സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

വിചിത്രം വിമതം അപനിര്‍മ്മിത ലൈംഗികതയുടെ പുതുകാഴ്‌ചകള്‍

ഡോ.സത്യന്‍ എം


സാംസ്‌കാരിക സമീപനങ്ങളില്‍ ഉണ്ടായിവന്ന വലിയൊരു വിച്ഛേദത്തെയാണ്‌ ആധുനികാനന്തരം എന്ന സംജ്ഞകൊണ്ട് കുറിക്കുന്നത്‌. കേവലമെന്നമട്ടില്‍ സ്വീകരിക്കപ്പെട്ടതെല്ലാം പലതരം സാംസ്‌കാരികധാരണാനാരുകളാല്‍ നിര്‍മ്മിതമാണെന്നു മാത്രമല്ല, അധികാരപരവും അതേസമയം സങ്കീര്‍ണ്ണമായ ചരിത്രപ്രക്രിയകളുടെ അവശേഷിപ്പുകള്‍ പേറുന്നവയുമാണെന്ന തിരിച്ചറിവാണ്‌ ഉണ്ടാ യിവന്നത്‌. അതുകൊണ്ടുതന്നെ ആധുനികാനന്തരമെന്ന പ്രയോഗം രാഷ്‌ട്രീയവും സാംസ്‌കാരികവുമായ അന്തര്‍ധ്വനികളുള്ള ഒന്നാണ്‌. ലോകനായകനായ മനുഷ്യന്‍, അയാളുടെ യുക്തിപരമായ ധിഷണ, അയാള്‍ സൃഷ്‌ടിച്ചെടുക്കുന്ന പുരോഗതി തുടങ്ങിയ ആധുനികതയുടെ വിവക്ഷകള്‍ പ്രശ്‌നഭരിതമാണെന്നും അവയില്‍ പല നിരാസങ്ങളും അന്തര്‍ഭവിച്ചിട്ടുണ്ടെന്നും മനസ്സിലാക്കപ്പെട്ടു. അത്തരം ഇടങ്ങളിലേക്കു പാളിനോക്കാനുള്ള അവസരമൊരുക്കുകയായിരുന്നു അപനിര്‍മ്മാണപരമായ സിദ്ധാന്തങ്ങളും പ്രയോഗങ്ങളും.
സ്വാതന്ത്ര്യവും സാഹോദര്യവും സമത്വവും ജനാധിപത്യവും ഉദ്‌ഘോഷിക്കുന്ന രാഷ്‌ട്രീയ ദര്‍ശനമായിരുന്നു ആധുനികതയുടെ വലിയ സംഭാവന. എന്നാല്‍ അതിന്‌, യൂറോപ്യന്‍ പശ്ചാത്തലത്തില്‍ത്തന്നെ വര്‍ഗ്ഗപരമായവിവക്ഷകള്‍ ഉണ്ടെന്നു കാണാന്‍ മാര്‍ക്‌സിനു കഴിഞ്ഞിരുന്നു. യൂറോ-കേന്ദ്രിതമായൊരു ലോകദര്‍ശനത്തെയാണ്‌ മാര്‍ക്‌സ്‌ പിന്‍തുടര്‍ന്നതെന്ന വിമര്‍ശനം പോസ്റ്റ്‌കൊളോണിയല്‍ വിമര്‍ശനത്തിന്റെ കാലത്ത്‌ പ്രസക്തമാണെന്നിരിക്കിലും മാര്‍ക്‌സിന്റെ തിരിച്ചറിവ്‌ അപനിര്‍മ്മാണപരമായൊരു പ്രവണതയെ ബീജരൂപത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. നീഷേയോടൊപ്പം മാര്‍ക്‌സും ഫ്രോയ്‌ഡുമൊക്കെയാണ്‌ ദെറീദയുടെയും ഫൂക്കോയുടെയും മറ്റും അപനിര്‍മ്മാണപരമായ ഇടപെടലുകളുടെ ആദിരൂപമെന്ന്‌ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്‌.
ആധുനികമായ ധാരണകളെ അതിസൂക്ഷ്‌മമായി വിമര്‍ശവിധേയമാക്കിക്കൊണ്ട്‌, മേല്‍സൂചിപ്പിച്ച സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങളെ മുന്നോട്ടു കൊണ്ടു പോയാണ്‌ ആധുനികാനന്തര-അപനിര്‍മ്മാതാക്കള്‍ ചെയ്‌തത്‌. ആധുനികതയില്‍ കാണാതെപോയ മര്‍ദ്ദന-ചൂഷണ-അധികാരസ്വഭാവങ്ങളുള്ള സാമൂഹികബന്ധങ്ങളെയും അവയെ ഉറപ്പിച്ചെടുക്കുന്ന പ്രത്യയശാസ്‌ത്രധര്‍മ്മം നിര്‍വ്വഹിക്കുന്ന സാംസ്‌കാരിക ധാരണകളെയും തുറന്നെടുത്ത്‌, തുറന്നുകാട്ടി മുന്നോട്ടുപോവുകയായിരുന്നു ഈ ചിന്തകര്‍ ചെയ്‌തത്‌. ആധുനികതയുടെ സൂക്ഷ്‌മവല്‍ക്കരണമായോ പൂര്‍ത്തീകരണമായോ ആധുനികതയുടെ വിമര്‍ശനമായോ ഒക്കെ വായിക്കാവുന്ന തലങ്ങള്‍ അതിലുണ്ടു. ആധുനികതയില്‍ മറയത്തുനിര്‍ത്തപ്പെട്ട പ്രശ്‌നങ്ങളുടെ വെളിപ്പെടലായി അതിനെ മനസ്സിലാക്കുന്നത്‌ ഒരുപക്ഷേ, ലളിതവല്‍ക്കരണമായേക്കുമെങ്കിലും വിഷയത്തിലേക്കുള്ള ഒരു പ്രവേശകമെന്ന നിലയില്‍ പ്രയോജനപ്പെട്ടേക്കും. നമുക്ക്‌ വിഷയത്തിലേക്കുതന്നെ നോക്കാം. ആരാണ്‌ സ്‌ത്രീ? ആരാണ്‌ പുരുഷന്‍? ആരാണു മനുഷ്യന്‍? ആരാണ്‌ പരിഷ്‌കൃതന്‍? എന്താണ്‌ നഗരം?- ഇത്തരം ചോദ്യങ്ങളുടെ ഉത്തരം തേടിയാല്‍, അതായത്‌, അവയുടെ പ്രയോഗം നിലവില്‍വന്ന ആധുനികതാവ്യവഹാരങ്ങള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍, അപ്പോഴറിയാം ഇതെല്ലാം പുരുഷകേന്ദ്രിതവും യൂറോകേന്ദ്രിതവുമായ വലിയൊരു വ്യവഹാരസമുച്ചയത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവയാണെന്ന്‌. അവയൊന്നും നിഷ്‌കളങ്കമായ പ്രയോഗങ്ങളല്ലെന്ന്‌ നാം കാണേണ്ടിവരും. ആധുനികതയും ഒരു വിശ്വാസമായിത്തീരുന്ന, പ്രത്യശാസ്‌ത്രമായിത്തീരുന്ന വൈപരീത്യം തുറന്നു കാണിക്കുകയാണ്‌ ആധുനികാനന്തരചിന്ത ചെയ്യുന്നത്‌.
