സ്വര്‍ണഞരമ്പ്‌

സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന്‌ ഒരാമുഖം

തപോവനം 1

ഷൗക്കത്ത്

ഹിമധാരയുടെയും ഗംഗോത്രി ഹിമധാരയുടെയും ഇടയിലൂടെ ഗോമുഖിൽനിന്ന് മൂന്ന് കിലോമീറ്ററോളം മുകളിലോട്ടു കയറിയാൽ തപോവനം എന്ന വിശാല മൈതാനമായി. കയറ്റം ഇത്തിരി പ്രയാസം തന്നെയായിരുന്നു. പലയിടത്തും കുത്തനെയുള്ള ക യറ്റമാണ്. ശ്വാസം കിട്ടാതെ ഗായത്രി വിഷമിച്ച് തിരിച്ചിറങ്ങിയാലോ എന്നുവരെ ചിന്തിക്കാതിരുന്നില്ല. എന്റെ നിരന്ത രമായ പ്രോത്സാഹനം ഗായത്രിക്ക് ഊർ ജ്ജമായെന്നു തോന്നുന്നു. പെട്ടെന്ന് മഴ ക്കാറു വന്ന് നിറഞ്ഞപ്പോൾ ഞങ്ങൾ ഭയക്കാതിരുന്നില്ല.
അന്ന് രണ്ട് വിദേശികളായ ചെറുപ്പ ക്കാരും ഞങ്ങളും മാത്രമേ തപോവന ത്തിലേക്കു കയറാൻ ഉണ്ടായിരുന്നുള്ളു. അവർ നേരത്തെ കയറിപ്പോയിരുന്നു. ഹിമാവൃതമായ മലനിരകൾ. ശക്തി യായി വീശുന്ന കാറ്റിന്റെ ഹുങ്കാരം. ഒരു ഭാഗത്ത് ഉരുണ്ടുകൂടുന്ന കറുത്ത മേഘ ങ്ങൾ. മുകളിൽ നിന്നും താഴേക്ക് വീഴാൻ
സാധ്യതയുള്ള കല്ലുകൾ. ഹിമധാരയ്ക്കു മുകളിലൂടെയാണ് കയറുന്നത്. അതെങ്ങാനും ഇടിഞ്ഞ് താഴെ വീണാ ലോ? ജീവിക്കാനുള്ള കൊതി, മരിക്കാ നുള്ള ഭയം തുടങ്ങി നമുക്കില്ലെന്ന് പറ യാറുള്ള എല്ലാ മനോഭാവങ്ങളും ഉയർ ന്നുവരുന്നു. നരേഷ് പറയുന്നതുപോലെ നാം എത്ര നിസ്സാരർ. ഹിമാലയത്തിനു മുമ്പിൽ മനുഷ്യൻ അവന്റെ എല്ലാ അറിവുകളുടേയും ബലഹീനത തിരി വച്ചറിയും.ഈ നിരർത്ഥകത മനസ്സി
ലാക്കും.അറിയാതെവിനീതനായി
പ്പോകും.
ഞങ്ങൾ ഒരുവിധം മുകളിലെത്തി. മുകളിൽനിന്ന് താഴോട്ട് നോക്കിയപ്പോൾ ഇനി തിരിച്ചിറങ്ങുമ്പോൾ താഴേക്ക് പതിച്ചതുതന്നെ എന്നുറപ്പിച്ചു. അനേകം തപസ്വികളുടെ പാദസ്പർശമേറ്റ ആ പുണ്യഭൂമിയിൽ നെറ്റിതൊട്ടു നമസ്ക രിച്ചു. ബംഗാളിബാബ താമസിക്കുന്ന ലാൽബാബ ആശ്രമത്തിലേക്കു നടന്നു.
അതാ ശിവലിംഗപർവ്വതം തലയു യർത്തി നിൽക്കുന്നു. ഇത്രയും ഉയരമുള്ള മഞ്ഞുമലയെ ഇത്രയടുത്ത് ആദ്യമായി കാണുകയാണ്. കൈകൂപ്പി തൊഴാതിരിക്കാനായില്ല.തപോവനത്തിൽ വന്നില്ലായിരുന്നെങ്കിൽ അതൊരുനഷ്ടം തന്നെയയേനെ.പാറകളും കരിങ്കല്ലുകളും കുറ്റിച്ചെടികളും നിറഞ്ഞ ഒരു മൈതാനം തന്നെ. ശിവലിംഗപർവ്വതത്തിലേക്ക് ഇന്നുവരെ ആരും കയറിയെത്തിയിട്ടില്ല. ഒരു ജാപ്പനീസ് പർവ്വതാരോഹകൻ അതിനു ശ്രമിക്കാതിരുന്നില്ല.ആൾ മടങ്ങിവന്നില്ല
മഴ തുളാൻ തുടങ്ങി.ചാറ്റൽമഴയാ ണെങ്കിലും നല്ല തണുപ്പുണ്ട്. നടത്ത ത്തിന് അല്പം ഊക്ക് കൂടി. മഴ വന്ന വഴി പെട്ടെന്ന് പോവുകയും ചെയ്തു.

