സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

തപോവനം 2

ഷൗക്കത്ത്

Read തപോവനം 1

ഗായത്രിയുടെ കൈപിടിച്ചെഴുന്നേറ്റു. ഒ മണിക്കൂറിനുള്ളിൽ ഞാൻ കടന്നു പോയ മാനസികസംഘർഷങ്ങളെക്കു റിച്ചോർത്തപ്പോൾ എനിക്കുതന്നെ ചിരി വന്നു. ബംഗാളിബാബയോടു നമസ്കാരം പറഞ്ഞ് ഞങ്ങൾ മലയിറങ്ങി. ക യറുന്നതിനേക്കാൾ പ്രയാസമായിരുന്നു ഇറക്കം. ഇരുന്നും നിരങ്ങിയും ഒക്കെ ചിലയിടത്തു ഇറങ്ങേണ്ടി വന്നു. ഇന്നലെ രാത്രിയിലെ മഴയിൽ ചില ഭാഗങ്ങളെല്ലാം ഇടിഞ്ഞു പോയിരിക്കുന്നു. ആകെ വളഞ്ഞുതിരിഞ്ഞാണ് താഴെയെത്തിയത്. വഴുതി വീഴാതിരിക്കാൻ ചെരിപ്പിടാതെയാണ് ഇറങ്ങിയത്. കാലൊക്കെപൊട്ടി നാശമായി.നല്ല വെയിലും. കുപ്പിയിൽ വെള്ളമെടുക്കാനും മറന്നു.ഗോമുഖിനടുത്തുള്ള ബാബയുടെ അടുത്തു നിന്നു കുടിക്കാമെന്നു കരുതി അങ്ങോട്ടു നടന്നു

പ്രയാഗ് ഗിരി മഹാരാജ്

മുകളിലേക്ക് വരുമ്പോൾ ബാബയുടെ ആശ്രമം കണ്ടിരുന്നു. ആരൊക്കെയോ അദ്ദേഹത്തോടു സംസാരിച്ചുകൊ ണ്ടിരുന്നതിനാലും പെട്ടെന്ന് തപോവനം എത്തണമെന്നുണ്ടായിരുന്നതിനാലും തിരിച്ചു വരുമ്പോൾ കയറി കാണാം എന്ന് കരുതി.
ബാബ കുറച്ചു പേരോട് സംസാരി ച്ചിരിക്കുന്നത് അകലെ നിന്നുതന്നെ കാ ണാമായിരുന്നു. ഞങ്ങൾ അങ്ങോട്ടാണ് വരുന്നതെന്നറിഞ്ഞിട്ടാവണം ഒരു മൊ ന്തയിൽ വെള്ളമെടുത്ത് അദ്ദേഹം ടെന്റിനു വെളിയിൽ വെച്ചു.ഞങ്ങൾ ന മസ്കാരം പറഞ്ഞു. അദ്ദേഹം മൊന്ത യിലേക്കു വിരൽ ചൂണ്ടി അതെടുത്തു കാൽ കഴുകി അകത്തുകയറി കമ്പിളി കിടക്കയിൽ ഇരുന്നോളാൻ ആംഗ്യം കാണിച്ചു.
അതു ഇളം ചൂടു വെള്ളമായിരുന്നു. ചെറുതായി രക്തം പൊടിയുന്ന കാലിൽ അതു സ്പർശിച്ചപ്പോൾ ആത്മാവു വരെ ശാന്തി അനുഭവപ്പെട്ടു. ഞങ്ങൾ അകത്തു കയറിയിരുന്നതോടെ ഒരു വലിയ മൊന്തയിൽ കുടിക്കാനുള്ള വെള്ളം തന്നു. ചുട്ടുപൊള്ളുന്ന വഴിയി ലൂടെയാണ് ഇറങ്ങിവന്നത് തൊണ്ടയെ ല്ലാം വരണ്ടുണങ്ങിയിരുന്നു. വെള്ളം കുടിച്ചതോടെ തൊണ്ട മുതൽ ആസനം വരെ കുളിരറിഞ്ഞു. ഹിമാലയത്തിൽ ചുട്ടുപൊള്ളുകയോ എന്നു ചോ ദിച്ചേക്കാം. ഞാനും മുമ്പ് ചോദിച്ചിരുന്നു. അനുഭവിയാതറിവീല എന്നാണല്ലോ ഗുരുവക്യം. ഉച്ച സമയത്തെ വെയി ലേറ്റാൽ സൂര്യാഘാതം വരെ ഉണ്ടാകാ റുണ്ട്.
അദ്ദേഹം ഞങ്ങളോട് ഒന്നും പറയുന്നില്ല. ചുറ്റുമിരിക്കുന്ന ആളുകളോട് പ്രാണായാമത്തെക്കുറിച്ച് സംസാരി ക്കുകയും അതോടൊപ്പം ഒരു പാത്ര
ത്തിൽ അരിയും വേറൊരു പാത്രത്തിൽ പരിപ്പും എടുത്ത് കല്ലെല്ലാം പെറുക്കിക ളയുകയും ചെയ്യുന്നുണ്ട്. ഉച്ചയൂണിനുള്ള പരിപാടിയായിരിക്കും. വിശന്നിട്ടും വയ്യ. ഞങ്ങൾക്കും എന്തെങ്കിലും തരാ തിരിക്കില്ല.
ചോറും പരിപ്പും മസാലയും എല്ലാം ഇട്ട് ഒന്നിച്ചാണ് വേവിക്കുന്നത്.അത് രണ്ടു പാത്രത്തിലാക്കി ഞങ്ങളുടെ മുമ്പിൽ വെച്ചു തന്നു. ബാബ കഴിക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ ഉച്ചയ്ക്കൊന്നും കഴിക്കാറില്ല. രാവിലെ കഴച്ചു എന്നു പറഞ്ഞു.കിട്ടിയതത്രയും അകത്താക്കി. അദ്ദേഹം വീണ്ടും ആളുകളോട് സംസാരിച്ചുകൊണ്ടിരുന്നു. പാത്രം കഴുകാനായി എഴുന്നേറ്റപ്പോൾ വേണ്ട നിങ്ങൾ നടന്നു തളർന്നു വരികയല്ലേ തല്ക്കാലം വിശ്രമിക്കുക എന്നു പ റഞ്ഞ് പാത്രം വാങ്ങി അദ്ദേഹം തന്നെ കഴുകി വെച്ചു.
അപ്പോഴേക്കും ആളുകൾ യാത്ര പ റഞ്ഞിറങ്ങിയിരുന്നു. അദ്ദേഹം ഞങ്ങ ളുടെ നേർക്ക് തിരിഞ്ഞിരുന്ന് സംസാരി ക്കാൻ തുടങ്ങി. നിങ്ങൾ അങ്ങോട്ടു പോകുമ്പോൾ കണ്ടിരുന്നു. തിരിച്ചുവ രുമ്പോൾ വരുമെന്നറിയാമായിരുന്നു. നന്നായി. ഏതാശ്രമത്തിൽ നിന്നാണ് ?

