സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യുദ്ധവും സമാധാനവും

സി ലതീഷ് കുമാർ

മനുഷ്യ ജന്മത്തിന്റെ സഫലതയെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന എല്ലാ മതങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തത്വശാസ്ത്ര ങ്ങളും തോറ്റു പോവുന്ന ഒരു കാലമാണിത്. കാരുണ്യ പ്രസ്ഥാനങ്ങളുടേയും വിപ്ലവപ്രസ്ഥാ നങ്ങളുടെയും അസ്തിത്വത്തെപോലും വിനാശകരമായ ഒരു വഴിയിലേക്ക് തിരിച്ചു വിടത്തക്ക വിധത്തിൽ മനുഷ്യന്റെ ബോധ മനസ്സിനെ വിദഗ്ധമായി നിർവചിക്കുന്ന ചില പ്രവണതകൾ ഇന്ന് ലോകത്തുണ്ട്.

എന്താണിതിന് കാരണം? ഉത്തരം ചെ റുതും വലുതുമായ അർഥത്തിൽ നമ്മുടെ മാധ്യമങ്ങളും ബുദ്ധിജീവികളും പലപ്പോഴായി പറഞ്ഞതും പറഞ്ഞുകൊണ്ടിരിക്കുന്നതുമാണ്. രാഷ്ട്രീയമാണ്. മതമാണ്, സാമ്പത്തികമാണ്. ജാതിയും വർണ്ണവും ഭാഷയും വിശ്വാസരാഹിത്യവുമാണ്. ഫ്യൂഡലിസവും കാപ്പിറ്റലിസവുമാണ്. കമ്യൂണിസവും ഗാന്ധിസവും ആത്മീയ വാദവുമാണ്. ശാസ്ത്രവും ഫിലോസഫിയുമാണ്. ഇവയ്ക്കൊക്കെ അനുകൂലവും പ്രതികൂലവുമായ തെളിവുകൾ നിരത്തുന്നത് ശീലമാ യിക്കഴിഞ്ഞിരിക്കുന്നു.

എന്നാൽ ഇതൊന്നുമല്ല, എല്ലാത്തിനും കാരണക്കാരൻ ഞാനാണ്’ എന്ന് ഒരാൾ പതുക്കെ മൊഴിയുമ്പോൾ അയാളെ നാം എന്തു വിളിക്കും. അരാഷ്ട്രീയവാദി, അയാൾക്ക് അല്പം സുഖമില്ല, പറയുന്നതൊന്നും കാര്യമാക്കേണ്ട’ നമ്മുടെ നിർവ്വചനങ്ങൾ തീർന്നു.

അതേസമയം ഒരതിജീവനത്തിന്റെ പ്രത്യ യശാസ്ത്രം സംവിധാനം ചെയ്യുന്നതിൽ നമ്മുടെ ലോകം പരാജയപ്പെട്ടു. കാരണം മനുഷ്യൻ ഏറ്റവും വലിയ വിഭാഗീയനും വ്യക്തി സത്തയുടെ ഓരോ ദർശനവുമാണ്.

ഈ വ്യാഖ്യാനങ്ങൾക്ക് ഫലം ലഭിച്ചോ? ഇല്ല. എന്നാൽ ജോലി ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും എല്ലാ വൈകുന്നേരങ്ങളിലും ഒന്നു നടക്കാനിറങ്ങുമ്പോഴും അസ്വാസ്ഥ്യ ങ്ങളെ വലിയ നിലയിൽ മറച്ചു വെച്ച് നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തി നെക്കുറിച്ച് പറഞ്ഞു തുടങ്ങുന്നു. സ്നേഹത്തിന്റെയും സഹതാപത്തി ന്റെയും ഗണിതമുള്ള മനോഹരമായ വാക്കുകൾ. അവ എത്ര സമർഥമായി പ്രയോഗിക്കുന്നു. ആതിഥ്യ മര്യാദ പോലെ അതും നമുക്കൊരു ശീലമാണ്.

