സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

മലകയറ്റത്തിൽ സെൻ ചിന്ത

നെവീല്‍ ഷുള്‍മാന്‍

മൊഴിമാറ്റം : എ.പി.കുഞ്ഞാമു

പർവ്വതങ്ങളും
പർവ്വതാരോഹകരും

മറ്റെല്ലാ ജീവികളും ഭൂമിക്കുനേരെ താഴോട്ടാണ് നോക്കുന്നത്. പക്ഷേ, മനുഷ്യന് സവിശേഷതയാർന്ന ഒരു മുഖമാണുള്ളത്. അതുകൊണ്ടവന്
മുഖമുയർത്തി നക്ഷത്രങ്ങളെ, ആകാശത്തെ,പർവ്വതങ്ങളെ നോക്കാം.
Ovid: Metamorphosis

പർവ്വതങ്ങൾ സദാ മായികമായ സ വിശേഷസ്ഥലങ്ങളാണ്. മഞ്ഞ് മൂടിയതോ തീവ്രമായ നിഗൂഢതകൾ നിറ ഞ്ഞു നിൽക്കുന്നതോ ആയി ചിത്രീക റിക്കപ്പെട്ടവ. ദൈവങ്ങൾ മലമുകളിൽ ജിവിച്ചു. നിരവധി രാജാക്കന്മാർ അവിടെ തങ്ങുടെ കൊട്ടാരങ്ങളും കോട്ടകളും പണിതു. സാധാരണക്കാർക്ക് അവയി ലേക്ക് പ്രവേശനം വിലക്കപ്പെട്ടിരുന്നു. ഇപ്പോഴും നേപ്പാളിൽ ആർക്കും കയറാൻ അനുവാദമില്ലാത്ത ഒരു പർവ്വതമുണ്ട്. മച്ചാപൂച്ചാരെ ( മത്സ്യവാൽ ) എന്ന പവിത്രമായ പർവ്വതം. ഈ വിലക്ക് ആരെങ്കിലും ധിക്കരിച്ചാൽ നേപ്പാളിലെ നിയമമനുസരിച്ച് മരണമാണ് അതിനു ശിക്ഷ. നൂറ്റാണ്ടുകളായി നമ്മുടെ ഭാ വനയ്ക്കുമേൽ പർവ്വതങ്ങൾ ശക്തമായ സ്വാധീനം ചെലുത്തുന്നു. പലനാടുകളും തങ്ങളുടെ പർവ്വതങ്ങളെ സവി ശേഷമായ ദേശീയനിധിശേഖരങ്ങളായി കണക്കാക്കുന്നു. ദേവീസ്തവം എന്ന ഹിന്ദു പുരാണത്തിൽ ഇപ്രകാരം പ റയുന്നുണ്ട്. ഈ മണ്ണിൽ മലയും കാടു മുള്ളേടത്തോളം കാലം ഭൂമി നിലനിൽ ക്കും.

പർവ്വതാരോഹകർ അസാധാരണമായ ഒരു പറ്റം ആളുകളാണ്. പരിചയ സമ്പന്നരായ പർവ്വതാരോഹകർ ഒരു മലകയറാൻ തീരുമാനിക്കുന്നു. ആ നിമിഷം മുതൽ അവരുടെ ജീവിതത്തിൽ മറ്റെല്ലാം അപ്രധാനമായിത്തീരുന്നു . ഇ പ്പോൾ തങ്ങളെവിടെയാണ്. മലകയറ്റ ത്തിനുള്ള തയ്യാറെടുപ്പിൽ അല്ലെങ്കിൽ കയറ്റത്തിൽ ഏത് ഘട്ടത്തിലാണ് – ഇതാണ് അവരെ സംബന്ധിച്ചിടത്തോളം എല്ലാം. തങ്ങൾ എങ്ങനെയാണ് പർവ്വ തത്തോട് പ്രതികരിക്കുന്നത് എന്നതും പർവ്വതം എങ്ങനെയാണ് തങ്ങളോട് പ്രതികരിക്കുന്നത് എന്നതും മാത്രമേ അവർ കാര്യമാക്കുന്നുള്ളൂ. അനാവശ്യ മായ മറ്റെല്ലാം അവർ തങ്ങളിൽ നിന്നു തന്നെ മോഷ്ടിച്ചെടുക്കുകയും ആരോ ഹണത്തിന്റെ ആരംഭത്തിൽ മലനിരകൾക്കു മുമ്പാകെ തങ്ങളുടെ ഭൗതിക സമ്പത്തും അധികാരവും സ്വാധീനവുമൊന്നുമില്ലാതെ നിസ്വരായി നിൽക്കുകയും ചെയ്യുന്നു. പർവ്വതം മാത്രമാണ് ശക്തിയുടെ ഉടമ, പർവ്വതത്തിൽ മാത്രമാണ് കരുത്ത്.