കുറെസമയം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഗംഗയുമായി ബന്ധപ്പെട്ട പുരാണപ്രസിദ്ധങ്ങളായ എല്ലാ ഐതിഹ്യങ്ങളും അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. സമയം ഒഴുകി മറഞ്ഞത് അറിഞ്ഞതേയില്ല. തണുപ്പ് കൂടിക്കൂടി വന്നപ്പോഴാണ് കാലബോധമുണ്ടായത്.
“നാളെ പോയാൽ മതി. ഇതിനപ്പുറത്ത് മലയിടുക്കിൽ എന്റെ ടെന്റു കൂടിയുണ്ട്. നിങ്ങളെപ്പോലുള്ള സാധകന്മാർ വരുമ്പോൾ താമസിക്കാനായി ഉണ്ടാക്കിയതാണ്. സ്വന്തം വീടുപോലെ കരുതിയാൽ മതി. അവിടെ ആവശ്യ ത്തിന് കമ്പിളിയൊക്കെയുണ്ട്. ഗംഗാ മായ്ക്കുള്ള പൂജ കഴിഞ്ഞ് ഭക്ഷണമു ണ്ടാക്കി കഴിച്ച് ഞാനവിടെ കൊണ്ടാ ക്കിത്തരാം. എന്താ സമ്മതമല്ലേ? ഗോമുഖിന്റെ മടിത്തട്ടിൽ ഒരു രാത്രി താമസിക്കാൻ അവസരം ലഭിച്ചാൽ അതല്ലേ ഏറ്റവും വലിയ അനുഗ്രഹം, നിയതി ഒരുക്കി തന്ന ആ അനുഗ്രഹ ത്തിൽ അത്യാഹ്ലാദത്തോടെ കഴിയാൻ ഞങ്ങൾ തീരുമാനിച്ചു.

