സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

രാംബാബയുടെ കുടിലിൽ

ഷൗക്കത്ത്

ധ്യാനത്തിന്റെ ആവശ്യകതയെക്കുറി
ച്ചാണ് അദ്ദേഹം സംസാരിച്ചത്. അറിവിനെ വാക്കുകളിലിട്ട് അമ്മാനമാടാൻ അല്പം ബുദ്ധിമാത്രം മതിയെന്നും അതുകൊണ്ടൊന്നും എത്തേണ്ടിടത്ത ത്താനാവില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. എന്റെ വാചകമടിക്കുള്ള പടിയായാണ് അതെനിക്കു തോന്നിയത്.

ധ്യാനിക്കണം. മനസ്സിന്റെ താണ്ഡവത്തിൽ രമിക്കുകയോ ഭയക്കുകയോ ചെയ്യാതെ അവന്റെ ഒഴുക്കിനെ ശ്രദ്ധി ച്ചുകൊണ്ടേയിരിക്കണം. പ്രാണനിൽ അനുഭൂതി നിറയണമെങ്കിൽ ഹൃദയം ശുദ്ധമാകണം. ഈ വിശ്വമാണ് വിഷ്ണു. നരൻ തന്നെയാണ് നാരായണൻ. അങ്ങകലെ കാണുന്ന ഭഗീരഥപർവ്വതത്തെ ബ്രഹ്മ, വിഷ്ണു, മഹേശ്വരൻ എന്നു പറയുമ്പോൾ സൃഷ്ടി, സ്ഥിതി, ലയം എന്നു മനസ്സിലാക്കണം. എല്ലാ സൃഷ്ടികളും കടന്നു പോകേണ്ട വഴികൾ. എന്നാൽ ഒരിക്കലും ഉണ്ടാവുകയോ നിലനിൽക്കുകയോ ഇല്ലാതാവുകയോ ചെയ്യാത്ത ഒന്നുണ്ട്.അതിൽ ലയിക്കണം. അതിനാണ് ധ്യാനം. മാറിക്കൊ ണ്ടിരിക്കുന്ന ലോകങ്ങൾക്കുള്ളിൽ ത ന്നെയുള്ള മാറാത്ത സത്യത്തിൽ ലയി ക്കാനുള്ള മാർഗ്ഗം. തത്ത്വചിന്തയോ ചർ ചകളോ അങ്ങോട്ടു നയിക്കില്ല. ഒരിക്ക ലും …..

എപ്പോഴാണ് അദ്ദേഹം പറഞ്ഞു നിർത്തിയതെന്നറിയില്ല. ഞങ്ങൾ എത്ര നേരം കണ്ണടച്ചങ്ങനെ ഇരുന്നെന്നും അ റിയില്ല. കുറേ കഴിഞ്ഞ് ധ്യാനത്തിൽ നി ന്നുണർന്ന അദ്ദേഹം ഇനി ഊണു കഴിഞ്ഞിട്ട് പോയാൽ മതിയെന്നു പറഞ്ഞു. ഞങ്ങളുടെ വസ്ത്രമെല്ലാം കഴുകിയിട്ടാൽ കൊള്ളാമെന്നുണ്ട്.ബാബ ഒരു ജൂബായും മുണ്ടും തന്നു. ഗായത്രിക്ക് ധരിക്കാനായി അദ്ദേഹത്തിന്റെ മേലങ്കി യും കൊടുത്തു. ഗംഗയിലിറങ്ങി അല ക്കിക്കുളിച്ചു. നല്ല വെയിലുണ്ടായിരുന്നു. ബാബ ഭക്ഷണം പാകം ചെയ്തു കൊണ്ടിരുന്നപ്പോൾ ഞാൻ ആ വെയി ലും കാഞ്ഞ് കിടന്നു. കുറച്ചുകഴിഞ്ഞ് പൊള്ളുന്നപോലെ തോന്നി. ഷർട്ടിടാ തെയാണ് ഞാൻ ആ പുൽത്തകിടിൽ ക മിഴ്ന്നു കിടന്നിരുന്നത്. പുറത്തെ തൊലി കരിഞ്ഞുപോയി. മൂക്കിലും അങ്ങനെ തന്നെ. സൂര്യാഘാതത്തിന്റെ ആദ്യഘട്ടം. അഞ്ചാറ് ദിവസം കഴിഞ്ഞാണ് പുതിയ തൊലി വന്നത്.

