ജെ.കൃഷ്ണമൂർത്തി
(ജെ കൃഷ്ണമൂർത്തി തന്റെ ജീവിതത്തിൽ ലോകമെമ്പാടുമായി നിരവധി തവണ അളവറ്റദൂരം സഞ്ചരിക്കുകയുണ്ടായി. ഒരു വർഷത്തിൽ ചുരുങ്ങിയത് അദ്ദേഹം ഭൂഗോളത്തെ ഒന്നു ചുറ്റി വരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ സൂചിപ്പിക്കുന്നുണ്ട്. തന്റെ അസാധാരണ മായ ഈ യാത്രകളെപ്പറ്റി അദ്ദേഹം ഒരിക്കൽ ഇപ്രകാരം പറയുകയുണ്ടായി :
“നിങ്ങൾക്കറിയില്ല സാർ, വിമാനത്തിലും കടലിലും കാറിലുമുള്ള ഈ യാത്ര ദേഹത്തിന്റെ ജൈവഘടനയ്ക്ക് അത്ര നന്നല്ല. ഇത്തരം യാത്രകൾ ദേഹത്തിന്റെ താളം തെറ്റിക്കുന്നു. സ്ഥിരമായി ഇത്തരം ഒരു ചലനത്തിലല്ലെങ്കിൽ ശരീരം ഏറെക്കാലം,നുറ് -നുറ്റിരുപത് വർഷത്തോളം ജീവനോടെ നിന്നേക്കാം. അതുകൊണ്ട് ഒരു ഭാഗത്ത് ഒതുങ്ങിക്കൂടി ശാന്തമായൊരു ജീവിതം നയിക്കുക. എഴുപതോളം വർഷങ്ങൾ കൃഷ്ണമൂർത്തി യാത്ര ചെയ്യുകയായിരുന്നു ..)
മൊഴിമാറ്റം: പി.എം.നാരായണൻ
യുറോപ്പിൽ വസന്തം കഴിഞ്ഞ് ഗ്രീഷ്മം തുടങ്ങാറായി. ഊഷ്മളമായ തെക്കൻ പ്രദേശങ്ങളിൽ തൊട്ടാവാടികൾ കിളിർത്തു. ഫലവൃക്ഷങ്ങളും ലൈലാക് ചെടികളും പൂത്തു. നീലാകാശം കൂടുതൽ ആഴമാർന്നു. വടക്കൻ ദേശങ്ങളിൽ വസന്തം വൈകിയാണെത്തിയത്.
ചെസ്നട്ട് മരങ്ങളിൽ ഇലകൾ തളിരിടുന്നതേയുള്ളൂ. അവ ഇനിയും പൂത്തിട്ടില്ല. ലൈലാക്കുകളിൽ മൊട്ടുകൾ വിടരുന്നു . കാണെക്കാണെ ചെസ്നട്ടിന്റെ ഇലകൾ വലുതായി തുടം വെച്ചു.അവ പാതയുടേയും മൈതാനത്തിന്റെയും കാഴ്ചയെ മറച്ചു. വഴിയരികിൽ അ വയിപ്പോൾ പൂത്തുവിടർന്നു നിൽക്കുന്നു. തെക്കൻ ദേശങ്ങളിൽ ലൈലാക്ക് പൂക്കൾ വാടിക്കൊഴിഞ്ഞുപോയി.വടക്ക് അവ തരുണശോഭയോടെ വിരിഞ്ഞു നിൽക്കുന്നു. മുറ്റത്ത് ഒരു വെള്ള ലൈലാക്ക് ചെടി, ഇലകൾ കുറവാണ ങ്കിലും അതിന്റെ പുഷ്പകാന്തി ചക വാളത്തോളം വ്യാപിച്ചുനിന്നു.വീണ്ടും വടക്കോട്ടുപോയാൽ അവിടെ വസന്തം ആരംഭിച്ചിട്ടേയുള്ളൂ.വിശാലമായ ട്യൂലിപ്പ് പാടങ്ങൾ പൂത്തുലഞ്ഞു നിൽക്കുന്നു. തോട്ടിലെ നിശ്ചലജലത്തിൽ താറാവിൻ കൂട്ടം. തള്ളയ്ക്ക് പിറകിൽ നീ ന്തിക്കളിക്കുന്ന മഞ്ഞ നിറമാർന്ന കു ഞ്ഞുങ്ങൾ, ലൈലാക്ക് ചെടികൾ പുഷ്പ സമൃദ്ധം.ചില വൃക്ഷങ്ങൾ നഗ്നം. പോകപ്പോകെ വസന്തം വികാസം പ്രാ പിക്കുന്നു. വിശാലമായ ചക്രവാളം. കൈ കൊണ്ടു തൊടാവുന്ന ഉയരത്തിൽ മേഘങ്ങൾ, നീണ്ടു പരന്നുകിടക്കുന്ന സമതലഭൂമി.
