സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഭൂമിയില്‍ വേണ്ടുവോളമുണ്ട്. എന്നാല്‍, കുറച്ചുപേരുടെ ആര്‍ത്തിക്ക് വേണ്ടത്രയില്ല

Report -ശ്രദ്ധ സി ലതീഷ്

ലണ്ടനിലെ ക്രാന്‍ഫീല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് സോയില്‍ വാട്ടര്‍ എന്‍ജിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയ സി.എം. സുശാന്ത് കോഴിക്കാട് ജലവികസനവിനിയോഗ കേന്ദ്രത്തിലെ ( C.W.R.D.M ) ലെ ശാസ്ത്രജ്ഞനാണ്. ജലപഠനം ഒരു നിമിത്തം പോലെ സ്വീകാര്യമായി തീര്‍ന്നെന്ന് വിശ്വസിക്കുന്ന സയന്റിസ്റ്റ് സുശാന്ത് പാരിസ്ഥിതിക വാദത്തിന്റെ വെറും വാദങ്ങളില്‍ നിന്ന് വ്യത്യസ്തനാണ്. കേരളീയ ജീവിതത്തിന് ഏറ്റവും പ്രായോഗികമായ നിലപാട് വേണമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഈ ശാസ്ത്രജ്ഞന്‍ പരീക്ഷണശാലയിലെ നിരീക്ഷണത്തിലുപരി, വ്യത്യസ്തങ്ങളായ രണ്ട് പ്രൊജക്ടിന്റെ പ്രായോഗപ്രവര്‍ത്തനങ്ങളില്‍ സജീവസാന്നിദ്ധ്യമായിരുന്നു.

അതില്‍ ആദ്യത്തേത് ഡബ്ലു. എസ്. ആറ്റ്കിന്‍സ് ( W.S. Atkins ) യുറോപ്യന്‍ യൂനിയന്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഫണ്ടിന്റെ ഭാഗമായ മൈനര്‍ ഇറിഗേഷന്‍ പ്രൊജക്ടായിരുന്നു. 1993-94 കാലഘട്ടത്തില്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി വളരെയധികം അദ്ദേഹം മുന്നോട്ടുപോയി. 1997 ല്‍ അട്ടപ്പാടിയില്‍ തുടക്കം കുറിച്ചു ഏരിയാ ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ പ്രായോക്താക്കളില്‍ പ്രധാനിയാണ്. രണ്ടാമത്തേത് 2000 ത്തില്‍ ലക്ഷദ്വീപില്‍ കുടിവെള്ളപ്രശ്‌നം പരിഹരിക്കാന്‍ വേണ്ടി ആരംഭിച്ച ലക്ഷദ്വീപ് അയര്‍ലന്റ് വാട്ടര്‍ മാനേജ്‌മെന്റ് പ്രൊജക്റ്റാണ്. ഫെറോസിമന്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ജലടാങ്കുകള്‍ ഈ പ്രൊജക്റ്റിന്റെ ഭാഗമായി ലക്ഷദ്വീപില്‍ വികസിപ്പിച്ചെടുത്തു. ഇത് പിന്നീട് ഒരു നാടിന്റെ സമ്യദ്ധിയായിവളര്‍ന്നു. തുടര്‍ന്ന് 2001 മുതല്‍ 2004 വരെ മസ്‌ക്കറ്റിലെ Shell Oil പ്രൊജക്റ്റിന്റെ ഭാഗമായി പാരിസ്ഥിതിക
പ്രശ്‌നങ്ങള്‍ പഠിച്ച് വിലയിരുത്തുന്ന അഡൈ്വസറായി മാറി. ഇങ്ങനെ തികച്ചും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച ഒരാളാണ് സുശാന്ത്.