ബംഗാളിബാബ

ഒരു അരകിലോമീറ്ററോളം നടന്നപ്പോൾ കൊച്ചു കെട്ടിടത്തിന്റെ മുമ്പിൽ ഒരാൾ ഇരിക്കുന്നത് കണ്ടു . അതുതന്നെ ബംഗാളിബാബ എന്നുറച്ച് അങ്ങോട്ടു നടന്നു . ഞങ്ങളെ കണ്ടതും ആൾ ല്ലെ എഴുന്നേറ്റ് അകത്തേക്കു പോയി. ഇ നി എന്തുചെയ്യും എന്ന് ചിന്തിച്ചുനിൽ ക്കുമ്പോൾ ആൾ രണ്ട് ഗ്ലാസ് ചൂടുവെ
ള്ളവുമായി പുറത്തുവന്നു. അമൃത് കു ടിക്കുന്നതുപോലെയാണ് ഞങ്ങളത് അകത്താക്കിയത്. പുറത്ത് വിരിച്ചിരി ക്കുന്ന കമ്പിളിയിൽ ഞങ്ങളെ വിശ്രമി ക്കാനിരുത്തിയിട്ട് ആൾ അകത്തു പോ യി . കുറച്ചുനേരം കഴിഞ്ഞിട്ടും കാണാ തായപ്പോൾ ഞങ്ങൾ മെല്ലെ അകത്തേ കയറി. നീളത്തിലുള്ള ഒരു ചെറിയ ഹാൾ. അവിടെ നിറയെ കമ്പിളികൂട്ടി യിട്ടിരിക്കുന്നു. അതിന് തൊട്ടുള്ള മുറി യിൽ എന്തോ ശബ്ദം കേട്ടു.ഞങ്ങളെ കണ്ടതും ആൾ പറഞ്ഞു : “ രണ്ട് മിനിറ്റി നുള്ളിൽ ശരിയാകും. ചോറ് ആയിക്ക ഴിഞ്ഞു, കറികൂടി വേവാനുണ്ട്.

നല്ല വിശപ്പുണ്ടായിരുന്നു. വലിയ പാത്രം നിറയെ വിളമ്പിത്തന്ന ചോറും ഉരുളക്കിഴങ്ങുകറിയും ചീരയും അങ്ങ നെത്തന്നെ അകത്താക്കി. എന്തൊരു രുചി. പാത്രം കഴുകാൻ അദ്ദേഹം സമ്മതി ച്ചില്ല. ആൾ തന്നെ എല്ലാം കഴുകി. സ്ഥ ലമൊക്കെ കാണണമെന്നുണ്ടെങ്കിൽ അഞ്ചുമണിക്കു മുമ്പേ നടന്ന് കാണണ മെന്നും അഞ്ചുമണി കഴിഞ്ഞാൽ നല്ല കാറ്റ് വരും, തണുപ്പ് കൂടും,നടന്നാൽ കിട്ടുകയില്ല. ഇവിടെ ഓക്സിജൻ വളരെ കുറവാണ് എന്നൊക്കെയും പറഞ്ഞു.

