സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പുതുപുത്തൻപഴമ!

കീർത്തി എ ആർ

വേനലവധിയാണ്!
വിരുന്നുണ്ട് !

ക്ഷണികനേരത്തേക്കെന്ന കാല്പനികാപേക്ഷ ഒപ്പിട്ട് സീൽ ചെയ്തത് പരസ്പരം കാണിച്ചിരിക്കണം;

എപ്പഴോ കിട്ടിയ വെയിലത്ത് ഉണക്കിയ മധുര മാങ്ങകളെയൊക്കെ ഞാൻ സമ്മാനിച്ചിരിക്കണം!
ഏച്ച് നിൽക്കുന്ന കാലപോറലുകളിൽ പണ്ട് സൂക്ഷിച്ച മഴ കുടഞ്ഞിരിക്കണം!

നീറിയിട്ടുണ്ടാവണം;

ഞാൻ പക്ഷേ വിശ്വാസിയല്ലാതായിരിക്കുന്നെന്ന് തോന്നിയതായി നിങ്ങൾ അഭിപ്രായപ്പെട്ടു..

നാൾക്കു നാൾ കണ്ണുകളിലേക്ക് നോക്കി കോണുകളെ കൊല്ലാനുള്ള ചിലത് എൻ്റെ സ്നേഹം നിങ്ങൾക്ക് സമ്മാനിച്ചിരിക്കണം!

അടങ്ങുവാനുള്ള ത്വര ആർത്തിയോടെ ഞാൻ നോക്കി നിന്നു!

നല്ലത്!!

കടം വാങ്ങലുകൾക്ക് ചേലുണ്ട്!
മൂപ്പെത്താത്ത ഉച്ചയുറക്കത്തിൻ്റെ ചടവും വെടിപ്പുമുണ്ട്!

രക്ഷ മാത്രം നിനക്കും എനിക്കും അപ്രാപ്യമെന്ന് സൂചിപ്പിച്ച് ഇന്നലെ നമ്മൾ കൊണ്ട മഴയൊക്കെ മറന്നോ?

സ്വന്തം!
ഒപ്പ്!!

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…