സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ടെസ്സി തോമസ്

അനീഷ് PG ചാലക്കുടി

ടി ജെ തോമസിന്റെയും കുഞ്ഞമ്മയുടെയും ആറ് മക്കളിൽ നാലാമത്തെ മകളായി ടെസ്ലി തോമസ് 1963ൽ ജനിച്ചു.

അക്കൗണ്ടന്റായ പിതാവിൽ നിന്ന് ചെറുപ്പത്തിലേ പകർന്ന് കിട്ടിയതാണ് കണക്കിലെ താല്പര്യവും ശാസ്ത്രതാല്പര്യവും, SSLC വരെ ആലപ്പുഴ സെൻ്റ് ജോസഫ് സ്കൂളിലും തുടർന്ന് പ്രീഡിഗ്രി സെന്റ് ജോസഫ്

കോളേജിലും പഠിച്ചു. സ്കൂൾ കോളേജ് പഠനക്കാലത്ത് ട്രാക്കിലെന്നും ഒന്നാമതായിരുന്നു. ഹ്രസ്വദൂര ഓട്ടമത്സരങ്ങളിൽ ആയിരുന്നു മികവ് എവിടെയും ഒന്നാമതെത്താനുള്ള വാശിയും പരിശ്രമവുമായിരുന്നു ടെസ്റ്റിയുടെ വിജയത്തിൻ്റെ ഊർജ്ജം, സാധാരണ മലയാളം മീഡിയം സ്കൂളിൽ പഠിച്ച് വളർന്ന ടെസ്റ്റി അസാധാരണ നേട്ടങ്ങളിലേക്ക് കുതിച്ചത് ഇച്ചാശക്തി ഒന്നുകൊണ്ട് മാത്രമാണ്

തൃശൂർ എൻജിനീയറിംങ്ങ് കോളേജിൽ ബിടെക് അഡ്മിഷൻ ലഭിച്ചപ്പോൾ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. പിതാവ് അസുഖബാധിതനായി കിടപ്പിലായി, വീടും പറമ്പും പണയം വെച്ചിട്ടെങ്കിലും മകളെ എൻജീനീയർ ആക്കും എന്ന ടെസ്സിയുടെ അമ്മ കുഞ്ഞമ്മയുടെ തീരുമാനം തിരുത്തിയെഴുതിയത് ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രം, അമ്മ പകർന്ന് നല്കിയത് ആത്മവിശ്വാസവും വിജയത്തിനായി പൊരുതാനുള്ള ആർജവവുമാണെന്ന് ടെസ്ലി തോമസ് പറയാറുണ്ട്.

സ്കൂൾ പഠനകാലത്ത് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിലേക്ക് നടത്തിയ പഠനയാത്ര. ടെസ്സിയുടെ ജീവിതത്തിൽ വഴിത്തിരുവായി.

തൃശൂർ ഗവർമെന്റ്റ് എൻജനീയറിങ്ങ് കോളേജിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംങ്ങിൽ 3 ബിരുദവും. പുനെ ഡിഫൻസ് ഇൻസിറ്റ്റ്യൂട്ട് ഓഫ് അഡ്വാൻസ്റ്റ് ടെക്നോളജിയിൽ ബിരുദാനന്തര ബിരുദവും നേടി.

ഹൈദരാബാദിലെ INTU വിൽ നിന്ന് മിസൈൽ ഗൈഡൻസിൽ PHD നേടി.

1986 ൽ പുനെ AT യിൽ ഗൈഡഡ് അംഗമായി ചേർന്നു.

എം ടെക്ക് പൂർത്തിയാക്കിയ ശേഷം

ഡി ആർ ഡി ഒ യുടെഹൈദരാബാദ് ലാബിലേക്ക് അന്ന് ഡോ ഏ പി ജെ അബ്ദുൾ കലാം ആയിരുന്നു ഡിആർഡിഒ യുടെ ഡയറക്ടർ, അഞ്ച് വർഷം കലാം സാറിൻ കീഴിൽ പ്രവർത്തിക്കാൻ ഭാഗ്യം ലഭിച്ചു.

1988 മുതൽ അഗ്നി പ്രൊജക്ടിൻ്റെ ഭാഗമായി, അഗ്നി 1, 2, 3, 4,5 പ്രൊജക്ടുകൾക്ക് പിന്നിൽ പ്രവർത്തിച്ചതും ടെസ്സി ആയിരുന്നു.

അഗ്നി 3 ന്റെ പരാജയം ടെസ്സിക്ക് പൊള്ളിക്കുന്ന ഓർമ്മയാണ്. 3 സെക്കന്റ് വരെ അഗ്നി 3 കണക്കുകൂട്ടൽ തെറ്റാതെ കുതിച്ചു. ഒന്നാം ഘട്ടത്തിൻ്റെ അവസാന നിമിഷങ്ങളിലാണ് തകരാർ സംഭവിച്ചത്, തുടർന്ന് ഒരു മാസം തകരാർ കാരണ

കണ്ടെത്താനുള്ള കഠിന പരിശ്രമം മിസൈലിൻ്റെ യന്ത്രതകരാറല്ല. ബാഹ്യാന്തരീക്ഷവുമായുള്ള ഘർഷണം ആയിരുന്നു പ്രശ്നമെന്ന് ടെസ്സി കണ്ടെത്തി.