ആറുമണിയായപ്പോൾ ഗോമുഖിന ടുത്തുതന്നെ അദ്ദേഹം വെച്ചിട്ടുള്ള ഗം ഗാദേവിയുടെ ചിത്രത്തിനുമുമ്പിൽ ഞങ്ങൾ മൂന്നുപേരും ചെന്നുനിന്നു. തണുത്തുറഞ്ഞ ഗംഗയിൽ നിന്ന് ബക്കറ്റിൽ വെള്ളം കോരിയെടുത്ത് കുളിച്ചു വന്ന് അദ്ദേഹം മാതാവിനു മുമ്പിൽ നിന്ന് ആരതിയുഴിഞ്ഞു. എങ്ങുനിന്നോ പാഞ്ഞു വരുന്ന കാറ്റും ഗോമുഖിൽ നിന്നും ഉയർന്നുവരുന്ന ഇടിനാദവും മന്ത്രോച്ചാരണങ്ങളായി. നമ്രശിരസ്കരായി ഞങ്ങൾ നിന്നു. വലിയ വലിയ ഐസുകട്ടകൾ കൂട്ടിയിടിച്ചു ഞങ്ങൾക്കു മുമ്പിലുടെ പാഞ്ഞുപോകുന്നു. എങ്ങും മൂടൽ മഞ്ഞ് നിറഞ്ഞിരിക്കുന്നു. പുരാണങ്ങളിൽ വർണിച്ചിട്ടുള്ള ദേവലോകത്ത് നിൽക്കുന്നതുപോലെയാണ് തോന്നിയത്. ഈ രാത്രി ഒരിക്കലും പുലരാതി രുന്നെങ്കിൽ ….
ഗായത്രിയും ബാബയും കൂടി കിച്ച ടിയുണ്ടാക്കി. രാത്രി വളരെ ഇരുട്ടിയാൽ കാറ്റും തണുപ്പും കൂടുമെന്നും പുറത്തി റങ്ങാൻ കഴിയില്ലെന്നും പറഞ്ഞ് അദ്ദേ ഹം ഞങ്ങളേയും കൂട്ടി ടെന്റിലേക്കു ന ടന്നു. കുഴിപോലുള്ള സ്ഥലത്താണ് ടെന്റ് അവിടെ കാറ്റിന് നേരിട്ടടിക്കാൻ കഴിയില്ല. ബാബയുടെ ടെന്റിൽ നിന്നും പത്തുമിനിറ്റ് പിന്നിലേക്കു നടക്കണം.കുറച്ചുനേരം ഞങ്ങളോടൊത്ത് ടെന്റിലിരുന്ന് കമ്പിളിയും ടോർച്ചും കൂടിക്കാനുള്ള വെള്ളവും എല്ലാം തന്ന് ടെന്റ് ഭദ്രമായി പുറത്തുനിന്നും അടച്ച് ശുഭരാത്രി നേർന്ന് അദ്ദേഹം പോയി.

ആറുപേർക്ക് വിസ്തരിച്ചു കിടക്കാവുന്ന വലിയ ടെന്റാണ് നിറയെ കമ്പിളിയുമുണ്ട്. ഞങ്ങൾ ശരീരത്തിനു താങ്ങാവുന്ന കമ്പിളിയെടുത്ത് പുതച്ചു. കിടക്കാൻ തോന്നുന്നില്ല. തപോവനത്തിലെയത്ര തണുപ്പില്ല. ഗോമുഖിന്റെ താണ്ഡവം കേൾക്കാനാകുന്നുണ്ട്. കാറ്റിന്റെ ശക്തി കൂടിക്കൂടി വരുന്നു. കുറേനേരം അങ്ങനെ ഇരുന്നു കാണും. പുറത്ത് അകലെ നിന്നും ഒരു മനുഷ്യ ശബ്ദം കേട്ടു. ഞങ്ങൾ ഞെട്ടിപ്പോയി. ഹിമാലയത്തിൽ സൂക്ഷ്മശരീരികൾ സഞ്ചരി ക്കാറുണ്ടെന്നൊക്കെ കേട്ടിട്ടുണ്ട്. അടി വയറ്റിലെ സംഭ്രമം മറച്ച് ഞാൻ ഗായ ത്രിയോട് പറഞ്ഞു. “പേടിക്കേണ്ട, അത് തോന്നിയതാണ്.
തോന്നിയതല്ല. വീണ്ടും ശബ്ദം. ഇപ്പോൾ വളരെ അടുത്തുനിന്നാണ്. ദൈവമേ, പുലരാത്ത രാത്രിക്ക് വേണ്ടിയുള്ള പ്രാർത്ഥന ഫലവത്താകാൻ പോകുകയാണോ?
“ക്ഷമിക്കണം. ഇത് ഞാനാണ് ഇന്ന് ഞാൻ വിചാരിച്ച ദിക്കിൽ നിന്നല്ല കാറ്റടിക്കുന്നത്. ടെന്റിന്റെ ഈ ഭാഗത്ത് ഒരു ചെറിയ ഓട്ടയുണ്ട്. അതിലൂടെ കാറ്റ് അകത്തുകയറിയാൽ നിങ്ങൾക്ക് സുഖമായി ഉറങ്ങാൻ കഴിയില്ല. പെട്ടെന്ന് അടുത്ത് വന്ന് വിളിച്ചാൽ നിങ്ങൾ ഭയന്നാലോ എന്ന് കരുതി അകലെ നിന്നു വിളിച്ചു വന്നതാണ്. ടെൻ്റ് തുറക്കേണ്ട. ഞാൻ പുറത്തുനിന്ന് ഈ ചാക്കുതുണിവെച്ച് തുന്നിക്കെട്ടിക്കോളാം.”

