സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

യുദ്ധവും ഭാവുകത്വവും

പിഎം ഗിരീഷ്.

യുദ്ധം ചിത്രീകരിക്കുന്ന കല സമാധാനത്തെ ലക്ഷ്യമാക്കുന്നു. സമാധാനവും ശാന്തിയും ഉപേക്ഷിക്കുന്ന കല മനുഷ്യനും പ്രകൃതിയ്ക്കും എതിരാവുകയാണ്. ഘോരമായ യുദ്ധ വിപത്തുകൾ കണ്ടത് കൊണ്ടാണ് മഹാഭാരതം ഗ്രിക്ക്എപ്പിക്കുകളേക്കാളും രാമായണത്തേക്കാളും മഹത്തരമായത്. രാമായണത്തിൽ യുദ്ധമൊരു ഉത്സവമാണ്. രാവണന്റെ പതന ത്തോടെ, രാമവിജയത്തോടെ അതിൽ യുദ്ധം ആഘോഷമായി മാറുകയാണ്. എന്നാൽ മഹാഭാരതം യുദ്ധഭീകരതയ്ക്ക് മുമ്പിൽ പൊട്ടിക്കരച്ചിലിന്റെ മാറത്തടികളാകുന്നു. മഹാഭാരതം യുദ്ധത്തെ ഒരിക്കലും പ്രകീർത്തിക്കുന്നില്ല. യുദ്ധാനന്തരഭീകരതയുടെ താക്കീതാണത്. യുദ്ധദുരിതങ്ങളുടെ ഈ ബൃഹദാഖ്യാനം ‘കുരുക്ഷേത്രം ‘ എന്നൊരു സ്ഥായീ പ്രതീകത്തെ, മെറ്റഫറിനെ, ലോകസാഹിത്യത്തിന് സംഭാവന ചെയ്തു. സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പുമായി ധാരാളം യുദ്ധങ്ങൾ ഭാരതം നേരിട്ടും അല്ലാതെയും അഭിമുഖീക രിച്ചിട്ടുണ്ടെങ്കിലും കുരുക്ഷേത്രത്തെ വെല്ലുന്ന തരത്തിലുള്ള ഒരു സർഗ്ഗാത്മക രചനയും ഇന്ത്യയിലുണ്ടായില്ല. ഭാരതീയസാഹിത്യകാരന്മാരെ കുരുക്ഷേത്രം അത്രമാത്രം മഥിച്ചിരുന്നു. ഒരു യുദ്ധവും സമാധാനവും പോലും ഇവിടെ ഉണ്ടായില്ല. മറിച്ച് ലോകമഹായുദ്ധങ്ങളുടെ ഫലമായി ഉടലെടുത്ത തത്ത്വചിന്തകൾ ആവാ ഹിച്ചെടുക്കാനാണ് ഇന്ത്യൻ കലാകാരന്മാർ ശ്രമിച്ചത്. ഭ്രമാത്മകമായ കാല്പനികതയിലും യാന്ത്രികമായ യഥാതഥാത്മ കവാദത്തിലും ആണ്ടുകിടന്നിരുന്ന ലോക കലകളുടെ ഭാവുക ത്വത്തെ ഉണർത്തുവാൻ പര്യാപ്തമായിരുന്നു ലോക മഹായുദ്ധാനന്തരം നടമാടിയ ഭീകരത. മനുഷ്യ ജീവിതത്തിന്റെസമസ്തമേഖലകളിലും ബാധിച്ച യുദ്ധക്കെടുതികൾ അവന്റെ ചിന്തയിലും സർഗ്ഗരചനകളിലും പ്രതിഫലിച്ചു. രാജ്യസ്നേഹത്തെ മുതലെടുത്ത് കൊണ്ട് മനുഷ്യനെ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന പൗരന്മാരാക്കി മാറ്റിയെടുക്കുന്ന രാജ്യതന്ത്രം അഥവാ പൊളിറ്റിക്സിനെ നിരാകരിച്ചുകൊണ്ടുണ്ടായ ” ഡാഡായിസം ‘ യുദ്ധാനന്തരം കലകളെ സ്വാധീനിച്ച തത്ത്വചിന്താപരമായ കലാസമീപനങ്ങളിൽ പ്രബലമായ ഒന്നായിരുന്നു. യുദ്ധത്തിന്റെഭീകരതയിൽ നടുങ്ങിപ്പോയ ഡാഡ യിസ്റ്റുകൾ എല്ലാം