ഇന്ത്യയിലെ ജലക്ഷാമത്തിന്റെ പ്രധാനപ്രശ്‌നം പരിസ്ഥിതി മലിനീകരണമത്രെ. വാഹനങ്ങളുടെ വര്‍ദ്ധനവ്, ജീവിതനിലവാരത്തിലെ ഉയര്‍ച്ച, ജനസംഖ്യാവര്‍ദ്ധനവ്, ജലോപയോഗത്തില്‍ വരുന്ന വ്യത്യാസങ്ങള്‍- ഇന്ത്യയില്‍ ഒരാള്‍ക്ക് ഒരു ദിവസം എല്ലാ ആവശ്യങ്ങള്‍ക്കുമായി ശരാശരി 1200 ലിറ്റര്‍ വെള്ളം ആവശ്യമത്രെ. അതേസമയം അമേരിക്കയില്‍ ഒരാള്‍ക്ക് 10000 ലിറ്റര്‍ ആവശ്യമായി വരുന്നു. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ജീവിതനിലവാരം കൂടുന്നതിനനുസരിച്ച് ജലോപയോഗം കൂടുന്നു ഉഗാണ്ടാ, എത്യോപ്പ്യ എന്നീ ദരിദ്രരാജ്യങ്ങളില്‍ ജലോപയോഗം താരതമ്യേന കുറവത്രെ. മനുഷ്യാദ്ധ്വാനം കുറയുന്നത് കൊണ്ടും ഈ വ്യത്യാസം വരാമെന്ന് ചൂണ്ടിക്കാണിക്കുന്നു. കേരളത്തിലും ഈ പ്രശ്‌നങ്ങളുണ്ടത്രെ. ജലം അധികമാണെന്ന ധാരണ തിരുത്തണം. ജലം ഉപയോഗിക്കുന്നതില്‍ പൊതുവായ ചില നിയന്ത്രണങ്ങള്‍ പാലിക്കണം. തമിഴ്‌നാട്ടിലും മറ്റും കാര്‍ഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജലം വെറുതെ ഉപയോഗിച്ച് നശിപ്പിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തുന്നു. കൊമേഴ്ഷ്യല്‍ പര്‍പ്പസിനായി ഉപയോഗിക്കുന്ന ജലത്തിന് വില നിശ്ചയിക്കണമെന്നും അവ നിയന്തണവിധേയമാവണമെന്നും ആവശ്യപ്പെടുന്നു.

ശാസ്ത്രത്തിന്റെ വികസിതരൂപങ്ങള്‍ അംഗീകരിക്കുന്നതോടൊപ്പം വരാവുന്ന ഭയാനകതയെ ശാസ്ത്രത്തിന്റെ പുതിയ രൂപങ്ങള്‍ പരിഹരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. Tech- nology യുടെ പ്രത്യേകതകള്‍ മനുഷ്യനെ അതിജീവിക്കാന്‍ പ്രാപ്തനാക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

കേരളത്തിന്റെ ജലക്ഷാമത്തെക്കുറിച്ചും ഭൂപ്രകൃതിയുടെ പ്രത്യകതകളെക്കുറിച്ചും വ്യക്തമായ ഒരു രൂപരേഖയുണ്ട്. 3000 മില്ലീമീറ്റര്‍ വാര്‍ഷികമഴ കിട്ടുന്ന കേരളത്തില്‍ എന്തുകൊണ്ട് ഇത്രമാത്രം ജലക്ഷാമം അനുഭവപ്പെടുന്നു എന്ന ചോദ്യം നാം നേരിടാറണ്ടു. കേരളത്തിന്റെ ഭൂപ്രകൃതിയില്‍ ജലം ശേഖരിച്ച് നിര്‍ത്താനുള്ള സാധ്യതകള്‍ നന്നേ കുറവാണത്രേ. നീളവും വീതിയും കുറഞ്ഞ നദികളും തോടുകളും കേരളത്തിന്റെ പ്രത്യേകതയാണ്. ചെങ്കുത്തായ ഭൂപ്രകൃതിയും ചതുപ്പുനിലങ്ങളും കേരള ത്തിന്റെ സാധ്യതകള്‍ക്ക് തടസ്സം നില്‍ക്കുന്നതായി സൂചിപ്പിക്കുന്നു. മറ്റൊന്ന്, നമ്മുടെ ഭൂഗര്‍ഭജലസമ്പത്തിനെ സംരക്ഷിക്കാന്‍ പറ്റാതെ വരുന്നു എന്നതാണ്. ഭൂഗര്‍ഭജലസമ്പത്തിനെ നിലനിര്‍ത്തുന്നതില്‍ കാടുകള്‍ക്ക് വലിയ പങ്കുണ്ടു. എന്നാല്‍ നമുക്ക് നമ്മുടെ വനഭൂമി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. വനഭൂമി നഷ്ടപ്പെടുത്തി നാം ചെയ്തുവരുന്ന കൃഷി സമ്പ്രദായങ്ങള്‍ പ്രായോഗിമല്ലത്രെ.