ഇപ്പോൾ മനസ്സിലാകുന്നു എന്തിനാണ് ഹിമാലയത്തിൽ വന്നതെന്ന്. സ്വദേശത്തും വിദേശത്തുമായി അനേകം ശിഷ്യരുള്ള ഒരു ഗുരുവാണ് പുറത്തെ തണുപ്പിലിരുന്ന് ചാക്കവെച്ച് ഓട്ട യടയ്ക്കുന്നത്. ഞങ്ങളാരാണ്. ഒരു ചെറിയ ശബ്ദം കേട്ടാൽ ഭയന്നുവിളി കുന്ന കൃമികീടങ്ങൾ. ഇവിടെയാണ് ഋ ഷിത്വത്തിന്റെ മഹിമ നമുക്ക് വെളപ്പെട്ടു കിട്ടുന്നത്. ആ മഹിമയാണ് പുറത്തിരുന്ന് ടെന്റ് തുന്നുന്നത്.

ഞങ്ങൾ രാത്രിയിൽ ഉറങ്ങിയില്ല. ധ്യാനാത്മകമായ ഒരു രാത്രിയായിരുന്നു അത്.ദൈവം കനിഞ്ഞുനൽകിയ പുണ്യ രാത്രി. രാവിലെ വെളിച്ചം ഭൂമിയിൽ പതിച്ചപ്പോൾ തന്നെ വീണ്ടും സൂക്ഷ്മ ശരീരിയെത്തി. വലിയൊരു കപ്പിൽ ചായയും രണ്ടു കപ്പുമായാണ് ഇ പ്രാവശ്യം വന്നത്.പുറത്തു നല്ല തണു പ്പായതിനാൽ സൂര്യൻ പുറത്തുവന്നിട്ട് ടെന്റ് വിട്ടിറങ്ങിയാൽ മതിയെന്നു പറ
ഞ്ഞ് അദ്ദേഹം നല്ല ചൂടുചായ കപ്പിലേക്ക് പകർന്നു. കുടിച്ചുകഴിഞ്ഞപ്പോൾ ഒ ന്നുകൂടി നിറച്ചു. ആ ചൂടുചായ എത്ര കിട്ടിയാലും നാം കുടിക്കും. കുറച്ചുനേരം ഞങ്ങളുടെ അടുത്തിരുന്ന് അദ്ദേഹം സംസാരിച്ചു. പാർവ്വതി ശിവനെ തപസ്സു ചെയ്ത് പ്രസാദിപ്പിച്ചതുപോലെ നമ്മളും തീവ്രതപസ്സിലൂടെ ശിവനിൽ ലയിക്കണം എന്ന് അദ്ദേഹം ഉപദേശിച്ചു. തലേന്ന് രാത്രി വിഷമമൊന്നും ഉണ്ടായില്ലല്ലോ എന്നന്വേഷിക്കാനും അദ്ദേഹം മറന്നില്ല.