അർത്ഥശൂന്യമാണെന്ന് ലോകത്തോട് വിളിച്ചു പ റഞ്ഞു. മനുഷ്യന്റെ ആന്തരികമാറ്റത്തെ ലക്ഷ്യമാക്കി ക്കൊണ്ട്, യാഥാർത്ഥ്യം, മനസ്സിൽ മുദ്രയടിക്കുന്നത് എന്തോ അതെന്ന് പ്രഖ്യാപിച്ച “സർ റിയലിസം ലോകയുദ്ധഭീകരതയുടെ മറ്റൊരു കലാപ്രതികരണ മായിരുന്നു . അനന്തമായി നീളുന്ന ജെയിംസ് ജോയ്സിന്റെ ‘യൂലീസിസി’ലെ വാക്യങ്ങൾ ആസ്വാദകരെ ഉന്മത്തരാക്കിയിരുന്ന കാര്യം സർറിയലിസവുമായി ബന്ധപ്പെട്ട് ഇവിടെ സ്മരിക്കാം. ഫ്രഞ്ചിലെ റിപ്പബ്ലിക്കൻ കക്ഷിയുടെ നേതാവായിരുന്ന നെപ്പോളിയൻ 1808 – ൽ സ്പെയിനിനെ കീഴടക്കി, നിരായുധരായ സ്പാനിഷ് പട്ടാളത്തെ നിഷ്കരുണം കൊന്നൊടുക്കിയപ്പോൾ ഗോയ അതു ‘ ദി തേർഡ് ഓഫ് മെയ് 1808 ‘ ആക്കി ചിത്രീകരിച്ച് പുതിയൊരു ചിത്രകലാ സങ്കേതത്തിന് തന്നെ തുടക്കം കുറിച്ചു. സ്പെയിൻകാരനായ ഗോയയെപ്പോലെ 1937 – ൽ മറ്റൊരു ചിത്രകാരനും ഒരു ചിത്രം വരച്ചു. “ഗോർണിക്ക ‘ എന്ന പേരിൽ വിശ്വ വിഖ്യാതമായ മറ്റൊരു ചിത്രകലാസങ്കേതമായി മാറുകയായിരുന്നു അത്. പിക്കാസോയുടെ ചിത്രം പട്ടാളക്കാർ സ്പെയിനിലെ ഒരു നഗരം മുഴുവൻ ബോംബിട്ടു നശിപ്പിച്ച തിന്റെ പ്രതികരണ മായിരുന്നു. യുദ്ധ ഭീകരത ശക്തമായ രീതിയിൽ പ്രക ടിപ്പിക്കുവാൻ കഴിയുന്ന പ്രതീകങ്ങളാണ് ആ ചിത്രത്തിന്റെ പ്രത്യേക. സ്പാനിഷ് ജനതയുടെ അസഹ്യമായ വേദനയുടെ ചിത്രമാണ് “ഗോർണിക്ക”.ഈ വേദനയെ ഉൾക്കൊള്ളാനെന്നോണം പരിപക്വമായിരുന്നില്ല ഇന്ത്യൻ കലകൾ. അതുകൊണ്ട് അസ്തിത്വവാദത്തിന്റെ അനുരണനങ്ങൾ മാത്ര മായി അവശേഷിച്ചു. ഈ ലോക യുദ്ധങ്ങളുടെ ഭീകര തയെ പ്രതിഫലിപ്പിക്കുന്ന അനേകം സിസിലെ വാക്യങ്ങൾ ആസ്വാദകരെ ഉന്മത്തരാക്കിയിരുന്ന കാര്യം സർറിയലിസവുമായി ബന്ധപ്പെട്ട് ഇവിടെ സ്മരിക്കാം. ഫ്രഞ്ചിലെ റിപ്പബ്ലിക്കൻ കക്ഷിയുടെ നേതാവായിരുന്ന നെപ്പോളിയൻ 1808 – ൽ സ്പെയിനിനെ കീഴടക്കി, നിരായുധരായ സ്പാനിഷ് പട്ടാളത്തെ നിഷ്കരുണം കൊന്നൊടുക്കിയപ്പോൾ ഗോയ അതു ‘ ദി തേർഡ് ഓഫ് മെയ് 1808 ‘ ആക്കി ചിത്രീകരിച്ച് പുതിയൊരു ചിത്രകലാ സങ്കേതത്തിന് തന്നെ തുടക്കം കുറിച്ചു. സ്പെയിൻകാരനായ ഗോയയെപ്പോലെ 1937 – ൽ മറ്റൊരു ചിത്രകാരനും ഒരു ചിത്രം വരച്ചു. ” ഗോർണിക്ക ‘ എന്ന പേരിൽ വിശ്വ വിഖ്യാതമായ മറ്റൊരു ചിത്രകലാസങ്കേതമായി മാറുകയായിരുന്നു അത്. പിക്കാസോയുടെ ചിത്രം പട്ടാളക്കാർ സ്പെയിനിലെ ഒരു നഗരം മുഴുവൻ ബോംബിട്ടു നശിപ്പിച്ച തിന്റെ പ്രതികരണമായിരുന്നു. യുദ്ധഭീകരത ശക്തമായ രീതിയിൽ പ്രകടിപ്പിക്കുവാൻ കഴിയുന്ന പ്രതീകങ്ങളാണ് ആ ചിത്രത്തിന്റെ പ്രത്യേകത. സ്പാനിഷ് ജനതയുടെ അസഹ്യമായ വേദനയുടെ ചിത്രമാണ് “ഗോർണിക്ക” വേദന ഉൾക്കൊള്ളാനെന്നോണം പരിപക്വമായിരുന്നില്ല ഇന്ത്യൻ കലകൾ. അതുകൊണ്ട് അസ്തിത്വവാദത്തിന്റെ അനുരണനങ്ങൾ മാത്ര മായി അവശേഷിച്ചു. ഈ ലോക യുദ്ധങ്ങളുടെ ഭീകര തയെ പ്രതിഫലിപ്പിക്കുന്ന അനേകം ആത്മകഥകളും ജീവചരിത്രങ്ങളും ലോകസാഹിത്യത്തിലുണ്ടായിട്ടുണ്ട്. 1953 ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആഫ്രിക്കൻ ജനതയുടെ ക്രിസ്തുവെന്ന് വിശേഷിപ്പിക്കാവുന്ന ആൽബെർട്ട് ഷ്വൈസ്റ്റരുടെ ജീവചരിത്രത്തിലുള്ള ഒരു ഭാഗം ഇങ്ങനെയാകുന്നു . “ ആഫ്രിക്കയിലെ കാപ്പിരികൾ കാടന്മാരാണ് അതിലാർക്കും തർക്ക മില്ല.അവരിൽ ചിലർ മനുഷ്യമാംസം ഭക്ഷിക്കുന്നവർ പോലു മാണ്.സ്വന്തം വർഗ്ഗത്തിൽ പെട്ടവരെ കൊന്നു തിന്നുക അതെത്ര കിരാതമാണ്. എന്നാൽ യൂറോപ്പിലെ വെള്ളക്കാർ പരിഷ്കാരികളാണ് അതിലാർക്കും തർക്കമില്ല . പക്ഷേ ഈ പരിഷ്കാരികളാണ് സ്വന്തം വർഗ്ഗത്തിൽപ്പെട്ടവരെ കൊല്ലുന്നത്. ഒറ്റയായിട്ടല്ല, നൂറുകണക്കിന് കൂട്ടം കൂട്ടമായി. പരിഷ്കൃത രീതിയിൽ കൊല്ലുന്നു. എന്തിന്? സ്വന്തം പ്രതാപം വെളിപ്പെടുത്താൻ.ആരാണ് കൂടുതൽ പ്രാകൃതർ? തിന്നുന്നതിനുവേണ്ടി മനുഷ്യരെകൊല്ലുന്ന വരോ ? ഗോർണ്ണിക്കയിലെ പ്രതീകങ്ങളോടൊപ്പം ശക്തമാണ് ഈ വാക്യങ്ങൾ. ഇന്ത്യയിലെ ജാതികലാപം, ഭാഷാകലാപം,മതലഹള എന്നിവയെല്ലാം യുദ്ധങ്ങളായല്ല , യുദ്ധത്തി നകത്ത് വരുന്ന ‘ ലഹള’കളായാണ് ഇന്ത്യൻ സാഹിത്യം ഉൾക്കൊള്ളുന്നത്. ഒരു പ്രത്യേക ഭൂമിശാസ്ത്രാതിർത്തിക്കകത്തു നിന്ന് ഒരു സംസ്കാരം മറ്റൊരു സംസ്ക്കാരത്തിന് നേരെ നിറയൊഴിക്കുന്നതാണ് യുദ്ധമെന്ന ധാരണയിലാണ് ഇപ്പോഴും ഇന്ത്യൻ കലകൾ.ബംഗ്ലാദേശിൽ, തസ്ലീമാ നസറിൻ ഉൾകൊണ്ട സർഗ്ഗ ധൈര്യം പോലും 1992- ൽ മുസ്‌ലിംങ്ങൾ അനുഭവിച്ച ഇന്ത്യൻ യാതനകൾ ഉൾകൊള്ളാൻ കഴിയാതെ പോയത് ഇന്ത്യൻ കലകളുടെ രോഗാതുരതയെയാണ് കാണിക്കുന്നത്. മറിച്ച് “യുദ്ധം അഥവാ കലാപം ‘ വിഷയമാക്കുമ്പോൾ ഇന്ത്യ യിൽ “തമസ്സ”മാത്രമേ ഉണ്ടാകുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…