ഭക്ഷണംകുശാലായിരുന്നു. നെയ്യൊക്കെ ചേർത്തുള്ള ചോറും ഉരുളകിഴങ്ങ് കറിയും. ഈ ബാബമാരെല്ലാം പാചകക്കാരാകുന്നതിന് പിന്നിലെ രഹസ്യം പിടികിട്ടുന്നില്ല. ഭക്ഷണം കഴി ച്ചുകൊണ്ടിരിക്കുമ്പോൾ ഗസ്റ്റ്ഹൗസ് നോക്കുന്ന നാരായൺ സിംഗ് ഗഡ്
വാളി ഭജൻ പാടി ഞങ്ങളെ ആനന്ദിപ്പിച്ചു.
ഭക്ഷണം കഴിഞ്ഞ് പോകാനായി തയ്യാ റായപ്പോൾ വയറിലൊരു സംഗീതം. നേരെ ഗംഗയുടെ കരയിലെത്തി കാര്യം സാധിച്ചു. തിരിച്ചുവന്നതും വീണ്ടും രാഗം മൂളി, ഓടി. അഞ്ചാറ് പ്രാവശ്യം അത് തുടർന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം അകത്താക്കിയ ഗമണ്ടൻ ചപ്പാത്തി കളെല്ലാം പുറത്തായി. ഇനിയിപ്പോൾ പോയാൽ വഴിയിലൊക്കെ കാര്യം സാ ധിച്ച് പോകേണ്ടി വന്നാലോ? ബാബ
യും ഗായത്രിയും നാളെ പോകാമെന്നു പറഞ്ഞു. ബാബ എന്തൊക്കെയോ മരു തന്നു. നല്ല ക്ഷീണം. ബാബയുടെ കുടിലിൽ കിടന്നൊരു ഉറക്കമങ്ങ് പാ സ്സാക്കി. വീണ്ടും എഴുന്നേറ്റ് ഒരു മൂന്ന് പ്രാവശ്യം കൂടി പോയിരിക്കും. വയറ് അങ്ങനെത്തന്നെ ഇല്ലാതായെന്ന് പറ ഞ്ഞാൽ മതിയല്ലോ.

രാത്രിയിൽ ഭക്ഷണമൊന്നും കഴിച്ചില്ല. ബാബയുടെ കുടിലിൽ തന്നെ കിടന്നു. ഗായത്രിയും ബാബയും സംസാരിച്ചു
കൊണ്ടിരുന്നു. എനിക്കാണെങ്കിൽ വയറുവേദനിച്ചിട്ട് കിടക്കാനും വയ്യ, ഇരിക്കാനും വയ്യ. ബാബ ഇടയ്ക്കിടെ
വന്ന് എന്നെ തലോടും, ഗംഗാമയി യാത്ര നിർത്തി കയറി വന്ന് ആശ്വസിപ്പി ക്കുന്നതുപോലെയാണ് തോന്നിയത്. എങ്ങനെയോ ഉറങ്ങിപ്പോയി. ബാബ യോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ അ ദ്ദേഹം ആ ഷർട്ടും മുണ്ടും ഓർമ്മയ്ക്കാ യി കയ്യിൽത്തന്നെയിരിക്കട്ടെ എന്നു പ റഞ്ഞു. ആ കയ്യിൽ ചുംബിക്കുമ്പോൾ ദൈവത്തിന്റെ കയ്യിൽ ചുംബിക്കാൻ ക ഴിഞ്ഞവന്റെ നിർവൃതിയായിരുന്നു മന സ്സിൽ.