ഇവിടെ വസന്തം അതിന്റെ പൂർണ്ണ ശോഭയിൽ.വിഘടനം എങ്ങുമില്ല.വൃക്ഷം, നിങ്ങൾ, കുഞ്ഞുങ്ങളോടുകൂടിയ താറാവുകൾ, ട്യൂലിപ്പുകൾ, ആകാശ ത്തിന്റെ അനന്ത വിശാലത – ഒന്നിനും വേർതിരിവുകളില്ല.അതിനാൽ ട്യൂലി പിന്റേയും ലില്ലിയുടേയും തളിരിലയു ടേയും വർണ്ണം കണ്മുന്നിൽ തെളിഞ്ഞു പ്രകാശിച്ചു. ഇന്ദ്രിയങ്ങൾ തന്നെ പൂക്ക ളായി; സൈക്കിളിൽ സഞ്ചരിക്കുന്ന സ് ത്രീ പുരുഷൻമാരായി; ഉയരത്തിൽ പറ ക്കുന്ന കാക്കകളായി. കിളിർക്കുന്ന പു ല്ലും കുഞ്ഞും നിങ്ങളും തമ്മിൽ വാസ്തവത്തിൽ വേർതിരിവുകളില്ല. എങ്ങിനെ നോക്കണമെന്ന് നമുക്കറിയില്ല. നോക്കൽ തന്നെയാണ് ധ്യാനം.
2
പരിഷ്കാരം കടന്നെത്തിയ ആ ഗ്രാമം കടന്ന് അരുവിക്കരയിലൂടെ ഞങ്ങൾ സഞ്ചരിച്ചു- കാർ വലത്തോട്ടു തിരിഞ്ഞ് ഒരു താഴ് വരയിലെത്തി.ഇരുവശത്തും പൈൻ മരങ്ങൾ നിറഞ്ഞ ചെങ്കുത്തായ മലകൾ, ഉയരത്തിൽ മരങ്ങൾക്കിടയിൽ കളിച്ചുതിമർക്കുന്ന കൃഷ്ണമൃഗങ്ങൾ, അരുവിക്കരയിലൂടെ നീണ്ടുകിടക്കുന്ന പാത.ഞങ്ങൾ ചെറിയ ഒരു കയറ്റം കയ റി. ചെരിവിലൂടെ സുഖമായി നടന്നു ക യറാമായിരുന്നു.പിന്നീട് ഞങ്ങൾ കല്ലു പാകാത്ത ചെമ്മൺപാതയിലെത്തി. അത് പൊടി നിറഞ്ഞതും പരുക്കനുമാ യിരുന്നു. പലയിടത്തും കുണ്ടും കുഴിയും. ഹരിതനീലജലം പ്രവഹിക്കുന്ന മ നോഹരമായ അരുവി ഒരു വശത്ത്. കാ റിന് ഇനിയും മുമ്പോട്ടുപോകാൻ വയ്യ. പാത പൈൻമരങ്ങൾക്കിടയിലൂടെ നീ ണ്ടുകിടന്നു. അടുത്ത കാലത്തെ കൊടു കാറ്റിൽ കടപുഴകിവീണ മരങ്ങൾ മു ന്നിൽ.നിശ്ശബ്ദമായ കാട്ടിലൂടെയുള്ള വഴി കൂടുതൽ കൂടുതൽ പ്രശാന്തവും ഏ കാന്തവുമായിത്തീർന്നു. ഇവിടെ പക്ഷി കളൊന്നുമില്ല. പാറക്കെട്ടുകൾക്കും വീണുകിടക്കുന്ന മരങ്ങൾക്കും കൽച്ചീളു കൾക്കുമിടയിലൂടെ കുതിച്ചൊഴുകുന്ന ജലത്തിന്റെ സംഗീതം മാത്രം. അവിട വിടെ ആഴത്തിൽ തളം കെട്ടിക്കിടക്കുന്ന പ്രശാന്തമായ ജലം.