അഗ്നി 3 ന്റെ പരാജയ കാരണം കണ്ടെത്താൻ ടെസ്സി കാഴ്ചവെച്ച പ്രവർത്തന മികവാണ് അഗ്നി 4 പ്രൊജക്ട് ഡയറക്ടർ പദവിയിലേക്ക് അവരെ ഉയർത്തിയത് കലാം സാറാണ് നിയമിച്ചത്.(പിന്നിട് അഗ്നി, 5 ൻ്റെയും പ്രൊജക്ട് ഡയറക്ടറായി 2015ൽ) മിസൈൽ പദ്ധതിക നേതൃത്വം നല്കുന്ന ഭാരതത്തിലെ 1 ആദ്യ വനിത, അധികം വൈകാതെ ടെസ്സി ഡി ആർ ഡി 1 ഒ യുടെ ആയുധ പദ്ധതികളിൽ ഒരു വഴിത്തിരുവായി മാറി.

അഗ്നി 4 ചരിത്ര വിജയം

കോംപോസിറ്റ് റോക്കറ്റ് മോട്ടോർ ടെക്നോളജി ആദ്യമായി പരീക്ഷിച്ചു വിജയിച്ചമിസൈൽ 3500 മുതൽ 4000 KM വരെ ദൂരപരിധി, ശത്രുരാജ്യങ്ങളുടെ റഡാറി എളുപ്പം പതിയാതിരിക്കാനുള്ള സാങ്കേതിക മികവ്, ഖരഇന്ധനം ഉപയോഗിച്ച്
12/23 12:34 പി

(20) ബിനു ജോർജ് | ഫേസ്ബുക്ക്

പ്രവർത്തിക്കുന്ന ആണവശേഷിയുള്ള ലോകത്തിലെ ആദ്യ മിസൈൽ ആണ് ടെസ്റ്റി

തോമസ് വികസിപ്പിച്ചെടുത്ത (ตอนทา 4. (2011 (38)

റോഡ് മുബൈൽ ലോഞ്ചറിനു പകരം റയിൽ മൊബൈൽ ലോഞ്ചൽഉപയോഗിച്ചതിനാൽ അഗ്നി 4 ന്റെ പരിപാലനവും എളുപ്പമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ശേഷിയുള്ള ലോകത്തിലെ അഞ്ച് വൻശക്തികൾക്കൊപ്പം ഇന്ത്യയ്ക്കും ഇടം നേടി തന്ന് അഗ്നി നാല് ചരിത്രമായി.

ടെസ്റ്റിയുടെ നേതൃത്വത്തിൽ അഗ്‌നി അഞ്ചിൻ്റെ പരീക്ഷണവും ‘വിജയിച്ചതോടെ ബുദ്ധിയും യുക്തി യം പരിശ്രമശീലവുമുള്ള ആർക്കും ശാസ്ത്ര രംഗത്ത് വിജയിക്കാനാകുമെന്ന് ടെസ്സി തോമസ് തെളിയിച്ചു

നേവിയിൽ ഉദ്യോഗസ്ഥനായ സരോജ് കുമാറാണ് ടെസിയുടെ ഭർത്താവ്, മകൻ തേജസ്,

1991 000

ഡി ആർ ഡി ഒ ആദ്യമായി വികസിപ്പിച്ച ലൈറ്റ് കോബാറ്റ് എയർക്രാഫ്റ്റിന് മകന്റെ പേരായ തേജസ്സ് എന്ന പേര് നല്കി.

2009 ൽ ആണ് അഗ്നി മിസൈലുകളുടെ മേധാവിയായത്.

2014 മുതൽ 2018 വരെ തന്ത്രപരമായ മിസൈൽ സംവിധാനത്തിൻ്റെ വികസനത്തിന് നേതൃത്വം നല്കി,

2009 ലെ ഇന്ത്യാ ടുഡെ വ്യൂമൻ ആയി തിരഞ്ഞെടുക്കപ്പെട്ടു. ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അവാർഡ് ലഭിച്ചിട്ടുണ്ട്.

പത്മ പുരസ്കാരങ്ങൾക്കും ഭാരതത്തിൻ്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന നേടുന്നതിനും എന്തുകൊണ്ടും യോഗ്യതയുള്ള വിശിഷ്ട വനിതയാണ് ടെസ്സി തോമസ് സംസ്ഥാന സർക്കാർ ആണ് അവർക്ക് വേണ്ടി ശുപാർശ ചെയ്യേണ്ടത്, ഡോ സി എൻ എൻ റാവുവിന് വരെ ഭാരതരത്നം ലഭിച്ചു. റാവുവിനെക്കാളും എത്ര മേലെയാണ് ടെസ്ലി തോമസിൻ്റെ സ്ഥാനം, കേരളത്തിലേക്ക് ഇതുവരെ ഭാരതരത്നം എത്തിയിട്ടില്ല. ടെസ്റ്റി തോമസിലൂടെ ആ നേട്ടം കേരളം കൈവരിക്കുമെന്ന് പ്രതീക്ഷിക്കാം സംസ്ഥാന സർക്കാരാണ് അതിനു വേണ്ടി ശുപാർശ ചെയ്യേണ്ടത്. ടെസ്സി തോമസ് രാജ്യത്ത് അറിയപ്പെടുന്ന രാഷ്ട്രിയ നേതാക്കളിൽ ഒരാളല്ല.

ടെസ്സി തോമസ് രാജ്യത്ത് അറിയപ്പെടുന്ന സാഹിത്യകാരികളിൽ ഒരാളല്ല അവർ അറിയപ്പെടുന്ന ചലചിത്രകാരികളിൽ ഒരാളല്ല.. എന്നാൽ അവർ ഇന്ത്യയുടെ ഒരേയൊരു അഗ്നിപുത്രിയാണ്. അവർ ഇന്ത്യയുടെ ഒരേയൊരു മിസൈൽ വനിതയാണ്. ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്ന ഇന്ത്യയുടെ ഒരേയൊരു ടെസ്സി തോമസ്

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…