പർവ്വതാരോഹണമെന്ന പരീക്ഷണ ത്തിലേർപ്പെടാൻ പുരുഷന്മാരെപ്പോലെ തന്നെ അർപ്പണബോധം പുലർത്തുന്ന സ്ത്രീകളുമുണ്ടെന്ന് കേട്ട് അതിശയി ക്കേണ്ടതില്ല, മലകയറ്റത്തിന് യോഗ്യത കളും ആവശ്യമാണ്. അവയിൽ ഏറ്റവും പ്രധാനം പിടിച്ചുനിൽക്കാനുള്ള ശേഷിയും ധൈര്യവുമാണ്. ഈ ഗുണ വിശേഷമുള്ള സ്ത്രീ മലകയറണമെന്നും അതിൽ വിജയിക്കണമെന്നുമുള്ള ദൃഢനിശ്ചയമുണ്ടെങ്കിൽ തീർച്ചയായും ഏത് പുരുഷനും തുല്യയാണ്..

കൊടുമുടികളും ഉന്നതിയും

ഉന്നതമായ കൊടുമുടി
കളെ ചൂഴ്ന്ന് കഠിനമായ കാലാവസ്ഥ നിലനിൽക്കുന്നുണ്ടാവും. ഈ കൊടുമുടികൾ കയറാനെത്തുന്ന പർവ്വതാരോഹകർ ധാരാളം ശാരീരിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാറുണ്ട്.

