സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഭർത്താ

അനീഷ് ഹാറൂൺ റഷീദ്

ദൂരെ ദൂരെ നിന്നും ജോലി
കഴിഞ്ഞ് ക്ഷീണിതയായി
വീടിന്റെ
ഉമ്മറതെത്തിയപ്പോൾ
അയാൾ കാത്തുനില്പുണ്ടായിരുന്നു ,.

വന്നതും ബാഗും വാങ്ങി വെച്ച്
അയാൾ വിനീതയായ
ഭാര്യയെപ്പോലെ തൊട്ടടുത്തു
നിന്നു. ,

നെറ്റിയിൽ വിരലൊന്നമർത്തി
ഗൗരവത്തോടെ ഞാനിരിക്കവേ
അയാൾ ചായയുമായി
വന്നത്
ഒരു കവിൾ കുടിച്ചതിൻ
ശേഷം കടുപ്പം പോരാതെയുണ്ടായ
ദേഷ്യം നിരാലംബയായ
സ്തീയെപ്പോലെയയാൾ കണ്ടു .,

മുറിയിൽ പോയി സാരിയഴിക്കവേ അലമാരയിലടുക്കി വെച്ചിരുന്ന
നേറ്റി വസ്ത്രങ്ങൾ എടുത്തുവെച്ചു
അഴിച്ച വസ്ത്രങ്ങൾ അലക്കുവാനായ് തിടുക്കത്തിൽ എടുത്തു
കൊണ്ടുപോയപ്പോൾ ഞാനൊരു ഭർത്താവിനെപ്പോലെ
അയാളെയൊന്നു നോക്കി .,

വിശ്രമത്തിനിടയിൽ ടെലിവിഷനിൽ
കൗണ്ടർ പോയിന്റ് കണ്ടു കൊണ്ടിരിക്കേ അടുക്കളയിലെ അരവുയന്ത്രങ്ങളുടെ ശബ്ദമെന്നെ
അലോസരപ്പെടുത്തിയപ്പോൾ
അടുക്കളയുടെ പ്രവേശന വാതിൽ
കൊട്ടിയടച്ച
ഭർത്താവിന്റെ മനസ്സറിയുന്ന ഭാര്യയെപ്പോലെയായി
അയാൾ മാറി.,

അത്താഴത്തിനായ് അയാളുണ്ടാക്കിയ വിഭവങ്ങളുടെ ഓരോ കുറ്റങ്ങളും
പറഞ്ഞു പറഞ്ഞു ആഹാരം
കഴിച്ചതിനു ശേഷം ഉറക്കമുറിയിൽ
നിദ്രയിലേക്ക് പ്രവേശിക്കുമ്പോഴും
അയാൾ അടുക്കളയിൽ പാത്രങ്ങൾ
കഴുകുന്ന കലപില ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ,

പൊടുന്നനെ
കച്ചേരിപ്പടി കച്ചേരിപ്പടി
എന്നുറക്കേയുള്ള വിളി കേട്ട് ബസിൽ
നിന്നും ചാടിയിറങ്ങി
മറൈൻ ഡ്രൈവിലേക്ക്
പോകുന്ന ബസിൽ ഞാൻ
ഓടിക്കയറി….

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഒ എൻ വി - മലയാളകവിതയുടെ ഉപ്പ്

ഒ എൻ വി യുടെ കവിത പ്രധാനമായും മലയാളത്തിലെ കാൽപ്പനികതയുടെ അവസാനഘട്ടത്തിന്റെ സ്വഭാവമാണ് കാണിക്കുന്നത്. ആശാനിലും വിസി ബാലകൃഷ്ണപ്പണിക്കരിലും കാല്പനികത കുറേക്കൂടി മൗലികത ഉള്ളതായിരുന്നു. ചങ്ങമ്പുഴയിലേക്കു…

മോഹിനിയാട്ടത്തിന്റെ മാതൃസങ്കൽപ്പം

കലാമണ്ഡലംകല്യാണിക്കുട്ടിയമ്മ – വിടപറഞ്ഞ് ഇരുപത്തിനാലാണ്ട്. സ്മരണാഞ്‌ജലി🙏 പെൺകുട്ടികൾക്ക് വളരെയധികം നിയന്ത്രണം കൽപ്പിച്ചിരുന്ന കാലഘട്ടത്തിന്റെ സന്തതിയായിരുന്നു കല്യാണിക്കുട്ടിയമ്മ. ആട്ടവും പാട്ടുമെല്ലാം പെണ്ണുങ്ങൾക്ക് നിഷിദ്ധം എന്ന് വിശ്വസിക്കുകയും ആ…

രുചികളുടെ ഉത്സവം

ഭക്ഷണത്തിന്റെ രുചിയും മണവുമാണ് തുര്‍ക്കിയെപ്പറ്റിയുള്ള ഓര്‍മ്മകളില്‍ ഏറ്റവും തെളിഞ്ഞു നില്‍ക്കുന്നതെന്ന് അവിടം സന്ദര്‍ശിച്ച ആരും സംശയം കൂടാതെ പറയും. കബാബിന്റെയും ഉരുകിയ വെണ്ണയുടെയും കനലില്‍ ചുട്ടെടുക്കുന്ന…