ഞങ്ങൾ ഇറങ്ങി നടന്നു. ഇരുഭാഗ ങ്ങളിലും വിരാജിക്കുന്ന ശിവലിംഗ ഭാ ഗീരഥ പർവ്വതങ്ങൾ . അകലെ കാണാ വുന്ന നന്ദൻ വനമെന്ന സമതലപ്രദേശം. ചുറ്റും ഹിമാവൃതമായിക്കിടക്കുന്ന പർവ്വതങ്ങൾ. ചതുരംഗി ഹിമധാര വഴി
ഇവിടെനിന്നും ബദരീനാഥിലേക്ക് സാഹ സികരായ യാത്രികർ നടന്നുപോവാറു ണ്ട്. ഭാഗ്യവാന്മാർ, കേദാർനാഥിലേക്കും ഇവിടെനിന്നും യാത്രപോവാം.

പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ ഞങ്ങൾ തപോവനത്തിൽ ചുറ്റിനടന്നു്‌ നിരീശ്വരവാദികളായ ഒരു സ്പെയിൻ ദമ്പതിമാരെ കണ്ടുമുട്ടി.പ്രകൃതിയുടെ മനോഹാരിത മാത്രമേ ഞങ്ങളെ ആ കർഷിക്കുന്നുള്ളൂ എന്നും പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്യാനായി
പുരോഹിതവർഗം സൃഷ്ടിച്ച സങ്കല്പമാണ് ദൈവമെന്നും വിഡ്ഢികൾ മാത്രമേ അത് വിശ്വസിക്കൂ എന്നും അവർ പറഞ്ഞു. ഞങ്ങൾ ദൈവം, ചെകുത്താൻ തുടങ്ങി മനുഷ്യന്റെ അന്ധവിശ്വാസങ്ങൾ വരെ പല വിഷയങ്ങളും സംസാരിച്ചു.നാരാ യണഗുരുവിന്റെ ദൈവദശകം ചൊല്ലി അർത്ഥം പറഞ്ഞു കൊടുത്തപ്പോൾ അ വർക്ക് അത്ഭുതമായി. ഇങ്ങനെ ഒരു ദൈവസങ്കല്പം എവിടെയും കേട്ടിട്ടി ല്ലെന്നും ഇത് ഞങ്ങൾക്കും സമ്മതമാ ണെന്നും പറഞ്ഞ് ഗുരുവിനെക്കുറിച്ചറിയാൻ അവർ കൂടുതൽ ഔൽസുക്യം കാണിച്ചു. ഗാരിഡേവിസിന്റെയും നട രാജഗുരുവിന്റെയും ഏകലോകസിദ്ധാ തവും പറയാൻ ഞാൻ മറന്നില്ല. അവർ
ഞങ്ങളുടെ ഫോട്ടോ എടുത്തു.
കുറച്ചുദൂരം നടന്നപ്പോൾ ഒരു കെട്ടിടം കണ്ടു. അത് സിംലബാബയുടെ ആ ശ്രമമാണ്. ഇത്തിരി പ്രായമുള്ള മനു ഷ്യൻ.അവിടെ നിന്നും ചായ കുടിച്ചു. ഗായത്രി അദ്ദേഹവുമായി സംസാരിച്ചു. എനിക്കെന്തോ ഒന്നും കേൾക്കാൻ തോ ന്നിയില്ല. ഈ രണ്ട് ആശ്രമങ്ങളിലാണ് തപോവനത്തിലെത്തുന്നവർ താമസി ക്കുക. കഴിയുന്നതും ആളുകൾ രാത്രി തങ്ങാതെ തിരിച്ചുപോകും. ഇവിടുത്തെ തണുപ്പും ഓക്സിജന്റെ കുറവും കാരണം രാത്രി വാസം അല്പം സാഹസികം തന്നെയാണ്. സിംലബാബയുടെ ആശ്രമത്തിനോട് ചേർന്നുള്ള വിഷ്ണു ദാസ് മഹാരാജ് തപസ്സു ചെയ്തിരുന്ന ഗുഹയും ഞങ്ങൾ സന്ദർശിച്ചു.
അഞ്ചുമണിയായപ്പോൾ ബംഗാളി ബാബ പറഞ്ഞത് ശരിയാണെന്നു ബോധ്യമായി. പെട്ടെന്ന് കാറ്റുവന്നു. എങ്ങും മൂടൽമഞ്ഞ് നിറഞ്ഞു. രണ്ടടി മുമ്പിലുള്ളതുപോലും കാണാതായി. തണുത്തു വിറച്ച് ഞങ്ങൾ ആശ്രമത്തിലെത്തി. രാത്രി ചോറും കടലയും അടിച്ചു. ഇദ്ദേഹം കൈപ്പുണ്യവും നൈപുണ്യവും ഉള്ള പാചകക്കാരൻ തന്നെ. സ്നേഹത്തോടെ ഭക്ഷണം തരുന്ന ആ രീതിതന്നെ നമ്മുടെ വയറുനിറയ്ക്കും.