ഒരു ദിവസത്തിന്റെ അവസാനത്തിൽ തന്റെ കിടപ്പറയിൽ ഉറക്കത്തി നുമുമ്പുള്ള വിശ്രമസമയത്ത്, താൻ ചെലവിട്ട നിമിഷങ്ങളെ ഒന്ന് ഓർത്തെ

ടുക്കുമ്പോൾ ഒരു ദിവസം അയാളിലൂടെ ഹിംസിക്കപ്പെട്ട എത്ര പേരുണ്ടെന്ന് കാണാൻ കഴിയും. ഇതിന് പരിഹാരം കാണാനാവാതെ പതുക്കെ മരിക്കുന്ന ഒരാളാണ് എന്നത്തേയും ഇന്നത്തേയും മനുഷ്യൻ. അടുത്ത ദിവസവും അതിന്റെ അടുത്ത ദിവസവും തുടർന്നുള്ള ഓരോ ദിവസവും ഒരാൾ ഉണരുകയും ഉറക്കത്തിൽ അബോധമായി മരിക്കുകയും ചെയ്യുന്നു.

ഇതൊരു ജീവിതപ്രതിഭാസമായിരിക്കെ, അത്രയൊന്നും പ്രാധാന്യം കല്പിക്കാതെ വളരെ സാധാരണനായി ജീവിക്കുകയും ചെയ്യുന്നു. എന്നാൽ നമ്മുടെ ഓരോ ദിവസത്തെയും അനുഭവങ്ങളുടെ ആകെത്തുകയായി വളർന്നു വരുന്ന ‘വയലൻസി’ ന്റെ രൂപഘടനയെക്കുറിച്ച് നാം വളരെക്കുറച്ചു മാത്രമേ ചിന്തിക്കുന്നുള്ളൂ.

മനുഷ്യന്റെ എല്ലാ അനുഭവങ്ങളും പ്രവൃത്തികളും സ്ഥിരമായി കാണുന്ന നിറം പോലെ അന്യമായി അറിയലിന്റെ അനുഭവമല്ലാത്ത ഒന്നായിത്തീരുന്നു. അതുകൊണ്ട്, ഹിംസയുടെ രൂപത്തെ സ്ഥിരമായി കാണുന്ന ഒരാൾ, പുതിയ ഹിംസയുടെ രൂപത്തെയാണ് കൊതിക്കുന്നത്. അയാൾ ഇന്നലെ കണ്ടതും അറിഞ്ഞതുമായ അപകട ത്തെ അതിജീവിക്കുകയും പുതിയ അപകടത്തെ മാത്രം വലിയ അപകട മായി കരുതുകയും മുമ്പ് കണ്ട് അപക ടത്തെ അതിനും മുമ്പ് കണ്ട് അപകടവു മായി തട്ടിച്ചു നോക്കുമ്പോൾ വളരെ ചെറുതാണ് എന്ന് വിലയിരുത്തുകയും ചെയ്യുന്നു.

ഇങ്ങനെ ഹിംസയുടെ ഒരു രാഷ്ട്രീയത്തെ സഹിക്കാനുള്ള വലിയ കഴിവുള്ള ഒരാളാണ് നമ്മുടെ കാലത്തെ പുതിയ മനുഷ്യൻ.

ലോകത്തിലെ ഓരോ മതമൗലികവാദിയും രാഷ്ട്രത്തലവനും തത്വജ്ഞാനിയും രാഷ്ട്രീയക്കാരനും അവരവരുടേതായി മുന്നോട്ടു വെക്കുന്ന ‘തർക്കമറ്റ’ പ്രത്യയശാസ്ത്രത്തിന്റെ വലിപ്പം കാണാതെ പറ്റില്ല. പക്ഷെ, അനുരഞ്ജനത്തിന്റെയും വിപ്ലവത്തി ന്റെയും ആത്മീയതയുടേയും മഹാഭാ ഷ്യമെന്ന നിലയിൽ അത്ഭുതങ്ങൾ സൃ ഷ്ടിച്ചേക്കാവുന്ന അവയത്രയും അപായുസ്സുള്ളതായി കട പുഴകി പോയതിന് എന്താണ് കാരണം?

ഒരായുഷ്കാലം കൊണ്ട് ഒരാളി ലുണ്ടാവുന്ന ചിന്താപരമായ പരിവ ർത്തനങ്ങളുടെ ഘട്ടങ്ങളെ പരിശോധി ച്ചാൽ മനുഷ്യന്റെ കേവലമായ ജീവിത വാഞ്ഛ എന്തിനൊക്കെ വഴങ്ങിപ്പോ കുന്നുവെന്ന് മനസ്സിലാക്കാം. വളരെ ദുർബലമായ മനുഷ്യാവസ്ഥയുടെ രൂപ ങ്ങൾ മാത്രമെ ഓരോരുത്തരിലും നി ങ്ങൾക്ക് കണ്ടെത്താനാവൂ.