സ്നേഹമെന്നാലെന്തെന്നും അതിന്റെ സ്വരൂപമെന്തെന്നും വെളിപ്പെടുത്തിത്തന്ന ആ മനുഷ്യന്റെ അടുത്തുനിന്നും നടന്നു നീങ്ങുമ്പോൾ ശക്തിയായ കാറ്റ് വന്ന് ഞങ്ങളെ പിന്നോട്ട് തള്ളി തിരിഞ്ഞു നടക്കാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു. ഒരായിരം പ്രാവശ്യം തിരിഞ്ഞു നോക്കാൻ തോന്നിയെങ്കിലും കുറെദൂരമെത്തുന്നതു
വരെ തിരിഞ്ഞതേയില്ല. പിന്നെ ഞങ്ങൾ തിരിഞ്ഞു. അങ്ങകലെ ഞങ്ങളെയും നോക്കി രാംബാബ അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഗോമുഖിലേക്ക് പോകുമ്പോൾ നരേഷിന്റെ ക്യാമറയിൽ ബാബയോടൊത്തുള്ള ഒരു ഫോട്ടോ എടുത്തോട്ടെയെന്ന് ഞങ്ങൾ ചോദിച്ചപ്പോൾ: “ചിത്രത്തിൽ നോക്കി സ്മരിക്കുന്നതിൽ അർത്ഥമില്ല. നാം ഒന്നിച്ചു കഴിഞ്ഞ നിമിഷങ്ങൾ ധ്യാനത്തിനുള്ള പ്രചോദനമായി ത്തീർന്നാൽ മതി”.
ജ്ഞാനവും കർമ്മവും ഭക്തിയും

”നടന്നുനടന്ന് പൽഹാരി ബാബയുടെ ആശ്രമത്തിനടുത്തെത്തി. ബാബയെ കണ്ട് നമസ്കരിച്ചു പോകാമെന്ന് കരുതി. ആശ്രമത്തിൽനിന്നും ഭക്ഷണം കഴിച്ചു. പുറത്തിരുന്നിരുന്ന യുവാക്കളായ ശിഷ്യരിൽ ഒരുവനുമായി കുറച്ചു നേരം സംസാരിച്ചു. ആൾ എല്ലാം വായിച്ചി രിക്കുന്നു. കർമ്മത്തിലൂടെ ഭക്തിയിലേ ക്കും ഭക്തിയിൽ നിന്നും ജ്ഞാനത്തി ലേക്കും പടിപടിയായി ഉയർന്നു പോ കേണ്ടതുണ്ടെന്നു പറഞ്ഞപ്പോൾ അത് ശരിയാണെന്ന് എനിക്ക് തോന്നിയില്ല. ഞാൻ പറഞ്ഞു: “ ഈ പ്രപഞ്ചത്തിന് മു ഴുവൻ ആധാരമായിരിക്കുന്ന ശക്തി യിൽ ആശ്ചര്യം കൊള്ളുകയെന്നതാ
ണ് അറിവ്. ആ അറിവിൽ നിറയുന്നവ നിൽ വന്ന് ചേരുന്ന ഭാവമാണ് ഭക്തി. ആ ഭക്തന് തന്നിൽ നിന്നും അന്യമായി ഒന്നും കാണാൻ കഴിയാതാവുമ്പോൾ അവനിൽ നിന്നും സംഭവിക്കുന്ന കർമ്മ മെല്ലാം ലോകകല്യാണത്തിനുതകുന്ന താകും”.

എന്റെ മറുപടി ആൾക്കു പിടിച്ചു. എങ്കിലും സമ്മതിക്കാൻ തയ്യാറായില്ല. അങ്ങനെയും പറയാമെന്നുപറഞ്ഞ് ചിരിച്ചതേയുള്ളൂ. ബാബയെ കണ്ട് നമസ്കരിച്ചു. യാത്രയെല്ലാം സുഖമായിരുന്നില്ലേ എന്നന്വേഷിച്ചു.

ഗുജറാത്തി ആശ്രമിൽ നിന്നും സ ഞ്ചിയെടുത്ത് അടുത്ത് തന്നെയുള്ള പു രാതനമായ ദണ്ഡി ആശ്രമത്തിലേക്കു നടന്നു

ദണ്ഡി ആശ്രമത്തിൽ

ഒരു വലിയ നടുമുറ്റത്തിനു ചുറ്റുംരണ്ടു നിലയിൽ ഉയർന്നുനിൽക്കുന്ന ഓടിട്ട പഴയ കെട്ടിടം.ഒരു ഭാഗത്തേക്കു നോക്കിയപ്പോൾ എപ്പോൾ വേണമെങ്കി ലും അത് തകർന്നു വീഴുമെന്നു തോന്നി. മുറ്റത്തുള്ള പൈപ്പിന്റെ ചുവട്ടിൽ നിന്ന് വസ്ത്രം അലക്കിക്കൊണ്ടിരുന്ന ബനിയനിട്ട ആളുടെ അടുത്തേക്ക് ഞങ്ങൾ ചെന്നു.
“ ഇവിടെയുള്ള മുഖ്യസ്വാമിയെ ഒന്നു കാണണമായിരുന്നു. ഗായത്രി പറഞ്ഞു.