പൂർവ്വാശ്രമത്തെക്കുറിച്ച് ചോദിക്കുന്നതോ പറയുന്നതോ ഇഷ്ട മില്ലാത്തയാളാണ് ബംഗാളിബാബ. നാൽ പതിനും നാല്പത്തിയഞ്ചിനും ഇടയിൽ പ്രായം വരും. രാംഭക്തനാണ്. ദിവസവും രാമായണം വായിക്കും. മര്യാദയാണ് ബാബയുടെ സാധന. അത് രാമന്റെ വഴിയാണ്. രാമായണത്തിൽ രാമ മര്യാദയെ സംബന്ധിച്ചു വരുന്ന
ഭാഗമെല്ലാം അദ്ദേഹം വീണ്ടും വീണ്ടും
വായിക്കാറുണ്ട്. അടുത്തുവരുന്ന മനു ഷ്യരോട് മര്യാദയോടെ പെരുമാറുക, മ ലകയറി വരുന്ന ക്ഷീണിതന് ചോദിക്കാതെ തന്നെ വേണ്ടത് കണ്ടറിഞ്ഞ് സന്തോഷത്തോടെ നൽകുക എന്നിവയാണ് അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കർമ്മം.

ഹിമാലയത്തിന്റെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിൽ മാത്രം ഉണ്ടാകുന്ന താമര പോലെയുള്ള വളരെ വലിയ വെളുത്ത പൂവാണ് ബ്രഹ്മകമലം. അതിന്റെ പിന്നിലെ കഥ ബംഗാളിബാബ ഞങ്ങ ളോട് പറഞ്ഞു. രാവണനുമായി യുദ്ധം ചെയ്യുന്നതിനുമുമ്പ് രാമൻ 108 ബ്രഹ്മക മലം വെച്ച് ശിവനെ തപസ്സു ചെയ്തുവത്രേ, ശിവൻ,രാമനെ പരീക്ഷിക്കാനായി എലിയെ വിട്ട് ഒരു ബ്രഹ്മകമലം എടുത്തുമാറ്റി. ബ്രഹ്മകമലം എണ്ണത്തിൽ കുറഞ്ഞതുകണ്ട രാമൻ തന്റെ ഒരു കണ്ണ് അതിനുപകരം കൊടുക്കാൻ ഒരുമ്പെട്ടു. രാമന്റെ തീവ്രഭക്തിയിൽ സന്തുഷ്ടനായ ശിവൻ പ്രത്യക്ഷപ്പെട്ട് രാമനെ അതിൽ നിന്നും വിലക്കി എന്നാണ് കഥ. അതിന് ശേഷം ബ്രഹ്മകമലം പൂജനീയമായി.

ബ്രഹ്മകമലം ഹിമാലയത്തിലെ വീടുകളിലും ആശ്രമങ്ങളിലും ബാബമാരുടെ ഗുഹകളിലും ഉണങ്ങി തൂങ്ങിക്കിടക്കുന്നതു കാണാം. അത് വളരെ പവിത്രമാണെന്നാണ് വിശ്വാസം. ബ്രഹ്മാവിന്റെ നാഭിയിൽനിന്നു ജനിച്ചതാണ് ബ്രഹ്മകമൽ.

