സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

ഹൃദയമെന്നു പേരിടാനാവാത്ത പുസ്തകം

ഗ്രീന

നേർത്ത തേങ്ങലുകളുള്ള
ഇലകൾ വരച്ചുകൊണ്ടു കരയാനൊരുമ്പെടുന്ന ഒരു വൃത്തം.
ഹൃദയമെന്നു പേരിട്ട
ആ പുസ്തകം തിരിച്ചും മറിച്ചും നോക്കിയിട്ടവൾ തിരികെവെച്ചു.

അലക്കാനുള്ള തുണികൾക്കിടയിലാണു
പെണ്ണിന്റെ ഹൃദയമെന്നവൾ വിശ്വസിച്ചിരുന്നത്.

പിഴിഞ്ഞു കുടഞ്ഞു വിരിക്കുമ്പോൾ
സ്നേഹം മാത്രം തെറിച്ചു പോകുന്നതുകണ്ടവളാശ്വസിക്കും.
അടുത്തിരിക്കലാണ് സ്നേഹമെന്നെവളെവിടെയോ വായിച്ചിട്ടുണ്ട്.
അത്
അവരവരുടെ അടുത്തിരിക്കലെന്നു
മൊഴിമാറ്റിപറയാനാഗ്രഹിച്ചു.
അങ്ങനെ എല്ലാദിവസങ്ങൾക്കും ഉപാസനയെന്നവൾ പേരിട്ടു.

കടും നിറത്തിലുള്ള സാരികൾ വാങ്ങി
ദിവസ്സവുമതുകഴുകി സ്നേഹമൊഴുക്കിക്കളഞ്ഞു.
അടുക്കില്ലാത്ത ഞൊറിയിട്ടതുടുത്തുകൊണ്ടുവീടലങ്കരിച്ചു.
ഇന്നലെ മീൻവെട്ടിയപ്പോൾ കൈ മുറിഞ്ഞു.
പാവയ്ക്കാത്തോരൻ അടുപ്പിലിരുന്നുകരിഞ്ഞു.

ഒരുകൊല്ലംമുന്നേവാങ്ങി വളർത്തുന്ന ഓർക്കിഡ് പൂവിടുന്നില്ല.
ചില്ലുകുപ്പികളിൽ മീനുകളെയും
കൂട്ടിൽ നാലുജോഡി വർണ്ണപക്ഷികളേയുംവളർത്തുന്നുണ്ട്
അവറ്റകളേയും മറ്റാർക്കും ഇഷ്ടമല്ല.

കറികൾക്കു പ്പിടുന്നതിൽമിടുക്കിയാണ്
ഭംഗിയിൽ ഷർട്ടുതേച്ചു മടക്കാനറിയാം
എത്രപേർ കേറിചെന്നാലും അനായാസം വിരുന്നൊരുക്കും.

അവൾപറയുന്ന നിസാരവർത്തമാനങ്ങൾകേൾക്കാൻ
ആവീട്ടിലാരുംതയ്യാറല്ല.

ഉറക്കത്തിലവൾ പുഴകളെസ്വപ്നം കാണും
അപ്പോഴൊക്കെപഴയകൂട്ടുകാരെ തേടിയിറങ്ങും
ഉപാസനകളിലവരെ യുംചേർത്തുപിടിച്ചു മഴനനയാനും
പുഴക്കരയിൽവീടില്ലാത്ത ഒരുവനെപ്രണയിക്കാനും
ഉറക്കെ പാട്ടുപാടാനും ശീലിക്കും.

കണ്ണടച്ചുനോക്ക്
നിങ്ങൾക്കവളുടെപാട്ടു കേൾക്കാം
ആരുടെയൊക്കെയോ മുറുമുറുപ്പും.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(15)
സാഹിത്യം
(17)
സംസ്കാരം
(1)
സമകാലികം
(1)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(3)
ലേഖനം
(28)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(8)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(9)
ചെറുകഥ
(22)
ചിത്രകല
(4)
കവിത
(109)
കഥ
(21)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(12)
ആരോഗ്യം
(1)
ആത്മീയം
(4)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(21)
Editions

Related

രാജലക്ഷ്മി: കാലത്തെ അതിജീവിച്ച അക്ഷരങ്ങൾ

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ വ്യത്യസ്തമായി ചിന്തിക്കുകയും ലളിതമായ ഭാഷയിൽ ജീവിതത്തിന്റെ ഭാവ തലങ്ങൾ ആവിഷ്കരിക്കുകയും ചെയ്ത സർഗധനയായ എഴുത്തുകാരിയായിരുന്നു രാജലക്ഷ്മി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതി എന്നത്…

മാനറിസം

ഞാന്‍ കുറ്റാരോപിതനാണ്. ഞാന്‍ കൊലകള്‍ സ്വപ്‌നം കാണുന്നു. -സില്‍വിയ പ്ലാത്ത് ഇംഗ്ലീഷിലെ മാനര്‍ എന്ന വാക്കിന് മലയാളത്തില്‍ ആചാരം, സ്വഭാവം, പെരുമാറ്റം, ശീലം, രീതി, വിധം…

ചോരക്കുഞ്ഞിനെ കൊന്ന മേരിഫറാറിന്റെ കഥ

ഒന്ന് മേരിഫറാർ,ഏപ്രിലിൽ ജനിച്ചവൾ മൈനർ, സവിശേഷതകളൊന്നുമില്ലാത്തവൾ, വാതം പിടിച്ചവൾ, നാഥനില്ലാത്തവൾ, അന്നവരേയും കളങ്കമില്ലാത്തവൾ,ഈ വിധം കൊന്നുവത്രെ –ഒരു കുഞ്ഞിനെ.അവൾ പറയുന്നു:രണ്ടാം മാസമായപ്പോൾ തന്നെ നിലവറ മദ്യശാലയിലെ…