സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

പ്രണയത്തിന് മൂന്ന് വയസ്സുള്ളപ്പോൾ

സംഗീത മാധവ്


ഒരു പ്രണയത്തിലേർപ്പെടുകയെന്നാൽ എന്നെ സംബന്ധിച്ച് ജീവിക്കാൻ പഠിക്കുക എന്നു കൂടിയാണ്. ഒരാളെന്നതിൽ നിന്ന് രണ്ടു പേരാവുകയെന്നാൽ ലോകത്തെ കുറച്ചു കൂടി കൂടുതലായി ഉൾക്കൊള്ളുക എന്നതു കൂടിയാണ്. അതു വരെയുള്ള ജാതി – മത -വർഗ – വർണ ബോധങ്ങളെ തല്ലിക്കെടുത്തി പുതിയൊരു സ്വത്വത്തിന് രൂപം കൊടുക്കുകയെന്നതു കൂടിയാണ്.

എന്റെ പ്രണയത്തിന് 3 വയസുണ്ട്. ആ പ്രണയം ജനിക്കുന്നതിനു മുൻപെയുള്ള 20 വർഷങ്ങളേക്കാൾ ധൈര്യം സമ്പാദിക്കാൻ എനിക്ക് ഈ 3 വർഷം മതിയായിരുന്നു. ഒറ്റക്ക് കണ്ടിരുന്ന കടൽ രണ്ടു പേർ ഒരുമിച്ചിരുന്ന് കാണുന്നതിനോളം സുന്ദരമായ ഒരു കാഴ്ച്ച ഈ ലോകത്തുണ്ടെന്ന് ഞാനിപ്പോൾ വിശ്വസിക്കുന്നില്ല. രണ്ടു പേർ ഒരു കാഴ്ച്ച കാണുമ്പോൾ , രണ്ടു പേരും അത് രണ്ടാണെന്ന് തിരിച്ചറിയുന്നുണ്ട്. എന്നാൽ അപ്പോൾ തന്നെ പരസ്പരം സാമ്യതകളും വൈരുധ്യങ്ങളും പങ്കു വെക്കുന്നുമുണ്ട്. അതായത് അവരുടെ കണ്ണുകളും മനസും വിശാലമാവുകയാണ്. പ്രണയത്തിലാവുന്നതിനു മുമ്പുള്ള രണ്ടു വ്യത്യസ്ത ജീവിത രീതികളും ശൈലികളും പങ്കു വെക്കപ്പെടുകയാണ്.

കാവ്യാത്മകതകൾക്കുപ്പുറം നിന്ന് ചിന്തിക്കുമ്പോൾ പ്രണയം കുറേക്കൂടി റിയലിസ്റ്റിക്ക് ആയിക്കൂടി എന്നെ മാറ്റിയെടുത്തിട്ടുണ്ട്. ഒരു വീട്ടിൽ വരേണ്ട മാറ്റങ്ങൾ കൂടി ഇക്കാലത്ത് പ്രണയത്തിൽ അധിഷ്ഠിതമാണ്. വിവാഹ ശേഷമുള്ള പ്രണയം കുറച്ചു കൂടി ലൈവ് ആകുന്നത് ഇങ്ങനെയാണെന്ന് പറയാം. ജീവിതം പങ്കു വെക്കുന്നതു പോലെ ഉത്തരവാദിത്തങ്ങൾ പങ്കു വെക്കാൽ കൂടിയാണ് പ്രണയം. പ്രണയിക്കുന്ന രണ്ടു പേർ കൂടുതൽ പ്രണയിക്കുന്നത് അങ്ങനെ കൂടിയാണ്. ഒരുമിച്ച് വീട്ടിലെ ഉത്തരവാദിത്തങ്ങൾ ചെയ്ത്, ഒരുമിച്ച് ഭക്ഷണം കഴിച്ച്, ഒരുമിച്ച് സിനിമകൾ കണ്ട് ജീവിതം കുറേക്കൂടി സുന്ദരമാകുന്നു. വിവാഹാനന്തരം പല പ്രണയങ്ങളും വറ്റി വരണ്ടു പോകുന്നത് മേൽപ്പറഞ്ഞ പങ്കു വെക്കലുകൾ സാധ്യമാകാത്തതു കൊണ്ടു കൂടി ആണ്. ഇന്നത്തെ പുരുഷാധിഷ്ഠിത സമൂഹത്തിന് അതിൽ വളരെ വലിയൊരു പങ്കുണ്ട്.

ലോകമെന്നത് വളരെ വിശാലമാണ്. അതിൽ തീർച്ചയായും രണ്ടു മനുഷ്യർ രണ്ടു മനുഷ്യർ തന്നെയാണ്. അവർ തമ്മിൽ പല അഭിപ്രായ വ്യത്യാസങ്ങളുമുണ്ടാകാം. പരസ്പര ബഹുമാനമില്ലാത്ത രണ്ടു പേർക്ക് പ്രണയമെന്നത് ഒരിക്കലും സാധിക്കാത്ത ഒന്നാണ്. ഒരാൾക്ക് താങ്ങാകേണ്ട സമയത്ത് മറുപക്ഷത്തുള്ളയാളുടെ സമയവും സാമീപ്യവും നൽകുകയെന്നത് പ്രണയത്തിൽ പ്രധാനമാണ്. ചുരുക്കത്തിൽ പ്രണയിക്കുകയെന്നാൽ മനുഷ്യനാകാൻ പഠിക്കുകയെന്നു കൂടിയാണ്.

2 Responses

  1. Ezhuth ❤️
    Ninte kazhchapaadu nannai valarnnu …valare sneham thonunnu…. Oro varikalum arthavathanu …love u …. Iniyum ezhuthanm ……noorummakal

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…