“പറഞ്ഞോളു, ഞാൻ തന്നെയാണ്
മുഖ്യസ്വാമി.” അദ്ദേഹം ചിരിച്ചുകൊണ്ടു പറഞ്ഞു.
ഞങ്ങളാകെ ചമ്മിപ്പോയി. “ഞങ്ങൾക്ക് ഇന്നൊരു ദിവസം ഇവിടെ താമസിച്ചാൽ കൊള്ളാമായിരുന്നു.
“ എന്തിനാ ഒരു ദിവസമാക്കുന്നു ഒരാഴ്ച വേണമെങ്കിലും താമസിക്കാം. നിങ്ങൾക്കൊക്കെ താമസിക്കാൻ കൂടി വേണ്ടിയാണ് ഈ ആശ്രമമിവിടെ പണി തിട്ടുള്ളത്. അത്രയും പറഞ്ഞ് അദ്ദേഹം ഒരാളെ വിളിച്ച് ഇവർക്ക് മുറി ശരിയാക്കി ക്കൊടുക്കാൻ പറഞ്ഞു. ആൾ സ്വധർമ്മ ത്തിലേക്കു തിരിയുകയും ചെയ്തു.

എത്ര പുണ്യപുരുഷന്മാർ ഇവിടെ കഴിഞ്ഞിട്ടുണ്ടാവും. ഒരുകാലത്ത് ഇത് വലിയ പാഠശാലയായിരുന്നിരിക്കണം.വേദവേദാന്തങ്ങളുടെ ആഴങ്ങളിൽ മുങ്ങിത്തപ്പി മുത്തും പവിഴവും കണ്ടെടുത്ത് തൻെറ അടുത്തെത്തുന്ന ശിഷ്യന്മാരിലേക്ക് പകർന്നു കൊടുക്കാൻ കാരുണ്യം കാണിച്ച ഗുരുക്കന്മാരുടെ അദൃശ്യ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായ ഇടം തന്നെ.

വൈകിട്ടുള്ള സത്സംഗത്തിൽ പങ്കെ ടുത്തു. പത്തുപേർ ഉണ്ടായിരുന്നു. ഇത് ഭജനയും പൂജയും മാത്രം കൊണ്ട് തൃ പ്തിപ്പെടുന്നവരുടെ ഇടമല്ല. പ്രാർത്ഥ നയ്ക്കു ശേഷം ഒരാൾ ഞങ്ങൾ ഏതാശ്രമത്തിൽ നിന്നും വരുന്നെന്നും ഞങ്ങളുടെ സമ്പ്രദായമെന്തെന്നും ചോദിച്ചു.

നാരായണഗുരുകുലത്തിൽ നിന്നാണ് വരുന്നതെന്നും മനുഷ്യമനസ്സിനെ വിശാലതയിലേക്കു നയിക്കുന്നതെന്തും ഞങ്ങളുടെ സമ്പ്രദായത്തിൽപ്പെടുമെ ന്നും മറുപടി പറഞ്ഞപ്പോൾ അവർക്കതു രസിച്ചില്ല.
അദ്ദേഹം പറഞ്ഞു:”നിങ്ങൾ അദ്വൈതിയാണോ ദ്വൈതിയാണോ വിശിഷ്ടാദ്വൈതിയാണോ ” എന്നാണ് ചോദിച്ചത്.
“ വിഭാഗീയതയുണ്ടാക്കുന്ന ഒന്നിലും ഞങ്ങൾക്കു താൽപര്യമില്ല”.