ഗ്ലോബലൈസേഷനെക്കുറിച്ച് പറഞ്ഞു പറഞ്ഞു നാം അതിന്റെ വിനാ ശകരമായ അവസ്ഥാ വിശേഷങ്ങളെ മറന്നുകഴിഞ്ഞു. ഇപ്പോൾ നാം അതി ന്റെ കെടുതികളിൽ പാകപ്പെട്ടു. അ ഫ്ഗാനിസ്ഥാനിലും അമേരിക്കയിലും
കൊലചെയ്യപ്പെട്ട നിരപരാധികളുടെ ജീവിതവും ഇതുപോലെ വലിയ സംഭവമല്ലാതെ മാറികൊണ്ടിരിക്കുകയാണ്. യുദ്ധം എന്ന വാക്ക് ഉപയോഗിക്കുന്നതു പോലും നമുക്ക് അസഹ്യമായി അനുഭവപ്പെടുന്നു. ഒരു മരണത്തിലും നമുക്ക് വേദനയില്ലാതെ വരുന്നു.

ലോകം കണ്ടിട്ടുള്ള യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് ഒരു ജനതയും ഒന്നും പഠിച്ചിട്ടില്ലെന്ന് തോന്നുന്നു. നമുക്ക് പഠിക്കാനാവുന്നില്ല. നമ്മുടെ ചരിത്ര പുസ്തകങ്ങളിലെ വ്യാഖ്യാന ങ്ങൾക്കപ്പുറം ഒരു അക്രമത്തേയും ശത്രുതയേയും എന്നെന്നേക്കുമായി പരി ഹരിക്കാൻ കഴിയാതെ വരുന്നു. ഇതിന് ഉത്തരം കാണുമ്പോൾ മാത്രമേ യഥാർഥ മാനവികത ഉണരുന്നുള്ളൂ.

അറിയലിന്റെ ലോകത്തു വെച്ച് എന്നും യുദ്ധം ചെയ്യുന്ന മനസ്സാണ് ആധുനിക ജനതയുടേത്. ഒരാളുടെ വലിയ ശരിയേക്കാൾ അയാളുടെ ചെറിയ തെറ്റിനെ നാം എത്രമാത്രം പെരുപ്പി ക്കുന്നു. അതുപോലെ ലോകത്തിലെ എല്ലാ മാധ്യമങ്ങളും പുതിയ രക്തച്ചൊ രിച്ചിലിന് കളമൊരുക്കുകയാണ്.

ഇന്നലെ കേട്ടതിൽ നിന്നും വ്യത്യസ്തമായ സംഭവവികാസങ്ങളോടെ അത്ഭുതമായി തോന്നുന്ന ഒരു സംഭവം മാത്രമാണ് ഞാനിന്ന് ഇഷ്ടപ്പെടുന്നത്. അതുകൊണ്ട്, അഫ്ഗാനിസ്ഥാനിൽ അല്ലെങ്കിൽ അമേരിക്കയിൽ എന്തു സംഭവിച്ചു, എത്രപേർ മരിച്ചു എന്നൊ ഒക്കെ അറിയാനുള്ള അഭിവാഞ്ഛയു ണ്ടാവുന്നു.

ഇത് മറ്റൊരാളോട് പറയുമ്പോൾ എനിക്കുണ്ടാവുന്ന ത്രില്ലുണ്ടല്ലോ, ആ ത്രില്ലിന്റെ യുക്തിബോധത്തിൽ നിന്നാണ് എല്ലാ മാധ്യമങ്ങളും അവർക്കാവ ശ്യമായ കാര്യങ്ങളുണ്ടാക്കുന്നത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ നമു ക്കാവശ്യമായ വാർത്തയുണ്ടാക്കുന്നത്. നമ്മുടെ ബോധത്തിന് അനുകൂലമായ ഒരു വാർത്തുണ്ടാക്കുമ്പോഴാണ് ആ മാ ധ്യമത്തെ നാം ഇഷ്ടപ്പെടുന്നത്. നമുക്ക് പ്രതികൂലമായി വാർത്തയുണ്ടാക്കുന്ന ഒരു മാധ്യമത്തെ നാം ഇഷ്ടപ്പെ
ടുന്നില്ല.
നമുക്ക് അനുകൂലമായി പറയുന്ന ഒരാളെയാണ് നമ്മളിഷ്ടപ്പെടുന്നത്. നമ്മെക്കുറിച്ച് പ്രതികൂലമായി പറയുകയും അങ്ങേയറ്റം സ്നേഹിക്കു കയും ചെയ്യുന്ന ഒരാളുണ്ടെങ്കിൽ നാം എത്ര ഭാഗ്യമുള്ള ഒരാളാണ്. നമുക്ക് പ്രതികൂലമായി പറയേണ്ടിവരുന്നത് നമ്മുടെ നിലനിൽപ്പിന്റെ ഭാഗവും നമ്മുടെ കുറവുകളിൽ നിന്നുമാണെന്ന് തിരിച്ചറിയാൻ എത്രപേർക്ക് കഴിയും ? എന്നാൽ, നമുക്ക് അനുകൂലമായി പറയുന്ന ഒരാളേക്കാൾ പ്രതികൂലമായി പറയുന്ന ഒരാളിൽ നിന്നാണ് കുടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിയുന്നത്.