മനുഷ്യർ ഉഷ്ണരക്തക്കാരാണ് സുസ്ഥിരമായ ശരീരതാപം നിലനിർ തേണ്ട ആവശ്യം അവർക്കുണ്ട്. ശരീര ത്തിന്റെ താപോൽപാദനത്തിന്റെയും താപനഷ്ടത്തിന്റെയും തുലനമൊപ്പി ച്ചുകൊണ്ടാണ് ഇത് സാധിക്കുന്നത്. ന മ്മുടെ സാധാരണ ശരീരകോശവ്യവ സ്ഥയുടെ ഭാഗമായി സംഭവിക്കുന്ന രാ സമാറ്റങ്ങളുടെ ഭാഗമായും പേശികൾ ഉപയോഗിക്കുന്നതിന്റെ പാർശ്വഫലമാ യുമാണ് ശരീരത്തിൽ ചൂട് ഉൽപാദിപ്പി ക്കപ്പെടുന്നത്. അതുകൊണ്ടാണ് തണു ക്കുമ്പോൾ നാം തനിയെ വിറയ്ക്കാൻ തുടങ്ങുന്നത്. പേശികൾ സ്വയം സം ങ്കോചിക്കാൻ തുടങ്ങുകയും അതിന്റെ ഉപോത്പന്നമായി ഒരു നിശ്ചിത അളവ് ചൂട് ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ശരീരത്തിന്റെ പുറംഭാഗത്തുനിന്നാണ് ചൂട് നഷ്ടപ്പെടുന്നത്. തണുക്കുമ്പോൾ നമ്മുടെ ശരീരത്തിന്റെ പുറം തൊലിയോട് ചേർന്നുനിൽക്കുന്ന രക്തക്കുഴലുകൾ സ്വയം അടഞ്ഞു പോവും. അതുമൂലം ഉള്ളിലുള്ള കോശ ളിൽനിന്ന് ചൂട് വഹിച്ചെത്തുന്ന രക്തം ശരീരത്തിന്റെ പുറംഭാഗത്തെത്തുകയില്ല; അവിടം തണുത്തുപോകും.താപസംരക്ഷണത്തിന്റെ ഫലമായാണ് അങ്ങനെ സംഭവിക്കുന്നത്. തണുപ്പ് കൊണ്ട് നാം നീലിച്ചുപോകുമെങ്കിലും ഇതിന് നേർവിപരീതമായി കടുത്ത ചൂടിൽ ശരീരത്തിന്റെ ഉപരിതലത്തിലുള്ള രക്തക്കുഴലുകൾ വികസിക്കുകയും ഉൾകോശങ്ങളിൽ നിന്ന് രക്തം വഴി കട ത്തിക്കൊണ്ടുവരുന്ന ചൂട് ശരീരത്തിന്റെ പുറംഭാഗത്തെത്തി ബഹിർഗമിക്കുകയും ചെയ്യും. വിയർപ്പുഗ്രന്ഥികളും തത്സ മയത്ത് സജീവമാകും. തൊലിപ്പുറ വിയർപ്പ് ബാഷ്പീകരിക്കുമ്പോൾ ശരീരം തണുക്കും.
ഇപ്രകാരം ചൂട് കിട്ടുകയും നഷ്ട പ്പെടുകയും ചെയ്യുന്നതിന്റെ സമതുലനം തകരാറിലായാൽ വിചിത്രമായ ചില ശാരീരിക മാനസിക പ്രതികരണങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുകയായി- ശരീരവും മനസ്സും ഏതാണ്ട് വൈ ക്കോൽ പോലെയായി മാറും.പർവ്വത പ്രദേശങ്ങളിലെ കടുത്ത കാലാവസ്ഥയ്ക്ക് ശരീരത്തിന്റെ താപസമതുലനം എളുപ്പത്തിൽ തകരാറിലാക്കാനുള്ള ശേഷിയുണ്ട്. പർവ്വതാരോഹകർ ശരിക്കും തയ്യാറെടുക്കുന്നില്ലെങ്കിൽ പുറത്തു വലിയൊരു ഭാരം കെട്ടിവെക്കുക കൂടി ചെയ്യുന്ന അവസ്ഥയിൽ ശാരീരികവും മാനസികവുമായി തളർച്ച തോന്നുകയും പിടിച്ചു നിൽക്കാനുള്ള അയാളുടെ ശേഷിയെ അത് തകിടം മറിക്കുകയും ചെയ്യും.

പിന്നീടാണ് മൂന്നാമത്തെ പ്രശ്നം വരുന്നത് – ഉയർന്ന സ്ഥലങ്ങളിലെത്തു മ്പോഴുള്ള അസ്വാസ്ഥ്യം – സാധാരണ യായി ഏതാണ്ട് 3500 മീറ്റർ ( ഉദ്ദേശ 11500 അടി ) ഉയരത്തിലെത്തുമ്പോൾ അ ന്തരീക്ഷവായു നേർത്തു പോവുകയും തദ്ഫലമായി സംഭവിക്കുന്ന പ്രാണവാ യുവിന്റെ അഭാവം മൂലം ഉയരങ്ങളിലെ ത്തുമ്പോഴുണ്ടാകുന്ന അസ്വാസ്ഥ്യം പർവ്വതാരോഹകർക്ക് പിടിപെടുകയും ചെയ്യുന്നു.ശ്വാസം കിട്ടായ്മ, മന്ദത, ചർദ്ദി, അങ്കലാപ്പ് എന്നിവയാണ് ഈ
അസുഖത്തിന്റെ ലക്ഷണങ്ങൾ. ഇതു കൊണ്ടാണ് ലോകത്തിലെ ഏറ്റവും ഉ യരം കൂടിയ പ്രഖ്യാതപർവ്വതമായ എ വറസ്റ്റ് കൊടുമുടി സാധാരണയായി പു റത്തുനിന്നുള്ള ഓക്സിജനെ ആശ്രയി ക്കാതെ വിജയകരമായി കയറാൻ സാധിക്കാത്തത്.