“ബ്രഹ്മം, സത്യം , ജഗദ് മിഥ്യ എന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?
“ കൈ പൊള്ളിയാൽ അത് മിഥ്യയാ ണെന്ന് പറയാൻ കഴിയുമോ? പ്രകൃതിയെ നിഷേധാത്മകമായി വ്യാഖ്യാനിക്കുന്ന മിഥ്യാസങ്കല്പത്തിൽ ഞങ്ങൾ വിശ്വാസമില്ല. സദാ മാറിക്കൊണ്ടി രിക്കുന്ന ഈ പ്രപഞ്ചപ്രതിഭാസത്തിൽ മാറാതിരിക്കുന്ന ഒരു പൊരുളുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ആകാശത്തെ ചുംബിച്ചു നിൽക്കുന്ന ശിവലിംഗ പർവ്വ തത്തെ നോക്കി അതില്ലാത്തതാണെന്നും വെറും ഒരു തോന്നലാണെന്നും പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഞങ്ങൾ തയ്യാറല്ല”

എന്റെ വക്രമായ ഉത്തരം അദ്ദേഹത്തെ ശുണ്ഠിപിടിപ്പിച്ചു.നിങ്ങളോട്സംസാരിച്ചി
ട്ടു കാര്യമില്ലെന്നു പറഞ്ഞ് അയാൾ സംസാരം നിർത്തി.

ഞങ്ങൾ പറയുന്നതെല്ലാം ശാന്തമായി കേട്ടുകൊണ്ടിരുന്ന സ്വാമിജിയോട് അങ്ങയുടെ സമ്പ്രദായമെന്തെന്ന് ഞാൻ ചോദിച്ചു. എന്തെങ്കിലുംചോദിക്കണ
മെന്നല്ലോ എന്നു കരുതി വെറുതെ ചോ ദിച്ചതാണ്. രാവിലെ എഴുന്നേൽക്കും പ്രാഥമികകൃത്യങ്ങളെല്ലാം കഴിഞ്ഞാൽ എന്തെങ്കിലും കഴിക്കും. പിന്നെ ചുമ്മാനടക്കും. ഉച്ചയാവുമ്പോൾ വീണ്ടും ഭക്ഷണം കഴിക്കണമല്ലോ അടുക്കളയിൽ കയറി പാചകം ചെയ്യും. അലക്കും. വൈകുന്നേരം ചായ കുടിക്കും. രാത്രി എന്തെങ്കിലും കഴിക്കും. ഉറക്കം വരു മ്പോൾ ഉറങ്ങും. വീണ്ടുംനേരംവെളുക്കു
മ്പോൾ എഴുന്നേൽക്കും. ഇതാണ് എന്റെ സമ്പ്രദായം.

എല്ലാവരും ചിരിച്ചു. എനിക്കെന്തോ ചിരിക്കാൻ തോന്നിയില്ല. എന്റെ അഹങ്കാരത്തിന്മേലാണ് അദ്ദേഹത്തിന്റെ വാക്കു വന്നു പതിച്ചത്. ഞാൻ മൗനമായി ഇരുന്നു. ഉള്ളിലൊരു വിങ്ങൽ. ഞാൻ എന്നോടു തന്നെ ചോദിച്ചു. “എന്തിനാണ് നീ വിഷമിക്കുന്നത്. നീ പറഞ്ഞത് ശരിതന്നെയായിരുന്നല്ലോ നീ ഗുരുക്കന്മാരിൽ നിന്ന് കേട്ടു പഠിച്ചതല്ലെ പറഞ്ഞുള്ളു. അതിലെന്താ തെറ്റ്?”

അതിന് മറുപടിയെന്നോണം എന്നിലിരിക്കുന്ന വേറൊരാൾ പറഞ്ഞു. നീ അനുഭവിച്ചതല്ല. ഗുരുതുല്യരായ മനുഷ്യരുടെ മുമ്പിൽ വന്നിരുന്ന് പഠിച്ചതു പറയരുത്. ഹൃദയത്തിൽ നിന്ന് ഉണർന്നുവരാത്ത ചോദ്യങ്ങൾ ഉണ്ടാക്കി ചോദിക്കരുത്.”

