സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

അണുബോംബ്

മഹാത്മാഗാന്ധി

അമേരിക്കൻ ശാസ്ത്രജ്ഞർ പറഞ്ഞതെന്താണെന്നോ, അഹിം സാസിദ്ധാന്തം നടപ്പിലാക്കാൻ മറ്റേ തിനേക്കാളും അണുബോംബിന് കഴിയുമെന്ന്. അണുബോംബ് വിത ക്കുന്ന നാശത്തിന്റെ ഭീകരത കണ്ട് ലോകം താനെ അക്രമം ഉപേക്ഷി ക്കുമത്രേ. കുറേക്കൂടുതൽ ഭക്ഷണം കൊടുത്ത് മനം പിരട്ടലുണ്ടാക്കിയാൽ പിന്നീടയാൾ അത്തരം ഭക്ഷണം ഉപേക്ഷിക്കും എന്നു പറ യുന്നതുപോലെയാണത്. അരുചി മാറിക്കഴിഞ്ഞാൽ വീണ്ടും ആഹാ രത്തിനാർത്തി കാണിക്കുന്നതുപോലെ, അണുബോംബ് വിസ്ഫോടനത്തിന്റെ നടുക്കം വിട്ടൊഴിഞ്ഞാൽ ലോകം വീണ്ടും അക്രമത്തിലേക്ക് മടങ്ങിവരും.

പലപ്പോഴും നന്മ തിന്മയിൽ നിന്ന് പിറവിയെടുത്തെന്ന് വരും, അത് ഈശ്വരവിധിയാണ്. മനുഷ്യ പദ്ധതിയല്ല. തിന്മയിൽ നിന്ന് തിന്മയും നന്മയിൽ നിന്ന് നന്മയുമാണ് ഉണ്ടാവുക എന്നാണ് മനു ഷ്യൻ ധരിച്ചിട്ടുള്ളത്.

വിനാശത്തിനുവേണ്ടി അമേരിക്കൻ ശാസ്ത്രജ്ഞർ പുറത്തെടുത്ത ആണവശക്തി മറ്റു ശാസ്ത്ര പ്രവർത്തനങ്ങൾക്കുവേണ്ടി വിനി
യോഗിക്കാൻ സാധ്യതയുണ്ട്. പക്ഷെ ഇതല്ല അമേരിക്കൻ പറഞ്ഞതിനർത്ഥം. ശക്തി ആര് ഏത് വിധത്തിൽ ഉപയോഗിക്കുന്നു എന്നതാണ് കാര്യം. സാമൂഹ്യദ്രോഹി കൊള്ളിവെ പ്പിനുപയോഗിക്കുന്ന അതേ തീകൊണ്ടാണ് വീട്ടമ്മ രുചികരമായ ഭക്ഷണമുണ്ടാക്കുന്നത്.

