നഷ്ടപ്പെടുന്നതുവരെ കണ്ടെത്തലുണ്ടാവില്ല
പുരുഷൻ സ്ത്രീയിൽ തന്നെ ത്തന്നെ
നഷ്ടപ്പെടുത്തുന്നു …കണ്ടെത്തുന്നു.
സ്ത്രീ പുരുഷനിൽ തന്നെ ത്തന്നെ നഷ്ടപ്പെടുത്തുന്നു … കണ്ടെത്തുന്നു.
കണ്ടെത്തും വരെ നഷ്ടപ്പെടലില്ല
പുരുഷൻ സ്ത്രീയിൽ തന്നെ ത്തന്നെ കണ്ടെത്തുന്നു. നഷ്ടപ്പെടുത്തുന്നു.
സ്ത്രീ പുരുഷനിൽ തന്നെ ത്തന്നെ കണ്ടെത്തുന്നു. നഷ്ടപ്പെടുത്തുന്നു.
കണ്ടെത്തലത്രെ ഇവിടെ നഷ്ടപ്പെടൽ, നഷ്ടപ്പെടലത്രെ കണ്ടെത്തൽ
അതുകൊണ്ട് കണ്ടെത്തുക,
നഷ്ടപ്പെടുക, നഷ്ടപ്പെടുക, കണ്ടെത്തുക.
സ്ത്രീകൂടാതെ ഒരിക്കലും പുരുഷൻ ഇല്ല, അല്ലെങ്കിൽ പുരുഷൻ കൂടാതെസ്ത്രീയും.
കണ്ണിലേക്ക് കാണൽ ഒരു സവിശേഷമായ സ്പർശമത്രെ,
ഒന്നാമത് കണ്ണുകൾ കണ്ണുകൾ കൊണ്ട് അടുപ്പമേറിയ സ്പർശം സാധ്യമാക്കുകയാണ്.
കാണൽ സവിശേഷമായ സ്പർശമാകുന്നു, അതുകൊണ്ട് നഗ്നശരീരങ്ങൾ പ്രത്യേകമായ വിശ്വസ്തയാർജ്ജിക്കും വരെ കണ്ണുകളെ ഒഴിവാക്കുന്നു.
പുരുഷനും സ്ത്രീയും എല്ലാ ഇന്ദ്രിയങ്ങളാലും പരസ്പരം സ്പർശിക്കുവാൻ കണ്ണുകളെ പിൻതുടരുമ്പോൾ ഒളിയ്ക്കാൻ എന്താണുള്ളത്.
ഒരാൾ മറ്റൊരാളെ എങ്ങനെയറിയും? ഒരാൾ മറ്റൊരാൾക്കുവേണ്ടി തന്നെ അനാവരണം ചെയ്യുന്നത് ജ്ഞാതമായതിനെ അജ്ഞാതമായതിലേയ്ക്ക് തുറന്നിടുകയാണ്.
കണ്ടെത്തലിന്റെ നിമിഷം എപ്പോഴും ഒരു ആശ്ചര്യമാകുന്നു. മുമ്പൊരിക്കലും അറിയാത്ത ഒരു പഴയ സുഹൃത്തിനെ കണ്ടെത്തുന്നതുപോലെ.