങ്ങളൊക്കെ വീണ്ടും ക ണ്ടുമുട്ടിയതെന്ന്,സൗഹാർദ്ധപരമായി ട്ടാണ് സംസാരം തുടങ്ങിയത്. എന്നാൽ അയാൾ ഒരു ഒഴിയാബാധയായി തുട
ങ്ങിയതോടെ കാര്യങ്ങൾ വഷളായി. അയാളോട് ഷൗക്കത്ത് എത്രത്തോളം വിയോജിപ്പ് പ്രകടിപ്പിക്കുന്നുവോ അ ത്രത്തോളം അയാൾ ഞങ്ങളുമായുള്ള പൂർവ്വബന്ധത്തെക്കുറിച്ച് ശക്തമായി വാദിച്ചുകൊണ്ടിരുന്നു. അതോടെ ഞ ങ്ങൾ സ്വന്തം സഞ്ചികൾ കെട്ടിപ്പൂട്ടി
യാത്ര പറഞ്ഞ് സ്ഥലം വിട്ടു.
യാത്രയിലുടനീളം ഭക്ഷണവും സ ങ്കേതങ്ങളും വളരെക്കുറച്ചുമാത്രമേ ലഭി ച്ചിരുന്നുവെങ്കിലും ഞങ്ങളുടെ പക്കൽ വ്യത്യസ്തമായ ഹോമിയോ മരുന്നുക ളുടെ ഒരു ശേഖരമുണ്ടായിരുന്നു. സു ഹൃത്തായ ഒരു ഹോമിയോ ഡോക്ടർ ഞങ്ങളുടെ യാത്രയെക്കുറിച്ച് അറി ഞ്ഞപ്പോഴൊക്കെ ആ മരുന്ന് ‘കിറ്റ്’ തരാൻ ഒരിക്കലും മറന്നില്ല. ആദ്യയാത്ര യുടെ അവസാനഘട്ടത്തിൽ ഞങ്ങൾ വാരാണസിയിലെ ചരിത്രാവശിഷ്ടങ്ങ ളിലൂടെ നടക്കവെ, ഷൗക്കത്ത് പറഞ്ഞു :
“നമ്മൾ ഒരുവിധം മരുന്നുകളൊക്കെ അകത്താക്കിക്കഴിഞ്ഞു. ഇനി പാമ്പു
കടിയേറ്റാൽ ഉപയോഗിക്കുന്ന മരു മാത്രമേ ബാക്കിയുള്ളൂ. പറഞ്ഞു തീർന്നില്ല, എന്റെയടുത്തുള്ള ഒരു മു കമ്പിയിൽ നിന്ന് ഒരു പാമ്പ് താഴേക്ക് വഴുതി വീണു. നിലമാകെ പായൽ
ഉള്ളതുകൊണ്ട് നല്ല വഴുക്കുണ്ടായി
രുന്നു. കാല് തെന്നിയപ്പോൾ ഞാൻ മുള്ളു കമ്പിയിൽ പിടിച്ചു. ചെറുവിരലിന്റെ തൊലിയും പോയി, കമ്പി ഇറച്ചി തുളച്ച് ഉള്ളിലേക്കും കയറി. ചോരയൊലിച്ചു തുന്നിടാതെ മുറിവ് വെച്ചുകെട്ടുക മാ ത്രമേ വഴിയുള്ളൂ. അതോടെ എന്റെ സു ഫി സുഹൃത്ത് ശരിക്കും ആപത്തിൽ തു ണയ്ക്കുന്ന സുഹൃത്തായി മാറി!
എങ്ങോട്ടെങ്കിലും പോകുന്നത് ഒരു കഷ്ടതയാവുമ്പോൾ, കഷ്ടതകൾ താനെ പോയിക്കിട്ടുമെന്ന് പറയാറുണ്ട്. ഗംഗോത്രിയിൽ നിന്ന് തപോവനത്തി
ലേക്ക് ഹിമാനികളിലൂടെയുള്ള യാത്ര യിൽ ജീവിതം ശരിക്കും പ്രകൃതിയുടെ കരങ്ങളിലായിരുന്നു. തപോവനത്തി ലേക്കുള്ള ചെങ്കുത്തായ കയറ്റത്തിൽ ഞാൻ വിശന്നു വലഞ്ഞുപോയി.
മുമ്പോട്ടുള്ള കയറ്റത്തെപ്പറ്റി സ്വപ്ന ത്തിൽ പോലും ചിന്തിക്കാൻ വയ്യ.എന്റെ പ്രതീക്ഷകൾ അസ്തമിച്ചു. ഷൗക്ക ത്തിനോട് യാത്ര തുടരാൻ പറഞ്ഞു. ഞാൻ തിരിച്ചുപോരാനും തീരുമാനിച്ചു. പക്ഷേ ഷൗക്കത്ത് എനിക്ക് തിരി ഞ്ഞുനോക്കാൻ അവസരം തരാതെ ഒരു കാളയെ മുന്നോട്ട് നയിക്കുന്നതുപോലെ എന്നെ മുന്നോട്ട് തന്നെ കൊണ്ടുപോയി. താമസിയാതെ നാല് കാലിൽത്തന്നെ
യായി എന്റെ നടപ്പ്. കല്ലുകളിലും പാറകളിലും കയ്യും കാലുമുപയോഗിച്ച് പതുക്കെ നടന്നു. ചെരിപ്പുകൾ ഊരി സുഹൃത്ത് സ്വന്തം കഴുത്തിലിട്ടു. അങ്ങനെ പാദരക്ഷകൾ പോലുമില്ലാതെ ഒരു കോവർക്കഴുതയെപ്പോലെ ഞാനും മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. ഇനിമേലിൽ ഇയാളുടെ കൂടെ യാത്രപോകുന്ന പ്രശ്നമില്ലെന്ന് മനസ്സിൽ പിറുപിറുത്തു. പക്ഷേ തപോവനത്തിന്റെ മാസ്മരിക സൗന്ദര്യം ദർശിച്ചതോടെ എന്നിലെ വെറുപ്പൊക്കെ അലിഞ്ഞി ല്ലാതായി. പ്രകൃതിയെന്ന ആദിമ പ്രതാ പത്തെ, ജീവന്റെ മഹത്തായ രംഗവേദി യെ പണിത ശിൽപിയോടുള്ള പ്രണാമ ങ്ങളായിരുന്നു മനംനിറയെ.
ഞാൻ ഉപ്പെന്ന് പറഞ്ഞാൽ, കുരുമു കെന്ന് പറയുന്ന സുഹൃത്ത്.ഒരാൾ രാ വിലെയെന്ന് പറയുമ്പോൾ മറ്റെയാൾ രാത്രിയെന്ന് പറയും. ഇതായിരുന്നു ഞ ങ്ങളുടെ അവസ്ഥ. എന്നിട്ടും അവിശ്വ സനീയമായ ഒരു രസതന്ത്രം ഞങ്ങളെ ഒത്തൊരുമയോടെ മുന്നോട്ട് നയിച്ചു. ഒരു കാരണവശാലും ഇനി നമ്മൾ ഒരുമിച്ച് യാത്രയില്ല എന്ന വാശിയോടെ ഓരോ വർഷവും യാത്രാസഞ്ചി താഴേക്കി റക്കുമ്പോഴും അടുത്ത വർഷം അതേ സമയമെത്തുന്നതോടെ ഞങ്ങൾ രണ്ടും ഹിമാലയൻ പ്രൗഢി കാണാൻ വീണ്ടും കെട്ടെടുത്ത് യാത്ര തുടങ്ങും.
അതിനെ ഹണിമൂണെന്ന് ആരോ പറഞ്ഞു.ശരിയാണ്, രാജകീയമായ ഹിമാലയവുമൊത്തുള്ള ശാശ്വതമായ ഒരു ഹണിമൂൺ ട്രിപ്പിന്റെ അറ്റമില്ലാത്ത ഒരു യാത്ര. ജീവിതത്തിന്റെ ഓരോ തല ങ്ങളിലൂടെയും കടന്നുപോകവെ അതി നെ സമ്പന്നമാക്കുന്ന ധന്യമാക്കുന്ന ഒരു യാത്ര, ഭാരതമണ്ണിന് ഭൂഷണമായ മഹത്തായ ഒരു പൂർവ്വകാലം സ്വാഗത പൂർവ്വം ഉണർന്നെഴുന്നേറ്റപോലെ, പാ വനമായ ഈ ഭൂമിയുടെ നെഞ്ചിൽ പതു ക്കെ ചവിട്ടി നടക്കവെ,അത് ഊഷ്മള മായി ഞങ്ങളെ പുണരുന്നതുപോലെ …