യുഗങ്ങളായി മനുഷ്യൻ താലോലിച്ച് പോന്ന മനോഹരമായ വികാരങ്ങളെയാണ് അണുബോംബ് മരവിപ്പിച്ചത് എന്ന് ഞാൻ മനസ്സിലാ ക്കുന്നു. യുദ്ധനിയമങ്ങൾ എന്നു പറ യപ്പെടുന്ന കാര്യങ്ങൾ അതിനെ സഹിക്കാവുന്നതുമാക്കിയേക്കും. എന്നാൽ ഇന്നു നമുക്ക് ആ നഗ്ന സത്യമറിയാം. കൈക്കരുത്തിന്റെ നിയമമല്ലാതെ മറ്റൊന്നും യുദ്ധത്തി നറിയില്ല. സഖ്യ കക്ഷികൾക്ക് പൊള്ളയായ ഒരു വിജയം നൽകാൻ അണുബോംബിനു കഴിഞ്ഞു. പക്ഷെ ജപ്പാന്റെ ആത്മാവിനെ അത് നശിപ്പിച്ചു. വിജയിച്ച രാജ്യങ്ങളുടെ ആത്മാവിനെന്തു പറ്റി എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. പ്രകൃതിയുടെ നിയമം ദുരൂഹ മാണ്. നടന്ന കഥവെച്ചുകൊണ്ട് നട ക്കാൻ പോകുന്ന കാര്യങ്ങളുടെ ദുരൂഹത നമുക്ക് കുരുക്കഴിച്ച് മാറ്റാവു ന്നതേയുള്ളു. ഒരടിമയെ മർദ്ദിക്കുന്ന
വന് അല്ലെങ്കിൽ അയാളുടെ കിങ്കരന് അടിമയോടൊപ്പം കൂട്ടിനകത്ത് കയറേണ്ടി വരുന്നു. അതേ രീതിയിൽ ജയിച്ചവനും തോറ്റവനും തമ്മിൽ ഫലത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ടാവില്ല. ജപ്പാൻ്റെ അത്യാഗ്രഹത്തേയും ദുർനടപടികളെയും ന്യായീകരിക്കുകയല്ല ഞാൻ ചെയ്യുന്നത്. അത്യാഗ്രഹംഎല്ലാവർക്കുമുണ്ടായിരുന്നു. ജപ്പാന് കുറച്ചു കൂടുതലും. എന്നുവെച്ച് ജപ്പാനിലെ ഒരു പ്രദേശത്ത നിഷ്കളങ്കരായ നിരപരാധികളായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിഷ്കരുണം കൊന്നൊടുക്കാൻ വലിയ തിന്മയ്ക്ക് ചെറിയ തിന്മ യാതൊരു അവകാശവും നൽകിയിട്ടില്ല. ഈ ദുരന്തത്തിന്റെ ഗുണപാഠമിതാണ്. അക്രമത്തെ അക്രമം കൊണ്ട് നേരിടാനാവില്ല. ഈ ബോംബ് ദുരന്തത്തെ മറ്റൊരു ബോംബ് കൊണ്ട് ഇല്ലാതാക്കാൻ കഴിയില്ല. മനുഷ്യരാശിക്ക് മോചനം അക്രമരാഹിത്യത്തിലൂടെയാണ്. വെറുപ്പിനെ അതിജീവിക്കുവാൻ സ്നേഹത്തിനേ കഴിയൂ വിദ്വേഷം വെറുപ്പിന്റെ ആഴവും പരപ്പും കൂട്ടുന്നു. ഞാൻ പറഞ്ഞതും കഴിവിന്നങ്ങേയറ്റം പരിശീലിക്കാൻ ശ്രമിച്ചിട്ടുള്ളതുമായ കാര്യങ്ങൾ പലവട്ടം ആവർത്തിക്കുക
യാണ് എന്നെനിക്കറിയാം. ഇതിലൊന്നും പുതുമയില്ല. ഇതെല്ലാം പർവ്വതങ്ങൾ പോലെ ത്തന്നെ പഴയതാണ്. പുസ്തക ത്തിൽ നിന്നും വായിച്ച് തരികയല്ല ഞാൻ ചെയ്തത്. എന്റെ ആത്മസത്തയുടെ ഓരോ തന്തുവിലും ഞാൻ വിശ്വസിച്ച് കാര്യങ്ങൾ ഉറക്കെ പ്രഖ്യാപിച്ചു എന്നു മാത്രം. അറുപതു വർഷത്തെ വിവിധ മേഖലകളിലുള്ള നീണ്ട സാധന എന്റെ വിശ്വാസത്തെ പുഷ്കലമാക്കി. എന്റെ സുഹൃത്തുക്കളുടെ അനുഭവങ്ങൾ ആ വിശ്വാസത്തിന് ശക്തി പകർന്നു. ഇടർച്ച വരാതെ ഒരാൾക്ക് കാലുറപ്പിച്ച് നിൽക്കാവുന്ന ആധാരശിലയായ മൂലസത്യമാണിത്.അവിശ്വാസികളുള്ളിടത്തോളം കാലം സത്യം പല കുറി ആവർത്തിച്ച് ചൊല്ലണം എന്ന് മാക്സ് മുള്ളർ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.

