സ്വതന്ത്ര വിവർത്തനം : സച്ചിദാനന്ദൻ പുഴങ്കര.
യുദ്ധം കഴിഞ്ഞാൽ തകർന്നു പതിച്ചവ- യൊക്കെയടുക്കി- പ്പെറുക്കിയൊതുക്കുവാൻ പച്ചപോൽ വീണു മരിക്കാനൊരുങ്ങാത്ത ഒറ്റയൊരാളെങ്കിലും വേണമെപ്പോഴും. വെട്ടുവഴികൾ, മഹാ- പാതകൾ, കൺകൾ മർത്ത്യചരിത്രം നില- യ്ക്കാത്ത നെഞ്ചുകൾ വൃത്തിയാക്കേണ മൊരാൾ; സഞ്ചരിക്കണം കുത്തിനിറച്ച ശവവണ്ടികൾക്കിനി. ചാരത്തിലാഴ- ച്ചതുപ്പിലിഴയണം വീട്ടിന്നലങ്കാര- മായിട്ടും സോഫയ്ക്കു ചാര് പണിയണം. ചില്ലു തുടയ്ക്കണം, ചോര പുരണ്ട തുണിയൊളിപ്പിക്കണം. ഊന്നിട്ടു നിർത്താൻ മതിലുണ്ട് ; ജാലകം താങ്ങാൻ വിജാഗിരി വാതിൽ പണിയണം. ശബ്ദങ്ങളില്ല വെളിച്ചവും ; ആരുമേ- യില്ല മുഖങ്ങൾ പകർത്തുവാൻ, മറ്റുള്ള ഭംഗി കലർന്ന യുദ്ധങ്ങൾ പിടിക്കുവാൻ ചെന്നു രസിക്കുക- യായിടാം ക്യാമറ. പാലങ്ങൾ, തീവണ്ടി- യാപ്പീസുകൾ പണി- യേണം, തെറുത്തു കേറ്റേണമുടുപ്പുകൾ; ഞെട്ടിത്തെറിച്ചു മടുത്തുവർ കോട്ടുവാ വിട്ടു ചെടിപ്പു പകുത്തിരിക്കുമ്പോഴും കൈകൾ കഴുകിയിരുന്നു ദീർഘശ്വാസ- പൂർവ്വമൊരാൾ ഓർമ്മ നീർത്തി വിരിക്കണം. അങ്ങനെയങ്ങനെ വർഷങ്ങൾ പോകണം എപ്പൊഴും മണ്ണിൻ കരിമ്പച്ച വേരുകൾ ചപ്പും ചവറും നിറഞ്ഞ ജന്മത്തിന്റെ യൊപ്പം നിലപാ- ടെടുത്തതായ്, ഭീകര സത്യങ്ങൾ ഇത്തിരി മാത്രമറിഞ്ഞവർ- ക്കൊപ്പം, ഇതെന്നും ഇതൊന്നിനുമൊപ്പവും ഒട്ടും കുറവുമല്ലെന്നു കരഞ്ഞവർക്കൊപ്പം, നുണയ്ക്കും കുറയ്ക്കുവാൻ പറ്റാത്ത നോവുകൾ- ക്കൊപ്പം വിശുദ്ധമാം ഇച്ഛയായ് നിന്നു പിഴച്ചതായ് തീരണേ!