ഫൂക്കോയുടെ ചിന്തകളെ പിന്തുടര്‍ന്നുനോക്കുക. അത്‌ ആധുനികതയിലെ എന്തെല്ലാം വിശ്വാസങ്ങളെയാണ്‌ ചരിത്രപരമായി പരിശോധിച്ച്‌ പൊളിച്ചടുക്കുന്നതെന്നു നോക്കുക. ഭ്രാന്തിനെ ചരിത്രം പരിചരിച്ചതെങ്ങനെ എന്നു ഫൂക്കോ പഠിച്ചുനോക്കി. മാഡ്‌നസ്‌ ആന്റ്‌ സിവിലൈസേഷനില്‍. കുറ്റത്തിന്റെ ചരിത്രം പഠിച്ചുനോക്കി. ഡിസിപ്ലിന്‍ ആന്റ്‌ പണിഷില്‍. എന്താണ്‌ ഭ്രാന്ത്‌, എന്താണ്‌ കുറ്റം-ഇതൊന്നും കേവലമായി നിര്‍വ്വചിക്കപ്പെടുന്നതല്ലെന്നും അത്‌ ചരിത്രപ്രക്രിയ യില്‍, അധികാരപരമായ വ്യവഹാരങ്ങളുമായി കണ്ണിചേര്‍ന്നു നടക്കുന്ന സങ്കീര്‍ണ്ണവും പക്ഷപാതപരവും മെരുക്കല്‍ സ്വഭാവിയുമായ ഒന്ന്‌ അല്ല, പലതാണെന്നും കാണിച്ചുതന്നു. ലൈംഗികതയുടെ ചരിത്രവും ഫൂക്കോ പഠിക്കുകയുണ്ടായി. അത്‌ വലിയ വെളിച്ചമാണ്‌ പകര്‍ന്നത്‌. ലൈംഗികതയെ നാമെങ്ങിനെയായിരുന്നു, അല്ലെങ്കില്‍ എങ്ങനെയാണ്‌ മനസ്സിലാക്കുന്നത്‌? ബയോളജിക്കലി? ആയിരിക്കാം. എന്നാല്‍ അതു മാത്രമല്ല, സംസ്‌കാരം മനുഷ്യനുമേല്‍ ചാര്‍ത്തുന്ന അനവധിയായ അടയാളങ്ങളാല്‍കൂടി മുദ്രിതമാണ്‌ ലിംഗപദവിയെന്നും അത്‌ ലൈംഗികത എന്ന ശരീരശാസ്‌ത്രനിര്‍ണ്ണയനത്തെ അതിക്രമിച്ചുകൊണ്ടു സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും കാണിച്ചുതന്നു. നേരത്തെ സൂചിപ്പിച്ചതുപോലുള്ള ഇരട്ടകളെ സങ്കല്‌പിക്കുന്ന ഒരു രീതിശ്ശാസ്‌ത്രത്തിന്‌ അഭിമുഖീകരിക്കാന്‍ കഴിയാത്തതരത്തിലുള്ള പ്രശ്‌നങ്ങള്‍ മനുഷ്യന്റെ വ്യക്തി-സാമൂഹിക-ലിംഗജീവിതങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുണ്ടെന്ന വിവേകത്തിലേക്കുള്ള ചൂണ്ടെഴുത്തായി ഫൂക്കോയുടെ ലൈംഗികതയുടെ ചരിത്രം എന്ന അന്വേഷണത്തെ കാണാം. ചരിത്രഘട്ടങ്ങളില്‍ ലൈംഗികത പലതായിട്ടാണ്‌ ഗ്രഹിക്കപ്പെട്ടത്‌. ഇനി ഗ്രഹിക്കപ്പെടാന്‍ പോകുന്നതും പഴയ മട്ടിലാകില്ല. അങ്ങനെ പഴയ മട്ടില്‍ കാണാനാവാത്ത തരത്തിലുള്ള വിച്ഛേദമാണ്‌ ഫൂക്കോള്‍ഡിയന്‍ ഇടപെടല്‍ സൃഷ്‌ടിച്ചത്‌. ആ ഇടപെടലിനു ശേഷം ലിംഗപദവിയെ ഇരട്ടകളായി കാണുകവയ്യ. ഈ സൈദ്ധാന്തികാന്തരീക്ഷത്തിലാണ്‌ സ്‌ത്രീവാദചിന്ത അതിന്റെ ചിറകുകള്‍ വിടര്‍ത്തിയത്‌. സ്‌ത്രീവാദചിന്ത അതിനെത്തന്നെ റദ്ദാക്കിക്കൊണ്ടു ലൈംഗികതയുടെ ബഹുസ്വര ലോകത്തെ അനുവദിച്ചുകൊടുക്കേണ്ടി വന്നു. സ്‌ത്രീയും പുരുഷനും തുല്യതയുമൊക്കെ നടക്കട്ടെ, നല്ല കാര്യം. പക്ഷേ, ഈ ഇരട്ടയിലും സമത്വത്തിലും കാണാതെപോകുന്ന കുറേയധികം മനുഷ്യരുണ്ടു ഈ മണ്ണില്‍ എന്ന്‌ വിളിച്ചുപറയുകയാണ്‌ ലൈംഗികതയുടെ പുത്തനറിവുകാലം. അതില്‍ ഒരു സ്വാതന്ത്ര്യസമരമു്‌. ബഹുവചനത്തില്‍ പറയുന്നതാകും ശരി. സ്വാതന്ത്ര്യസമരങ്ങളുണ്ടു എന്നുതന്നെ പറയണം. ഈ സമരമാണ്‌ ലൈംഗികതയെ സംബന്ധിച്ച ധാരണകളെയും നൂറ്റാണ്ടുകളുടെ പഴക്കമുള്ള വിശ്വാസങ്ങളെയും പൊളിച്ചടുക്കിക്കൊണ്ടു സൈദ്ധാന്തികമായും പ്രായോഗികമായും മുന്നോട്ടുപോകുന്നത്‌. ഇവിടെ പ്രയോഗികമായും എന്നു പറയുന്നത്‌, ആവിഷ്‌കാരതലത്തിലും ജീവിതാവിഷ്‌കാരതലത്തിലും എന്ന വിപുലമായ അര്‍ത്ഥത്തിലാണ്‌. കലയിലും ജീവിതത്തിലും. ഈ കുത്തിയൊഴുക്കില്‍ മലയാളസിനിമയും പങ്കുചേരുന്നുണ്ടു. അതിന്റെ ചില നുറുങ്ങുവെട്ടങ്ങളിലേക്കാണ്‌ തുടര്‍ന്ന്‌ ശ്രദ്ധ ക്ഷണിക്കുന്നത്‌. മാറുകയാണ്‌ ലോകം. ലോകവീക്ഷണം. സിനിമയും സിദ്ധാന്തവും എല്ലാം. അതൊക്കെ കാണാതെ കലാപഠനം പൂര്‍ണ്ണമാവുകയില്ല. സംസ്‌കാരപഠനം പൂര്‍ത്തിയാകില്ല. അനുഭവപഠനം പൂര്‍ത്തിയാവുകയില്ല. അങ്ങനെയുള്ള തിരിച്ചറിവാണ്‌ ഇത്തരമൊരു അന്വേഷണത്തെ പ്രസക്തമാക്കുന്നതും സംഗതമാക്കുന്നതും.
2
ലിംഗപദവിയെ ശ്രദ്ധിച്ചുകൊു നടത്തുന്ന സമകാലികമായ ഏതൊരന്വേഷണത്തിലും ഒഴിവാക്കാനാവാത്തവിധത്തില്‍ സൈദ്ധാന്തികവും സമരോത്സുകവുമായ ലിംഗരാഷ്‌ട്രീയസമീപനങ്ങള്‍ ശ്രദ്ധനേടിയിട്ടു്‌. അത്തരത്തില്‍ പ്രശ്‌നവല്‍ക്കൃതമായ ലൈംഗികപ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകള്‍ മലയാളത്തിലും ശ്രദ്ധേയമായ ഒരു ധാരയായി വളര്‍ന്നുവരുന്നു്‌ എന്നതുകൊുതന്നെ അതുസംബന്ധിച്ച പര്യാലോചന മലയാളസിനിമാപഠനത്തിലും സംഗതമാണ്‌. വിചിത്രമായത്‌, അസാധാരണമായത്‌, വിമത സ്വഭാവമുള്ളത്‌, ഉന്മാദകരമായത്‌ തുടങ്ങിയ സൂചനകള്‍ ഉള്‍ക്കൊള്ളുന്ന ക്വീര്‍ എന്ന പ്രയോഗം കൊാണ്‌ പാശ്ചാത്യസൈദ്ധാന്തികര്‍ ഈ ലൈംഗികപ്രവണതകളെ കുറിക്കുന്നത്‌. അതിന്റെ വിവക്ഷകള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന ഒരു മലയാളപദമോ പ്രയോഗമോ ഇല്ലെന്നാണ്‌ മനസ്സിലാക്കുവാന്‍ കഴിയുന്നത്‌. എന്നാല്‍. ഈ പ്രയോഗംകൊ്‌ കുറിക്കുന്ന ലൈംഗികസ്വഭാവസവിശേഷതകള്‍ നമുക്ക്‌ അന്യമല്ല എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം അതിനെ അഭിസംബോധനചെയ്യാന്‍ കെല്‌പുള്ള വിശാലമായ കാഴ്‌ചപ്പാട്‌ ഉരുത്തിരിഞ്ഞു കഴിഞ്ഞിട്ടു്‌ എന്ന വസ്‌തുതയും അവഗണിക്കാവുന്നതല്ല. കഥാസാഹിത്യത്തിലും സിനിമയിലുമൊക്കെ അതിന്റെ സ്‌ഫുരണങ്ങള്‍ ഉായിക്കൊിരിക്കുന്നു.

ക്വീര്‍ എന്നാലെന്ത്‌?