കാടുകള്‍ ജലം മണ്ണില്‍ സ്റ്റാര്‍ ചെയ്യുവാനുള്ള സ്രോതസ്സായി വര്‍ത്തിക്കുന്നു. നാം അത് നശിപ്പിച്ചാണ് നമ്മുടെ പദ്ധതികള്‍ക്ക് രൂപം കൊടുക്കുന്നത്. വലിയ ഡാമുകളേക്കാള്‍ കേരളത്തിന് കൂടുതല്‍ ഫലപ്രദം വനവത്ക്കരണമത്രെ. എന്നാല്‍ വലുതും ചെറുതുമായ ജലസംഭരണികള്‍ കേരളത്തിന് ആവശ്യവുമാണ്്. ഭൂഗര്‍ഭജല സമ്പത്തുകൊണ്ട് മാത്രമേ ജലക്ഷാമത്തെ പരിഹരിക്കാന്‍ കഴിയു. കാരണം, ഉപരിതലത്തില്‍ മുപ്പതും നാല്‍പ്പതും കിലോ മീറ്റര്‍ വെള്ളമൊഴുകുമ്പോള്‍ ഭൂഗര്‍ഭജലം രണ്ടും മൂന്നും മീറ്റര്‍ മാത്രമേ ഒഴുകു. അതുകൊണ്ട് ഭൂഗര്‍ഭജലസമ്പത്തിനെ നിലനിര്‍ത്തുന്ന തോടുകളും കുളങ്ങളും ആവശ്യമാണ്്.

കേരളത്തെ സംബന്ധിച്ചിടത്താളം ജനസാന്ദ്രത കൂടുതലുള്ളതുകൊണ്ട് സംഭവിക്കുന്ന വിപത്തുകളാണ് ഏറ്റവും വലുത്, നാം നമ്മുടെ കുളങ്ങളും തോടുകളും വയലുകളും നികത്തി വാസകേന്ദ്രങ്ങളും കെട്ടിടങ്ങളും കൊണ്ടുനിറയ്ക്കുന്നു. വറ്റിവരണ്ട നദികള്‍, കിണറുകള്‍, കാലാവസ്ഥാവ്യതിയാനങ്ങള്‍, പരിസ്ഥിതി മലിനീകരണം, ശുദ്ധജല ദൗര്‍ലഭ്യം എല്ലാം ഇതുമൂലമുണ്ടാകുന്നു. ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടുനില്‍ക്കുന്ന ഘടകങ്ങളത്രെ.

ശാസ്ത്രജ്ഞനായ സി.എം സുശാന്ത് പറഞ്ഞുനിറുത്തുമ്പോള്‍ ഗാന്ധിജിയുടെ ഒരാപ്തവാക്യം നമുക്കോര്‍ക്കാം ‘ ഭൂമിയില്‍ വേണ്ടുവോളമുണ്ട്. എന്നാല്‍, കുറച്ചുപേരുടെ ആര്‍ത്തിക്ക് വേണ്ടത്രയില്ല.

ഭൂമിയുടെ പാരിസ്ഥിതിക ഘടനയെ ആകെ അപകടത്തിലാക്കുന്ന വലിയൊരു പ്രശ്‌നമാണ് ജലക്ഷാമം. ലോകത്തിലെ വലിയ പാരിസ്ഥിതിക പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും സത്യാന്വേഷികളും ഹൃദയ വേദനയോടെ ഈ വിപത്ത് മുന്നില്‍ കാണുന്നു. ഗ്ലോബല്‍ വാമിംഗിനെ ക്കുറിച്ച് ( global warming ) നമ്മുടെ ശാസ്ത്രലോകം അവതരിപ്പിച്ച കണക്കുകള്‍ ശരിയാണെങ്കില്‍ ഒരു തുള്ളി വെള്ളം പോലും ഇനി പാഴാക്കിക്കൂടെന്ന സത്യം വെളിപ്പെടുന്നു.

നാളെ മനുഷ്യന്‍ നനച്ചു തുടച്ച് കുളിക്കേണ്ടുന്ന ഗതി വരുമോ എന്ന് ആശങ്കപ്പെടേണ്ട സമയമാണിത്. നമ്മുടെ നില നില്‍പ്പിനെതന്നെ ബാധിക്കാന്‍ പോകുന്ന ഈ വിപ ത്തിന്റെ പരിഹാരം ചെറിയ തോതിലെങ്കിലും നാം ഒരോരുത്തരിലുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…