നിഷ്കളങ്കരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലാൻ വേണ്ടിയുള്ള അണുബോംബിന്റെ വിനിയോഗം ശാസ്ത്രത്തിന്റെ ഏറ്റവും പൈശാചികമായ പ്രയോഗമായി ഞാൻ കാണുന്നു.

Leave a Reply

Your email address will not be published.

Share this post

സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം.
കാണുന്നതും കേള്‍ക്കുന്നതും സത്യമാണ്‌.
എന്നാല്‍ കാണാന്‍ പാടില്ലാത്തതും കേള്‍ക്കാന്‍ പാടില്ലാത്തതും ഇഷ്ടംപോലെ.
സത്യമെങ്ങനെ പറയാം, എങ്ങനെ അനുഭവിക്കാം എന്നാലോചിക്കുന്ന പത്ര ഭാഷ്യത്തിലേക്ക്‌…
പോസിറ്റീവ്‌ ജേര്‍ണലിസത്തിന്റെ പുനരാവിഷ്‌ക്കാരം.
ആശയങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ഇടം തേടി ഒരു ഡിജിറ്റല്‍ മാഗസിന്‍.

Categories
സ്ത്രീ/പുരുഷൻ
(6)
സിനിമ
(16)
സാഹിത്യം
(20)
സംസ്കാരം
(2)
സമകാലികം
(2)
സംഗീതം
(9)
വിശകലനം
(4)
വിദ്യാഭ്യാസം
(10)
വാലന്റൈയിന്‍ ഡേ
(3)
വായന
(3)
ലേഖനം
(30)
റിപ്പോർട്ട്
(1)
യുദ്ധം
(4)
യാത്ര
(9)
പ്രസംഗം
(1)
പ്രവാസം
(4)
പുസ്തകപരിചയം
(15)
പരിസ്‌ഥിതി
(3)
നിരൂപണം
(10)
ചെറുകഥ
(24)
ചിത്രകല
(4)
കവിത
(126)
കഥ
(24)
കത്ത്
(2)
ഓർമ്മ/സ്വർണഞരമ്പ്
(16)
ആരോഗ്യം
(1)
ആത്മീയം
(5)
അഭിമുഖം
(6)
അനുഭവം
(11)
Featured
(3)
Feature
(2)
Editorial
(25)
Editions

Related

ലൂണ ലേയ്ക്ക് തുറന്നുവെച്ചൊരുപുസ്തകം .

ഒരു പകൽ മുഴുവനും ഒരാളെ മറ്റൊരാളുടെ കണ്ണാൽ അടുത്തുകാണുവാൻ,മിണ്ടുമ്പോൾ ….കണ്ണുകൊണ്ടു പരസ്പരം കേൾക്കുവാനാണവർ ലൂണാ ലേയ്ക്കിൽ എത്തിച്ചേർന്നത് . ഇന്നലെ വരെ അങ്ങനെയൊരു സ്ഥലമവർക്കു സ്വപ്നം…

സമയം

സമയം തീരുകയാണ് ; ഭൂമിയിലെ സമയം തീർന്നു തീർന്നു പോകുന്നു. നിമിഷങ്ങളായി നാഴികകളായി വിനാഴികകളായി ദിവസങ്ങൾ , ആഴ്ചകൾ, മാസങ്ങളായി വർഷങ്ങളായി സമയം തീർന്നു പോവുകയാണ്…

ഒറ്റമരം

നമുക്ക് ഈ പ്രണയതീരത്ത് വെറുതെയിരിക്കാം, കഥകൾ പറഞ്ഞ് കണ്ണിൽ നോക്കിയിരിക്കാം. വെയിലും മഴയും മഞ്ഞും കുളിരും നാം അറിയണമെന്നില്ല. ഋതുക്കൾ എത്ര മാറി വന്നാലും ഈ…