സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

12 മണിക്കൂർ, നട്ടത് 541,176 കണ്ടൽത്തൈകൾ


ഫാത്തിമ റംസി

താഹിർ ഖുറേഷിക്ക് ഒട്ടേറെ പേരുകളുണ്ടായിരുന്നു. കണ്ടാൽക്കാടുകളുടെ സംരക്ഷണത്തിനും പുനസ്ഥാപനത്തിനുമായി സമർപ്പിക്കപ്പെട്ട ജീവിതത്തെ പ്രതിഫലിപ്പിക്കും വിധമുള്ള പേരുകൾ. കണ്ടൽക്കാടുകളുടെ പിതാവ്, കണ്ടൽ മനുഷ്യൻ എന്നിങ്ങനെ നീളുന്നു ആ പേരുകൾ. ‘ആവാസ വ്യവസ്ഥകളെ പുനസ്ഥാപിക്കുക’ എന്ന സന്ദേശത്തോടെ ഈ വർഷത്തെ രാജ്യാന്തര പരിസ്ഥിതി ദിനാചരണത്തിന് ആതിഥേയത്വം വഹിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങുമ്പോൾ, കഴിഞ്ഞ വർഷം ഡിസംബറിൽ അന്തരിച്ച താഹിർ ഖുറേഷിയെ സ്മരിക്കാതിരിക്കാനാവില്ല. കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനായി ജീവിതം നീക്കിവച്ച നമ്മുടെ കല്ലേൻ പൊക്കുടനെ അനുസ്മരിപ്പിക്കുന്നതാണ് ഖുറേഷിയുടെ ജീവിതം. വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് ഇരുവരും സംരക്ഷണം നടപ്പാക്കിയതെങ്കിലും ‘പാക്കിസ്ഥാന്റെ കല്ലേൻ പൊക്കുടൻ’ എന്നു വിളിക്കാം താഹിർ ഖുറേഷിയെ..
1984ൽ പാകിസ്ഥാനിലെ തെക്കൻ ജില്ലയായ ഡാഡുവിൽ വച്ച് ഒരു കൊള്ള സംഘം ഖുറേഷിയെ പിടികൂടി. രണ്ടു ദിവസം തടവിൽ പാർപ്പിച്ചതിനു ശേഷം ഫോറസ്ററ് ഓഫീസർ ആണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ് മോചിപ്പിച്ചത്. ‌കൊള്ളക്കാർ പറഞ്ഞ കാരണം രസകരമായിരുന്നു: നിങ്ങൾ സംരക്ഷിക്കുന്ന മരങ്ങൾ ഞങ്ങൾക്ക് മികച്ച ഒളിത്താവളങ്ങൾ നൽകുന്നു! മരങ്ങൾ വെട്ടി മാറ്റുന്നത് പാപമായി കാണുന്നവരായിരുന്നു അവർ. മരങ്ങൾ പരിസ്ഥിതിയെ മികച്ചതാക്കാൻ സഹായിക്കുന്നു എന്നവർക്ക് ബോധ്യവുമുണ്ടായിരുന്നു. അതെന്തു തന്നെയായാലും താഹിർ ഖുറേഷിക്ക് കിട്ടിയ ‘സർട്ടിഫിക്കറ്റ്’ ആയിരുന്നു ആ കൊള്ളക്കാരുടെ വാക്കുകൾ.
താലിബാനും അമേരിക്കൻ സൈന്യവും തമ്മിൽ പതിറ്റാണ്ടു നീണ്ട യുദ്ധം കാരണം അഫ്ഗാനിസ്ഥാനൊപ്പം പാക്കിസ്ഥാനും കെടുതികൾ അനുഭവിച്ചിരുന്നു.
ഏഷ്യയിലെ മറ്റൊരു രാജ്യവും അത്ര വേഗത്തിൽ വനനശീകരണം നേരിട്ടിരുന്നില്ല. ഭൂവിസ്തൃതിയുടെ 2.2 ശതമാനത്തോളം വനമേഖലയായിരുന്ന പാകിസ്ഥാൻ 2010 ആയപ്പോേക്കും വനക്കുറവുള്ള രാജ്യമായി പ്രഖ്യാപിക്കപ്പെട്ടു. യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) കണക്കനുസരിച്ച് 1990നും 2010നും ഇടയിൽ പാകിസ്ഥാന് വർഷം ശരാശരി 42,000 ഹെക്ടർ വനം നഷ്ടമായി. ഇതെല്ലാം ഖുറേഷിയെ വനസംരക്ഷണത്തിനായി തന്റെ ജീവിതം തന്നെ മാറ്റിവെക്കാൻ പ്രചോദിപ്പിച്ചു.
സിന്ധിലെയും ബലൂചിസ്ഥാനിലെയും 30,000 ഹെക്ടറിലധികം കണ്ടൽ വനങ്ങളെ  പുനരധിവസിപ്പിച്ച അദ്ദേഹത്തിന് ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ‘ഹീറോ ഓഫ് മാംഗ്രൂവ്സ്’ എന്ന പദവി നൽകി ആദരിച്ചു. പാകിസ്ഥാനിന്റെ വിവിധ പ്രദേശങ്ങളിലായി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ 12 മണിക്കൂറിനുള്ളിൽ 541,176 കണ്ടൽത്തൈകൾ വച്ചു പിടിപ്പിച്ച് ഒരു ദിവസത്തിനുള്ളിൽ ഏറ്റവും കൂടുതൽ തൈകൾ നട്ടു പിടിപ്പിച്ചതിനുള്ള ഗിന്നസ് റെക്കോർഡിനും അദ്ദേഹം അർഹനായി. കഴിഞ്ഞ വർഷം ഡിസംബർ 29ന് 74–ാം വയസ്സിലാണ് അദ്ദേഹം അന്തരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

മഴ

ഇട മുറിയാതെ പെയ്യുന്ന മഴ ഇട മുറിയാതെ പെയ്യുന്ന മഴതണുപ്പ്, ചെറിയ കുളിര്ഇതെന്ത് മഴക്കലമാണ് ,ഒട്ടും തന്നെ മഴ യില്ല മഴയെ പഴിച്ചിട്ട് ആണോ അതോവെയിലിനു…

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…