നേരം നന്നായി പുലർന്നപ്പോൾ ഞങ്ങൾ പുറത്തിറങ്ങി.ധന്യമായ പ്രഭാതം. അകലെ ശിവലിംഗപർവ്വതവും ഭ ഗീരഥശൃംഗവും പ്രസന്നരായി പ്രശോ ഭിക്കുന്നു. ഗോമുഖിൽ നിന്നും ഗംഗാമയി പ്രശാന്തഗംഭീരമായി പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു. ഇനിയും ഇവിടെ നിന്നാൽ വട്ടായിപ്പോകും.
കുറച്ചുസമയം ബാബയുടെ അടു പോയിരുന്നു. പ്രയാഗ് ഗിരി മഹാരാ
ജ് ഒരു ഹഠയോഗിയാണ്. ഉത്തരകാശി യിലുള്ള ദൗന്ത്രിയിലാണ് ബാബയുടെ ആശ്രമം. തീർത്ഥാടനകാലത്ത് സദ് സേവയ്ക്കായി അദ്ദേഹം ഗോമുഖിൽ വന്നു താമസിക്കുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഇത് തുടർന്നുവരികയാ ണത്രെ.

അദ്ദേഹത്തിന് പുരാണങ്ങളായ പു രാണങ്ങളെല്ലാം അറിയാം. അതെല്ലാം ഞങ്ങളോട് പറഞ്ഞുകൊണ്ടേയിരുന്നു. എന്തും വരട്ടേയെന്നുകരുതി ഞങ്ങളും ഗോമുഖിലെ വെള്ളത്തിൽ ഒരു കുളി പാസ്സാക്കി. ശരീരത്തിലെ സർവ്വകോശ വും കോച്ചിപ്പോയി. എങ്ങനെയൊക്കെയോ ഉരച്ചുരച്ച് ശരീരം ചൂടാക്കിയെടുത്തു. എങ്കിലും ഗംഗ ശരീരത്തിന്റെ എല്ലാഭാഗത്തും ചുംബിച്ചതിൽ എന്തെന്നില്ലാത്ത ആശ്വാസം തോന്നി. ഒരിക്കലും കേടുവരാത്ത പവിത്രതയാണല്ലോ നമ്മുടെ ഗംഗ. ആയിരം വർഷം കുപ്പി യിലടച്ചുവെച്ചാലും അവൾ ശുദ്ധയായി ത്തന്നെ ഇരിക്കുമത്രെ.പ്രകൃതിയുടെ മ റ്റൊരു തമാശ.

ബാബയുണ്ടാക്കിയ ന്യൂഡിൽസ് കഴിച്ച് ഞങ്ങൾ ഭോജുബാസയിലേക്ക് യാത്രതിരിച്ചു. എന്തെങ്കിലും കുറവുകൾ എന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമിക്കണമെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ചങ്കു പറിഞ്ഞു പോകു ന്നതുപോലെയാണ് തോന്നിയത്. പിന്നെ അധികനേരം അദ്ദേഹത്തിന്റെ അ ടുത്തുനിന്നില്ല. അടക്കിപ്പിടിച്ചിരുന്ന വി ങ്ങൽ എങ്ങാനും പൊട്ടിപ്പോയാൽ പി ന്നെ പിടിച്ചു നിർത്താൻ കഴിഞ്ഞെന്നു വരില്ല.

ഞങ്ങൾ നടന്നു. അപ്പോഴുണ്ട് നമ്മുടെ രാംബാബ പറന്നുവരുന്നു. ഞങ്ങൾ ഭോജബാസയിലേക്കാണെന്നു പറ ഞ്ഞപ്പോൾ “ഞാനൊന്നു ഗോമുഖിൽ മുങ്ങിയിട്ടു വരാം. നമുക്കൊന്നിച്ചുപോ കാം. പോകുന്ന വഴിയിൽ ഞാൻ ധ്യാന ത്തിനിരിക്കുന്ന ഗുഹ കാണിച്ചുതരാം” എന്നു പറഞ്ഞ് ആൾ പോയി.അരമണി ക്കൂറിനുള്ളിൽ കുളിച്ചു സുന്ദരനായി ആൾ തിരിച്ചുവന്നു. തലേന്ന് ഗോമുഖിൽ താമസിക്കാനായത് ഗംഗാമായുടെ അനുഗ്രഹം കൊണ്ടാണെന്നും അത് നഷ്ടപ്പെടുത്താതെ സാധന തുടരണമെന്നും അദ്ദേഹം ഉപദേശിച്ചു.

