എന്തൊരു ഭംഗി ഞാൻ ചെന്നുനോക്കീടവേ,
ചന്തമിയന്നൊരീ മാനസത്തിൽ;
എന്നമ്മതൻ മനസ്സാണിതിൽ
നന്മക,-
ളേറെയുണ്ടെന്നറിഞ്ഞീടുകയായ്.
ഇല്ലയെനിക്കിവിടം വിടാൻ സമ്മതം;
അന്നന്മകൾ തന്നുമില്ലെനിക്ക് !
ഞാനവയെത്തൊട്ടറിയവേ,
യദ്ഭുതം; മുൻപു
ഞാനമ്മയിൽക്കണ്ടവയാം
തെറ്റുകളൊക്കെയുമെങ്ങു
പോയീ?!
ഞാനറിയാതവയെങ്ങു
പൊയ്പ്പോയിയോ-
യെന്നൊരു
മാത്ര ഞാൻ വിസ്മയിക്കേ,
ഉണ്ടവയൊക്കെ,യിരിപ്പുണ്ടാരു
ചെപ്പു
തന്നിലിതാരാവാമിട്ടു
വെച്ചു?!
പിന്നെയടുത്ത നിമിഷമറിവു
ഞാൻ; എന്മനസ്സു
ചെയ്തീത്തൂപ്പുവേല !
- May 6, 2022
- കവിത
വി ബി കൃഷ്ണകുമാർ