സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അമ്മയെ കാണുകയെന്നാൽ

ആഷ്ന ഷാജു കുറുങ്ങാട്ടിൽ

അമ്മയെ കാണുകയെന്നാൽ
വെള്ളംകയറിയ തോണിയെ കാണുന്നപോലെ എനിക്കു തോന്നാറുണ്ട്,
വെള്ളംകയറി നിറഞ്ഞാലും അവ നീന്തികൊണ്ടേയിരിക്കും

അമ്മ കരയുമ്പോൾ
എനിക്കാദ്യം തോന്നുക
മുറുകെ പിടിക്കാനാണ്,
കടത്തുകാരന്റെ മുറുകലുകൾപോലെ.

ദിശതെറ്റി ആരുമില്ലാതെ
ഉറവ നോക്കാതെ ഒഴുകുന്ന തോണിക്കും
അമ്മക്കും ഒരേ ഛായയാണ്.

കൈമുറിഞ്ഞു ചോരചീറ്റിയാലും
അപ്പന്റെ പഴയ കള്ളിമുണ്ട് കീറി കൈകെട്ടുന്ന അവളുടെ ഒറ്റവാക്കുണ്ട്
“പിന്നെ രണ്ടുരൂപക്ക്, ബാൻഡേജ്”

വെള്ളംനിറഞ്ഞു മുങ്ങുന്ന വള്ളത്തിൽ
കടത്തുകാരൻ മുണ്ടുവെക്കുമ്പോൾ ഒറ്റനിപ്പിന് ആ രണ്ടുരൂപ ജീവന്റെ ശ്വാസമാവും.

അടുപ്പിലെ തീ ഊതി ഊതി കത്തിക്കുമ്പോൾ
വിയർത്തോട്ടുന്ന നെറ്റിക്ക്
ഉപ്പുണ്ടോന്ന് ചോദിക്കുന്നപോലെ
ഓരോ തിരയും വള്ളത്തിനോട് ഉപ്പുണ്ടോന്ന് ചോദിക്കും.

വെള്ളം നിറഞ്ഞ് ശ്വാസംമുട്ടുമ്പോഴും
ശബ്ദമില്ലാതെ ഇരിപ്പിടങ്ങളെ ഭദ്രമാക്കുന്ന ആ വള്ളത്തിനും,
ഒടുവിലത്തെ കോശം എല്ലിനോട് ചേർന്നുനിൽക്കുന്നതുവരെ
മുലക്കണ്ണിന്റെ പശതീരുന്നതുവരെ
ഹൃദയത്തിന്റെ അവസാനയിടിപ്പിലും
ചേർത്തുനിർത്തുന്ന അമ്മക്കും
ഒരേ കരുതലാണ്

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(15)
സാഹിത്യം
(17)
സംസ്കാരം
(1)
സമകാലികം
(1)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(3)
ലേഖനം
(28)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(8)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(9)
ചെറുകഥ
(22)
ചിത്രകല
(4)
കവിത
(109)
കഥ
(21)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(12)
ആരോഗ്യം
(1)
ആത്മീയം
(4)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(21)
Editions

Related

രാജലക്ഷ്മി: കാലത്തെ അതിജീവിച്ച അക്ഷരങ്ങൾ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ വ്യത്യസ്തമായി ചിന്തിക്കുകയും ലളിതമായ ഭാഷയിൽ ജീവിതത്തിന്റെ ഭാവ തലങ്ങൾ ആവിഷ്കരിക്കുകയും ചെയ്ത സർഗധനയായ എഴുത്തുകാരിയായിരുന്നു രാജലക്ഷ്മി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി എന്നത്…

മാനറിസം

ഞാന്‍ കുറ്റാരോപിതനാണ്. ഞാന്‍ കൊലകള്‍ സ്വപ്‌നം കാണുന്നു. -സില്‍വിയ പ്ലാത്ത് ഇംഗ്ലീഷിലെ മാനര്‍ എന്ന വാക്കിന് മലയാളത്തില്‍ ആചാരം, സ്വഭാവം, പെരുമാറ്റം, ശീലം, രീതി, വിധം…

ചോരക്കുഞ്ഞിനെ കൊന്ന മേരിഫറാറിന്റെ കഥ

ഒന്ന് മേരിഫറാർ,ഏപ്രിലിൽ ജനിച്ചവൾ മൈനർ, സവിശേഷതകളൊന്നുമില്ലാത്തവൾ, വാതം പിടിച്ചവൾ, നാഥനില്ലാത്തവൾ, അന്നവരേയും കളങ്കമില്ലാത്തവൾ,ഈ വിധം കൊന്നുവത്രെ –ഒരു കുഞ്ഞിനെ.അവൾ പറയുന്നു:രണ്ടാം മാസമായപ്പോൾ തന്നെ നിലവറ മദ്യശാലയിലെ…