സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യുദ്ധപാഠം

ആകാംക്ഷ

ഗാസയിൽ നിന്നും കേൾക്കുന്ന
നിലവിളികൾ
കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും മാത്രമല്ല, പകലന്തിയോളം പണിയെടുത്ത് മക്കളെ പോറ്റുന്ന പിതാക്കളുടെയും സഹോദരങ്ങളുടേതുമാണ്. വെള്ളവും വെളിച്ചവും ഭക്ഷണവും കിടപ്പാടവും നഷ്ടപ്പെട്ടു അലഞ്ഞു തിരിയുന്ന മനുഷ്യരുടെ ദീനരോദനം ഓരോ നഗരവീഥികളിലും കേൾക്കാവുന്നത ത്രേ.ആശുപത്രി കെട്ടിടങ്ങളിൽ വരെ മിസൈൽ ആക്രമണം നടത്തി നശിപ്പിക്കുന്ന അതിക്രൂരമായ കാഴ്ചകൾ കൊണ്ട് ലോകമനസാക്ഷിയെ ഞെട്ടിക്കുകയാണ് ഇസ്രയേൽ.
ഗാസയുടെ അതിർത്തിയിലൂടെ ഇസ്രയേലിൽ നുഴഞ്ഞു കയറി ഹമാസ് ഭീകരർ നടത്തിയ അറുംകൊലകൾക്ക് ഇസ്രയേൽ നൽകുന്ന തിരിച്ചടിയാണ് ഒരു വൻ യുദ്ധമുണ്ടാക്കിയിരിക്കുന്നത്.
ഇസ്രയേൽ ഹമാസ് പോരാട്ടങ്ങൾക്ക്
വലിയ ചരിത്രമുണ്ടെങ്കിലും ഈ ആൾനാശം വിതച്ചുകൊണ്ടു ചില യൂറോപ്യൻ രാജ്യങ്ങളുടെ സമ്മതത്തോടെ ഇസ്രയേൽ നടത്തുന്ന ഈ വൻ കുരുതി യഥാർത്ഥത്തിൽ മത-വംശ വിദ്വേഷത്തിന്റെ തുറന്ന അധ്യായമാണ്.
ലോക രാജ്യങ്ങളുടെ കണ്ണിൽ ഒരിക്കലും ചെറുതാവാനാഗ്രഹിക്കാത്ത ഒരു രാജ്യമെന്ന നിലയിൽ ഇസ്രയേൽ നടത്തുന്ന വലിയ വിനാശത്തെ കണ്ണടച്ചിരുന്നു അംഗീകരിക്കുകയാണ് ചില രാഷ്ട്രങ്ങൾ. അതിനിടയിൽ
ഇസ്രയേലിലും ഗാസയിലും വഴിമുട്ടി പോകുന്ന ജീവിതങ്ങൾക്ക് ആശ്വാസമേകുന്ന വലിയ വാർത്തകൾ നാം കേട്ടു കൊണ്ടിരിക്കുന്നു.ഇത് പുതിയതൊന്നുമല്ല. സ്വന്തം രാജ്യത്ത് കിടപ്പാടം പോലും നഷ്ടപ്പെട്ടു ലക്ഷക്കണക്കിന് മനുഷ്യർ അഭയാർത്ഥികളായി അലയുന്ന ഒരു രാജ്യത്തിന്റെ മനസാക്ഷിയിലേക്ക് നീളുന്ന സഹായഹസ്തങ്ങൾ എത്രവലുതെങ്കിലും പരിമിതപ്പെട്ടതാണ്.അവരെ തൃപ്തിപ്പെടുത്താൻ നമുക്കാവില്ല.
സഹായങ്ങൾ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. ഉണ്ടാവട്ടെ. എന്നാൽ
ആയിരക്കണക്കിന് കുഞ്ഞുങ്ങളും അമ്മമാരും ചത്തൊടുങ്ങി കൊണ്ടിരിക്കുന്ന യുദ്ധഭീകരതയുടെ ശ്മശാനഭൂവിൽ ഇന്ന് നാം ശ്രവിക്കുന്ന നിലവിളികൾ ഗാസയുടെയോ ഇസ്രയേലിന്റെയോ നിലവിളിയായി മാത്രം കണ്ടുകൂടാ , അത് മനുഷ്യ വംശത്തിന്റെ നിലവിളിയായികാണേണ്ടിയിരിക്കുന്നു.
ഓരോ കുഞ്ഞിന്റെ നിലവിളിയും നമ്മുടെ വീട്ടിലെ, അയൽവീട്ടിലെ കുഞ്ഞിന്റെ നിലവിളിയായി തിരിച്ചറിയാൻ കഴിയുന്നിടത്താണ് മനുഷ്യനുണ്ടാവുന്നത്. മനുഷ്യത്വമുണ്ടാവുന്നത്.
എന്നാൽ,ഗാസയിൽ എന്താണ് സംഭവിക്കുന്നത് ?
ജർമ്മനിയിൽ ഹിറ്റ്ലർ എന്താണോ ചെയ്തത് അതാണ് ഗാസയിൽ ഇസ്രയേൽ ഭരണാധികാരികൾ ചെയ്യുന്നത്. ഗാസയെ പരിപൂർണമായി നശിപ്പിച്ച് എന്നന്നേക്കുമായി ശത്രു സംഹാരം നടത്തുക.അതങ്ങീകരിക്കുന്ന രാഷ്ട്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. യുദ്ധത്തിൽ ചേരിതിരിഞ്ഞു നിൽക്കുന്ന രാഷ്‌ട്രങ്ങൾക്കെല്ലാം ഈ കുരുതിയിൽ പ്രധാന പങ്കുണ്ട്. ബ്രിട്ടനും അമേരിക്കയും ഫ്രാൻസും ഇസ്രയേലിന് അനുകൂലമായി പ്രത്യക്ഷത്തിൽ ഇടപ്പെടുന്ന യൂറോപ്യൻ ശക്തികളാണ്. എതിർ ചേരിയിൽ വന്നിരിക്കുന്നത് ഇറാൻ ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളും. ഇന്ത്യയും ചൈനയുമടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുടെ സമീപനങ്ങളും ഏതാണ്ട് ഇസ്രയേലിന് അനുകൂലമാണ്.

