സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയത്തിന്റെ അതിരുകൾ

മിലൻ കുന്ദേര

ദാമ്പത്യശയ്യ, ദാമ്പത്യത്തിന്റെ ദൃഷ്ടാന്തമാകുന്നു. ആ ദൃഷ്ടാന്തം ആത്മത്യാഗത്തെ സൂചിപ്പിക്കുന്നു. ഒരാൾ മറ്റൊരാൾക്കുവേണ്ടി ആത്മത്യാഗം ചെയ്യുന്നു. ഇണയുടെ ഉച്ചത്തിലുള്ള കൂർക്കം വലി ഇരുവർക്കും ഉറക്കത്തിന് അലോസരമാകുന്നു. ഇരുവരും ഇടയിൽ വലിയൊരിടം ഒഴിച്ചിട്ടുകൊണ്ട് രണ്ടറ്റങ്ങളിലേക്ക് മാറിക്കിടക്കുന്നു. മറ്റെയാൾക്ക് ഉറക്കം കിട്ടിക്കോട്ടെ എന്നാഗ്രഹിച്ച് ഉറങ്ങിയതായി നടിക്കുന്നു. നിർഭാഗ്യവശാൽ ഈ സൗമനസ്യം മറ്റെയാൾക്ക് ഉപകാരപ്പെടുന്നില്ല.
എന്തെന്നാൽ അയാളും ഇതരന്റെ താൽപര്യം മാനിച്ച് ഉറക്കം നടിക്കുകയാണ്.
ഉറക്കത്തിലേക്കു വീഴാൻ പറ്റാതെയും സ്വയം ഇളകാൻ കഴിയാതെയും ദാമ്പത്യശയ്യ.ആഗ്നസ് പിന്നോക്കം കുനിഞ്ഞിരുന്നു. തലയിലൂടെ ആ മായക്കാഴ്ചകൾ കടന്നു പോയി. അവരെക്കുറിച്ച് എല്ലാമറിയാമായിരുന്നു എന്നിട്ടും,ഈഫൽ ഗോപുരത്തെക്കുറിച്ച് കേട്ടിട്ടില്ലാതിരുന്ന അജ്ഞാതനും ദയാലുവുമായ ആ മനുഷ്യൻ
അവരെ ഒരിക്കൽക്കൂടിസന്ദർശിക്കുന്നു. അയാൾക്കവളോട് എന്തുവേണമെങ്കിലും സ്വകാര്യമായി സംസാരിക്കാൻ അവസരമുണ്ടായിരുന്നു. പക്ഷെ അവർ രണ്ടുപേരും വീട്ടിലുണ്ടായിരുന്ന സമയമാണയാൾ തെരഞ്ഞെടുത്തത്. പോളിനെ വീടിനു പുറത്തേക്കയയ്ക്കാൻ വെറുതെയൊരു ശ്രമത്തെക്കുറിച്ച് ആഗ്നസ് ചിന്തിച്ചു.അവർ മൂന്നുപേരും ഓരോ കാപ്പി നുണഞ്ഞുകൊണ്ട്മേശയ്ക്കു ചുറ്റും ഇരിയ്ക്കുകയായിരുന്നു. പോൾ ആഗതനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ആഗ്നസാവട്ടെ,ആഗതൻ തന്റെ ആഗമനോദ്ദേശ്യംവെളിപ്പെടുത്തുന്നതും കാത്തിരിക്കുകയായിരുന്നു. സത്യത്തിൽ സന്ദർശനോദ്ദേശ്യം അവൾക്കറിയാമായിരുന്നു. പക്ഷെ അവൾക്കേ അറിയൂ, പോളിനറിയില്ല. ഒടുവിൽ പോളിന്റെ ഭാഷണം മുറിച്ചുകൊണ്ട്ആഗതൻ കാര്യത്തിലേക്കു കടന്നു.
‘ഞാൻ എവിടെനിന്നാണെന്ന് നിങ്ങൾ ഊഹിച്ചിരിക്കുമെന്ന് ഞാൻ വിചാരി ക്കുന്നു.