രാത്രി ബംഗാളിബാബയോടൊത്തു താമസിച്ചു. ആശ്രമത്തിനോടു ചേർന്ന് ഒരു ഗുഹയുണ്ട്. ശങ്കർ ഗിരി മഹാരാജ് എന്ന യോഗിയാണ് അവിടെ താമസി ച്ചിരുന്നത്.ശങ്കർ ഗിരി മഹാരാജ് മഞ്ഞു കാലത്ത് തപോവനത്തിൽ നിന്നും മല യിറങ്ങുമ്പോൾ മഞ്ഞിടിച്ചിലിൽപ്പെട്ടു മരിച്ചു. ആശ്രമം കെട്ടിയതിന് ശേഷം ഉ ടുപ്പിയിലുള്ള ഒരു മാതാജിയാണ് അവിടെ ആദ്യമായി താമസിച്ചത്. സുഭദ്ര മാതാജി എന്നും ദരാലി മാതാജി എന്നും അവർ അറിയപ്പെടുന്നു. ആറുവർഷം ഇവിടെ താമസിച്ചു. മഞ്ഞുകാലത്തുപോലും മലയിറങ്ങിയില്ല. തണുപ്പിന്റെ ആധിക്യംകൊണ്ട് എല്ലിനുള്ളിലെ മജ്ജ യിലും ഹൃദയത്തിലും വെള്ളം കയറി. മഞ്ഞുകാലത്ത് ആവശ്യത്തിനുവേണ്ട വസ്ത്രമൊന്നും ധരിക്കാത്തതിനാലാണ് അങ്ങനെ സംഭവിക്കുന്നത്.

അമ്മയെക്കുറിച്ച് ഞങ്ങൾ കേട്ടിരുന്നു. അവർ തപോവനത്തിലുണ്ടെന്ന് ചിലർ പറഞ്ഞപ്പോൾ കാണണമെന്ന് ക രുതിയതാണ്. ഇപ്പോഴവർ ദരാളിയിലുള്ള ലാൽബാബാ ആശ്രമത്തിലാണ് താമസമെന്നറിഞ്ഞപ്പോൾ കാണാനുള്ള സമയമായിട്ടുണ്ടാവില്ല എന്നാശ്വസിച്ചു.

ഉരാത്രി ഒരു പോള കണ്ണടച്ചില്ല. ഏഴു കമ്പിളി ഇട്ടു പുതച്ചിട്ടും സൂചികൊണ്ട് കുത്തുന്ന തണുപ്പായിരുന്നു. ഗായത്രിക്ക് ഇടയ്ക്കിടെ ശ്വാസതടസ്സവും അനു ഭവപ്പെട്ടു. രാത്രിയുടെ അന്ത്യയാമത്തിൽ ആശ്രമത്തിലെ കുഞ്ഞു ജനൽ തുറന്ന് പുറത്തോട്ടു നോക്കിയിരുന്നു. ഘനീഭവിച്ചു നിൽക്കുന്ന ആ മൗനം ഭ്രാ ന്തുപിടിപ്പിക്കുമെന്നു തോന്നി. മൂടൽമ ഞ്ഞിനിടയിലൂടെ ചന്ദ്രന്റെ നേരിയ നിഴൽ കാണാം.

ആകാശഗംഗ എന്ന
കൊച്ചുതടാകം

നേരത്തെ എഴുന്നേറ്റു എന്നു പറയാനാവില്ല. തലേന്നു രാത്രിയിൽ ബംഗാളിബാബ പറഞ്ഞ ആകാശഗംഗ കാണാൻ പോകാമെന്നു കരുതി എട്ടുമണിയോടെ പുറത്തിറങ്ങി. ചെറുതും വലുതുമായ കല്ലുകൾ കൂട്ടിയിട്ടതുപോലു ള്ളൊരു കുന്ന് കയറണം. പ്രത്യേക വഴി യൊന്നുമില്ല.കയറ്റം അത്ര ബുദ്ധിമുട്ടു ള്ളതല്ലെങ്കിലും അപകടകരമാണ്. ക ല്ലുകൾ എപ്പോഴും ഇളകിവീഴാം. നോ ക്കിപ്പോയാൽ മതി എന്ന് ബാബ ഉപദേ ശിക്കാതിരുന്നില്ല. ആശ്രമത്തിന്റെ മുറ്റത്തു നിന്നാൽ കുറച്ചുദൂരെയായി ആ കുന്നു കാണാം.