വെള്ളത്തിന് ഇത്രയേറെ തണുപ്പുണ്ടായിരുന്നില്ലെങ്കിൽ ഇറങ്ങിക്കുളിക്കുമായിരുന്നു. ഇവിടെ ധാരാളം വനപുഷ്പങ്ങളുണ്ട്. മഞ്ഞ, വയലറ്റ്, ഇളം ചുവപ്പ്, ശരിക്കും അതൊരു മനോഹരമായ സ്ഥലമായിരുന്നു. എങ്ങും നദിയിലെ നീർച്ചാട്ടത്തിന്റെ ശബ്ദം. പക്ഷെ മനുഷ്യരൊന്നുമില്ലാത്തതിനാൽ അസാധാരണമായൊരു നിശ്ശബ്ദത അവിടെ നിറഞ്ഞുനിന്നു. കാൽക്കീഴിൽ നിറയെ പായൽ. ചാഞ്ഞുകിടക്കുന്ന മരമാകെ പായൽ മൂടിയിരുന്നു. വെയിലത്ത് അത് പച്ചമഞ്ഞനിറമാർന്നു ശോഭിച്ചു.മലയിടുക്കിന്റെ മറുവശത്ത് സൂര്യന്റെ സായാഹ്നപ്രകാശം.കടും നീലനിറത്തിലുള്ള ആകാശത്തോളം നീണ്ടുകിടക്കുന്ന പച്ചപ്പുൽമൈതാനം വെട്ടിത്തിളങ്ങി.
നിശ്ശബ്ദത ഞങ്ങളെ വലയം ചെയ്തു.വെളിച്ചത്തെ നോക്കിക്കൊണ്ട്, വെള്ളത്തെ ശ്രദ്ധിച്ചുകൊണ്ട്, കാറ്റുപോലുമിളകാത്ത ഘനമൗനത്തിൽ ഞങ്ങൾ പ്രശാന്തരായിരുന്നു.ആ മനോഹരസായാഹ്നത്തിൽ മടങ്ങിപ്പോവുക എന്ന ചിന്ത തന്നെ ഞങ്ങളിൽ ഏറെ വിഷമമുളവാക്കി.