‘അതെ.’ ആഗ്നസ് പറഞ്ഞു.പ്രപഞ്ചത്തിലെ സുപ്രധാന പദവിയിലുള്ള ഒരു ഗ്രഹത്തിൽ നിന്നാണ് അയാൾ വരുന്നതെന്ന് അവൾ അറിഞ്ഞിരുന്നു. ലജ്ജ നിറഞ്ഞ ചിരിയോടെ അവൾ ചോദിച്ചു. അവിടെ ജീവിതം കുറച്ചുകൂടി മെച്ചമാണോ? അവിടെ മരണം ഉണ്ടോ? മരണത്തിനുപകരം മറ്റൊരുപാധി ഉണ്ടായിക്കൂടെ? ഒരാൾ തന്റെ ശരീരത്തെ പിന്നിൽ ഉപേക്ഷിക്കേണ്ടതുണ്ടോ? ഒരു ശരീരം മണ്ണിൽ കുഴിച്ചിടുക, തീയിലെറിയുക. അവയൊക്കെ എത്രമാത്രം ഭീകരമാണ്?’ഭൂമിയിലെ സംഗതികൾ ഭയങ്കരമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്.’ ആഗതൻ പറഞ്ഞു.ഒരു കാര്യം കൂടി ആഗ്നസ് ചോദിച്ചു. ഒരു പക്ഷെ ബാലിശമായിരിക്കാം ഈ ചോദ്യം. നിങ്ങളുടെ സ്ഥലത്തുള്ളവർക്ക് മുഖമുണ്ടോ?’ഇല്ല, ഇവിടെയല്ലാതെ മറ്റൊരിടത്തും മുഖം ഇല്ല.’എങ്കിൽ അവിടെ സ്നേഹം എങ്ങനെ സാധ്യമാകും?ഒരാൾ മറ്റൊരാളിൽ നിന്ന് എങ്ങനെ വ്യത്യസ്തനാകും?അവരൊക്കെയും സ്വയം സൃഷ്ടികളത്രെ. അങ്ങനെ പറഞ്ഞാൽ ഓരോരുത്തനും തന്നെപ്പറ്റി മാത്രം ചിന്തിക്കുന്നു. ഇതു പക്ഷെ പറഞ്ഞു മനസ്സിലാക്കാൻ പറ്റിയ കാര്യമല്ല. നിങ്ങൾക്കതുൾക്കൊള്ളാനാവില്ല. ഒരു ദിവസം നിങ്ങളത് കണ്ടെത്തും. അടുത്ത ജന്മത്തിൽ നിങ്ങൾ ഭൂമിയിലേക്ക് തിരികെ വരില്ലെന്ന് നിങ്ങളെ അറിയിക്കാനാണ് ഞാൻ വന്നത്.ആഗതൻ പറയാൻ പോകുന്നത് മുന്നേ അറിഞ്ഞതു കൊണ്ടാവണം ആഗ്നസ് അത്ഭുതപ്പെട്ടില്ല. പക്ഷെ പോൾ വിസ്മി തനായി.അയാൾ ആഗതനെ നോക്കി. ആഗ്നസിനെ നോക്കി. അപ്പോൾ അവൾക്കു ചോദിക്കാതിരിക്കാൻ പറ്റിയില്ല.’പോൾ?'”പോളും ഇവിടെയുണ്ടാവില്ല’ ആഗതൻ പറഞ്ഞു.
ഇതുപറയാനാണ് ഞാൻ വന്നത്. തെരഞെടുക്കപ്പെട്ട ആളുകളെ ഞങ്ങളെപ്പോഴും കാര്യം അറിയിക്കും. എനിക്കൊരുകാര്യം മാത്രം അറിയാനുണ്ട്. നിങ്ങൾക്കടുത്ത ജന്മത്തിലും ഒരുമിച്ചുതന്നെ ഇരിക്കണമോ?ആ ചോദ്യംവരികയാണെന്ന്ആഗ്നസിനറിയാമായിരുന്നു. ആഗതന്റെ കൂടെ തനിച്ചാവാൻ അവൾ ആഗ്രഹിച്ചതിന്റെ കാരണം അതാണ്.അയാളുടെ കൂടെ ഇനിയൊരിക്കലും തനിക്കു വേണ്ടെന്ന് പോളിന്റെ സാന്നിധ്യത്തിൽ പറയുവാൻ തനിക്കാവില്ലെന്ന് ആഗ്നസിനറിയാമായിരുന്നു. അയാളുടെ സാന്നിദ്ധ്യത്തിൽ അവൾക്കോ അവളുടെ സാന്നിദ്ധ്യത്തിൽ അയാൾക്കോ അതു പറയാനാവില്ല.ആഗ്നസിനെ കൂടാതെ വ്യത്യസ്തമായ ഒരു ജീവിതമാണ് അയാളും ആഗ്രഹിച്ചേക്കുക. എന്നിരുന്നാലും, അടുത്ത ജന്മത്തിൽ ഞങ്ങൾക്കൊരുമിച്ചാവേണ്ടെന്നു പറയുന്നതിന്റെ അർത്ഥം തങ്ങൾ ഒരിക്കലും സ്നേഹത്തിലായിരുന്നില്ല, ഇപ്പോഴും സ്നേഹത്തിലല്ല എന്നാണ്. ചുരുക്കത്തിൽ അതുറക്കെ പറയുക അസാധ്യം. എന്തെന്നാൽ ഇരുപത് വർഷം