‘ക്വീര്‍’ (Queer) എന്ന പദം ഒരുകാലത്ത്‌ അതിന്റെ നല്ല അര്‍ത്ഥത്തില്‍ സ്വവര്‍ഗ്ഗ ലൈംഗികതയുടെ നാടന്‍പ്രയോഗമായി നിലനിന്നിരുന്നു. അതേസമയം, സ്വവര്‍ഗ്ഗലൈംഗികതയെ അംഗീകരിക്കാത്തവര്‍ അതിനെ മോശമായ അര്‍ത്ഥത്തില്‍ അവഹേളനപദമായും ഉപയോഗിച്ചു പോന്നു. അടുത്തകാലത്ത്‌ ‘ക്വീര്‍’ സാംസ്‌കാരികമായി പാര്‍ശ്വവല്‌കരിക്കപ്പെട്ട ലൈംഗികതകളെ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പദമായി മാറിയിട്ടു്‌. പുരുഷസ്വവര്‍ഗ്ഗ ലൈംഗികത(gay)യുടെയും സ്‌ത്രീസ്വവര്‍ഗ്ഗലൈംഗികത(lesbian)യുടെയും ഇടം അന്വേഷിക്കുന്ന ആലോചനകളുടെയും പഠനങ്ങളുടെയും തുടര്‍ച്ചയായി വളര്‍ന്നുവരുന്ന ഒരു സൈദ്ധാന്തികമാതൃകയായിക്കൂടി ഈ പ്രയോഗം സാംഗത്യം കൈവരിച്ചുവരികയാണ്‌. എന്നാല്‍ അത്‌ തികച്ചും വ്യക്തത കൈവരിച്ചുവെന്നുപറഞ്ഞുകൂട. ‘ക്വീര്‍’ എന്ന ആശയം പരിണാമദശയിലാണെന്നു മാത്രമല്ല നിര്‍വ്വചനത്തിനു വിധേയമാകാത്ത തരത്തിലുള്ള ഇലാസ്‌തികത (Elasticity) പ്രകടിപ്പിക്കുന്നതുമാണ്‌ എന്ന്‌ നിരീക്ഷിക്കപ്പെടുന്നതിന്റെ കാരണമിതാണ്‌. “‘ക്വീര്‍’ എന്ന പ്രയോഗത്തിന്റെ രാഷ്‌ട്രീയക്ഷമത (Political efficacy)യുടെ പ്രധാനഘടകം അതിന്റെ നിര്‍വ്വചനത്തിന്‌ നേരെയുള്ള പ്രതിരോധമാണ്‌”1 എന്ന്‌ അന്നാ മേരി ജാഗോസ്‌ ചൂിക്കാണിക്കുന്നു. ‘ക്വീര്‍’നെ ക്രമപ്പെടുത്തുകയെന്നത്‌ അതിന്റെ ദുഃഖകരമായ അന്ത്യമായിരിക്കുമെന്നാണ്‌ ജൂഡിത്ത്‌ ബട്ട്‌ലര്‍ പറയുന്നത്‌.2 സെക്‌സ്‌, ജെന്‍ഡര്‍, കാമന എന്നിവയുടെ പൊരുത്തക്കേടുകളിലാണ്‌ ‘ക്വീര്‍’ ശ്രദ്ധചെലുത്തുന്നത്‌. ‘ക്വീര്‍’എന്നത്‌ പ്രധാനമായും പുരുഷസ്വവര്‍ഗ്ഗലിംഗരതി(gay), സ്‌ത്രീസ്വവര്‍ഗ്ഗലിംഗരതി (Lesbian)എന്നിവയുമായാണ്‌ ബന്ധപ്പെട്ടിരിക്കുന്നതെങ്കിലും ദ്വിലിംഗവ്യക്തികള്‍ (hermaphrodite),സന്ദിഗ്‌ദ്ധലിംഗപദവി(gender ambiguity)യുള്ളവര്‍, ലിംഗ മാറ്റശസ്‌ത്രക്രിയ (gender corrective surgery)ക്ക്‌ വിധേയരായവര്‍, വേഷാന്തരിതര്‍ (transvestite) എന്നിവകൂടി അതിലടങ്ങിയിരിക്കുന്നു. ലൈംഗികതയെ സംബന്ധിച്ച സാമ്പ്രദായികധാരണകളില്‍ ഇവയൊക്കെ അപഭ്രംശങ്ങളായി കണക്കാക്കപ്പെട്ടുപോന്നു. പുരുഷന്‍, സ്‌ത്രീ എന്നിങ്ങനെ രു ധ്രുവങ്ങള്‍ മാത്രമുള്ള ഒരു വിഭജനരീതിയില്‍ അതിനുമാത്രമേ കഴിയുമായിരുന്നുള്ളു എന്നുവെയ്‌ക്കാം. എന്നാല്‍, വിശാലമായൊരു പരിപ്രേക്ഷ്യത്തില്‍ ലൈംഗികതയെ കൂടുതല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. സ്‌ത്രൈണതയും പുരുഷത്വവും ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടുന്ന സവിശേഷതകളാണ്‌ എന്നതും ഒറ്റയാളില്‍ത്തന്നെ അവയുടെ ഇടകലരല്‍ സംഭവിക്കാറുന്നെതും ആധുനികമനശ്ശാസ്‌ത്രം ചൂിക്കാണിച്ചിട്ടുള്ളതാണ്‌. അതിനപ്പുറത്ത്‌, അതൊരു വസ്‌തുതയാണെന്ന്‌ മനസ്സിലാക്കാന്‍ മുകളില്‍ പരാമര്‍ശിച്ച അപഭ്രംശങ്ങളെ നിരീക്ഷിക്കുകയേ വേൂ. സ്വാഭാവികലൈംഗികതയെന്നാല്‍ പ്രായപൂര്‍ത്തിയായ സ്‌ത്രീയും പുരുഷനും പങ്കാളികളാകുന്ന മാനസികവും ശാരീരികവുമായ ബന്ധപ്പെടലാണെന്ന ധാരണയും ഈ തിരിച്ചറിവിനുമുന്നില്‍ വലിയൊരളവുവരെ ശിഥിലമായിത്തീരും. പുരുഷന്‍, സ്‌ത്രീ എന്നീ വാക്കുകള്‍ തികച്ചും സ്വാഭാവികമാണെന്ന ധാരണയും അതോടെ ദുര്‍ബ്ബലമായിത്തീരും. അന്നാ മേരി ജാഗോസ്‌ എഴുതുന്നു: “സ്വാഭാവികമായ ലൈംഗികത (natural sexuality) എന്നത്‌ അസാധ്യമാണെന്ന്‌ സ്ഥാപിക്കുകവഴി സാമാന്യമായി ‘പുരുഷന്‍’, ‘സ്‌ത്രീ’ എന്നിവ പ്രശ്‌നരഹിതമായ പദങ്ങളാണെന്ന ധാരണയെ ചോദ്യം ചെയ്യുകയാണ്‌ ‘ക്വീര്‍’ ചെയ്യുന്നത്‌”.3 ഈ ചിന്താസാഹചര്യത്തിലേക്ക്‌ ലിംഗപദവി പഠനങ്ങള്‍ വന്നുചേര്‍ന്ന ആശയചരിത്രവഴികളിലേക്കുള്ള ഒരു എത്തിനോട്ടം ഇവിടെ പ്രസക്തമാണ്‌.
“പരസ്‌പരനിഷേധദ്വന്ദ്വങ്ങളായ സ്വവര്‍ഗ്ഗരതി/ഭിന്നലിംഗരതി, സ്‌ത്രീ/പുരുഷന്‍ എന്നീ റോളുകളില്‍ തളച്ചിടുന്ന സെക്‌സ്‌/ജെന്‍ഡര്‍ ചട്ടക്കൂടുകളില്‍നിന്ന്‌ വ്യക്തികളെ മോചിപ്പിക്കുകയെന്ന ലക്ഷ്യമാണ്‌ വിമോചനരാഷ്‌ട്രീയത്തിന്‌ ഉായിരുന്നതെങ്കിലും എഴുപതുകളുടെ മധ്യത്തിലെത്തുമ്പോള്‍ ഇതിനു മാറ്റംവരികയും സാമൂഹ്യസ്വത്വത്തിലും സാംസ്‌കാരികവൈജാത്യത്തിലുമൂന്നിയ ഒരു വംശീയമാതൃക സ്വീകരിക്കുകയുമാണ്‌ ചെയ്‌തത്‌.”4 തുല്യനീതിക്കുള്ള നിയമസംരക്ഷണം നേടിയെടുക്കുന്നതിനും നഗരപ്രാന്തപ്രദേശങ്ങളില്‍ ലെസ്‌ബിയന്‍, ഗേ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതിനും അവയെ നിയമാനുസൃത മാക്കുന്നതിനുമുള്ള അടവ്‌ എന്ന നിലയിലാണ്‌ ഈ വംശീയമാതൃക സ്വീകരിച്ചത്‌. അത്തരത്തില്‍ കമ്മ്യൂണിറ്റികള്‍ ഉാവുന്നതോടെ ഗേ, ലെസ്‌ബിയന്‍ കൂട്ടായ്‌മകളില്‍ പരസ്‌പരം ബന്ധിതമാകുന്ന സ്വത്വം രൂപപ്പെടുന്നു. ഈ ചരിത്രമുഹൂര്‍ത്തത്തില്‍ ഗേ, ലെസ്‌ബിയന്‍ സ്വത്വത്തില്‍ ഉള്‍പ്പെടാത്തവര്‍ (ഉദാ: ബൈസെക്‌ഷ്വല്‍) പാര്‍ശ്വവല്‌ക്കരിക്കപ്പെടുകയും ഗേ, ലെസ്‌ബിയന്‍ സ്വത്വങ്ങള്‍ കേന്ദ്രസ്ഥാനത്തെത്തുകയും ചെയ്യുന്നു. മുമ്പെന്നപോലെ ചില സ്വത്വങ്ങള്‍ പാര്‍ശ്വവല്‌ക്കരിക്കപ്പെടുകയും മറ്റു ചിലത്‌ കേന്ദ്രസ്ഥാനത്തെത്തുകയും ചെയ്യുന്നതിന്റെ ഒരു ആവര്‍ത്തനമാണ്‌ ഇവിടെ കാണുന്നത്‌. മുന്‍സൂചിപ്പിച്ച വംശീയമാതൃകകള്‍ നിലവിലുള്ള ഭിന്നലിംഗരതി/സ്വവര്‍ഗ്ഗരതി എന്ന ദ്വന്ദ്വത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ്‌ ലൈംഗികതയെ മനസ്സിലാക്കുന്നത്‌.