മരണം ഏത് തീവ്രവാദിയുടേതായാലും അത് മരണമാണ്. അയാളെ മരിക്കാൻ പ്രാപ്തനാക്കുന്ന ഒരു ഘടകമുണ്ടെന്നും അത് പരിഗണിക്കപ്പെടാതെ പോയതാണെന്നും മനസ്സിലാക്കാൻ നമുക്ക് കഴിയണം.

എല്ലാ വൈരുധ്യങ്ങളും ഇങ്ങനെ മൂർച്ഛിച്ചതാണ്. നമുക്കൊന്നും പരി ഹരിക്കാൻ പറ്റാത്ത സ്നേഹത്തിന്റെ യും സമ്പത്തിന്റേയും കുറവുകളിൽ നിന്ന്. ഒരു മതത്തിനും ഒരു രാഷ്ട്രീയ ത്തിനും ഈ കുറവുകളെ പരിഹരി ക്കാൻ കഴിയാതെ വരുന്നു. അതുകൊ ണ്ട് രാഷ്ട്രബോധത്തിന്റെയും മത ബോധത്തിന്റെയും ദർശനബോധത്തി മനയും വിഘടിത ഘടനയിൽ കുടുങ്ങി പ്പോയ മനുഷ്യനെ പതുക്കെ തുറന്നു വിടേണ്ടിയിരിക്കുന്നു.

ഉസാമ ബിൻ ലാദനും ബുഷും തത്വത്തിൽ ഒന്നാണ്. പെന്റഗണും വേ ൾഡ് ട്രേഡ് സെന്ററും തകർക്കാൻ അഫ്ഗാനിസ്ഥാന് കഴിഞ്ഞെങ്കിൽ അ ഫ്ഗാനിസ്ഥാന്റെ മണ്ണിൽ ബോംബ് വർഷിച്ച് കോടികളുടെ നഷ്ടം രാഷ്ട്ര ത്തിന് വരുത്തി തന്റെ ജനതയുടെ സംരം ക്ഷണത്തിന് കീർത്തി നേടുകയാണ് ബുഷ്. ഇത് സംഭവിക്കുമെന്ന് ബിൻലാ ദനും അറിയാമായിരുന്നു.

ഏത് ധർമ’യുദ്ധത്തിന്റെ പേരിലാണോ രണ്ട് രാഷ്ട്രങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നത്, അതിന്റെ ഭാഗമായി ഹോമിക്കപ്പെടുന്ന മനുഷ്യജീവന്റെ വിലയറിയാൻ അവർക്ക് കഴിയാതെ വരുന്നു. രാഷ്ട്രതന്ത്രത്തിന്റെ ഈ സുദർശന ബോധം തിരുത്തപ്പെടേണ്ട സമയമായി.

യുദ്ധത്തിന് അനുകൂലമായും പ്രതികൂലമായും ലോകത്തിലെ മിക്ക
രാഷ്ട്രത്തലവന്മാരും പ്രതികരിച്ചു ക ഴിഞ്ഞു. പക്ഷെ ഒരു കാര്യം വളരെ വ്യക്തമാണ്, പെന്റഗണും ട്രേഡ് സെന്ററും തകർന്നുവീണപ്പോൾ ഇന്ത്യ യുൾപ്പെടെയുള്ള രാഷ്ട്രങ്ങളിലെ ജന തയുടെ വികാരം, അത് വളരെ നന്നാ യിരിക്കുന്നു, ഇതൊരു ആവശ്യമാണ്, അമേരിക്കയ്ക്ക് ഇത്തരത്തിലൊരു തിരിച്ചടി വേണം എന്നൊക്കെയായി രുന്നു.