പിന്നിട്ട് അവരുടെ സഹജീവിതം മുഴുവൻ പ്രേമമെന്ന മിഥ്യയുടെ പുറത്തായിരുന്നു. അവരിരുവരും ആകാംക്ഷയോടെ പോറ്റി പരിപാലിച്ചുപോന്ന ഒരു മിഥ്യയുടെ, ആഗതന്റെ ചോദ്യമുയരുമ്പോൾ താൻ സ്വയം മറച്ചു വെയ്ക്കുകയും, ‘അതെ, തീർച്ചയായും അടുത്ത ജന്മത്തിലുംഒന്നിക്കാൻ ഞാനാഗ്രഹിക്കുന്നു എന്ന് തന്റെ ആഗ്രഹങ്ങൾക്കു വിരുദ്ധമായി താൻ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് ആഗ്നസിനറിയാമായിരുന്നു.
പക്ഷെ ഇന്നാദ്യമായി തനിക്ക് വേണ്ടതെന്തെന്ന്, ശരിക്കും ആവശ്യമെന്തെന്ന്
തന്റെ ആത്മാവിന്റെ ആഴത്തിൽ എന്താണുള്ളതെന്ന് പോളിന്റെ സാന്നിധ്യത്തിൽ പോലും പ്രഖ്യാപിക്കാൻതനിക്ക് ധൈര്യ മുണ്ടെന്ന് ആഗ്നസ് അറിഞ്ഞു. തങ്ങൾക്കിടയിലുള്ളതെല്ലാം തകർന്നു വീണാൽ പോലുംതനിക്കീ ധൈര്യം സാധ്യമാണെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നു.
തന്റെ തൊട്ടരികിൽ നിന്ന് ഉച്ചത്തിലുള്ള കൂർക്കം വലി അവൾ കേട്ടു. പോൾ ശരിക്കും ഉറക്കത്തിലേയ്ക്ക് വീണു കഴിഞ്ഞിരുന്നു. ഒരു പ്രൊജക്ടറിൽ മുഴുവൻ റീലും ഒരിക്കൽക്കൂടി കാണുന്നതുപോലെ മുഴുവൻ രംഗവും അവൾ ഒന്നുകൂടി കണ്ടു.അവൾ ആഗതനോട് സംസാരിക്കുകയാണ്, പോൾ ആശ്ചര്യത്തോടെ ശ്രദ്ധിക്കുകയും. ആഗതൻ ചോദിക്കുന്നു; അടുത്ത ജന്മത്തിൽ നിങ്ങൾക്കൊരുമിച്ചാവണോ, ഒരിക്കലും പരസ്പരം കണ്ടുമുട്ടാതിരിക്കണോ ?ആഗ്നസ് മുഴുവൻ ആന്തരിക ശക്തിയും സ്വരൂപിച്ച് ദൃഢസ്വരത്തിൽ പറഞ്ഞു.ഞങ്ങളൊരിക്കലും കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നില്ല.
ഈ വാക്കുകൾ പ്രേമമെന്ന മിഥ്യയ്ക്കു നേരെ എന്നേയ്ക്കുമായി ഒരു വാതിലടയുന്നതിന്റെ ശബ്ദംപോലെയായിരുന്നു.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(3)
സിനിമ
(14)
സാഹിത്യം
(16)
സമകാലികം
(1)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(2)
ലേഖനം
(26)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(8)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(9)
ചെറുകഥ
(22)
ചിത്രകല
(4)
കവിത
(99)
കഥ
(21)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(9)
ആരോഗ്യം
(1)
ആത്മീയം
(4)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(18)
Editions