1970കളുടെ അവസാനത്തിലും 1980കളുടെ ആദ്യദശകങ്ങളിലുമായി ലെസ്‌ബിയന്‍, ഗേ കൂട്ടായ്‌മകളില്‍ നടന്ന ഉഭയലൈംഗികത, സാഡോമസോക്കിസം, പോര്‍ണോഗ്രാഫി, ട്രാന്‍സ്‌വെസ്റ്റിസം, വേശ്യാവൃത്തി തുടങ്ങിയവയെക്കുറിച്ചെല്ലാമുള്ള സംവാദങ്ങളില്‍ ഭിന്നലിംഗരതി/ സ്വവര്‍ഗ്ഗരതി എന്ന ദ്വന്ദ്വത്തിന്റെ മേല്‍ക്കോയ്‌മ ചോദ്യം ചെയ്യപ്പെട്ടു. ഈ ചര്‍ച്ചകള്‍ പലപ്പോഴും രൂക്ഷമായിത്തീരാറു്‌. “ഈ സംവാദം ‘സെക്‌സ്‌ വാര്‍’ എന്നപേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌.”5 ക്രമേണ ലെസ്‌ബിയന്‍ സെക്‌സ്‌ എന്നാല്‍ ഇണകളുടെ അടിസ്ഥാനത്തിലുള്ളത്‌, ഒറ്റയിണമാത്രമുള്ളത്‌, സ്‌ത്രീകേന്ദ്രീകൃതമായത്‌ എന്നിങ്ങനെയുള്ള പ്രമുഖമായ ലെസ്‌ബിയന്‍ ഫെമിനിസ്റ്റുസങ്കല്‌പങ്ങള്‍ വിമര്‍ശിക്കപ്പെട്ടു. കരോള്‍ വാന്‍സ്‌ “ലൈംഗികാഭിവിന്യാസം (Sexual Orientation) എന്നുള്ളത്‌ സ്‌ത്രീകള്‍ക്കിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ടതോ ഏകമോ ആയ ലൈംഗികവ്യത്യാസമാവണമെന്നില്ല” എന്ന്‌ അഭിപ്രായപ്പെടുന്നു്‌.6
ഗേ, ലെസ്‌ബിയന്‍, ഭിന്നലൈംഗികത എന്നിങ്ങനെയുള്ള ലൈംഗികവര്‍ഗ്ഗീകരണത്തിന്‌ ധാരാളം പരിമിതികളു്‌. ഒരു വ്യക്തി തന്റെ ലൈംഗികസംതൃപ്‌തിക്കുവേി തെരഞ്ഞെടുക്കുന്ന വ്യക്തിയുടെ ജെന്‍ഡറിന്റെ അടിസ്ഥാനത്തിലാണ്‌ അയാളുടെ ലൈംഗികത നിര്‍ണ്ണയിക്കപ്പെടുന്നത്‌. “ഒരു വ്യക്തിയുടെ ഇണയുടെ സെക്‌സിന്റെ അടിസ്ഥാനത്തില്‍ അയാളുടെ ലൈംഗികത നിര്‍ണ്ണയിക്കുന്ന ലൈംഗികാഭിവിന്യാസം എന്നത്‌ വളരെ വിചിത്രമാണ്‌” എന്ന്‌ കാലിഫിയ (Pat Califia ) രേഖപ്പെടുത്തുന്നു.
ഉഭയലൈംഗികത നിര്‍വ്വചിക്കുന്നതിന്‌ ഇണയുടെ സെക്‌സ്‌ അടിസ്ഥാനമാക്കുക സാധ്യമല്ല. മാത്രമല്ല, ഇണയുടെ സെക്‌സിന്റെ അടിസ്ഥാനത്തില്‍ ലൈംഗികതയെ വര്‍ഗ്ഗീകരിക്കുന്ന രീതിതന്നെ ‘ഉഭയലൈംഗികത’ എന്ന സങ്കല്‌പനത്തെ നിരര്‍ത്ഥകമാക്കുന്നു. സ്വത്വം, ജെന്‍ഡര്‍, ലൈംഗികത, അധികാരം മുതലായവയെക്കുറിച്ചുള്ള പുതിയ കാഴ്‌ചപ്പാടുകളുടെ സ്വാധീനത്തിന്റെ ഫലമായി സ്വത്വത്തിന്റെ ക്രമീകൃതമാതൃകകള്‍ (Normative Models of Identity) ഇന്ന്‌ അപര്യാപ്‌തമായിത്തീര്‍ന്നിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ്‌ ‘ക്വീര്‍’എന്നത്‌ ഒഴിച്ചുകൂടാനാവാത്ത ആശയമായിത്തീരുന്നത്‌.
പത്തൊമ്പതാം നൂറ്റാില്‍ത്തന്നെ ‘ക്വീര്‍’ എന്ന പദം ഉപയോഗിച്ചിട്ടുങ്കെിലും ഇന്ന്‌ അര്‍ത്ഥമാക്കുന്നതരത്തില്‍ ഈ പദം ഉപയോഗിച്ചു തുടങ്ങിയത്‌ 1990കളുടെ ആരംഭത്തിലാണ്‌. ഗേ/ലെസ്‌ബിയന്‍ സ്വത്വത്തെക്കുറിച്ചുള്ള സംവാദത്തില്‍നിന്നും ഉരുത്തിരിഞ്ഞ സാംസ്‌കാരികവും സൈദ്ധാന്തികവുമായ സമ്മര്‍ദ്ദത്തിന്റെ ഉല്‌പന്നമായാണ്‌ ‘ക്വീര്‍’ രൂപപ്പെടുന്നത്‌. സ്വത്വത്തെക്കുറിച്ചും അധികാരഘടനയെക്കുറിച്ചും ഗേ ലിബറേഷനിസ്റ്റുകളുടേയും ലെസ്‌ബിയന്‍ ഫെമിനിസ്റ്റുകളുടെയും കാഴ്‌ചപ്പാടുകളെ ഘടനാവാദാനന്തരചിന്തകള്‍ പ്രശ്‌നവല്‌ക്കരിച്ചതാണ്‌ ഇതില്‍ പ്രധാനമായിട്ടുള്ളത്‌. ലെസ്‌ബിയന്‍/ഗേ രാഷ്‌ട്രീയവും സിദ്ധാന്തവും മാത്രമല്ല, ഇരുപതാംനൂറ്റാിന്റെ അവസാനദശകങ്ങളിലെ പാശ്ചാത്യചിന്തകളുടെ ഫലമായുായ ചരിത്രപരവും സവിശേഷവുമായ അറിവുകളുടെകൂടി ഫലമായാണ്‌ ‘ക്വീര്‍’ രൂപപ്പെടുന്നത്‌.
അധികാരത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചുമുള്ള പൊതുവായ ധാരണകളെ ചോദ്യം ചെയ്യുന്ന ഫൂക്കോയുടെ പഠനങ്ങള്‍ ലെസ്‌ബിയന്‍, ഗേ, ക്വീര്‍ സിദ്ധാന്തങ്ങളേയും പ്രവര്‍ത്തനങ്ങളേയും കാര്യമായി സ്വാധീനിച്ചു. സമഗ്രവും കെട്ടുറപ്പുമുള്ളതും സ്ഥായിത്വമുള്ളതുമായ ഒരു സ്വത്വത്തെ സങ്കല്‌പിക്കുന്നത്‌ സാംസ്‌കാരികമായ ഒരു ഭ്രമാത്മകതയായി ഘടനാവാദാനന്തര ചിന്തകര്‍ വിലയിരുത്തി. ലെസ്‌ബിയന്‍/ഗേ പഠനരംഗത്ത്‌ സ്വത്വത്തിന്റെ പരിമിതികളും അപകടങ്ങളും തുറന്നുകാണിച്ച പ്രധാനപ്പെട്ട ഒരു സൈദ്ധാന്തികയാണ്‌ ജൂഡിത്‌ ബട്‌ലര്‍. ജെന്‍ഡര്‍ എങ്ങനെയാണ്‌ ഭിന്നലിംഗരതിക്ക്‌ മുന്‍തൂക്കം വരുന്നരീതിയില്‍ ക്രമീകരണോപാധിയായി പ്രവര്‍ത്തിക്കുന്നതെന്ന്‌ അവര്‍ തുറന്നുകാണിച്ചു.
