സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അരുതിലേക്കൊതുങ്ങാതെ

ആതിര ഗോപാൽ

“നീയൊരു പെൺകുട്ടിയാണ്, അടങ്ങി ഒതുങ്ങി ജീവിക്കണം, അടുക്കളപ്പണിയൊക്കെ പഠിക്കണം ” ഈ വാചകങ്ങൾ കേൾക്കാതെ വളർന്ന പെൺകുട്ടികൾ ഇല്ലെന്നുതന്നെ പറയാം. പുരോഗതിയും ഉന്നമനവും ചർച്ച ചെയ്യുമ്പോൾതന്നെ പെണ്ണ് എന്നും പുരുഷൻറെ തണലിൽ കഴിയണമെന്ന് ചിന്തയുള്ള സമൂഹത്തിന്റെ ഭാഗമായാണ് നാം ജീവിക്കുന്നത്.
സ്ത്രീകൾക്ക്‌ സ്വാതന്ത്ര്യം ലഭിക്കേണ്ട അനേകം കാര്യങ്ങളുണ്ട്. വിദ്യാഭ്യാസം, ജോലി ,വരുമാനം, അഭിപ്രായ സ്വാതന്ത്ര്യം, ആരോഗ്യം ,സന്തോഷം,… എന്നിങ്ങനെ അടിസ്ഥാന പരമായ ആവശ്യങ്ങൾ.

പലപ്പോഴും സ്ത്രീകൾ തന്നെയാണ് സ്ത്രീയുടെ ശബ്ദത്തിന് വിലങ്ങായി നിൽക്കുന്നത്. ഒരു പരിധിവരെ നമ്മുടെ വീടുകളിൽ നിന്നാണ് അരുതായ്മകൾ ആരംഭിക്കുന്നത്, ഉച്ചത്തിൽ സംസാരിക്കരുത്, സന്ധ്യയ്ക്ക്‌ മുന്നേ വീട്ടിൽ വരണം, അന്യ പുരുഷൻമാരോട് മിണ്ടരുത്, ചൂളം വിളിക്കരുത്, തുടങ്ങി നിരവധി കാര്യങ്ങളിൽ വിലക്കേർപ്പെടുത്തുന്നു. ചെയ്യേണ്ടതിനേക്കാൾ ഏറെ ചെയ്യേണ്ടാത്തതിൻ്റെ കണക്ക് പുസ്തകമാണ് ഓരോ പെണ്ണും അഭിമുഖീകരിക്കുന്നത്. കളിപ്പാട്ടങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ ആരംഭിക്കുന്ന ഈ വേർതിരിവ് ഒരു പിടി ചാരമാകുന്നതുവരെ അനുഭവിക്കേണ്ടി വരുന്നുണ്ട്.
സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ഇന്ത്യയിൽ ഓരോ 20 മിനിറ്റിലും ഒരു സ്ത്രീ ലൈംഗിക അക്രമണത്തിന് വിധേയമാകുന്നു എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
യഥാർത്ഥത്തിൽ അവകാശങ്ങളെക്കാൾ സ്ത്രീയ്ക്ക് വേണ്ടത് ഉറപ്പുകളാണ്. താൻ സുരക്ഷിതയാണെന്ന ഉറപ്പ്, തൊഴിലിടങ്ങളിലെ സുരക്ഷിതത്വം, ലൈംഗികചുവയുള്ള നോട്ടങ്ങളിൽ നിന്നും മുക്തരാണെന്ന ഉറപ്പ്, പൊതു ഇടങ്ങളിൽ ഭയപ്പെടാതിരിക്കാനും, യാത്രകളിൽ തങ്ങൾക്കു നേരെ വരുന്ന കൈകളെ ഭയക്കാതിരിക്കാനുമുള്ള ഉറപ്പ് .

ഇത് നമ്മുടെ കൂടി ലോകമാണ്. തെറ്റ് കണ്ടാൽ എതിർക്കുക, അനീതിക്കെതിരെ ശബ്ദമുയർത്തുക, നിങ്ങൾക്ക് വേണ്ടി നിങ്ങള്‍ മാത്രമാണുള്ളത്. പെൺകുട്ടികൾക്ക് അടുക്കളപണിയല്ല പഠിപ്പി ക്കേണ്ടത് , അവരുടെ വ്യക്തിത്വം വളർത്തുക, തനിക്ക് താല്പര്യമില്ലാത്തതിനോട് അരുതെന്ന് പറയാൻ പഠിപ്പിക്കുക. മറ്റുള്ളവരുടെ ഇഷ്ടത്തിനു മാത്രം പ്രവർത്തിക്കാൻ ജനിച്ചവളല്ലെന്ന് ഓർമ്മിപ്പിക്കുക. അവളെയും അവനെയും ഒന്നായി കാണുക. അവരെ വളരാൻ വിടുക, ലോകത്തെ അറിയാനും വിടുക

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(20)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(3)
ലേഖനം
(30)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(126)
കഥ
(24)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(25)
Editions

Related

ലൂണ ലേയ്ക്ക് തുറന്നുവെച്ചൊരുപുസ്തകം .

ഒരു പകൽ മുഴുവനും ഒരാളെ മറ്റൊരാളുടെ കണ്ണാൽ അടുത്തുകാണുവാൻ,മിണ്ടുമ്പോൾ ….കണ്ണുകൊണ്ടു പരസ്പരം കേൾക്കുവാനാണവർ ലൂണാ ലേയ്ക്കിൽ എത്തിച്ചേർന്നത് . ഇന്നലെ വരെ അങ്ങനെയൊരു സ്ഥലമവർക്കു സ്വപ്നം…

സമയം

സമയം തീരുകയാണ് ; ഭൂമിയിലെ സമയം തീർന്നു തീർന്നു പോകുന്നു. നിമിഷങ്ങളായി നാഴികകളായി വിനാഴികകളായി ദിവസങ്ങൾ , ആഴ്ചകൾ, മാസങ്ങളായി വർഷങ്ങളായി സമയം തീർന്നു പോവുകയാണ്…

ഒറ്റമരം

നമുക്ക് ഈ പ്രണയതീരത്ത് വെറുതെയിരിക്കാം, കഥകൾ പറഞ്ഞ് കണ്ണിൽ നോക്കിയിരിക്കാം. വെയിലും മഴയും മഞ്ഞും കുളിരും നാം അറിയണമെന്നില്ല. ഋതുക്കൾ എത്ര മാറി വന്നാലും ഈ…