ലോകത്തിലെ ഏറ്റവും പ്രശസ്ത മായ പർവ്വതം മോണ്ട് ബ്ലാങ്ക് ആയിരി കാനാണ് സാധ്യത. പടിഞ്ഞാറൻ യൂ റോപ്പിലെ ഏറ്റവും ഉന്നതമായ പർവ്വതം അതാണ്. ഈ മലകയറാനും അതിന്റെ കൊടുമുടിയിലെത്താനും പർവ്വതാ രോഹകനോ ആരോഹകയ്ക്കോ ഓക് സിജൻ കൊണ്ടുപോകേണ്ട ആവശ്യമില്ല. എന്നാൽ ഏറ്റവും കൂടുതൽ ആരോ ഹണക്രമങ്ങളുണ്ടായ പർവ്വതമാകയാൽ മറ്റേതിനേക്കാളും ഓരോ കൊല്ലവും അവിടെയാണ് കൂടുതൽ മരണം സംഭവിക്കുന്നത്. ഏത് മലകയറ്റക്കാരനും അയാൾ എത്ര തന്നെ പരിചയ സമ്പന്നനാണെങ്കിൽ ത്തന്നെയും ഈ പർവ്വതത്തെ അതർഹിക്കുന്ന ആദരവോടുകൂടി കാണേണ്ടതുണ്ട്. തീർച്ചയായും ഓരോ പർവ്വതത്തിലും അതിന്റേതായ അപകടങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. ഓരോന്നും അപായകരമായ പ്രത്യേക പ്രയാസങ്ങൾ പ്രദാനം ചെയ്യുന്നു. എല്ലായ്പ്പോഴും അജ്ഞാതശക്തികൾ നമ്മെ എതിർക്കാനും നേരിടാനുമുണ്ടാകും. ഈ ഘടകങ്ങൾക്ക് കാലപ്രവാഹത്തിലെ ഒരു നിമിഷത്തെ അതിവേഗം എന്നന്നേക്കുമായി നഷ്ടപ്പെട്ട നിമിഷമാക്കാൻ സാധിക്കും. ബ്രിട്ടനിലെ ഏറ്റവും ഉയർന്ന പർവ്വതമാണ് 1342 മീറ്റർ ( 4404 അടി ) ഉയരമുള്ള ബെൻനെവിസ്. ഇത് മലകയറ്റം പതിവായി നടക്കുന്ന വൻ പർവ്വതങ്ങളുടെ കൂട്ടത്തിൽ പെടുന്നില്ല.

എന്നാൽ പരിചയസമ്പന്നരായ പർവ്വതാരോഹകരെപ്പോലും അത് കീഴ്പ്പെടുത്തും. ഏതുനേരത്തും നിലനിൽക്കുന്ന പ്രയാസകരമായ അവ സ്ഥകളെ നേരിടാൻ ശരീരം കൊണ്ടും മനസ്സ് കൊണ്ടും ശരിയായി തയ്യാറെടുക്കാതെ ഉപേക്ഷ കാണിക്കുന്നവരുടെ ജീവനെടുക്കാറുണ്ട് കൊല്ലംതോറും ഈ കൊടുമുടി. നിഗൂഢത ചൂഴ്ന്ന് നിൽക്കുന്ന പർവ്വതമാണ് മൗണ്ട് ഫുജി 3776 മീ റ്റർ ( 12388 അടി ) ഉയരമുള്ള ഇത് ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ്. അതിന്റെ അവർണ്ണനീയമായ സൗന്ദര്യം ഭീതിദമായ കരുത്ത് ഒളിച്ചുവെയ്ക്കുന്നു. ശരിയായ തയ്യാറെടുപ്പും മുൻകരുതലുമില്ലാത്ത ആരോഹകനു നേരെ നൊടിയിൽ ഈ പർവ്വതം തന്റെ കരുത്ത് പുറത്തെടുക്കും.