ഞങ്ങൾ അങ്ങോട്ട് നടന്നു. കുന്നിന്റെ അടിയിലെത്തിയപ്പോൾ ഞാൻ ഗായ ത്രിയോട് പറഞ്ഞു. “ ഞാൻ കുറച്ചുദൂരം കയറിനോക്കിയിട്ട് നിങ്ങൾക്കു കയറാൻ കഴിയുമോ ഇല്ലയോ എന്നു പറയാം”

കുറച്ചുദൂരം നിറയെ വലിയ പാറകളുണ്ടായിരുന്നു. അതിൽ പറ്റിപ്പിടിച്ച് കയറുക ബുദ്ധിമുട്ടാണ്. ഞാൻ വിളിച്ച് പ റഞ്ഞു : “ നിനക്ക് വരാനാവില്ല.

ഗായത്രി യാ( ശരി ) എന്ന് ഉറക്കെ മറുപടി പറഞ്ഞു. അര മണിക്കൂറോളം കയറിയിട്ടുണ്ടാവും. മുകളിൽ നിന്നു താഴെയുള്ള ആശ്രമത്തിലേക്കു നോക്കിയപ്പോൾ ഗായത്രി ആശ്രമത്തിനടുത്ത് നില്കുന്നത് കണ്ടു. വരാൻ കഴിയാഞ്ഞതിൽ ഒത്തിരി വിഷമിച്ചിട്ടുണ്ടാവും. താവോയുടെ നിശ്ചയമല്ലേ സംഭവിക്കുകയുള്ളൂ. ചുറ്റും കല്ലുകളാൽ നിറഞ്ഞ കുന്നാണ്.
കുറച്ചു താഴോട്ടിറങ്ങിയപ്പോൾ ആകാശഗംഗ നിശ്ചലയായി കണ്ണാടി വിരിച്ചപോലെ കിടക്കുന്നതു കണ്ടു. ഒരു കുഞ്ഞു തടാകം. ഞാൻ അതിന്റെ കരയിൽ ശ്വാസമടക്കി ഇരുന്നു. മുകളിൽ നീലാകാശവും താഴെ നീലത്തടാകവും മാത്രം. പിന്നെ ഞാനും. ആകാശവും ഗംഗയും. ചുറ്റും കുന്നിനാൽ മറഞ്ഞതി നാൽ ഒന്നും കാണാനില്ല. അമ്മയുടെ ഗർഭപാത്രത്തിലേക്കു തിരിച്ചു പോയ തുപോലെ. ഞാൻ നിർമ്മലയായ ആ ജ ലാശയത്തിനരുകിൽ ഭക്തിയോടെ ഇ രുന്നു. എന്റെ ശ്വാസോഛ്വാസം ചെന്നു തട്ടി തടാകത്തിൽ ചലനമുണ്ടാകാതിരി ക്കാൻ ശ്രദ്ധിച്ചു. അവളുടെ മാറിലേക്ക് എടുത്തു ചാടണം എന്നുണ്ടായിരുന്നു എന്നാൽ ഒന്നു സ്പർശിക്കാൻ പോലും എനിക്കു തോന്നിയില്ല.

ഇന്നുതന്നെ തിരിച്ചിറങ്ങേണ്ടതാണ്. മനസ്സില്ലാമനസ്സോടെ ആ കുഞ്ഞു നിശ്ചലതടാകത്തോട് യാത്ര പറഞ്ഞു. ഗായത്രിക്ക് വരാൻ കഴിയാതിരുന്നതിൽ വളരെ വിഷമം തോന്നി. എങ്ങനെ യെങ്കിലും കൊണ്ടുവരാമായിരുന്നു. ഒരു നേരിയ തരംഗം പോലുമില്ലാത്ത
ഇത്രയ്ക്ക് നിശ്ചലമായ ജലാശയം ഞാൻ
ആദ്യമായി കാണുകയായിരുന്നു. തടാ കത്തിന്റെ അടിത്തട്ടിൽ കട്ടിയായ മഞ്ഞ് വിണു കിടക്കുന്നത് കാണാമായിരുന്നു.