3
അതൊരു ചെറിയ മുറിയായിരുന്നു. പുറത്തേയ്ക്ക് നോക്കിയാൽ താഴെ മ നോഹരമായ താഴ് വാരം പ്രഭാതമാകു ന്നതേയുള്ളൂ. മേഘങ്ങളെപ്പിളർന്ന് സു ര്യൻ പുറത്തേയ്ക്കു വന്നു. മലകളിൽ, മൈതാനങ്ങളിൽ, അരുവിയിൽ,അവിട വിടെ പ്രകാശം പ്രസരിപ്പിച്ചുകൊണ്ട്.ഒരു പക്ഷെ പിന്നീട് മഴ വന്നേക്കാം ; കാറ്റടിച്ചേക്കാം ; എന്നാലിപ്പോൾ താഴ് വാരം നിശ്ശബ്ദം, ശാന്തം.മലകൾ കൈകൊണ്ടുതൊടാവുന്നത്രയും അടുത്താണെന്നു തോന്നി. വാസ്തവത്തിൽ അവ വളരെ അകലെയാണെങ്കിലും.മലകൾക്കു മുകളിൽ മഞ്ഞ്. ഗ്രീഷ്മത്തിലെ പ്രഭാത സൂര്യനിൽ അതുരുകുവാൻ തുടങ്ങി. സൂര്യൻ പുറത്തേക്കു വന്നപ്പോൾ മല കൾ താഴ്വാരത്തിന്റെ ആഴങ്ങളിൽ നിഴൽ പരത്തി. ജമന്തികളും മറ്റു കാട്ടുപൂ ക്കളും പ്രകാശം പൊഴിച്ചുകൊണ്ട് പ്രത്യക്ഷമായി. താഴ് വര അത്ര വലുതൊ ന്നുമായിരുന്നില്ല. അതിലൂടെ ഒരരുവി ശബ്ദമുണ്ടാക്കിക്കൊണ്ട് ഒഴുകിയിരുന്നു. തെളിഞ്ഞ വെള്ളത്തിന് ചാരനീലനിറം. മലകളിൽ നിന്ന് മഞ്ഞ് ഉരുകി യൊലിച്ചെത്തുമ്പോൾ വെള്ളം കലങ്ങും; ഒഴുക്കിന്റെ വേഗം കൂടുകയുംചെയ്യും. പുൽത്തകിടിയിൽ ചുവന്ന രോമ ങ്ങളുള്ള ഒരണ്ണാൻ. അതു ജിജ്ഞാസ യോടെ ഞങ്ങളെ നോക്കുന്നു. വളരെ കരുതലോടെയും ഏതു നിമിഷവും മര ത്തിലേക്കോടിക്കേറി രക്ഷപ്പെടാൻ തയ്യാറെടുത്തുകൊണ്ട്. മരത്തിൽ പാ ഞ്ഞുകേറുമ്പോൾ ഒരു നിമിഷം ഓട്ടം നിർത്തി അതു താഴേയ്ക്കു നോക്കി, ഞ ങ്ങളപ്പോഴും അവിടെത്തന്നെ ഉണ്ടോ എന്ന്. പെട്ടെന്ന് തന്നെ അതിന്റെ ജി ജ്ഞാസ നിലച്ചു. അത് അതിന്റെ പാട്ടി നുപോവുകയും ചെയ്തു.
(ജെ. കൃഷ്ണമൂർത്തിയുടെ സംഭാഷണങ്ങൾ എന്ന കൃതിയിൽ നിന്ന്)
എത്രയോ സഹസ്രാബ്ദങ്ങൾ തീർത്ഥാടകരാൽ ഉപയോഗിക്കപ്പെട്ട ദീർഘമായ ഈ വഴിത്താരകളിലൂടെ ഏകനായി നടന്നുപോവുകയെന്നത് സന്തോഷമുളവാക്കുന്നതാണ്. പാത യോരത്ത് വൃദ്ധവൃക്ഷങ്ങളാണ്. പുളിമരം , മാവ്, ധാരാളം ഗ്രാമങ്ങളിലായി ഈ വഴി നീണ്ടു നീണ്ടുകിടക്കുകയാണ്. പച്ചപിടിച്ച ഗോതമ്പുപാടങ്ങൾക്കിടയിലൂടെ ഇത് പോകുന്നു.കാലടിക്കു ചുവടെ ഇത് മൃദുവാണ്.ഉണങ്ങിയ പൊടികൾ. മഴക്കാലത്തിത് കനത്ത് ചെളി പിടിച്ചതാകും.മൃദുവും ഗന്ധവതിയുമായ ഭൂമി നിങ്ങളുടെ കാൽച്ചുവട്ടിൽ. നിങ്ങളുടെ മൂക്കിൽ,കണ്ണിൽ, അവിടെ പുരാതനമായ കിണറുകളും ക്ഷേത്രങ്ങളും.ഭൂമിപരന്നുകിടക്കുക
യാണ്, കൈത്തലം പോലെ.ഒരു ചക്രവാളമുണ്ടെങ്കിൽ അതിലേക്കു നീട്ടി.