വൃത്തിയായ മുറ്റമുള്ള ഒരു നല്ല ഗുഹ. വാതിലുമുണ്ട്. ചാവിയെടുക്കാതെയാണ് ബാബ വന്നത്. അതിനാൽ അകം കാണാനായില്ല. എങ്കിലും അതൊരു നല്ല കൊച്ചുമുറിയായിരിക്കും എന്ന് പുറത്ത് നിന്നാലേ അറിയാം. ഏതു സമയത്തു വന്നാലും എത്രകാലം വേണമെങ്കിലും നി ങ്ങൾക്കീ ഗുഹ ഉപയോഗിക്കാമെന്ന് രാംബാബ പറഞ്ഞു. ജൂൺ മുതൽ ഒക്ടോബർ വരെയാണ് മഞ്ഞുവീഴ്ചയി ല്ലാത്തത്.ആ സമയത്തുവന്നാൽ ഭക്ഷ ണവും മറ്റു സൗകര്യവുമെല്ലാം അദ്ദേ തന്നെ ശരിയാക്കിത്തരാമെന്നും ഏറ്റു. ഗുഹയിൽ ഒറ്റയ്ക്കിരുന്ന് ധ്യാനി ക്കാനുള്ള ത്രാണിയാവുമ്പോൾ വരാ മെന്ന് മനസ്സിൽ പറഞ്ഞു. പോകുന്ന വ ഴിയിൽ കണ്ട ഭൂഗുപർവ്വതം ചൂണ്ടി രാം ബാബ പറഞ്ഞു: ഇവിടെയാണ് കബീർ തപസ്സനുഷ്ഠിച്ചിരുന്നത്. ഞങ്ങൾ ആ മ ലയിൽ നോക്കി പ്രാർത്ഥനയോടെ നിന്നു.

എത്രയെത്ര മഹാത്മാക്കളാണ് ഇവിടെ വന്നിരുന്ന് സായൂജ്യമടഞ്ഞിട്ടുള്ളത്. യേശുവും മുഹമ്മദും ഒക്കെ ഇവിടെ വന്നിട്ടുണ്ടെന്ന് പറയുന്നത് സത്യം തന്നെയായിരിക്കും. അവരുടെ വാക്കിലെല്ലാം ഹിമാലയത്തിലെ മഞ്ഞിന്റെ വിശുദ്ധികൂടി കലർന്നിരിക്കുന്നത് അതുകൊണ്ടാണ്.

അന്നു രാത്രി ഞങ്ങൾ ലാൽബാബയുടെ ആശ്രമത്തിൽത്തന്നെ താമസിച്ചു. രാംബാബയുടെ ചായ കുടിക്കാനും
മറന്നില്ല. അദ്ദേഹത്തിന്റെ അടുത്ത് ഒന്നും പറയാതെ ചുമ്മാ ഇരിക്കാൻ ഒരു സുഖമാണ്. നിങ്ങൾക്കു വേണമെങ്കിൽ എന്റെ ഈ ടെന്റിൽ കുറച്ചു നാൾ കഴി യാമെന്നും ഞാൻ ആ ഗുഹയിൽ പോയി കഴിഞ്ഞോളാമെന്നും അദ്ദേഹം പറ ഞ്ഞപ്പോൾ നിസ്വാർത്ഥതയുടെ ആഴവും വ്യാപ്തിയുമൊക്കെ അനുഭവിക്കു കയായിരുന്നു. ഒരാൾക്ക് ആത്മാനുഭൂ തിയിൽ രമിക്കാൻ അവസരം നൽകുക യെന്നത് ഇവരുടെ സഹജസ്വഭാവമാണ്. സൂര്യനിൽ നിന്നും ഒഴുകിവരുന്ന പ്രകാശം പോലെ സഹജം.

രാത്രിയിൽ എല്ലാവർക്കുമൊപ്പമിരുന്ന് ചപ്പാത്തി കഴിച്ചു. ഗായത്രി പരിവാറിന്റെ ഒരു സംഘം ഗോമുഖിലേക്കു പോകാനായി എത്തിയിരുന്നു. റാണ യെയാണ് ഓർമ്മ വന്നത്. നിലാവിൽ സ്വയം മറന്ന് ആ രാത്രിയും അവസാനി ച്ചു. രാവിലെ പ്രഭാതഭക്ഷണം കഴിച്ച് രാംബാബയോടു യാത്ര പറയാനായി ടെന്റിലേക്കു നടന്നു. പതിവുപോലെ ചായയുംകുടിച്ച് അദ്ദേഹത്തിനരു
കിലിരുന്നു.

…….തുടരും

ഹിമാലയം : യാത്രകളുടെ ഒരു പുസ്തകം

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…