കയറിയ വഴികളിലൂടെയല്ല
തിരിച്ചിറങ്ങിയത്.പെട്ടെന്ന് താഴെയെത്തി. ആശ്രമത്തിൽ ചെന്നപ്പോൾ ഗായത്രിയില്ല. തപോവനത്തിൽ കറങ്ങി നടക്കുന്നുണ്ടാകും. ബാബയോടു ചോദിച്ചപ്പോൾ ‘നിങ്ങൾ ഒന്നിച്ചല്ലേ പോയത്. അവർ പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല’ എന്നു പറഞ്ഞു. ഉള്ളിലൂടെ ഒരു കാളൽ മിന്നി. ഇങ്ങോട്ട് വരുന്നത് ഞാൻ കണ്ടതാണല്ലോ എന്നു ചോദിച്ചപ്പോൾ എന്നാൽ സിംലബാബയുടെ അടുത്ത് പോയിട്ടുണ്ടാകും എന്നു പറഞ്ഞു. ഞാൻ അങ്ങോട്ട് നടന്നു. അകലെ നിന്നു തന്നെ സിംലബാബയെ കണ്ടു. ഗായത്രിയില്ല
“ഇന്നലെ നിങ്ങൾ ഒന്നിച്ചല്ലേ വന്നത് ഇന്ന് അവർ ഇങ്ങോട്ടു വന്നില്ലല്ലോ.”

തപോവനത്തിലെ ഓരോ കുന്നിലും കയറി നിന്ന് ഞാൻ ആവുന്നത്ര ഉ
ച്ചത്തിൽ ഗായത്രി, ഗായത്രി .. എന്ന് അ ലറാൻ തുടങ്ങി. അന്തരീക്ഷത്തിൽ ആയിരം പ്രതിധ്വനികളായി അതു ചിതറിയതല്ലാതെ മറുപടിയൊന്നും ഉണ്ടായില്ല. വിഷമിക്കേണ്ട
എവിടെയെങ്കിലും ഉണ്ടാകും; കുറച്ചു കഴി ഞ്ഞാൽ തിരിച്ചു വരും ” എന്ന് പറഞ്ഞ് സിംലബാബ തിരിച്ചു പോയി. ഞാൻ ബംഗാളിബാബയുടെ അടുത്തെത്തി. എന്റെ വിളറിയ മുഖം കണ്ടപ്പോൾ ആൾക്ക് കാര്യം പിടികിട്ടി “ ഇവിടെ പല സ്ഥലങ്ങളും അപകടകരമാണ്. ഇതിനു പിന്നിലുള്ള കുന്നു കയറിയിറങ്ങിയാൽ മൈതാനം പോലെ ഒരിടമാണ്.ആർക്കും ഓടിനടക്കാൻ തോന്നും എന്നാൽ എപ്പോഴാണ് ഇടിഞ്ഞ് നമ്മെയും കൊണ്ട് താഴോട്ടു പോവുകയെന്ന് പറയാനാവില്ല്‌ അതുകൊണ്ടാണ് ഞാൻ നിങ്ങളോട് വളരെ ശ്രദ്ധിച്ചു നടക്കണം എന്നൊക്കെ പറഞ്ഞത്.”

എന്റെ സപ്തനാഡികളും തളർന്നു. ഞാൻ വീണ്ടും ഓടി. തപോവനത്തിലെ ഓരോ ഇഞ്ചു സ്ഥലവും ഞാൻ സ്പർശിച്ചിട്ടുണ്ടാവണം.വീണ്ടും വീണ്ടും ഞാൻ കൂകി വിളിച്ചു. അദ്ദേഹം പറഞ്ഞ ചതുപ്പുസ്ഥലത്തും ഞാൻ ചെന്നു. എവിടെയെങ്കിലും കുഴിപോലെയുണ്ടോ എന്നു ഭീതിയോടെ നോക്കി. ഇല്ല ഇവിടെയൊന്നും ആരും വന്നിട്ടില്ല.