പിന്നീട് ബുഷ് രാഷ്ട്രതന്ത്രത്തിന്റെ മഹാസാധ്യതയുപയോഗിച്ച് എല്ലാ മൂന്നാംകിട രാഷ്ട്രങ്ങളുടെയും അനു ഭാവത്തെ തന്ത്രപൂർവം ഉണ്ടാക്കി യുദ്ധ വിപണിയുടെ പരസ്യം ചെയ്തു. അതുകൊണ്ട് ഇന്ന് നാം അമേരിക്കയെ അനുഭാവപൂർവം പരിഗണിക്കുന്നു. അതേസമയം ലോകത്തിലെ ഏതൊരു മുസ്ലിം പൗരന്റെയും ഉള്ളിൽ കലാപം വളർത്തത്തക്കവിധത്തിൽ മതമൗലിക വാദത്തിന്റെ വക്താക്കളായി ഉസാമ ബിൻലാദനും മുല്ല ഉമറിനെപ്പോലുള്ള താലിബാൻ നേതാക്കളും സംസാരി ക്കുന്നു. വിശുദ്ധ യുദ്ധം എന്ന ഓമന പേരിട്ടു വിളിക്കുന്ന ഈ വിധ്വംസക ബോധം ഏത് മതത്തിന്റെ ധർമശാസ് ത്രത്തിൽ നിന്നാണ് ഇവർക്ക് കിട്ടിയത്? ഒരു സത്യം തുറന്നുപറയട്ടെ, ഇസ്ലാം ഒരിക്കലും ഇതിന്നനുകൂലമല്ല, അനുകൂ ലമാവരുത്.

ഓരോ മനസ്സിനെയും ചേരിതിരി ക്കത്തക്ക വിധത്തിൽ ആശയലോക ത്തെ വാർത്തെടുക്കുന്നതിൽ നമ്മുടെ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാ ധ്യമങ്ങളും ഒരു നൂറ്റാണ്ടുകൊണ്ട് മനു ഷ്യസമുദായത്തിന് ഉണ്ടാക്കിയ പുരോ ഗതിയെക്കുറിച്ച് വിലയിരുത്തുമ്പോൾ എത്രയോ വലുതാണ്. പക്ഷെ ഇവ യൊക്കയും മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാ ജയപ്പെടുന്നു.

മാധ്യമങ്ങളുണ്ടാക്കുന്ന കുഴപ്പം പോലെ അപകടം പിടിച്ച ഒന്ന് മറ്റൊരു രംഗത്തുമില്ലെന്ന് തോന്നുന്നു. വാർത്ത കളുടെ അനസ്തേഷ്യക്ക് വിധേയരായി ജീവിക്കുന്നവരാണ് ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും, കണ്ടും കേട്ടും പാകപ്പെട്ട നാം പുതിയ അഭിരുചികളുടെ വക്താക്കളാണ്. കേൾവിയും കാഴ്ചയും ഒരു സൗന്ദര്യ സങ്കല്പത്തിന്റെ ഭാഗവും ഒരു സൗഖ്യത്തിന്റെ ഭാഗവുമാണ്. കാര്യങ്ങളൊന്നും കൃത്യമായി പ്രകടിപ്പിക്കാത്ത ഒരു പരസ്യം പോലെ അപൂർണമാണ് എല്ലാ അനുഭവങ്ങളും. ഒരു കടുത്ത വേദനയും ഏറെ നേരം നമ്മെ അലോസരപ്പെടുത്തുന്നില്ല. എല്ലാ ക്രൂരതയോടും പാകപ്പെടുക മാത്രമാണ് നാം ചെയ്യുന്നത്. അതുകൊണ്ട് യുദ്ധം ഏറെ കഴിയും മുമ്പ് നമുക്ക് ബാധകമല്ലാത്ത ഒന്നാവുകയും യുദ്ധക്കൊതിയന്മാർക്ക് ഒരു രസവും ഒരു ചരിത്രവും പുതിയ വില്പനയ്ക്ക് ഒരു വിപണിയും ഉണ്ടാവുന്നു. ഇതൊരു കൗടില്യതന്ത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…