Related

ഉന്മാദക്കടലിലേക്ക് ഒരാത്മസഞ്ചാരം

ഇന്ദുമേനോന്റെ യോഗിനി റിട്ടേൺസ് എന്ന കഥയുടെ വായനയില്‍ നിന്ന്‌ നക്ഷത്രങ്ങൾ വിരിഞ്ഞു നില്ക്കുന്ന ഏകാന്ത രാവുകളിൽ മഞ്ഞവെയിലൊളിച്ചുകളിക്കുന്ന തെളിവാർന്ന വൈകുന്നേരങ്ങിൽ മഴപ്പാറ്റകൾ പൊടിയുന്ന മഴത്തുമ്പികൾ പാറുന്ന…

ഉള്ളിലെ തൂപ്പുകാരി

എന്തൊരു ഭംഗി  ഞാൻ ചെന്നുനോക്കീടവേ,ചന്തമിയന്നൊരീ മാനസത്തിൽ;എന്നമ്മതൻ മനസ്സാണിതിൽനന്മക,-ളേറെയുണ്ടെന്നറിഞ്ഞീടുകയായ്.ഇല്ലയെനിക്കിവിടം വിടാൻ സമ്മതം;അന്നന്മകൾ തന്നുമില്ലെനിക്ക് !ഞാനവയെത്തൊട്ടറിയവേ,യദ്ഭുതം; മുൻപുഞാനമ്മയിൽക്കണ്ടവയാംതെറ്റുകളൊക്കെയുമെങ്ങുപോയീ?!ഞാനറിയാതവയെങ്ങുപൊയ്പ്പോയിയോ-യെന്നൊരു മാത്ര ഞാൻ വിസ്മയിക്കേ,ഉണ്ടവയൊക്കെ,യിരിപ്പുണ്ടാരുചെപ്പുതന്നിലിതാരാവാമിട്ടുവെച്ചു?!പിന്നെയടുത്ത നിമിഷമറിവുഞാൻ; എന്മനസ്സുചെയ്തീത്തൂപ്പുവേല !…

എനിക്ക് പറയാനുള്ളത്

ഇറ്റലിയിലെ പെറുഗിയയില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിലേക്ക് അതിഥിയായി പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ ഏജന്‍സികള്‍ രണ്ടുതവണ തടഞ്ഞുവെച്ച പ്രമുഖ പത്രപ്രവര്‍ത്തക റാണാ…