ഒരു മണിക്കൂറോളമായിരിക്കുന്നു .
ഞാൻ ആകെ തളർന്നു. അവർക്കെന്ത ങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ ഇനി
നാട്ടിലേക്കു പോകുന്ന പ്രശ്നമില്ലെന്നുത ന്നെ തീരുമാനിച്ചു. ഹിമാലയത്തിലെ വിടെയെങ്കിലും ഒരു ഗുഹ കണ്ടെത്തി ശേഷകാലം കഴിയും. ധനരാജേട്ടൻ ഗീ തയെ ചോദിച്ചാൽ ഞാൻ എന്തു പറയും.

ഞാൻ നിരാശയോടെ ആകാശ
ഗംഗയുടെ അടിവാരത്തിലേക്ക് നടന്നു.കുന്നു കയറാനായി തുടങ്ങിയപ്പോൾ മുകളിൽ നിന്നും വടിയും കുത്തി ആൾ സാവധാനത്തിൽ ഇറങ്ങിവരുന്നു. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. വലിയൊരു ദീർഘനിശ്വാസത്തോടെ ഞാൻ ആ മൈതാനിയിൽ മലർന്നുകിടന്നു. തെളിഞ്ഞ ആകാശത്തിലൂടെ ഒഴുകി നീങ്ങുന്ന വെള്ളിമേഘങ്ങൾ എന്നെ നോക്കി പുഞ്ചിരിച്ചു.
ഗായത്രി മലയിറങ്ങി അടുത്തെത്തി.”നല്ല ആളാണ്, എനിക്കും വരാം എന്നു പറഞ്ഞിട്ട് എന്നെ കാത്തുനിൽക്കാതെ ഓടിക്കയറി അല്ലേ? ഞാനവിടെ എത്ര തിരഞ്ഞു. ആകാശഗംഗ കണ്ടപ്പോൾ നിറഞ്ഞുപോയി. കുറെ സമയം അടുത്തിരുന്നു. എന്തുമധുരമാണ് ആ ജലത്തിന്. എപ്പോൾ താഴെയെത്തി.എന്നെ എവിടെ നിന്നെങ്കിലും വിളിച്ചിരുന്നോ? ആരോ വിളിക്കുന്നതുപോലെ എനിക്ക് തോന്നി.”
ഞാൻ മറുപടി ഒന്നും പറഞ്ഞില്ല.(തുടരും)

Leave a Reply

Your email address will not be published. Required fields are marked *

Share this post

Related

ഓരോരോ സ്ത്രീകൾ
ഓരോരോ ഋതുക്കൾ

ആദ്യ പുസ്തകമായ “ഇന്ത്യൻ റെയിൻബോ” യിലൂടെ അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിയ ലെഫ്റ്റനന്റ് കേണൽ ഡോ സോണിയ ചെറിയാന്റെ രണ്ടാമത്തെ പുസ്തകം ഇറങ്ങുന്നു എന്നറിഞ്ഞപ്പോൾ തന്നെ…

പ്രസംഗം

പ്രസംഗികൻ സ്റ്റേജിൽ ഇന്നത്തെ ജാതി, മത, വേർതിരിവിനെപ്പറ്റിയും, ദുഷിച്ച ചിന്തെയെപ്പറ്റിയും അദ്ദേഹം വാതോരാതെ സംസാരിച്ചു. ജാതി ചിന്ത ഇന്നത്തെ സമൂഹത്തിൽ നിന്നും തുടച്ചുനീക്കേണ്ട കാര്യത്തെപ്പറ്റി അദ്ദേഹംഘോര…

പ്രണയലേഖനം

പിശുക്കരിലും പിശുക്കനായ കാമുകാ ..കുറച്ചധികം വിസ്തരിച്ചൊരു മെസ്സേജ് അയച്ചാൽഇന്ത്യയിലോ വിദേശത്തോ നിനക്ക് കരം കൊടുക്കേണ്ടി വരുമോ … ഒരു മുതല്മുടക്കുമില്ലാത്ത സ്മൈലിഅതിപ്പോഉമ്മയായാലുംചോന്ന ഹൃദയമായാലുംഒന്നോ രണ്ടോ .അല്ലാതെഅതില്കൂടുതൽ…