യുദ്ധഭീകരതയ്ക്ക് ഒരു നിയമവും ബാധകമല്ലെന്ന് തെളിയിക്കുന്നതാണ് ലോകത്തെ യുദ്ധം ചരിത്രം.
എല്ലാ തിന്മകളെയും പോറ്റി വളർത്തുന്ന സാമൂഹ്യ മനോഭാവം അതിന്റെ പുറകിലുണ്ട്.പരസ്പരം ഹിംസ ചെയ്യുന്ന, വിശ്വാസികളുടെ ആദർശമാണ് അതിന് വളക്കൂറാവുന്നത്.കേരളത്തിൽ വിശ്വാസത്തിന്റെ പേരിൽ കളമശ്ശേരിയിൽ പ്രത്യക്ഷപ്പെട്ട മാർട്ടിൻ എന്ന് കൊലയാളിയും ഗാസയിൽ ഇസ്രയേൽ നടത്തുന്ന അറുംകൊലയും തമ്മിൽ തത്വത്തിൽ ഒരേ മനോഭാവത്തിന്റെ ശിഥിലതകൊണ്ടു രൂപപ്പെടുന്നതാണ്. രണ്ടിലും അടിസ്ഥാനപ്രശ്നം മതസ്ഥാപനങ്ങളുടെ ആശ്രിതത്വമാണ്.

ഭൂമുഖത്ത് മനുഷ്യന്റെ ലോകം കൂടുതൽ കൂടുതൽ വിഭാഗീയവത്ക്കരിക്ക
പ്പെട്ടുകൊണ്ടിരിക്കുന്നു. മത,വർഗ, വർണ്ണ ചേരികൾ മനുഷ്യ വംശത്തിലുണ്ടാക്കുന്ന വിള്ളലുകൾ വലുതാണ്. മത, വർഗ, വർണ്ണ, സാമ്പത്തിക ചേരികൾക്കപ്പുറം ജീവിതത്തെ പുനസ്ഥാപിക്കുന്ന വല്ല അത്ഭുതങ്ങൾക്കും മാത്രമേ ഇനി ലോകത്ത് സമാധാനം പുലർത്താനാവു.

ലോകത്ത് ഡിസിപ്ലിൻ എന്ന ഒന്നില്ലെന്നും ഏത് സമയത്തും തകർന്നു പോകുന്ന വ്യവസ്ഥ മാത്രമാണ് നമ്മുടെ അടക്കമെന്നും ഇക്കാലമത്രയും ലോകത്തുണ്ടായ യുദ്ധ ചരിത്രം സൂചിപ്പിക്കുന്നു. രണ്ടു നൂറ്റാണ്ടിനുള്ളിൽ ലോകചരിത്രത്തിൽ യുദ്ധം കൊണ്ടു മൃതപ്പെട്ടവരിൽ ഒരു രണ്ടു ശതമാനം പോലും അതിന് കാരണക്കാരായവരല്ല മരിച്ചത്. നിരപരാധികളാണ്,കുഞ്ഞുങ്ങളാണ്, അമ്മമാരാണ്,സാധാരണക്കാരാണ്.
2023 ഒക്ടോബർ ഏഴിന് തുടങ്ങി 25 ദിവസത്തിനുള്ളിൽ ഇസ്രയേൽ -ഹമാസ് യുദ്ധത്തിൽ ഗാസയിലെ 8796 പലസ്തീൻ കാർ മരിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. അതിൽ 3648 കുട്ടികളും 2290 സ്ത്രീകളുമുൾപ്പെടുന്നു.ഒരു സമാധാന സംഘടനകൾക്കും ഈ കുരുതിയെ അപലപിക്കാനല്ലാതെ, തടയാനായില്ല. ലോകം ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന ഐക്യരാഷ്ട്ര സഭയുടെ അധികാരങ്ങൾക്കുവരെ ഇവിടെ പരിമിതിയുണ്ടാവുന്നു.
യുദ്ധചരിത്രത്തിൽ പാഠങ്ങളില്ല, ആവർത്തനങ്ങളെയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…