ഞാൻ സ്വാമിജിയെ നോക്കി. അദ്ദേഹം സാരമില്ലെന്ന മട്ടിൽ തലയാട്ടി. ഇനി ഭക്ഷണം കഴിക്കാമെന്നു പറഞ്ഞ് എഴുന്നേറ്റു. കുറേ നേരം ആ വിങ്ങൽ തങ്ങിനിന്നു. വേദനയിൽ നിന്നാണ് വേദ മുണ്ടാകുന്നതെന്ന് ഗുരു പറഞ്ഞത് എത്ര സത്യമാണ്.

പിറ്റേന്ന് സ്വാമിജിയോട് യാത്രപറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണിൽ നോക്കി മനസ്സുകൊണ്ട് മാപ്പു പറഞ്ഞു. ചിരിച്ചുകൊണ്ട് അദ്ദേഹം തോളിൽ തട്ടി. ആശ്രമത്തിൽ നിന്നും പുറത്തിറങ്ങുമ്പോൾ എന്തോ ഒരു ഭാരം ഉള്ളിൽനിന്നും അലിഞ്ഞു പോയതു
പോലെയാണ് തോന്നിയത്.

ഭഗീരഥിക്കു കുറുകെ കെട്ടിയിട്ടുള്ള പാലത്തിനോടടുക്കാറായപ്പോൾ ഗുരു നിത്യയും കുറേ ശിഷ്യരും നടന്നുവരുന്നു. സൗമ്യമായ കാവി ജൂബായും മുണ്ടും. തലയിൽ അതേ തൊപ്പി, വെളുത്തു തടിച്ച ശരീരം. വെള്ളിനൂലുപോലുള്ള താടി, ഭൂമിയെ നോവിക്കാതുള്ള നടത്തം. കാലിൽ സോക്സും പിന്നെ ഗുരു ഇടാറുള്ള അതേ ചെരിപ്പും. ഒരു സ്വാമി യുടെ കയ്യിൽ പിടിച്ചാണ് നടക്കുന്നത്. കൂടെ ചെറുപ്പക്കാരായ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്. ഇടയ്ക്കിടയ്ക്ക് നിന്ന് ഗുരുവിന്റെ ആ വാക്കിങ്ങ് സ്റ്റിക്ക് ഗംഗയിലേക്കും ആകാശത്തേക്കും പിന്നെ പുൽച്ചെടിയിലേക്കും മറ്റും ചൂണ്ടി എന്തോ സംസാരിക്കുന്നു. ഇടയ്ക്കി ടയ്ക്ക് എന്തോ പറഞ്ഞ് ചിരിക്കുന്നു. കൂ ടെയുള്ളവരും പൊട്ടിച്ചിരിക്കുന്നു

ഞങ്ങൾ അവിടെ നിന്നു. അദ്ദേഹം നടന്നു നടന്നു ഞങ്ങളുടെ അടുത്തു വന്നു നിന്നു. ഞങ്ങൾ പൂർണ്ണഹൃദയത്തോടെ നമസ്കരിച്ചു. അത് ഞങ്ങൾക്ക് എവർ സ്മൈലിങ്ങ് അവധൂത് എന്ന പേരിൽ അറിയപ്പെടുന്ന ലക്ഷ്മൺദാസ്ജി അവധൂത് ആയിരുന്നില്ല.ഉത്തരഖണ്ഡിൽ ഇന്നു ജീവിച്ചിരിക്കുന്ന മഹാനായ യോഗിശ്രേഷ്ഠനായിരുന്നില്ല.
സ്നേഹത്തിന്റെ അമൃതൂട്ടി ഞങ്ങൾക്ക് ജീവിതത്തിന്റെ മനോഹാരിത തൊട്ടു കാണിച്ചുതന്ന നിത്യനായിരുന്നു.

ഞങ്ങളോടു കുശലം പറഞ്ഞ് അദ്ദേഹം വീണ്ടും നടന്നു. പൂക്കളോടും പുൽ കളോടും സംവദിക്കുന്ന, മഞ്ഞണിഞ്ഞ മലനിരകളെ നോക്കി തന്റെ ആഹ്ലാദം സഹജാതരുമായി പങ്കിടുന്ന നിത്യൻ സൗമ്യമായൊഴുകുന്ന തെന്നൽ പോലെ അകന്നു പോകുന്നതു നോക്കി ഞങ്ങൾ നിന്നു. ( ഹിമാലയം : യാത്രകളുടെ ഒരു പുസ്തകം )

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…