പർവ്വതങ്ങൾനിലനിൽക്കുന്നേട
ത്തോളം കാലം അവകയറാൻ ആളു
മുണ്ടാകും. അജ്ഞാതമായതിനെ
തിരായി പൊരുതാനും അതിനെതോൽപ്പി
ക്കാനും ആളുകൾ തയ്യാറുള്ളേടത്തോളം കാലം, അജ്ഞാതമായത് എന്തുതന്നെ
യായിക്കൊള്ളട്ടെ, അതു പ്രതിനിധാനം ചെയ്യുന്നത് ഏതിനെയുമായിക്കൊള്ളട്ടെ, വ്യക്തികളുടെ മുമ്പാകെ കയറാനായി ഗിരിനിരകൾ അവശേഷിക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടു മലക യറ്റക്കാരാണ് മാലോറിയും ഇർവിംഗും. ഈ രണ്ടുപേരുടേയും ധൈര്യവും ആത്മചൈതന്യവും പർവ്വതാരോഹ
ണത്തിന്റെ കഥകളിൽ എക്കാലത്തും തിളക്കമാർന്നു നിൽക്കുന്നവയാണ്. 1924 ൽ എവറസ്റ്റ് കൊടുമുടിയിലെത്താനുള്ള ശ്രമത്തിനിടയിലാണ് ഇവർ മരിച്ചത്. തന്റെ അവസാനത്തെ ധീരോദാത്തവും ചരിത്രപ്രധാനവുമായ പർവ്വതാരോഹണപരിശ്രമത്തിനുമുമ്പ്
എന്തുകൊണ്ടാണ് എവറസ്റ്റ് കയറാനാഗ്രഹിക്കുന്നത് എന്ന് മലോറിയോട് ചോദിക്കുകയുണ്ടായി. ആ കൊടുമുടി അവിടെയുള്ളതിനാൽ എ ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാതമായ മറുപടി. സെൻചിന്തയുടെ ആകെത്തുകയാണ് ഈ പ്രസ്താവം.

( നെവീൽ ഷുൾമാൻഎഴുതിയ Zen In Climbing Mountains എന്ന ശ്രദ്ധേയമായ ഗ്രന്ഥത്തിൽ നിന്ന്)

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

അതിര് വിട്ട് അതിര് കാത്ത ചിത്രങ്ങൾ

സാമൂഹികയാഥാർത്ഥ്യങ്ങളെ മുഖവിലയ്ക്കെടുത്തു കൊണ്ട് തന്നെയാണ് സിനിമയുടെ ശരീരനിർമ്മിതികൾ നടന്നിട്ടുള്ളത്. അതായത് സമൂഹത്തിൻ്റെ സാംസ്കാരിക രാഷ്ട്രീയ പ്രതിഫലനമാണ് സിനിമ എന്നർത്ഥം.പ്രാദേശികമായ ചരിത്രത്തെ ചുറ്റിപ്പറ്റിക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ വൈവിധ്യങ്ങളിൽ നിന്ന്…

ഇന്ദുഗോപന്റെ അതീന്ദ്രിയാനുഭവങ്ങൾ

ശ്രീമതി സ്മിത .സി യുടെ ‘ഐന്ദ്രികം’ എന്ന നോവൽ ഒരു കൗതുകത്തോടെയാണ് വായിച്ചു തുടങ്ങിയതെങ്കിലും അത് ഒരു പഠനത്തിലാണ് അവസാനിച്ചത്. വളരെ ആഴത്തിൽ അതും തന്മയത്വമായി…

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…