‘സ്‌ത്രീ’എന്ന പദം സ്വാഭാവികമായ ഒന്നിനേയും പ്രതിനിധീകരിക്കുന്നില്ല. അതൊരു സാംസ്‌കാരികനിര്‍മ്മിതിയാണ്‌. അതിനെ അടിസ്ഥാനമാക്കിയെടുത്താല്‍ സെക്‌സ്‌, ജെന്‍ഡര്‍, കാമന എന്നിവ തമ്മില്‍ ഒരു നോര്‍മാറ്റീവ്‌ ബന്ധം കാണാം. ഇത്‌ ഭിന്നലിംഗരതിയെ സ്വാഭാവികമായി പ്രതിഷ്‌ഠിക്കുന്നു. അതുകൊുതന്നെ ഫെമിനിസം അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ക്ക്‌ വിപരീതമായി പ്രവര്‍ത്തിക്കേിവരുന്നു.
“ലിംഗസ്വത്വം അര്‍ത്ഥവത്തായിത്തീരുന്ന സാംസ്‌കാരികഭൂമികയില്‍ ചില സ്വത്വങ്ങള്‍ – സെക്‌സിനെ പിന്തുടാരാത്ത ജെന്‍ഡര്‍, സെക്‌സിനേയോ ജെന്‍ഡറിനേയോ പിന്തുടരാത്ത കാമന-നിലനില്‌ക്കുന്നില്ലെന്ന്‌” ബട്‌ലര്‍ വാദിക്കുന്നു.8 ജെന്‍ഡര്‍ എന്ന ആശയത്തെത്തന്നെ പ്രശ്‌നവല്‌ക്കരിക്കുകയാണ്‌ ജൂഡിത്‌ ബട്‌ലര്‍ ചെയ്യുന്നത്‌. ജെന്‍ഡര്‍ എന്നത്‌ ഒരു സാംസ്‌കാരികനിര്‍മ്മിതിയാണെന്ന്‌ നേരത്തെ സൂചിപ്പിച്ചുവല്ലോ. ജെന്‍ഡര്‍ എന്നത്‌ കേവലം പ്രക്രിയ മാത്രമല്ല വളരെ സങ്കുചിതമായതും നിയന്ത്രിക്കപ്പെടുന്നതുമായ ഒരു ചട്ടക്കൂടില്‍ നിന്നുകൊ്‌ ആവര്‍ത്തിക്കപ്പെടുന്ന പ്രവൃത്തികളിലൂടെ നിര്‍മ്മിക്കപ്പെടുന്ന ഒരു പ്രക്രിയയാണത്‌. ജെന്‍ഡറിന്‌ ഒരു ആധികാരികതയോ സത്തയോ ഉന്നെ്‌ പറയാനാവില്ല. അതുകൊുതന്നെ ലിംഗസ്വത്വം എന്നത്‌ ആവിഷ്‌കാരത്തിലൂടെ നിര്‍മ്മിക്കപ്പെടുന്നതാണ്‌. എന്നാല്‍ ലിംഗസ്വത്വത്തിന്റെ ആവിഷ്‌ക്കാരത്തിനു പുറകില്‍ ഒരു ജെന്‍ഡര്‍ ഇല്ല. സ്വാഭാവികമായി തോന്നുന്ന ഭിന്നലിംഗ രതിതന്നെ ബട്‌ലറുടെ കാഴ്‌ചപ്പാടില്‍ ഒരു വ്യാവഹാരികോല്‌പന്നമാണ്‌. സെക്‌സ്‌/ജെന്‍ഡര്‍ എന്ന സംവിധാനത്തിന്റെ ഫലം മാത്രമാണ്‌ അത്‌.
ലിംഗപദവികളുടെ വിശകലനത്തിന്റെ സമകാലികവും വികസിതവുമായ ഒരു നിലയെയാണ്‌ ക്വീര്‍ വീക്ഷണം പ്രതിനിധാനം ചെയ്യുന്നത്‌. രാേ അതിലധികമോ സ്ഥിരസത്തകളെ സങ്കല്‌പിക്കുന്നതില്‍നിന്നു കുതറിമാറി ലൈംഗികതയുടെ സങ്കീര്‍ണ്ണതകളെ ഉള്‍ക്കൊള്ളുവാനുള്ള ശ്രമമാണ്‌ ക്വീര്‍ വീക്ഷണത്തില്‍ കാണാവുന്നത്‌.
അക്കാദമികതലത്തിലും രാഷ്‌ട്രീയതലത്തിലും ‘ക്വീര്‍’ എന്ന ആശയം ഏറ്റെടുക്കപ്പെടുന്നതിലൂടെ ഭിന്നലിംഗരതി, ഗേ, ലെസ്‌ബിയന്‍, ഉഭയലിംഗരതി മുതലായ ആശയങ്ങളെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളില്‍ കാതലായ മാറ്റം സംഭവിച്ചിരിക്കുന്നു. ഈ ആശയങ്ങളെക്കുറിച്ച്‌ നവീനമായ വിജ്ഞാനത്തിലൂടെ പുതിയ ചിന്താഗതികള്‍ രൂപപ്പെടുത്തിയെടുക്കുക എന്നതാണ്‌ ക്വീര്‍ തിയറി ഇന്ന്‌ ഏറ്റെടുത്തിരിക്കുന്ന വെല്ലുവിളി.
മുകളില്‍ വിവരിച്ച കാഴ്‌ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ മലയാളസിനിമാരംഗത്ത്‌ ‘ക്വീര്‍’പ്രമേയമായി വരുന്ന ഒരു ചലച്ചിത്രത്തെ പഠനവിധേയമാക്കുകയാണ്‌ ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്‌. ക്വീര്‍പ്രതിനിധാനങ്ങളെക്കുറിച്ച്‌ വിശകലനം ചെയ്യുമ്പോള്‍ അഭിമുഖീകരിക്കേിവരുന്ന ചില പ്രശ്‌നങ്ങളെയാണ്‌ ആദ്യം പരാമര്‍ശിക്കുന്നത്‌. മനുഷ്യന്റെ ലൈംഗികതയുമായി ബന്ധപ്പെട്ടാണ്‌ ക്വീര്‍ എന്ന ആശയം കടന്നുവരുന്നത്‌. രു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തെ മറ്റൊരു വ്യക്തിക്ക്‌ മനസ്സിലാക്കാന്‍ കഴിയുമോ അല്ലെങ്കില്‍ അങ്ങനെ മനസ്സിലാക്കേതുാേ എന്നത്‌ വളരെ പ്രധാനപ്പെട്ട ചോദ്യമാണ്‌. സ്‌ത്രീ/പുരുഷന്‍ എന്നീ ദ്വന്ദ്വങ്ങളുടെ അടിസ്ഥാനത്തില്‍ ഇവ പരിശോധിക്കുമ്പോള്‍ പരമ്പരാഗതമായ, അംഗീകരിക്കപ്പെട്ട ‘ഭിന്നലിംഗരതി’ എന്നതില്‍ ഒതുക്കാന്‍ കഴിയാത്ത ലൈംഗികതകളെയാണ്‌ ഗേ, ലെസ്‌ബിയന്‍, ഉഭയലിംഗരതി തുടങ്ങിയ ആശയങ്ങളിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്‌. സ്‌ത്രീ/പുരുഷന്‍ എന്നതിന്‌ ഒരു ‘സത്ത’യുന്നെ വാദത്തിന്റെ അടിസ്ഥാനത്തില്‍ പുരോഗമിച്ചുവന്ന ഇത്തരം ചര്‍ച്ചകള്‍ നവീനവിജ്ഞാനങ്ങളുടെ കടന്നുവരവോടുകൂടി പ്രശ്‌നഭരിതമായി. ‘സത്താവാദം’ വിമര്‍ശനവിധേയമാവുകയും ‘നിര്‍മ്മിതിവാദപരമായ ഒരു കാഴ്‌ചപ്പാടില്‍ എത്തിച്ചേരുകയും ചെയ്‌തു. അതോടെ ‘സ്വത്വം’ എന്നത്‌ സാമൂഹികമായ സ്വത്വം എന്ന മട്ടില്‍ മാത്രം കാണാവുന്ന ഒന്നായിത്തീരുന്നു. ഒരു സ്‌ത്രീ മറ്റൊരു സ്‌ത്രീയില്‍നിന്നും പുരുഷന്‍ മറ്റു പുരുഷന്മാരില്‍നിന്നും വ്യത്യസ്‌തമാണെന്നതുകൊുതന്നെ രു വ്യക്തികള്‍ തമ്മിലുള്ള ബന്ധവും മറ്റു രു വ്യക്തികള്‍ തമ്മിലുള്ള ബന്ധവും ഒരിക്കലും സമാനമാവുക സാദ്ധ്യമല്ല. ഇത്തരത്തില്‍ വളരെ വ്യത്യസ്‌തങ്ങളായ ലിംഗസ്വത്വത്തെ കള്ളികളില്‍ അടയാളപ്പെടുത്തി വര്‍ഗ്ഗീകരിക്കാനുള്ള ശ്രമംതന്നെ നിരര്‍ത്ഥകമാണ്‌. അതുകൊ്‌ ഇവിടെ പഠനവിധേയമാകുന്ന സിനിമയിലെ ക്വീര്‍ ആവിഷ്‌ക്കാരങ്ങളെ മുന്‍നിര്‍ത്തി ഇത്തരം ആവിഷ്‌ക്കാരങ്ങള്‍ക്ക്‌ തടസ്സം നില്‌ക്കുന്ന അധികാരബന്ധത്തെയും അതിന്റെ സാംസ്‌കാരിക-രാഷ്‌ട്രീയമാനങ്ങളേയും സാമൂഹികബല തന്ത്രങ്ങളെയും തുറന്നു കാണിക്കുന്നതിനാണ്‌ ശ്രമിക്കുന്നത്‌. ലെസ്‌ബിയന്‍, ഗേ, ഉഭയലിംഗരതി തുടങ്ങിയ വര്‍ഗ്ഗീകരണങ്ങള്‍ നിരര്‍ത്ഥകമാണെന്നവാദം അംഗീകരിക്കുമ്പോള്‍ത്തന്നെ അവയെ പരിശോധിക്കാതിരിക്കുന്നത്‌ തികഞ്ഞ പിന്‍മടക്കമായിരിക്കും. അതുകൊ്‌ ഇത്തരം സങ്കല്‌പന ങ്ങളുടെ പിന്‍ബലം തേടിക്കൊാണ്‌ ക്വീര്‍ സിനിമാവിഷ്‌കാരങ്ങളെ ഇവിടെ പഠനവിധേയമാക്കുന്നത്‌.
