സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍

ശ്രദ്ധ ലതീഷ്

കത്തുന്ന നിലവിളക്കിന്റെ ശുദ്ധ ശോഭയില്‍ പച്ചവേഷം കൊണ്ടു കൃഷ്ണന്റെ ഭാവപകര്‍ച്ചകള്‍ ആടി തിമിര്‍ത്ത കഥകളി ആചാര്യന്‍ പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അരങ്ങൊഴിഞ്ഞു. ഏതു പാതിരകളിലും ഉണര്‍ന്നിരിക്കുന്ന ജാഗ്രതയാണ് ഒരു കഥകളി നടന്റെ സിദ്ധി എന്ന് പറയാറുണ്ട്. നടനവിസ്മയം കൊണ്ട് അരങ്ങിലും അണിയറയിലും ഈ മഹാനാടന്‍ തന്നിലെ സാത്ത്വിക രാജസ തമോ ഗുണങ്ങള്‍ ആളികത്തിച്ചു. വാക്കിലും നോക്കിലും നൂറ്റാഞ്ചാം വയസ്സിലും വാര്‍ദ്ധക്യത്തെ അതിജീവിച്ച ഗുരു കേരളം കണ്ട ഏറ്റവും നല്ല കഥകളി ആചാര്യന്‍ മാത്രമല്ല, മലബാറിന്റെ കലാപാരമ്പര്യത്തിന്റെ മുന്‍നിരപ്രവര്‍ത്തകരില്‍ ഒരാള്‍ കൂടിയാണ്. നാളെ മലബാറിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ ഒരു ഐക്കണാണ്.

മടന്‍കണ്ടി ചാത്തുകുട്ടി നായരുടെയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂണ്‍ 26 നു ജനച്ചു. നാലാം ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കെ വള്ളിത്തിരുമണം എന്ന നാടകത്തില്‍ തോഴിയായി വേഷമിട്ട് അരങ്ങിലെത്തിയ ഗുരു പിന്നീട് കഥകളി, ഭാരതനാട്യം, കേരളനടനം തുടങ്ങിയ നൃത്തനൃത്യങ്ങളിലെല്ലാം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു. പതിനഞ്ചാം വയസ്സില്‍ കിരാതത്തിലെ പാഞ്ചാലിലായി ആദ്യമായി കഥകളിയില്‍ അരങ്ങേറ്റം കുറിക്കുകയും കൃഷ്ണ കുചേല വേഷങ്ങളിലൂടെ ആസ്വാദക പ്രീതി നേടിയെടുത്തു.
കഥകളിയില്‍ കൃഷ്ണ വേഷത്തോട് പ്രീതി തോന്നിയ ഗുരു ദുര്യോധന വധം, കുചേല വൃത്തം, സന്താന ഗോപാലം, രുക്മിണീ സ്വയംവരം തുടങ്ങിയ കഥകളിയില്‍ കൃഷ്ണനായി വന്ന് അരങ്ങില്‍ അത്ഭുതം സൃഷ്ടിച്ചു. ഒരു ജീവിതം മുഴുവന്‍ കഥകളിയ്ക്കായി ഉഴിഞ്ഞുവെച്ച ആചാര്യന്‍ ‘മുഖം മൂടികള്‍’ എന്ന ചിത്രത്തില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.100 വയസ്സിനു ശേഷവും പല വേദികളിലും നിറഞ്ഞാടിയ ഗുരു ഉത്തര മലബാറിലെ കഥകളിയെ പുനരുജ്ജീവിപ്പിച്ച ഒരേ ഒരു നടനാണ്. കഥകളിയിലെ വടക്കന്‍ രീതിയായ കല്ലരിക്കോടന്‍ ചിട്ടയുടെ പ്രധാന പ്രചാരകനായി അദ്ദേഹം അറിയപ്പെടുന്നു.
പ്രധാന പ്രവര്‍ത്തനം: 1983 ഏപ്രില്‍ 23ന് ചേലിയയില്‍ കഥകളി വിദ്യാലയം സ്ഥാപിച്ചു. കണ്ണൂരിലും തലശ്ശേരിയിലുമായി ഭാരതീയ നാട്യ കലാലയവും, പൂക്കാട് കലാലയവും സ്ഥാപിച്ചു.
പ്രധാന ബഹുമതി: 2017ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.90 വര്‍ഷത്തോളം നീണ്ട കലാജീവിതത്തില്‍ കേരള കലാമണ്ഡലം പുരസ്‌കാരം, സംഗീത നാടക അക്കാദമി അവാര്‍ഡ്, കേരള നാട്യ കുലപതി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…