3
ഇവന്‍ അര്‍ദ്ധനാരി -ലിംഗപരിണാമിതരുടെ സംഘര്‍ഷങ്ങള്‍
മറച്ചുവെയ്‌ക്കാനാകാത്ത ലൈംഗികതയാണ്‌ ലിംഗപരിണാമിതരുടേത്‌. ശരീര പ്രത്യക്ഷമാണത്‌. ധരിക്കുന്ന വസ്‌ത്രംപോലുമല്ല. ശരീരംതന്നെ പ്രകടമാക്കുന്ന അടയാളങ്ങളു്‌ അവര്‍ക്ക്‌. അതവരുടെ വ്യക്തിജീവിത്തിലുാക്കുന്ന പ്രശ്‌നങ്ങള്‍ അതീവസങ്കീര്‍ണ്ണമാണ്‌. അവരെ സംബന്ധിച്ചിടത്തോളം നരകമെന്നത്‌ ഒരു ആലങ്കാരികപ്രയോഗമേയല്ല. ജീവിച്ചുതീര്‍ക്കേ ജീവിതത്തിന്റെ പരല്‍പ്പേരുതന്നെയാണത്‌. അത്തരം ജീവിതങ്ങള്‍ അപരിചിതമൊന്നുമല്ല. മിക്കവാറും ചിരപരിചിതവും മിത്തോളജിയുടെ ഭാഗമായിത്തീര്‍ന്നിട്ടുള്ളതുമാണ്‌. ശിവനെക്കുറിച്ചുള്ള സങ്കല്‌പനത്തിലൊക്കെ അത്‌ അലിഞ്ഞുചേര്‍ന്നിട്ടു്‌. എങ്കിലും ശിഖണ്‌ഡി, ആണും പെണ്ണും കെട്ടവര്‍ തുടങ്ങിയ പ്രയോഗങ്ങളിലെന്നപോലെ അവജ്ഞയും അവഹേളനവും നിറഞ്ഞ സാമൂഹികസമീപനത്തിന്റെ ഇരകളായിരിക്കുവാനാണ്‌ അവരുടെ നിയോഗം. ഈ അവസ്ഥാവിശേഷത്തിന്റെ ഒരു ആഖ്യാനം സാമൂഹികവും സാംസ്‌കാരികവുമായ വിശകലനവും വിമര്‍ശനവുമായിത്തീരുന്ന കാഴ്‌ചയാണ്‌ ഇവന്‍ അര്‍ദ്ധനാരി എന്ന സിനിമയില്‍ കാണാനാവുന്നത്‌.
ലിംഗപരിണാമിതാവസ്ഥയാണ്‌ ഇവന്‍ അര്‍ദ്ധനാരിയിലെ വിശകലനവസ്‌തുവെന്നു സൂചിപ്പിച്ചു. എന്നാല്‍ സൂക്ഷ്‌മനിരീക്ഷണത്തില്‍ ഉഭയലിംഗരതി (Bisexual) കൂടി പഠിച്ചാവിഷ്‌ക്കരിക്കപ്പെടുന്ന സിനിമയാണ്‌ ഇവന്‍ അര്‍ദ്ധനാരി എന്നു പറയേിവരും. സിനിമയിലെ മുഖ്യകഥാപാത്രമായ വിനയന്‍/വിനീത(മഞ്‌ജുള) അത്തരമൊരു ലൈംഗികാവസ്ഥയിലാണ്‌ തളഞ്ഞു കിടക്കുന്നത്‌. ഒരേസമയം ഒരു പുരുഷനെന്ന നിലയില്‍ കോകിലയോട്‌ പ്രണയം തോന്നുമ്പോള്‍തന്നെ മറ്റൊരു പുരുഷനായ ബാലുവിന്റെ പ്രണയിനിയാവാനും കഴിയുന്ന തരത്തില്‍ സന്ദിഗ്‌ധമായ ഒരു സ്വത്വാവസ്ഥയുമായാണ്‌ വിനയന്‍/വിനീത എന്ന കഥാപാത്രം തന്റെ ജീവിതം ജീവിച്ചുതീര്‍ക്കേിവരുന്നത്‌.
സിനിമ ആരംഭിക്കുന്നത്‌ ഹിജഡകളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ആഖ്യാനത്തോടെയാണ്‌.”ഉറുദുവിലെ ഹിസ്രയെന്ന വാക്കിനര്‍ത്ഥം അലഞ്ഞുതിരിയുന്ന ആള്‍ എന്നാണ്‌. ഹിസ്രയെന്ന വാക്കില്‍നിന്നും അറബ്‌ ഭാഷയിലേക്ക്‌ വിരുന്നുവന്ന പദമാണ്‌ ഹിജറ. ഹിജറയുടെ അര്‍ത്ഥമാകട്ടെ വിശുദ്ധമെന്നാണ്‌. ഹിജഡ എന്ന വാക്കിന്റെ ഉത്ഭവം തിരക്കിപ്പോയാല്‍ നമ്മളെത്തിച്ചേരുന്നത്‌ അറബിയിലെ ഹിജറയിലായിരിക്കും. ഭാരതത്തില്‍ ദേവഭാഷയായ സംസ്‌കൃതത്തില്‍ ഹിജഡകളെ പിംഗളയെന്നു വിളിച്ചു. എഴുതപ്പെട്ട പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റും വിശുദ്ധമായ സ്ഥാനം നല്‌കി ഇവരെ ആദരിച്ചിരുന്നത്‌ കാണാം”. സിനിമയുടെ തുടക്കത്തില്‍ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഈ രംഗത്ത്‌ ഒരു വൃദ്ധയെയാണ്‌ കാണുന്നത്‌. പിന്നീട്‌ അവരുടെ കുട്ടിക്കാലം ഫ്‌ളാഷ്‌ബാക്കായി തെളിയുന്നു.

മേടയില്‍ പരമേശ്വരന്‍നായരുടെ മകനാണ്‌ വിനയന്‍. ഒരു പെണ്‍കുട്ടിയുടെ ‘വേഷഭൂഷാദി’കളോടെയാണ്‌ അവന്‍ വളരുന്നത്‌. പുരുഷശരീരത്തില്‍ വിടരുന്ന സ്‌ത്രീ ‘സഹജ’ മായ പെരുമാറ്റരീതികള്‍ കുട്ടിക്കാലത്ത്‌ കൗതുകമാണ്‌ ഉളവാക്കുന്നത്‌. ലാളനയ്‌ക്കും വാത്സല്യപ്രകടനങ്ങള്‍ക്കുമൊക്കെ അവന്‍/ള്‍ പാത്രമാകുന്നുങ്കെിലും പതുക്കെപ്പതുക്കെ അതൊരു പ്രശ്‌നമായി മാറുന്നു.സാമൂഹികമായ അസ്വീകാര്യതയുടെ ബീജമാണതെന്ന്‌ പതുക്കെ തിരിച്ചറിയപ്പെടുന്നു. അതോടെ അയാള്‍ വീട്ടിലും സമൂഹത്തിലും ഒറ്റപ്പെടുന്നു. ലൈംഗികതയെ സംബന്ധിച്ച സാമൂഹികധാരണകളുടെ അധികാരബലതന്ത്രങ്ങളില്‍പ്പെട്ട്‌ നിരാകരിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്ന ഒരു ലൈംഗികന്യൂനപക്ഷത്തിന്റെ കണ്ണിയാണ്‌ താനെന്ന അറിവോടെ അയാള്‍ തന്റെ ജീവിതാന്വേഷണപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നു.
കുടുംബത്തിനു ചേരാത്തവര്‍
വിനയന്റെ/വിനീതയുടെ ജ്യേഷ്‌ഠനാണ്‌ ജഗന്നാഥന്‍. പരമ്പരാഗതസാമൂഹിക-സാസ്‌കാരികബോധത്തിന്റെ ഉത്തമമാതൃകയാണ്‌ അയാള്‍. തന്റെ രാഷ്‌ട്രീയജീവിതത്തിന്‌ ‘ആണും പെണ്ണുമല്ലാത്ത’ അനിയന്‍ തടസ്സമാണെന്ന്‌ അയാള്‍ കരുതുന്നു. കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാംതന്നെ അനിയനെ കുറ്റപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ജഗന്നാഥന്‍ അവനെ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ലാതെ മര്‍ദ്ദിക്കുന്നതായും സിനിമയില്‍ ചിത്രീകരിക്കപ്പെട്ടിട്ടു്‌. സഹോദരിയുടെ വിവാഹം നടക്കാത്തതിനു കാരണവും വിനയനാണെന്നാണ്‌ ജഗന്നാഥന്‍ കരുതുന്നത്‌. വിനയനും ബാലുവും തമ്മില്‍ പ്രണയമാണെന്നു മനസ്സിലാക്കിയ ജഗന്നാഥന്‍ കുടുംബത്തിന്റെ ആഭിജാത്യത്തിനും മുന്നോട്ടുള്ള സുഗമമായ പോക്കിനും തടസ്സമാണെന്നു കരുതി അവനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‌കാന്‍പോലും മടിക്കുന്നില്ല. സാഹോദര്യത്തേക്കാള്‍ ‘അഭിമാനം’ അയാള്‍ക്ക്‌ വലുതാണ്‌.
സ്ഥാപനങ്ങള്‍ക്കു വോത്തവര്‍
കുടുംബം മാത്രമല്ല, സകല സ്ഥാപനങ്ങളും ഉള്‍ക്കൊള്ളാന്‍ പ്രയാസപ്പെടുന്ന ഒരു ജീവിതാവസ്ഥയാണ്‌ ട്രാന്‍സ്‌ജെന്‍ഡറിന്റേത്‌. സാമ്പ്രാദായികവ്യവസ്ഥകളില്‍ ഇടം കൊടുക്കാനാകാത്ത ഒരു സ്വത്വം. സ്‌കൂള്‍ തുടങ്ങി രാഷ്‌ട്രംവരെ അയാളെ ‘ജന്മപാ(ശാ)പ’ത്തിന്റെ പേരില്‍ വേട്ടയാടുന്നു. കുട്ടിക്കാലത്ത്‌ സ്‌കൂള്‍ ജീവിതത്തിനിടയിലും ഒരുപാടുദുരിതങ്ങള്‍ വിനയന്‍/വിനീത അനുഭവിക്കുന്നു്‌. പെണ്‍കുട്ടികളുടെ ബെഞ്ചില്‍ ഇരിക്കുന്ന അവനെ(ളെ) ആണ്‍കുട്ടികള്‍ ലൈംഗികസൂചനയോടെ കണ്ണിറുക്കിക്കാണിച്ചും കളിയാക്കിയും പരിഹാസകഥാപാത്രമാക്കുന്നു. അധ്യാപകര്‍ക്കുപോലും അവനെ(ളെ) മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയുന്നില്ല. അവനെ പല മട്ടില്‍ മെരുക്കാനാണ്‌ എല്ലാവരും ശ്രമിക്കുന്നത്‌. ക്ലാസ്സില്‍ അധ്യാപകന്‍ പറയുന്നത്‌ ശ്രദ്ധിക്കുക. “കണ്ണെഴുതരുത്‌, ക്യൂട്ടക്‌സിടരുത്‌, കൊലുസ്സും ഇന്നത്തോടെ മാറ്റിക്കോണം കേട്ടല്ലോ. ഈ മുടി വെട്ടിക്കളഞ്ഞ്‌ നല്ല ചുണക്കുട്ടന്മാരെപ്പോലെ നടക്കണം. ആണിന്റെ ശരീരമുള്ളവന്‍ ആണ്‌, പെണ്ണിന്റെ ശരീരമുള്ളവള്‍ പെണ്ണ്‌. മനസ്സിലായോ?” സഹപാഠികള്‍ അവനെ(ളെ) പെണ്ണായി കാണുമ്പോള്‍ അദ്ധ്യാപകന്‍ അവളെ(നെ) ആണാക്കിത്തീര്‍ക്കാന്‍ ഉത്സാഹിക്കുന്നു.
‘ആണിന്റെ ശരീരവും പെണ്ണിന്റെ മനസ്സുമുള്ള ഞാന്‍ ആരാണ്‌ ?’ എന്ന്‌ അവന്‍ ആശങ്കാകുലനായി. ‘ഞാന്‍ പുരുഷനാണ്‌. എന്നാല്‍ ഞാന്‍ സ്‌ത്രീയുമാണ്‌’ എന്നവന്‍ ഉത്തരം കത്തെി.
‘ഹമാം’ എന്ന സുരക്ഷയുടെ ലോകം
വൈകാതെ, സ്വന്തം കുടുംബത്തില്‍ നില്‌ക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക്‌ വിനയന്‍/ വിനീത എത്തിച്ചേര്‍ന്നു. നിവൃത്തിയില്ലാതെ അവന്‍(ള്‍) നാടുവിടുന്നു. തമിഴ്‌നാട്ടില്‍ ഇത്തരം ആളുകള്‍ താമസിക്കുന്ന ‘ഹമാ’മിലേക്ക്‌ അവന്‍(ള്‍) എത്തിച്ചേരുന്നത്‌ അങ്ങനെയാണ്‌. സംഘടിതമായ യത്‌നങ്ങളിലൂടെ അവിടം ആനന്ദകരമായ ഒരു സമാന്തരലോകമായി രൂപപ്പെടുത്തിയിരിക്കുന്നുവെന്ന പ്രതീതിയാണ്‌ പ്രേക്ഷകന്‌ ലഭിക്കുന്നത്‌. അതിന്‌ അതിന്റേതായ നിയമങ്ങളും ആചാരാനുഷ്‌ഠാനങ്ങളും ചിട്ടകളുമൊക്കെയു്‌. പൊതുസമൂഹത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്‌തമായ മരണാനന്തരച്ചടങ്ങുകളാണ്‌ ഹമാമിലെ ഹിജഡകളുടേതെന്നാണ്‌ സിനിമയില്‍ നിന്നും മനസ്സിലാകുന്നത്‌. മരണശേഷം ശവത്തെ നടത്തിക്കൊുപോയാണ്‌ ചിതയില്‍ നിര്‍ത്തുന്നത്‌. ശവത്തിന്റെ മുഖത്തുതുപ്പുകയും ‘ഇനിയീ കോലത്തില്‍ ജനിക്ക്യോടീ’ എന്നുചോദിച്ച്‌ മുഖത്തടിക്കുകയും ചെയ്യുന്ന തീവ്രസംവേദനക്ഷമമായ ദൃശ്യങ്ങളിലൂടെ വേദനാപൂര്‍ണ്ണമായ ജീവിതാവസ്ഥയെ സംവിധായകന്‍ കലാപരമായ മികവോടെ വ്യാഖ്യാനിക്കുന്നു്‌.
ചൂഷണം, ചതി, നീതിനിഷേധം
നിരന്തരമായ ചൂഷണത്തിന്റെയും നീതിനിഷേധത്തിന്റെയും ഇരകളാണ്‌ ലിംഗപരിണാമിതര്‍. ലൈംഗികചൂഷണവും സാമ്പത്തികചൂഷണവുമൊക്കെ അവര്‍ക്കുനേരെ നടക്കുന്നു. അതെല്ലാം അവര്‍ അര്‍ഹിക്കുന്നതാണെന്ന മട്ടിലുള്ള സാമൂഹികധാരണകളാണ്‌ നിലനില്‍ക്കുന്നത്‌. മനുഷ്യാവകാശങ്ങളില്ലാത്ത മനുഷ്യരായി അവര്‍ ജീവിക്കുന്നു. കോകിലയെ പ്രലോഭിപ്പിച്ച്‌ വിവാഹം കഴിക്കുന്ന സഞ്‌ജയ്‌ നടത്തുന്ന കൊടുംചതിക്കു നിയമപാലകര്‍ കൂട്ടുനില്‍ക്കുകയാണ്‌ ചെയ്യുന്നത്‌. ഹമാമില്‍ വിനയനെ/വിനീതയെത്തേടിയെത്തിയ ബാലു നേരത്തേ വിവാഹിതനാണെന്ന വാസ്‌തവം മറച്ചുവെച്ചാണ്‌ അവളെ വിവാഹം കഴിക്കുന്നത്‌. (ഹിജഡകളുടെ വിവാഹരീതി സിനിമയില്‍ ചിത്രീകരിക്കുന്നതിന്‌ അത്‌ വഴിയൊരുക്കുന്നു.)
വിവാഹശേഷം മഞ്‌ജുളയെന്നാണ്‌ വിനയന്‍/വിനീത അറിയപ്പെടുന്നത്‌. ഇത്‌ വെറും പേരുമാറ്റമായി കാണേ ഒന്നല്ല. മുമ്പു സൂചിപ്പിച്ച സ്വത്വസന്ദിഗ്‌ദ്ധതയെ പെരുപ്പിക്കുകയും ആഴപ്പെടുത്തുകയും ചെയ്യുന്ന ഒന്നായിവേണം അതിനെ മനസ്സിലാക്കാന്‍. അവനവനാരെന്നറിയാന്‍ കഴിയാതെ, സമൂഹം കല്‌പിക്കുന്ന വിവിധ വേഷങ്ങള്‍ ആടിത്തീര്‍ക്കുന്ന മനുഷ്യാവസ്ഥ അതിന്റെ ദുഷ്‌കരമായ ആവിഷ്‌കാരം കത്തെുകയാണ്‌ ലിംഗപരിണാമിതരുടെ ജീവിതത്തില്‍ എന്നു വ്യക്തമാക്കുന്ന ഒരു താക്കോല്‍ബിംബമായാണ്‌ ഈ പേരുമാറ്റത്തെ കാണേത്‌. അത്തരത്തില്‍ ബോധപൂര്‍വ്വം സിനിമയില്‍ ഒരുക്കിവെച്ചതാണിത്‌ എന്നു കരുതാനും ന്യായമു്‌. ഇങ്ങനെയൊരു പേരുമാറ്റം കൂടാതെതന്നെ സിനിമക്കു മുന്നോട്ടുപോകാമായിരുന്നു. വിനീത എന്ന പേരു നിലനിര്‍ത്തിയാല്‍ മതിയാകുമായിരുന്നു. എന്നിരിക്കെ പുതിയ ജീവിതത്തില്‍ പുതിയ പേര്‌ കൊടുക്കുകയാണ്‌ ചെയ്‌തിരിക്കുന്നത്‌.
പിന്നീടുള്ള രംഗങ്ങളില്‍ ഹിജഡകളനുഭവിക്കുന്ന ചൂഷണവും ചതിയും നീതിനിഷേധവും പല മട്ടില്‍ ദൃശ്യവല്‌ക്കരിക്കുന്നു. അച്ഛന്‌ സുഖമില്ലെന്നറിഞ്ഞ്‌ നാട്ടിലേക്കുള്ള യാത്രയില്‍ മഞ്‌ജുളയുടെ പണവും സ്വര്‍ണ്ണാഭരണങ്ങളുമെല്ലാം മോഷ്‌ടിക്കപ്പെടുന്നതും നാട്ടിലെത്തിയപ്പോള്‍ പോലീസ്‌ അന്യായമായി തടവിലിട്ട്‌ ലൈംഗികമായി പീഡിപ്പിക്കുന്നതും മര്‍ദ്ദിക്കുന്നതുമെല്ലാം ഇതിന്‌ ഉദാഹരണമായി കാണാം.
സഞ്‌ജയ്‌ കോകിലയെ വിവാഹം ചെയ്‌ത ദിവസംതന്നെ രാത്രിയില്‍ കോകില മരണപ്പെടുന്നു. പിറ്റേന്നു പത്രത്തില്‍ വന്ന വാര്‍ത്ത “പെണ്‍വേഷം കെട്ടി യുവാവിന്റെ ഭാര്യചമഞ്ഞ ഹിജഡ ആദ്യരാത്രിയില്‍ത്തന്നെ തീകൊളുത്തി ആത്മഹത്യചെയ്‌തു” എന്നായിരുന്നു. സഞ്‌ജയ്‌ അവളെ മണ്ണെണ്ണ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. പണവും സ്വാധീനവുമുള്ള അയാള്‍ പോലീസിനെ ഉപയോഗിച്ച്‌ കുറ്റം മഞ്‌ജുളയുടെമേല്‍ കെട്ടിവെക്കുന്നു. ഹമാമിലുള്ള മറ്റു ഹിജഡകളെല്ലാം അതുവിശ്വസിച്ച്‌ മഞ്‌ജുളയെ ഹമാമില്‍നിന്നും പുറത്താക്കുന്നു.

ദേശപൗരത്വം ഇല്ലാത്തവര്‍
കോകിലയും സഞ്‌ജയും പ്രണയത്തിലാണെന്നറിഞ്ഞ മഞ്‌ജുള, സഞ്‌ജയന്‍ ചതിക്കുമെന്ന്‌ പലവട്ടം താക്കീതു നല്‌കി. എന്നിട്ടും പ്രണയത്തില്‍നിന്നും പിന്മാറാന്‍ കോകില തയ്യാറായില്ല. തന്റെ സമ്പാദ്യമെല്ലാമെടുത്ത്‌ കോകില സഞ്‌ജയുടെ പേരില്‍ വീടുവാങ്ങിച്ചു. മഞ്‌ജുളയും മറ്റും അതിനെക്കുറിച്ച്‌ ചോദിക്കുമ്പോള്‍ അവള്‍ പറയുന്ന മറുപടിയില്‍നിന്നാണ്‌ ഹിജഡകള്‍ക്ക്‌ സ്വന്തം പേരില്‍ ഭൂമി വാങ്ങി രജിസ്റ്റര്‍ചെയ്യാന്‍ ഇന്ത്യന്‍ നിയമം അനുവദിക്കുന്നില്ലെന്ന കാര്യം പ്രേക്ഷകര്‍ മനസ്സിലാക്കുന്നത്‌. വിവാഹശേഷം ഒരു കുട്ടിയെ ദത്തെടുക്കാന്‍ മഞ്‌ജുള ആഗ്രഹം പ്രകടിപ്പിക്കുന്ന അവസരത്തില്‍ അതും നിയമമനുസരിക്കുന്നതല്ലെന്ന്‌ വ്യക്തമാക്കപ്പെടുന്നു. ഇങ്ങനെ മനുഷ്യാവകാശം നിഷേധിക്കപ്പെടുന്നതിനെല്ലാം കാരണമാകുന്നത്‌ ആണ്‍-പെണ്‍ എന്ന സാമ്പ്രദായികവിഭജനത്തെ അതേപടി സ്വീകരിക്കുന്നതല്ല അവരുടെ ലൈംഗികത എന്നതാണ്‌. അത്‌ അവരുടെ ഏതെങ്കിലും ചെയ്‌തിയുടെ ഫലമല്ലെന്നത്‌ മനസ്സിലാക്കാന്‍ പോലും സമൂഹത്തിനു കഴിയുന്നില്ല. ഇതിനെ പ്രശ്‌നവല്‍ക്കരിക്കാനാണ്‌ സിനിമ ശ്രമിച്ചിട്ടുള്ളത്‌. രാഷ്‌ട്രത്തിനും ദേശീയതക്കും മുന്നിലാണ്‌ ഈ പ്രശ്‌നം സിനിമ ഉന്നയിക്കുന്നത്‌. ദേശീയപതാക, ദേശീയഗാനത്തിന്റെ സംഗീതം എന്നിവയൊക്കെ സിനിമയില്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്നു്‌.
സിനിമയുടെ വിമര്‍ശനാത്മകത
പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു സിനിമ നിര്‍മ്മിക്കുക എന്ന ലളിതമായ ലക്ഷ്യത്തോടെ എടുത്ത ഒരു സിനിമയല്ല ഇവന്‍ അര്‍ദ്ധനാരി. കലയുടെ വിമര്‍ശനാത്മകശക്തി പ്രയോജനപ്പെടുത്തുന്ന ശക്തമായൊരു ഇടപെടലാണ്‌ ഈ സിനിമ എന്നു പറയേിയിരിക്കുന്നു. ശബ്‌ദമില്ലാത്തവരുടെ ശബ്‌ദത്തിന്‌ പ്രകാശനം നല്‍കുന്നു്‌ അത്‌. അങ്ങനെ വിമര്‍ശനാത്മകമായ ഒരു അന്വേഷണമായി സിനിമ മാറുന്നു. നൂറ്റാുകളായി മനുഷ്യാവകാശ നിഷേധത്തിന്‌ ഇരയായിപ്പോരുന്ന ന്യൂനപക്ഷത്തിന്‌ സാംസ്‌കാരികമായ ഇടം തേടുന്ന, രാഷ്‌ട്രീയമായി പ്രസക്തിയുള്ള ഒരു അന്വേഷണം.
കുറിപ്പുകള്‍
1 Jagose, Annamarie1996 Queer Theory – An Introduction, New york UniversityPress, പുറം1.
2 Butler Judith, 1994 Against Proper Objects’, Differences: A Journal of Feminist Cultural Studies, പുറം 21.
3 Jagose, Annamarie,1996 Queer Theory – An Introduction, New York. University Press,പുറം 3.
4. Seidman,Steven 1993 ‘Identity and Politics in a “Postmodern” Gay Culture:Some Historical and Conceptual Notes’ in Warner, Michael(ed) Fear of a Queer Planet Queer
Politics and Social Theory, University of Minnesota Press , London പുറം 110.
5. Jagose, Annamarie1996 Queer Theory – An Introduction, New York University Press,പുറം 64.
6. Vance, Carol (ed) 1984 Pleasure and Danger : Exploring Female Sexuality, Boston: Routledge and Kegan Paul, പുറം 19.
7. Califia, Pat 1983 ‘GayMen, Lesbians ,and Sex: Doing it Together’ , Advocate, 7July ,പുറം 26.
8. Butler, Judith ,1990 Gender Trouble : Feminism and the Subversion of Identity, NewYork, Routledge,പുറം 17.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…